Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 world Cup: റിഷഭോ, ഡിക്കെയോ? ശേഷിച്ചത് ആറു ടി20, ദ്രാവിഡിന് മുന്നില്‍ നാല് വെല്ലുവിളികള്‍

കാത്തിരിപ്പിനൊടുവില്‍ ഐസിസിയുടെ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ സംഘത്തെ ഇന്നുപ്രഖ്യാപിച്ചിരിക്കുകയാണ്. കാര്യമായ സര്‍പ്രൈസുകളൊന്നുമില്ലാതെയാണ് ചേതന്‍ ശര്‍മയ്ക്കു കീഴിള്ള കമ്മിറ്റി 15 അംഗ സംഘത്തെ പ്രഖ്യാപിച്ചത്. അടുത്തിടെ സമാപിച്ച ഏഷ്യാ കപ്പില്‍ കളിച്ച ഏറെക്കുറെ അതേ ടീമിനെ തന്നെ ഇന്ത്യ നിലനിര്‍ത്തിയിരിക്കുകയാണ്. ആവേശ് ഖാന്‍, രവി ബിഷ്‌നോയ് എന്നിവരാണ് ഒഴിവാക്കപ്പെട്ടത് പകരം ജസ്പ്രീത് ബുംറ, ഹര്‍ഷല്‍ പട്ടേല്‍ എന്നിവര്‍ ടീമിലേക്കു മടങ്ങിയെത്തുകയും ചെയ്തു.

1

ടി20 ലോകകപ്പിനു മുമ്പ് ഇന്ത്യക്കു മുന്നിലുള്ളത് ആറു ടി20 മല്‍സരങ്ങളാണ്. മൂന്നെണ്ണം ഓസ്‌ട്രേലിയക്കെതിരേയും ശേഷിച്ച മൂന്നെണ്ണം സൗത്താഫ്രിക്കയ്ക്കുമെതിരേയാണ്. ഇവയില്‍ നിന്നും നാലു പ്രശ്‌നങ്ങള്‍ക്കു ഇന്ത്യന്‍ കോച്ച് രാഹുല്‍ ദ്രാവിഡിനു പരിഹാരം കണ്ടേ തീരൂ. ഇവ എന്തൊക്കെയാണെന്നു പരിശോധിക്കാം.

ബുംറയുടെയും ഹര്‍ഷലിന്റെയും ഫിറ്റ്‌നസ്

ബുംറയുടെയും ഹര്‍ഷലിന്റെയും ഫിറ്റ്‌നസ്

ലോകകപ്പിനായി ഓസ്‌ട്രേലിയയിലേക്കു തിരിക്കുന്നതിനു മുമ്പ് പേസ് ബൗളിങ് ജോടികളായ ജസ്പ്രീത് ബുംറ, ഹര്‍ഷല്‍ പട്ടേല്‍ എന്നിവര്‍ പൂര്‍ണ ഫിറ്റാണെന്നു ഇനിയുള്ള മല്‍സരങ്ങളില്‍ രാഹുല്‍ ദ്രാവിഡ് ഉറപ്പ് വരുത്തേണ്ടതുണ്ട്. കാരണം ഇന്ത്യയെ സംബന്ധിച്ച് ഇരുവരുടെയും പ്രകടനം വളരെ നിര്‍ണായകമാണ്.
ഏഷ്യാ കപ്പില്‍ രണ്ടു പേരുടെയും അസാന്നിധ്യം ഇന്ത്യന്‍ ബൗളിങിനെ ദുര്‍ബലമാക്കിയിരുന്നു. അതുകൊണ്ടു തന്നെ ബുംറയും ഹര്‍ഷലും 100 ശതമാനം മാച്ച് ഫിറ്റ്‌നസ് നേടിയിട്ടുണ്ടോയെന്നു ദ്രാവിഡ് ഉറപ്പാക്കണം. വരാനിരിക്കുന്ന പരമ്പരയില്‍ അദ്ദേഹത്തിന്റെ ശ്രദ്ധ മുഴുവന്‍ ഇവരിലായിരിക്കും.

റിഷഭോ, ഡിക്കെയോ?

റിഷഭോ, ഡിക്കെയോ?

ലോകകപ്പില്‍ ഇന്ത്യയുടെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറായി ആരെ കളിപ്പിക്കുമെന്നതാണ് രണ്ടാമത്തെ പ്രശ്‌നം. റിഷഭ് പന്ത്, ദിനേശ് കാര്‍ത്തിക് എന്നിവരിലൊരാളെ ടൂര്‍ണമെന്റിനു മുമ്പ് ഇന്ത്യക്കു ഉറപ്പിച്ചേ തീരൂ. ഏഷ്യാ കപ്പില്‍ ഈ ചോദ്യത്തിനു ഇന്ത്യക്കു മറുപടി ലഭിച്ചില്ല. അതിനാല്‍ തന്നെ ലോകകപ്പിനു മുമ്പ് ഇവരില്‍ ആരെ കളിപ്പിക്കണമെന്നതില്‍ രാഹുല്‍ ദ്രാവിഡ് തീരുമാനമെടുക്കേണ്ടതുണ്ട്.
ടി20 ഫോര്‍മാറ്റിലെ പ്രകടനം കണക്കിലെടുക്കുമ്പോള്‍ ഡിക്കെയ്ക്കാണ് കൂടുതല്‍ മുന്‍തൂക്കമെന്നു കാണാം. മാത്രമല്ല ഫിനിഷറുടെ റോളിലും അദ്ദേഹത്തിനു തിളങ്ങാനാവും.

സീനിയേഴ്‌സ് വേണ്ട!, ടി20യില്‍ ഇന്ത്യ യുവാക്കള്‍ക്ക് മുന്‍തൂക്കം നല്‍കണോ?, ആകാശ് പറയുന്നു

മധ്യനിര

മധ്യനിര

മുന്‍നിരയില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ, വൈസ് ക്യാപ്റ്റന്‍ കെഎല്‍ രാഹുല്‍, വിരാട് കോലി എന്നിവരല്ലൊം അടുത്തിടെ ബാറ്റിങില്‍ മോശമല്ലാത്ത പ്രകടനം കാഴ്ചവച്ചിട്ടുണ്ട്. പക്ഷെ ഇവര്‍ക്കു ശേഷം മധ്യനിര ബാറ്റിങിലാണ് ചില പ്രശ്‌നങ്ങള്‍ ഇന്ത്യയെ അലട്ടുന്നത്. സൂര്യകുമാര്‍ യാദവ് ഏഷ്യാ കപ്പില്‍ പ്രതീക്ഷിച്ചതു പോലെയൊരു പ്രകടനം കാഴ്ചവച്ചിരുന്നില്ല.

5

ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ, ദീപക് ഹൂഡ എന്നിവരൊന്നും ബാറ്റിങില്‍ അത്ര മികച്ച ഫോമിലല്ല. നാല് മുതല്‍ ആറു വരെ സ്ഥാനങ്ങളില്‍ ആരെയൊക്കെ കൡപ്പിക്കണമെന്നതും ടി20 ലോകപ്പിനു മുമ്പ് രാഹുല്‍ ദ്രാവിഡിനു ഉറപ്പിച്ചേ തീരൂ. റിഷഭിനെ കളിപ്പിക്കുകയാണെങ്കില്‍ ഫിനിഷിങിന്റെ ദൗത്യം ആര്‍ക്കു നല്‍കുമെന്നതും പ്രശ്‌നമാണ്.

IND vs SA 2022: ഇന്ത്യയുടെ വിക്കറ്റ് കാക്കാന്‍ വീണ്ടും സഞ്ജു! നയിക്കാന്‍ ധവാന്‍

ജഡേജയുടെ പകരക്കാരന്‍

ജഡേജയുടെ പകരക്കാരന്‍

പരിക്കു കാരണം ടി20 സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയെ ടി20 ലോകകപ്പില്‍ ഇന്ത്യക്കു നഷ്ടമായിരിക്കുകയയാണ്. ജഡ്ഡുവിന്റെ ഏറ്റവും മികച്ച പകരക്കാരനെ ലോകകപ്പിനു മുമ്പ് രാഹുല്‍ ദ്രാവിഡിനു കണ്ടെത്തേണ്ടതുണ്ട്. മറ്റൊരു ഇടംകൈയന്‍ ബാറ്ററും ഓള്‍റൗണ്ടറുമായ അക്ഷര്‍ പട്ടേലാണ് ജഡ്ഡുവുമായി ഏറെ സാമ്യമുള്ള ടീമിലെ നിലവിലെ താരം.

7

പക്ഷെ കഴിഞ്ഞ ഏഷ്യാ കപ്പില്‍ ജഡേജയുടെ പകരക്കാരനായി ടീമിലേക്കു വന്നിട്ടും അക്ഷറിനു ഒരു അവസരം പോലും ഇന്ത്യ നല്‍കിയിരുന്നില്ല. റിഷഭ് പന്തിനെക്കൂടാതെ ഇന്ത്യന്‍ ടീമില്‍ ഇടംകൈയന്‍മാര്‍ വേറെയില്ലാത്തതിനാല്‍ അക്ഷറിനു കൂടുതല്‍ പരിഗണന ഇനിയുള്ള ടി20കളില്‍ ലഭിച്ചേക്കും. സമീപകാലത്തെ പ്രകടനം വിലയിരുത്തുമ്പോള്‍ തീര്‍ച്ചയായും ഇന്ത്യന്‍ ഇലവനില്‍ സ്ഥാനമര്‍ഹിക്കുന്ന താരം തന്നെയാണ് അക്ഷര്‍.

Story first published: Monday, September 12, 2022, 19:40 [IST]
Other articles published on Sep 12, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+