Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup 2022: ഞങ്ങള്‍ പൊരുതിത്തോറ്റു, ഇന്ത്യയെപ്പോലെ നാണംകെട്ടില്ല!- പാക് ഫാന്‍സ്

ടി20 ലോകകപ്പില്‍ കിരീടം കൈവിട്ടു പോയെങ്കിലും ടീമിന്റെ പ്രകടനത്തില്‍ സന്തുഷ്ടരെന്നു പാകിസ്താന്‍ ഫാന്‍സ്. മല്‍സരശേഷം മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടിനു പുറത്ത് ഒരു പാക് മാധ്യമത്തോടു സംസാരിക്കുകയായിരുന്നു പാക് ടീമിന്റെ ആരാധകര്‍. സ്വന്തം ടീമിനെ പുകഴ്ത്തുന്നതിനൊപ്പം ഇന്ത്യന്‍ ടീമിനെ അവര്‍ പരിഹസിക്കുകയും ചെയ്തു. സെമി ഫൈനലില്‍ ഇന്ത്യക്കു ഇംഗ്ലണ്ടിനോടേറ്റ പത്തു വിക്കറ്റിന്റെ കനത്ത പരാജയത്തെയാണ് അവര്‍ ട്രോളിയത്.

168 റണ്‍സ് സ്‌കോര്‍ ചെയ്തിട്ടും ഒരു വിക്കറ്റ് പോലും വീഴ്ത്താനവാതെയായിരുന്നു ഇന്ത്യ ദയനീയ തോല്‍വിയിലേക്കു കൂപ്പുകുത്തിയത്. അതേസമയം, ഫൈനലില്‍ പാകിസ്താനെ അഞ്ചു വിക്കറ്റിനു തകര്‍ത്തായിരുന്നു ഇംഗ്ലണ്ട് തങ്ങളുടെ രണ്ടാം ലോക കിരീടത്തില്‍ മുത്തമിട്ടത്.

പ്രകടനത്തില്‍ സന്തോഷം

പ്രകടനത്തില്‍ സന്തോഷം

ഫൈനലിലേറ്റ പരാജയത്തില്‍ ദുഖമുണ്ടെങ്കിലും പാകിസ്താന്‍ നടത്തിയ പോരാട്ടത്തില്‍ സന്തോഷമുണ്ടെന്നു ഒരു പാക് ആരാധിക പറഞ്ഞു. ചെറിയ ടോട്ടല്‍ നേടിയിട്ടും പാകിസ്താന്‍ അതു പ്രതിരോധിക്കാന്‍ വളരെ നന്നായിട്ട് തന്നെ ശ്രമിച്ചു. ശരിക്കും പോരാടുക തന്നെ ചെയ്തു. നല്ലൊരു മല്‍സരം കാണുന്നത് പോലെയാണ് അനുഭവപ്പെട്ടത്. ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള മല്‍സരം പോലെ ആയിരുന്നില്ല. ഇന്ത്യയെപ്പോലെ വിജയം ഞങ്ങള്‍ പ്ലേറ്റില്‍ വച്ച് ഇംഗ്ലണ്ടിനു നല്‍കിയില്ലെന്നും പാക് ആരാധിക പ്രതികരിച്ചു.

ഫൈനല്‍ വരെയെത്തി

ഫൈനല്‍ വരെയെത്തി

പാകിസ്താന്റെ പരാജയത്തില്‍ അല്‍പ്പം ദുഖമുണ്ട്. പക്ഷെ സെമി ഫൈനലില്‍ ഇംഗ്ലണ്ടിനോടേറ്റ തോല്‍വിക്കു ശേഷം ഇന്ത്യന്‍ ആരാധകര്‍ക്കുണ്ടായതു പോലെ നിരാശയില്ല. ഫൈനല്‍ വരെ പാകിസ്താന് എത്താന്‍ കഴിഞ്ഞു. ഇംഗ്ലണ്ടിന്റെ അഞ്ചു വിക്കറ്റുകളെടുക്കുകയും ചെയ്തു. ഇന്ത്യക്ക് സീറോ വിക്കറ്റുകളാണ് സെമിയില്‍ ലഭിച്ചത്. ഈ തോല്‍വി അലട്ടുന്നില്ലെന്നും അടുത്ത തവണ തീര്‍ച്ചയായും വിജയം കൊയ്യുമെന്നും ഒരു പാകിസ്താന്‍ ആരാധിക പറഞ്ഞു.

Also Read: T20 World Cup 2022: ഇതാ ഐസിസി ടീം ഓഫ് ദി ടൂര്‍ണമെന്റ്, ഇന്ത്യയില്‍ നിന്നു മൂന്നു പേര്‍!

പാകിസ്താന്‍ ടീമില്‍ പ്രതീക്ഷ

പാകിസ്താന്‍ ടീമില്‍ പ്രതീക്ഷ

ഫൈനലില്‍ പാകിസ്താന്‍ പരാജയപ്പെട്ടതില്‍ ചെറിയ ദുഖം മാത്രമേയുള്ളൂ. പക്ഷെ പാക് ടീമില്‍ ഞങ്ങള്‍ക്കു പ്രതീക്ഷയുണ്ട്. ഫൈനലില്‍ പാകിസ്താന്‍ നന്നായി കളിച്ചു. അടുത്ത ഫൈനലില്‍ പാക് ടീം കളിക്കുകയും കിരീടം നേടുകയും ചെയ്യുമെന്നും ഒരു പാകിസ്താന്‍ ആരാധിക പ്രതികരിച്ചു.

ഇംഗ്ലണ്ടിനെ വിറപ്പിച്ചു

ഇംഗ്ലണ്ടിനെ വിറപ്പിച്ചു

137 റണ്‍സ് മാത്രമേ നേടാനായുള്ളൂവെങ്കിലും ഫൈനലില്‍ ഇംഗ്ലണ്ടിനെ വിറപ്പിച്ചാണ് പാകിസ്താന്‍ പൊരുതിവീണത്. ഞങ്ങള്‍ ഇന്ത്യയെപ്പോലെയല്ല, 170 റണ്‍സിനടുത്ത് നേടിയിട്ടും പത്തു വിക്കറ്റിനു നാണം കെട്ടവരല്ല പാകിസ്താന്‍. ഞങ്ങളുടെ ബൗളിങില്‍ തീയുണ്ട്. ആണ്‍കുട്ടികളെപ്പോലെ പോരാടിയാണ് പാകിസ്താന്‍ പരാജയം സമ്മതിച്ചതെന്നും ഒരു ആരാധകന്‍ ചൂണ്ടിക്കാട്ടി.

Also Read: T20 World Cup 2022: ഇന്ത്യ ഒരു വിക്കറ്റും വീഴ്ത്തിയില്ല! വെല്‍ഡണ്‍ പാകിസ്താന്‍, പുകഴ്ത്തി അക്തര്‍

അഫ്രീഡിയുടെ പരിക്ക്

അഫ്രീഡിയുടെ പരിക്ക്

ഷഹീന്‍ അഫ്രീഡിക്കു അവസാന ഓവറുകളില്‍ ഫീല്‍ഡിങിനിടെ പരിക്കേറ്റതാണ് പാകിസ്താന് തിരിച്ചടിയായത്. അല്ലായിരുന്നെങ്കില്‍ മല്‍സരവിധി മറ്റൊന്നാവുായിരുന്നു. എങ്കിലും പാക് ടീമിന്റെ പ്രകടനത്തില്‍ ഞങ്ങള്‍ സന്തുഷ്ടരാണ്. വളരെ നല്ല പോരാട്ടം നടത്തിയാണ് ടീം പരാജയം സമ്മതിച്ചത്. പാക് ടീമിന്റെ പ്രകടനത്തില്‍ ഏറെ അഭിമാനമുണ്ട്. ടീമിനെ സല്യൂട്ട് ചെയ്യുകയാണെന്നും ഒരു പാക് ആരാധകന്‍ പ്രതികരിച്ചു.

പാകിസ്താനെ കൊണ്ട് മാത്രമേ കഴിയൂ

പാകിസ്താനെ കൊണ്ട് മാത്രമേ കഴിയൂ

ഷഹീന്‍ അഫ്രീഡിക്കു പരിക്കേറ്റിരുന്നില്ലെങ്കില്‍ പാകിസ്താന്‍ ഈ മല്‍സരത്തില്‍ വിജയിക്കുമായിരുന്നു. ഇത്രയും ചെറിയൊരു ടോട്ടല്‍ ഇത്ര നല്ല രീതിയില്‍ പ്രതിരോധിച്ചു നില്‍ക്കാന്‍ പാകിസ്താനെ കൊണ്ടു മാത്രമേ സാധിക്കുകയുള്ളൂവെന്നും ഒരു പാക് ആരാധകന്‍ വ്യക്തമാക്കി.
ഫൈനലിലെത്താന്‍ ഇന്ത്യക്കു കഴിഞ്ഞില്ലല്ലോ. ഫൈനലില്‍ ഇംഗ്ലണ്ടിനു വലിയ പിന്തുണയാണ് ഇന്ത്യ നല്‍കിയത്. പക്ഷെ പാകിസ്താന്‍ വളരെ നന്നായി തന്നെ അവസാനം വരെ പൊരുതിയാണ് കിരീടം കൈവിട്ടതെന്നും ഒരു പാക് ആരാധിക അഭിപ്രായപ്പെട്ടു.

Story first published: Monday, November 14, 2022, 7:25 [IST]
Other articles published on Nov 14, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+