T20 World Cup 2022: വമ്പന്‍ അട്ടിമറി! പാകിസ്താന്‍ പുറത്തേക്ക്, ത്രില്ലറില്‍ സിംബാബ്‌വെ
പെര്‍ത്ത്: കിരീട ഫേവറിറ്റുകളിലൊന്നും കഴിഞ്ഞ തവണത്തെ സെമി ഫൈനലിസ്റ്റുകളുമായ പാകിസ്താന്‍ ടി20 ലോകകപ്പില്‍ ഇത്തവണ നേരത്തേ മടങ്ങിയേക്കും. സൂപ്പര്‍ 12ലെ ഗ്രൂപ്പ് രണ്ടിലെ രണ്ടാമത്തെ മല്‍സരത്തിലും പാക് പടയ്ക്കു അടിതെറ്റിയിരിക്കുകയാണ്. യോഗ്യതാ മല്‍സരം കളിച്ചെത്തിയ സിംബാബ്‌വെയാണ് ലാസ്റ്റ് ബോള്‍ ത്രില്ലറില്‍ വെറും ഒരു റണ്‍സിനു മുന്‍ ചാംപ്യന്‍മാരെ സ്തബ്ധരാക്കിയിരിക്കുന്നത്. സിംബാബ്‌വെ എട്ടു വിക്കറ്റിനു 130, പാകിസ്താന്‍ എട്ടു വിക്കറ്റിനു 129.
ഇന്ത്യക്കെതിരായ ആദ്യ മല്‍സരത്തില്‍ പരാജയപ്പട്ടതിനാല്‍ സെമി പ്രതീക്ഷ നിലനിര്‍ത്താന്‍ സിംബാബ്‌വെക്കെതിരേ പാക് പടയ്ക്കു ജയം അനിവാര്യമായിരുന്നു. പക്ഷെ സിംബാബ്‌വെയുടെ പോരാട്ടവീര്യത്തിനു മുന്നില്‍ പാകിസ്താന്‍ പത്തിമടക്കുകയായിരുന്നു. ശേഷിച്ച മൂന്നു കളിയിലും ജയിച്ചാലും പാകിസ്താന്‍ സെമിയിലെത്തുമോയെന്ന കാര്യം സംശയമാണ്. മറ്റു മല്‍സരഫലങ്ങള്‍ കൂടി ആശ്രയിച്ചായിരിക്കും അവരുടെ സെമി പ്രവേശനം.

വിജയലക്ഷ്യം 131
ടോസിനു ശേഷം സിംബാബ്‌വെ ക്യാപ്റ്റന്‍ ക്രെയ്ഗ് എര്‍വിന്‍ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. പാകിസ്താന്റെ ന്യൂബോള്‍ ആക്രമണത്തെ യാതൊരു കൂസലുമില്ലാതെയായിരുന്നു അവരുടെ ഓപ്പണര്‍മാര്‍ നേരിട്ടത്. പക്ഷെ പിന്നീട് സിംബാബ്‌വെയ്ക്കു വിക്കറ്റുകള്‍ നഷ്ടമായിക്കൊണ്ടിരുന്നു.
നിശ്ചിത ഓവറില്‍ എട്ടു വിക്കറ്റിനു 130 റണ്‍സാണ് സിംബാബ്‌വെ കുറിച്ചത്. ആര്‍ക്കും തന്നെ 35 പ്ലസ് സ്‌കോര്‍ ചെയ്യാനായില്ല. 31 റണ്‍സെടുത്ത സീന്‍ വില്ല്യംസാണ് ടോപ്‌സ്‌കോറര്‍. 28 ബോള്‍ നേരിട്ട താരം മൂന്നു ബൗണ്ടറികളടിച്ചു. എര്‍വിന്‍ (19), ബ്രാഡ് ഇവാന്‍സ് (19*), വെസ്ലി മെധെവെറെ (17) എന്നിവരാണ് മറ്റു സ്‌കോറര്‍മാര്‍.

മിന്നിച്ച് വസീമും ഷദാബും
ഇന്ത്യക്കെതിരായ ആദ്യ മല്‍സരത്തില്‍ പുറത്തിരിക്കേണ്ടിവന്ന മുഹമ്മദ് വസീം ജൂനിയറെ ഈ മല്‍സരത്തില്‍ കളിപ്പിക്കാനുള്ള പാകിസ്താന്റെ തീരുമാനം പിഴച്ചില്ല. ഉജ്ജ്വല പ്രകടനവുമായി പാക് ബൗളിനു താരം ചുക്കാന്‍ പിടിക്കുകയായിരുന്നു. നാലു വിക്കറ്റുകളാണ് വസീം വീഴ്ത്തിയത്. നാലോവറില്‍ 24 റണ്‍സ് വിട്ടുകൊടുത്താണ് താരം നാലു പേരെ പുറത്താക്കിയത്. സ്പിന്നര്‍ ഷദാബ് ഖാന്‍ മൂന്നു വിക്കറ്റുകളുമായി വസീമിനു മികച്ച പിന്തുണയേകി. ഹാരിസ് റൗഫിനു ഒരു വിക്കറ്റ് ലഭിച്ചപ്പോള്‍ ഷഹീന്‍ അഫ്രീഡിയും നസീം ഷായും തല്ലുവാങ്ങി. ഷഹീന്‍ നാലോവറില്‍ 29ഉം നസീം നാലോവറില്‍ 34 റണ്‍സും വിട്ടുകൊടുത്തു.
Also Read: T20 World Cup 2022: കോലിയുടെ 'രൂപമാറ്റം' ഞെട്ടിച്ചു! ഇന്നിങ്‌സിനെക്കുറിച്ച് അശ്വിന്‍

പാക് റണ്‍ചേസ്
131 റണ്‍സെന്ന ചെറിയ വിജയലക്ഷ്യം പാകിസ്താന്‍ അനായാസം മറികടക്കുമെന്നായിരുന്നു കരുതപ്പെട്ടിരുന്നത്്. പക്ഷെ തുടക്കം മുതല്‍ ഉജ്ജ്വലമായി ബൗള്‍ ചെയ്ത സിംബാബ്‌വെ പാകിസ്താനെ പ്രതിരോധത്തിലാക്കി. തുടരെ രണ്ടാമത്തെ കളിയിലും ബാബര്‍ ആസം (4), മുഹമ്മദ് റിസ്വാന്‍ (14) എന്നിവര്‍ നേരത്തേ മടങ്ങിയതോടെ മധ്യനിര ഒരിക്കല്‍ക്കൂടി പരീക്ഷിക്കപ്പെട്ടു. അതില്‍ അവര്‍ പരാജയപ്പെടുകയും ചെയ്തു.
എട്ടു വിക്കറ്റിനു 129 റണ്‍സെടുത്ത് പാകിസ്താന്‍ പോരാട്ടം അവസാനിപ്പിക്കുകയായിരുന്നു. അവസാന ബോളില്‍ ജയിക്കാന്‍ മൂന്നു റണ്‍സായിരുന്നു വേണ്ടിയിരുന്നത്. പക്ഷെ ഒരു റണ്‍സെടുക്കാനേ ആയുള്ളൂ. ഡബിളിനായി ഓടിയ ഷഹീന്‍ അഫ്രീഡി റണ്ണൗട്ടുമായി. 44 റണ്‍സെടുത്ത ഷാന്‍ മസൂദാണ് ടോപ്‌സ്‌കോറര്‍. മുഹമ്മദ് നവാസ് 22ഉം റണ്‍സ് നേടി. സിംബാബ്‌വെയ്ക്കായി സിക്കന്തര്‍ റസ്സ മൂന്നു വിക്കറ്റുകളെടുത്തു. ബ്രാഡ് ഇവാന്‍സിനു രണ്ടും വിക്കറ്റ് ലഭിച്ചു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications