For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2022: ഏറ്റവും ബെസ്റ്റ് ഓപ്പണിങ് ആരുടെ?, ഇന്ത്യക്ക് മൂന്നാം സ്ഥാനം, ടോപ് ഫൈവ്

ഇത്തവണ ടി20 ലോകകപ്പ് സീറ്റുറപ്പിച്ച ടീമുകളെ പരിശോധിച്ച് ഏറ്റവും മികച്ച ഓപ്പണിങ് കൂട്ടുകെട്ട് ഏത് ടീമിനൊപ്പമാണ്?. ടോപ് ഫൈവിനെ പരിശോധിക്കാം

1

ടി20 ലോകകപ്പിനായുള്ള അവസാന ഘട്ട തയ്യാറെടുപ്പിലാണ് ടീമുകള്‍. ഒക്ടോബറില്‍ ഓസ്‌ട്രേലിയയില്‍ നടക്കുന്ന ലോകകപ്പില്‍ ആതിഥേയരെന്ന നിലയില്‍ ഓസ്‌ട്രേലിയക്ക് മുന്‍തൂക്കമുണ്ട്. നിലവിലെ ചാമ്പ്യന്മാരും ഓസീസ് ടീമാണ്. ഇന്ത്യ, ഇംഗ്ലണ്ട്, ന്യൂസീലന്‍ഡ്, വെസ്റ്റ് ഇന്‍ഡീസ് എന്നിവരെല്ലാം കരുത്തരുടെ നിര തന്നെയാണ്.

നിലവിലെ ചാമ്പ്യന്മാരായ ഓസീസിനെ അവരുടെ തട്ടകത്തില്‍ വിറപ്പിക്കാന്‍ കെല്‍പ്പുള്ള എതിരാളികള്‍ ഏറെയാണ്. ഇതിനോടകം എട്ട് ടീമുകളാണ് ടി20 ലോകകപ്പിന് യോഗ്യത ഉറപ്പാക്കിയിട്ടുള്ളത്. ഇതില്‍ പ്രമുഖരെല്ലാം ഉള്‍പ്പെടുകയും ചെയ്യും. ഇത്തവണ ടി20 ലോകകപ്പ് സീറ്റുറപ്പിച്ച ടീമുകളെ പരിശോധിച്ച് ഏറ്റവും മികച്ച ഓപ്പണിങ് കൂട്ടുകെട്ട് ഏത് ടീമിനൊപ്പമാണ്?. ടോപ് ഫൈവിനെ പരിശോധിക്കാം

ഡേവിഡ് വാര്‍ണര്‍ - ആരോണ്‍ ഫിഞ്ച്

ഡേവിഡ് വാര്‍ണര്‍ - ആരോണ്‍ ഫിഞ്ച്

ഏറ്റവും ശക്തമായ ഓപ്പണിങ് കൂട്ടുകെട്ട് അവകാശപ്പെടാന്‍ സാധിക്കുന്നത് ഓസ്‌ട്രേലിയക്കാണ്. ഇടം കൈയന്‍ ഡേവിഡ് വാര്‍ണറും വലം കൈയന്‍ ആരോണ്‍ ഫിഞ്ചും ചേര്‍ന്നാണ് ഓസ്‌ട്രേലിയക്കായി ഓപ്പണ്‍ ചെയ്യുന്നത്. രണ്ട് പേരും ടി20 ഫോര്‍മാറ്റില്‍ മികച്ച ബാറ്റിങ് റെക്കോഡുള്ളവരും അനുഭവസമ്പത്തുള്ളവരുമാണ്. ഫിഞ്ച് 2855 റണ്‍സും വാര്‍ണര്‍ 2684 റണ്‍സുമാണ് ടി20യില്‍ നേടിയിട്ടുള്ളത്.

ഒരു ടീമിന്റെ പ്ലേയിങ് 11നെ എല്ലാവരും മാന്‍ ഓഫ് ദി മാച്ച്!, വിശ്വസിക്കാന്‍ പ്രയാസം, അറിയാമോ?

ബാബര്‍ അസം - മുഹമ്മദ് റിസ്വാന്‍

ബാബര്‍ അസം - മുഹമ്മദ് റിസ്വാന്‍

പാകിസ്താന്റെ ഓപ്പണര്‍മാരാണ് രണ്ടാം സ്ഥാനത്ത്. നായകന്‍ ബാബര്‍ അസവും വിക്കറ്റ് കീപ്പര്‍ മുഹമ്മദ് റിസ്വാനും ചേര്‍ന്നാണ് പാകിസ്താനായി ഓപ്പണ്‍ ചെയ്യുക. അവസാന ടി20 ലോകകപ്പില്‍ ഇരുവരും ഗംഭീര പ്രകടനമാണ് കാഴ്ചവെച്ചത്. ഇന്ത്യക്കെതിരേ പാകിസ്താന്‍ ആദ്യ ലോകകപ്പ് ജയം നേടിയപ്പോള്‍ രണ്ട് പേരും പുറത്താവാതെ നില്‍ക്കുകയായിരുന്നു. രണ്ട് പേരും ആക്രമിച്ച് കളിക്കാനും നിലയുറപ്പിച്ച് കളിക്കാനും കെല്‍പ്പുള്ളവരാണ്. ഇത്തവണയും ഗംഭീര പ്രകടനം തന്നെ ഈ കൂട്ടുകെട്ടില്‍ നിന്ന് പ്രതീക്ഷിക്കുന്നു.

രോഹിത് ശര്‍മ - കെ എല്‍ രാഹുല്‍

രോഹിത് ശര്‍മ - കെ എല്‍ രാഹുല്‍

ഇന്ത്യയുടെ ഓപ്പണിങ് കൂട്ടുകെട്ടിന് മൂന്നാം സ്ഥാനം നല്‍കാം. നായകന്‍ രോഹിത് ശര്‍മയും കെ എല്‍ രാഹുലുമാവും ഇന്ത്യയുടെ ഓപ്പണര്‍മാര്‍. രോഹിത് ശര്‍മയും രാഹുലും ടി20യില്‍ ഗംഭീര റെക്കോഡുള്ള ബാറ്റ്‌സ്മാന്‍മാരാണ്. രോഹിത്തിന്റെ പേരില്‍ 3379 റണ്‍സും രാഹുലിന്റെ പേരില്‍ 1831 റണ്‍സുമാണുള്ളത്. രാഹുലിന് പരിക്കേറ്റാല്‍ ഇടം കൈയന്‍ ഇഷാന്‍ കിഷനാവും അടുത്ത അവസരം. ഇഷാനും മികച്ച പ്രകടനം അവകാശപ്പെടാന്‍ സാധിക്കുന്ന താരമാണ്. 2021ലെ ടി20 ലോകകപ്പിലെ പ്രധാന മത്സരങ്ങളില്‍ ഇന്ത്യയുടെ ഓപ്പണര്‍മാരുടെ പ്രകടനം നിരാശപ്പെടുത്തുന്നതായിരുന്നു.

ഡെവോണ്‍ കോണ്‍വേ - മാര്‍ട്ടിന്‍ ഗുപ്റ്റില്‍

ഡെവോണ്‍ കോണ്‍വേ - മാര്‍ട്ടിന്‍ ഗുപ്റ്റില്‍

ന്യൂസീലന്‍ഡിന്റെ ഡെവോണ്‍ കോണ്‍വേയും മാര്‍ട്ടിന്‍ ഗുപ്റ്റിലുമാണ് മറ്റൊരു അപകടകാരികളായ കൂട്ടുകെട്ട്. ഗുപ്റ്റില്‍ വലം കൈയനും കോണ്‍വേ ഇടമ്പനുമാണ്. ഗുപ്റ്റില്‍ ടി20യില്‍ വലിയ റെക്കോഡുള്ള താരമാണ്. നിരവധി ഫ്രാഞ്ചൈസി ക്രിക്കറ്റിലും കളിച്ച് അനുഭവസമ്പത്തുണ്ട്. കോണ്‍വേ കിവീസ് ടീമിലേക്കെത്തിയിട്ട് അധികനാള്‍ ആയില്ലെങ്കിലും ഇതിനോടകം മികവ് കാട്ടാന്‍ അദ്ദേഹത്തിനായിട്ടുണ്ട്. എതിരാളികള്‍ ഭയപ്പെട്ടുന്ന ഓപ്പണിങ് കൂട്ടുകെട്ടാണിത്.

T20 World Cup: പരിക്ക് ചതിച്ചു, ഇവര്‍ ലോകകപ്പിനുണ്ടാവില്ല!, ഇന്ത്യയുടെ മൂന്ന് നിര്‍ഭാഗ്യവാന്മാര്‍

ജേസണ്‍ റോയ് - ജോസ് ബട്‌ലര്‍

ജേസണ്‍ റോയ് - ജോസ് ബട്‌ലര്‍

ഇംഗ്ലണ്ടിന്റെ വെടിക്കെട്ട് ഓപ്പണിങ് കൂട്ടുകെട്ടാണ് ജേസണ്‍ റോയിയും ജോസ് ബട്‌ലറും. ഇരുവരും വമ്പനടികൊണ്ട് വിസ്മയിപ്പിക്കുന്നവരാണ്. ഈ കൂട്ടുകെട്ട് നിലയുറപ്പിച്ചാല്‍ ഏത് വമ്പന്മാരും വിറക്കും. ബട്‌ലര്‍ ഇക്കഴിഞ്ഞ ഐപിഎല്ലില്‍ നാല് സെഞ്ച്വറിയടക്കം നേടി ഞെട്ടിച്ചിരുന്നു. ടി20 ഫോര്‍മാറ്റില്‍ വലിയ റെക്കോഡുള്ള താരങ്ങളാണ് രണ്ട് പേരും. നേരിടുന്ന ആദ്യ പന്ത് മുതല്‍ കസറാന്‍ ഇവര്‍ക്ക് കഴിവുണ്ട്. ടി20 ലോകകപ്പിലെ ഏറ്റവും മികച്ച ഓപ്പണിങ് കൂട്ടുകെട്ടായി മാറാന്‍ കെല്‍പ്പുള്ള കൂട്ടുകെട്ടാണിത്.

Story first published: Monday, July 18, 2022, 16:56 [IST]
Other articles published on Jul 18, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+