Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup 2022: നോ ബോളല്ല അത്, ഇന്ത്യയെ അംപയര്‍മാര്‍ ജയിപ്പിച്ചു! പാക് ഫാന്‍സ് കലിപ്പില്‍

ടി20 ലോകകപ്പില്‍ പാകിസ്താനെതിരേ ഇന്ത്യയുടെ ത്രില്ലിങ് വിജയത്തിനു പിന്നാലെ മോശം അംപയറിങാണ ഇതിനു പിന്നിലെന്നു ആഞ്ഞടിച്ചിരിക്കുകയാണ് പാക് ഫാന്‍സ്. സോഷ്യല്‍ മീഡിയയിലൂടെയാണ് പാക് ആരാധകര്‍ തങ്ങളുടെ രോഷം പ്രകടിപ്പിച്ചിരിക്കുവന്നത്. മുഹമ്മദ് നവാസെറിഞ്ഞ 20ാം ഓവറിലെ ഒരു ബോള്‍ നോ ബോളായിരുന്നില്ലെന്നു ചൂണ്ടിക്കാട്ടിയ അവര്‍ ഫ്രീഹിറ്റില്‍ ഇന്ത്യക്കു ബൈയായി മൂന്നു റണ്‍സ് അനുവദിച്ചതിനെയും വിമര്‍ശിച്ചിരിക്കുകയാണ്.

പാക് ഫാന്‍സ് മാത്രമല്ല ചില മുന്‍ കളിക്കാരും അംപയറിങിനെതിരേ രംഗത്തു വന്നിട്ടുണ്ടെന്നത് ശ്രദ്ധേയമാണ് പാകിസ്താന്റെ മുന്‍ ഇതിഹാസം ഷുഔഐബ് അക്തറും ഇക്കൂട്ടത്തിലുണ്ട്.

പാക് ടീം കൊള്ളയടിക്കപ്പെട്ടു

പാക് ടീം കൊള്ളയടിക്കപ്പെട്ടു

പാകിസ്താന്‍ ഈ മല്‍സരം പരാജയപ്പെട്ടിട്ടില്ല, മറിച്ച് കൊള്ളയടിക്കപ്പെടുകയാണ് ചെയ്യപ്പെട്ടിരിക്കുന്നത്. അതു യഥാര്‍ഥത്തില്‍ നോ ബോള്‍ അല്ലായിരുന്നു. ഫ്രീഹിറ്റില്‍ ബൗള്‍ഡാവുകയാണെങ്കില്‍ അവിടെ എങ്ങനെയാണ് ബൈയായി റണ്‍സ് ലഭിക്കുകയെന്നും ഒരു യൂസര്‍ ചോദിക്കുന്നു.

നാണക്കേടുണ്ടാക്കുന്ന അംപയറിങ്

നാണക്കേടുണ്ടാക്കുന്ന അംപയറിങ്

നാണക്കേടുണ്ടാക്കുന്ന അംപയറിങാണ് ഇന്ത്യയും പാകിസ്താനും മല്‍സരത്തില്‍ കണ്ടത്. ഇത്തരമൊരു വലിയ വേദിയില്‍ ഐസിസി പോലും സമ്മര്‍ദ്ദത്തിലാവുകയെന്നത് ലജ്ജാവഹമാണ്. റമീസ് രാജ (പിസിബി മേധാവി) ഈ നോ ബോളിനെതിരേ ഒഫീഷ്യലായി ഐസിസി പരാതി നല്‍കുകയാണ് വേണ്ടത്. ഫ്രീഹിറ്റില്‍ ബൈ ലഭിച്ച ബോള്‍ ഡെഡ് ബോളായിരുന്നെന്നും ഒരു യൂസര്‍ കുറിച്ചു.

Also Read: ഇടയ്ക്ക് തെറ്റിദ്ധാരണകളുണ്ടായിട്ടുണ്ട്, പക്ഷെ...; ധോണിയെക്കുറിച്ച് കോലി പറയുന്നു

നോ ബോളല്ല

നോ ബോളല്ല

മുഹമ്മദ് നവാസിനെതിലേ അവസാന ഓവറിലെ ആ ബോള്‍ നേരിടുമ്പോള്‍ വിരാട് കോലിയുടെ കാല്‍ ക്രീസിനു പുറത്തായിരുന്നു. അതൊരിക്കലും നോബോളല്ല. നാണക്കേടെന്നും ഒരു യൂസര്‍ ട്വീറ്റ് ചെയ്തു.
നോബോള്‍, ഫ്രീഹിറ്റില്‍ ബൗള്‍ഡായിട്ടും മൂന്നു റണ്‍സ്! 2019ലെ ഏകദിന ലോകകപ്പില്‍ കൂടുതല്‍ ബൗണ്ടറികള്‍ അടിച്ചതിനാല്‍ ഇംഗ്ലണ്ട് ചാംപ്യന്‍മാരായതു പോലെയാണിത്. ജെന്റില്‍മാന്‍ ഗെയിമിലെ നിമയങ്ങള്‍ ചില സമയങ്ങളില്‍ നിര്‍ദയമാണെന്നും ഒരു യൂസര്‍ വിമര്‍ശിച്ചു.

എന്തു കൊണ്ട് റിവ്യു ചെയ്തില്ല

എന്തു കൊണ്ട് റിവ്യു ചെയ്തില്ല

ഓസ്‌ട്രേലിയയുടെ മുന്‍ സ്പിന്നര്‍ ബ്രാഡ് ഹോഗും അംപയറിങിനെതിരേ ട്വിറ്ററിലൂടെ വിമര്‍ശനമുന്നയിച്ചിട്ടുണ്ട്. എന്തുകൊണ്ടാണ് ആ നോ ബോള്‍ പാകിസ്താന്‍ റിവ്യു ചെയ്യാതിരുന്നത്? ഫ്രീഹിറ്റില്‍ വിരാട് കോലി ബൗള്‍ഡായ ബോള്‍ എന്തുകൊണ്ടാണ് ഡെഡ് ബോള്‍ വിളിക്കാതിരുന്നതെന്നും ഹോഗ് ചോദിക്കുന്നു.

Also Read: വീരവാദം പറഞ്ഞ് പണി മേടിച്ചു!, അക്തര്‍ മുതല്‍ കോലിവരെ, ഈ സംഭവങ്ങള്‍ അറിയാമോ?

ഇന്ത്യയും അംപയര്‍മാരും ഒരു ടീം

ഇന്ത്യയും അംപയര്‍മാരും ഒരു ടീം

ഇന്ത്യയും അംപയര്‍മാരും ഒരു ടീമായാണ് ഈ മല്‍സരത്തില്‍ പാകിസ്താനെ നേരിട്ടത്. അവര്‍ക്കു അതു പരിശോധിക്കാന്‍ പോലും താല്‍പര്യമില്ലെന്നായിരുന്നു ഒരു പ്രതികരണം.
ഐസിസി അവരുടെ പേര് ബിസിസിഐയെന്നു മാറ്റണമെന്ന് ഒരു യൂസര്‍ തമാശരൂപേണ ആവശ്യപ്പെട്ടു.

ചതിയാണിത്

ചതിയാണിത്

ആദ്യത്തെ കാര്യം നോ ബോള്‍ വിളിച്ച ആ ബോള്‍ നേരിടുമ്പോള്‍ വിരാട് കോലിയുടെ കാല്‍ ക്രീസിനു പുറത്തായിരുന്നു. രണ്ടാമത്തെ കാര്യം ബോള്‍ തോളിന്റെ ഉയരത്തിലായിരുന്നില്ല എന്നതാണ്. അംപയര്‍മാരെക്കുറിച്ച് നാണക്കേട് തോന്നുന്നു. ഇതു ചതിയാണെന്നും ഒരു യൂസര്‍ വിമര്‍ശിച്ചു.
ഇന്ത്യക്കെതിരായ മഹത്തായ വിജയത്തില്‍ പാകിസ്താന് അഭിനന്ദനങ്ങള്‍. അവര്‍ ചതിയന്‍മാരാണെന്നായിരുന്നു പാക് ടീമിനെ പ്രശംസിച്ചുകൊണ്ടുള്ള ഒരു ട്വീറ്റ്.

തോല്‍പ്പിക്കാനായില്ലെങ്കില്‍ ചതിക്കണം

തോല്‍പ്പിക്കാനായില്ലെങ്കില്‍ ചതിക്കണം

സമ്മര്‍ദ്ദഘട്ടത്തില്‍ അംപയര്‍മാരുടെ ഭാഗത്തു നിന്നുണ്ടായ മോശം തീരുമാനങ്ങളാണ് ഇന്ത്യക്കു ഈ മല്‍സരം സമ്മാനിച്ചത്. ആദ്യത്തെ കാര്യം അതു നോ ബോള്‍ ആയിരുന്നില്ല എന്നതാണ്. രണ്ടാമത്തെ കാര്യം ബൈയായി അവസാന ഓവറില്‍ ഫ്രീഹിറ്റിനൊടുവില്‍ ഇന്ത്യക്കു മൂന്നു റണ്‍സ് നല്‍കിയത് യഥാര്‍ഥത്തില്‍ ഡെഡ് ബോളാണ്. നിങ്ങള്‍ക്കു അവരെ പരാജയപ്പെടുത്താനായില്ലെങ്കില്‍ ചതിക്കണമെന്നാണ് ഒരു യൂസര്‍ ട്വീറ്റ് ചെയ്തത്.

Story first published: Sunday, October 23, 2022, 23:19 [IST]
Other articles published on Oct 23, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+