Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup 2022: മെല്‍ബണില്‍ ആരുയര്‍ത്തും കപ്പ്? രസം കെടുത്താന്‍ മഴ! ഫൈനല്‍ പ്രിവ്യു, സാധ്യതാ 11

final

മെല്‍ബണ്‍: ടി20 ലോകകപ്പില്‍ ഇന്ത്യ - പാകിസ്താന്‍ ഡ്രീം ഫൈനലെന്ന മോഹം തകര്‍ന്നെങ്കിലും ഞായറാഴ്ച നടക്കാനിരിക്കുന്ന പാകിസ്താന്‍- ഇംഗ്ലണ്ട് പോരാട്ടത്തിനു ഒട്ടും ആവേശം കുറയില്ലെന്നുറപ്പാണ്. കാരണം സെമി ഫൈനലില്‍ ഏറ്റവും മികച്ച കളി കെട്ടഴിച്ച ടീം തന്നെയാണ് കലാശപ്പോരിനു യോഗ്യത നേടിയിരിക്കുന്നത്. അതുകൊണ്ടു തന്നെ ഒരു കിടിലന്‍ ത്രില്ലര്‍ തന്നെ ക്രിക്കറ്റ് പ്രേമികള്‍ക്കു മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ പ്രതീക്ഷിക്കാം. ഇരുടീമുകളും രണ്ടാം ലോക കിരീടമാണ് ലക്ഷ്യമിടുന്നത്. 2009ലെ ചാംപ്യന്‍മാരാണ് പാകിസ്താനെങ്കില്‍ ഇംഗ്ലണ്ട് 2010ലെ വിജയികളായിരുന്നു.

ഇന്ത്യന്‍ സമയം ഞായറാഴ്ച ഉച്ചയ്ക്കു 1.30നാണ് ഫൈനലിനു തുടക്കമാവുന്നത്. ടോസ് ഒരു മണിക്കും നടക്കും. സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ വിവിധ ചാനലുകളിലും ഡിസ്‌നി പ്ലസ് ഹോട്‌സ്റ്റാറിലും മല്‍സരം തല്‍സമയം സംപ്രേക്ഷണം ചെയ്യും.

ചരിത്രം ആവര്‍ത്തിക്കുമോ?

ചരിത്രം ആവര്‍ത്തിക്കുമോ?

1992ല്‍ ഓസ്‌ട്രേലിയയില്‍ നടന്ന ഐസിസിയുടെ ഏകദിന ലോകകപ്പിന്റെ റീപ്പേ തന്നെയാണ് ഇത്തവണത്തെ ടി20 ലോകകപ്പില്‍ ഇതുവരെ സംഭവിച്ചിരിക്കുന്നതെന്ന് ആരെയും അദ്ഭുതപ്പെടുത്തും. അന്നു റൗണ്ട് റോബിന്‍ ഫോര്‍മാറ്റില്‍ നടന്ന ടൂര്‍ണമെന്റില്‍ പോയിന്റ് പട്ടികയില്‍ നാലാംസ്ഥാനത്ത് ഫിനിഷ് ചെയ്ത് പാക് ടീം സെമിയിലെത്തുകയായിരുന്നു. അന്നു ന്യൂസിലാന്‍ഡ്, ഇംഗ്ലണ്ട്, സൗത്താഫ്രിക്ക എന്നിവരായിരുന്നു സെമിയിലെത്തിയ മറ്റുള്ളവര്‍. ഇത്തവണ സൗത്താഫ്രിക്കയ്ക്കു പകരം ഇന്ത്യ വന്നുവെന്നതാണ് ഏക വ്യത്യാസം.
അന്നു സെമിയില്‍ ന്യൂസിലാന്‍ഡിനെ തകര്‍ത്താണ് പാക് ടീം ഫൈനലിലെത്തിയത്. ഇത്തവണയും അങ്ങനെ തന്നെ. മറ്റൊരു സെമിയില്‍ സൗത്താഫ്രിക്കയെ തോല്‍പ്പിച്ച് ഇംഗ്ലണ്ടുമെത്തി. കലാശക്കൡയില്‍ ഇമ്രാന്‍ ഖാന്‍ നയിച്ച പാക് ടീം 22 റണ്‍സിന്റെ ജയത്തോടെ ജേതാക്കളാവുകയും ചെയ്തു.

നാടകീയ തിരിച്ചുവരവ്

നാടകീയ തിരിച്ചുവരവ്

ഇത്തവണ തികച്ചും നാടകീയ തിരിച്ചുവരവ് നടത്തിയാണ് പാകിസ്താന്റെ സെമി ഫൈനല്‍ പ്രവേശനം. ആദ്യ രണ്ടു കളിയും തോറ്റ അവര്‍ പുറത്താവലിന്റെ വക്കിലായിരുന്നു. എന്നാല്‍ ശേഷിച്ച മൂന്നു മല്‍സരങ്ങളില്‍ പാക് ടീം ജയം നേടി. അതോടൊപ്പം സൗത്താഫ്രിക്കയ്‌ക്കെതിരേ നെര്‍ലാന്‍ഡ്‌സിന്റെ അട്ടിമറി ജയമടക്കം മറ്റു മല്‍സഫലങ്ങളും അനുകൂലമായതോടെ പാക് ടീം ഗ്രൂപ്പില്‍ രണ്ടാംസ്ഥാനക്കാരായി സെമിയിലെത്തി. സെമിയില്‍ ന്യൂസിലാന്‍ഡിനെതിരേ ഏഴു വിക്കറ്റിന്റെ ഏകപക്ഷീയ വിജയമാണ് പാക് ടീം സ്വന്തമാക്കിയത്.

Also Read: T20 World Cup 2022: ഇനിയും എത്ര തവണ രാഹുലിനെ നമ്മള്‍ സഹിക്കണം? നീക്കിയേ പറ്റൂ

ഇംഗ്ലണ്ടിന്റെ ഫൈനല്‍ പ്രവേശനം

ഇംഗ്ലണ്ടിന്റെ ഫൈനല്‍ പ്രവേശനം

സൂപ്പര്‍ 12ലെ മരണഗ്രൂപ്പായ ഒന്നില്‍ നിന്നും റണ്‍റേറ്റിന്റെ ആനുകൂല്യത്തില്‍ രണ്ടാംസ്ഥാനക്കാരായാണ് ന്യൂസിലാന്‍ഡ് സെമി ഫൈനലില്‍ കടന്നത്. സൂപ്പര്‍ 12ലെ അഞ്ചു മല്‍സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ന്യൂസിലാന്‍ഡ്, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ തുടങ്ങിയ മൂന്നു ടീമുകള്‍ക്കും ഏഴു പോയിന്റ് വീതമാണ് ലഭിച്ചത്. മികച്ച നെറ്റ് റണ്‍റേറ്റില്‍ കിവികള്‍ ഒന്നാംസ്ഥാനക്കാരായപ്പോള്‍ ഇംഗ്ലണ്ട് രണ്ടാമതുമെത്തി. ഓസീസ് പുറത്താവുകയും ചെയ്തു.
സെമി ഫൈനലില്‍ ഇന്ത്യയെ നിഷ്പ്രഭരാക്കുന്ന കളിയാണ് ഇംഗ്ലണ്ട് പുറത്തെടുത്തത്. പത്തു വിക്കറ്റിനു രോഹിത് ശര്‍മയെയും സംഘത്തെയും ഇംഗ്ലണ്ട് വാരിക്കളയുകയായിരുന്നു. ഈ വിജയം ഫൈനലില്‍ അവരുടെ ആത്മവിശ്വാസം വാനോളമുയര്‍ത്തുമെന്നുറപ്പാണ്.

കണക്കുകളില്‍ പാകിസ്താന്‍

കണക്കുകളില്‍ പാകിസ്താന്‍

ടി20യിലെ ഇതുവരെയുള്ള കണക്കുകളെടുത്താല്‍ ഫൈനലില്‍ ഇംഗ്ലണ്ടിനെതിരേ പാകിസ്താനാണ് മുന്‍തൂക്കം. പക്ഷെ ഇതിന്റെ പേരില്‍ പാക് ടീം ഫേവറിറ്റുകളല്ല. നേരത്തേ സെമിയില്‍ ഇംഗ്ലണ്ടിനെതിരേ കണക്കുകളില്‍ ഇന്ത്യയായിരുന്നു മുന്നിലെങ്കിലും നാണംകെട്ട തോല്‍വിയാണ് വഴങ്ങിയത്.
29 ടി20കളിലാണ് പാകിസ്താനും ഇംഗ്ലണ്ടും ഇതുവരെ ഏറ്റുമുട്ടിയത്. ഇതില്‍ 18ലും ജയം പാകിസ്താനായിരുന്നു. ഇംഗ്ലണ്ട് 11 മല്‍സരങ്ങളിലും വിജയം കൊയ്തു.

Also Read: T20 World Cup 2022: ഇന്ത്യക്ക് പിഴച്ചതെവിടെ? ദ്രാവിഡ് കാരണക്കാരന്‍!, ആ തീരുമാനങ്ങള്‍ പാളി

മഴഭീഷണി

മഴഭീഷണി

പാകിസ്താന്‍-ഇംഗ്ലണ്ട് ഫൈനലിനു മഴ ഭീഷണിയുണ്ട്. ഞായറാഴ്ച മെല്‍ബണില്‍ മഴ പെയ്യാനുള്ള സാധ്യത 95 ശതമാനമാണെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ഇതു തീര്‍ച്ചയായും ക്രിക്കറ്റ് പ്രേമികളെ നിരാശപ്പെടുത്തുന്ന കാര്യമാണ്. മഴ വില്ലനായാല്‍ മല്‍സരം റിസര്‍വ് ദിനമായ തിങ്കളാഴ്ച്ചത്തേക്ക് മാറ്റും. ആവശ്യമെങ്കില്‍ റിസര്‍വ് ദിനത്തിലെ രണ്ടു മണിക്കൂര്‍ അധികമായി ഫൈനലിനു അനുവദിക്കുകയും ചെയ്യും. ഞായറാഴ്ച കളിക്കിടെ മഴ തടസ്സപ്പെടുത്തുകയും തുടര്‍ന്ന് പുനരാരംഭിക്കാന്‍ കഴിയാതെ വരികയും ചെയ്താല്‍ തിങ്കളാഴ്ച നിര്‍ത്തിയ ഇടത്തു നിന്നായിരിക്കും കളി പുനരാരംഭിക്കുക. റിസര്‍വ് ദിനത്തിലും കളി നടക്കാതെ വന്നാല്‍ പാകിസ്താനും ഇംഗ്ലണ്ടും ലോക കിരീടം പങ്കിടും.

സാധ്യതാ ഇലവന്‍

സാധ്യതാ ഇലവന്‍

പാകിസ്താന്‍- മുഹമ്മദ് റിസ്വാന്‍ (വിക്കറ്റ് കീപ്പര്‍), ബാബര്‍ ആസം (ക്യാപ്റ്റന്‍), മുഹമ്മദ് ഹാരിസ്, ഷാന്‍ മസൂദ്, ഇഫ്തിഖാര്‍ അഹമ്മദ്, ഷദാബ് ഖാന്‍, മുഹമ്മദ് നവാസ്, മുഹമ്മദ് വസീം ജൂനിയര്‍, നസീം ഷാ, ഹാരിസ് റൗഫ്, ഷഹീന്‍ അഫ്രീഡി.

ഇംഗ്ലണ്ട്- ജോസ് ബട്‌ലര്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), അലെക്‌സ് ഹേല്‍സ്, ഫിലിപ്പ് സാള്‍ട്ട്/ ഡേവിഡ് മലാന്‍, ബെന്‍ സ്റ്റോക്‌സ്, ഹാരി ബ്രൂക്ക്, ലിയാം ലിവിങ്‌സ്റ്റണ്‍, മോയിന്‍ അലി, സാം കറെന്‍, ക്രിസ് വോക്‌സ്, ക്രിസ് ജോര്‍ഡന്‍/ മാര്‍ക്ക് വുഡ്, ആദില്‍ റഷീദ്.

Story first published: Friday, November 11, 2022, 17:03 [IST]
Other articles published on Nov 11, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+