Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup: സന്നാഹത്തിലും രോഹിത് ഫ്‌ളോപ്പ്, രണ്ടക്കം കണ്ടില്ല, വെടിക്കെട്ടുമായി സൂര്യ

പെര്‍ത്ത്: ടി20 ലോകകപ്പിന് മുന്നോടിയായുള്ള ഇന്ത്യയുടെ ആദ്യ സന്നാഹ മത്സരത്തില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഫ്‌ളോപ്പ്. വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയക്കെതിരേ 3 റണ്‍സിനാണ് രോഹിത് പുറത്തായത്. ദക്ഷിണാഫ്രിക്കന്‍ പരമ്പരയില്‍ രണ്ട് തവണ ഡെക്കായ രോഹിത് സന്നാഹ മത്സരത്തിലും നിരാശപ്പെടുത്തുന്ന പ്രകടനം തുടരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് 6 വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സാണ് നേടാനായത്. രോഹിത്തിനൊപ്പം റിഷഭ് പന്താണ് ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്തത്. എന്നാല്‍ കാര്യമായ പ്രകടനം കാഴ്ചവെക്കാന്‍ റിഷഭിനുമായില്ല.

രോഹിത് - റിഷഭ് ഓപ്പണിങ്

രോഹിത് - റിഷഭ് ഓപ്പണിങ്

ലഭിച്ച അവസരങ്ങള്‍ മുതലാക്കാന്‍ സാധിക്കാത്ത റിഷഭിന് ടി20 ലോകകപ്പില്‍ പ്ലേയിങ് 11 പുറത്തിരിക്കേണ്ടി വരുമെന്ന് ഏറെക്കുറെ ഉറപ്പാണ്. ഇന്ത്യയുടെ തുടക്കം മികച്ചതായിരുന്നില്ല. പവര്‍പ്ലേയ്ക്കിടെ ഇന്ത്യക്ക് രണ്ട് വിക്കറ്റ് നഷ്ടമായി. 39 റണ്‍സാണ് ഇന്ത്യ നേടിയത്. വലിയ തകര്‍ച്ചയില്‍ നിന്ന് ഇന്ത്യയെ രക്ഷിച്ചത് സൂര്യകുമാര്‍ യാദവാണ്. മിന്നും ഫോം തുടര്‍ന്ന താരം 35 പന്തില്‍ 52 റണ്‍സാണ് നേടിയത്. ഓസ്‌ട്രേലിയയില്‍ ആദ്യമായി കളിക്കാനിറങ്ങുന്ന സൂര്യ ഗംഭീര പ്രകടനമാണ് കാഴ്ചവെച്ചത്.

Also Read : ടീമില്‍ സീറ്റുറപ്പ്, പക്ഷെ സ്വന്തം പിഴവുകൊണ്ട് ലോകകപ്പ് നഷ്ടമായി, ഇവരെ അറിയണം

കസറി സൂര്യകുമാര്‍

കസറി സൂര്യകുമാര്‍

ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക ടി20 പരമ്പരയില്‍ കസറിയ ഇന്ത്യ അതേ ഫോമിലാണ് ഓസ്‌ട്രേലിയക്കെതിരേ സന്നാഹത്തിലും കളിച്ചത്. മൂന്ന് വീതം ഫോറും സിക്‌സും പറത്താണ് സൂര്യക്കായി. വിരാട് കോലിയും കെ എല്‍ രാഹുലും കളിക്കാതിരുന്ന മത്സരത്തില്‍ ദീപക് ഹൂഡ 14 പന്തില്‍ 22 റണ്‍സുമായി തിളങ്ങി. ഹര്‍ദിക് പാണ്ഡ്യയും ഇന്ത്യക്ക് പ്രതീക്ഷ നല്‍കുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. 20 പന്തില്‍ 29 റണ്‍സാണ് അദ്ദേഹം നേടിയത്.

മറുപടിക്കിറങ്ങിയ വെസ്റ്റേണ്‍ ഓസ്‌ട്രേലിയയുടെ നാല് വിക്കറ്റുകള്‍ തുടക്കത്തിലേ വീണു. അര്‍ഷദീപ് സിങ്ങും ഭുവനേശ്വര്‍ കുമാറും ന്യൂബോളില്‍ മികവ് കാട്ടി. രണ്ട് പേരും രണ്ട് വിക്കറ്റുകള്‍ വീതമാണ് നേടിയത്. ഡെത്ത് ഓവറുകളില്‍ ഇന്ത്യയുടെ ബൗളിങ് നിരയുടെ പ്രകടനമാണ് വലിയ തലവേദന. സമീപകാലത്തെ പരമ്പരകളിലെല്ലാം ഡെത്ത് ഓവറില്‍ ഇന്ത്യ തല്ലുവാങ്ങിയിരുന്നു. ഇതിന് മാറ്റം വരുത്താന്‍ ഇന്ത്യക്ക് സാധിക്കുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

Also Read : കളിക്കുന്നത് ആദ്യ ടി20 ലോകകപ്പ്, പക്ഷെ മാച്ച് വിന്നര്‍മാരായേക്കും!, അഞ്ച് പേരിതാ

ഇന്ത്യ ഇനിയും മെച്ചപ്പെടണം

ഇന്ത്യ ഇനിയും മെച്ചപ്പെടണം

സന്നാഹ മത്സരത്തിലെ ഇന്ത്യയുടെ ബാറ്റിങ് പ്രകടനവും ശരാശരി മാത്രമാണ്. ഓപ്പണിങ്ങില്‍ രോഹിത് ശര്‍മ മികവ് കാട്ടേണ്ടതായുണ്ട്. ഓസീസ് പിച്ചുകളില്‍ അനുഭവസമ്പത്തുള്ള രോഹിത് നേരത്തെ പുറത്തായാല്‍ ഇന്ത്യയെയത് പ്രതികൂലമായി ബാധിക്കും. ലോകകപ്പിന് മുമ്പ് രോഹിത്തിന് ഫോമിലേക്കെത്താനാവുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. 23ന് പാകിസ്താനെതിരെയാണ് ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ മത്സരം.

Story first published: Monday, October 10, 2022, 15:02 [IST]
Other articles published on Oct 10, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+