
ഷഹീന് ഇന്ത്യക്ക് ഭീഷണി
പരിക്കിനെത്തുടര്‍ന്ന് ജസ്പ്രീത് ബുംറ ഇന്ത്യന്‍ ടീമിനൊപ്പമില്ല. സ്റ്റാര്‍ പേസറുടെ അഭാവം ഇന്ത്യയെ വലക്കുമ്പോള്‍ ഇന്ത്യക്ക് മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് പാകിസ്താന്‍ സൂപ്പര്‍ പേസര്‍ ഷഹീന്‍ അഫ്രീദി. താന്‍ പൂര്‍ണ്ണ ആരോഗ്യവാനാണെന്നും ഇന്ത്യയെ നേരിടാന്‍ തയ്യാറാണെന്നുമാണ് ഷഹീന്‍ മുന്നറിയിപ്പ് നല്‍കിയത്. ട്വിറ്ററില്‍ തന്റെ ചിത്രത്തത്തിനൊപ്പം കൊടുങ്കാറ്റിന് മുമ്പുള്ള ശാന്തതയെന്ന കുറിപ്പോടെയാണ് ഷഹീന്‍ പോസ്റ്റിട്ടത്.
ഇന്ത്യക്കെതിരായ മുന്നറിയിപ്പാണിതെന്നാണ് ആരാധകര്‍ പറയുന്നത്. 2021ലെ ടി20 ലോകകപ്പിലെ നേര്‍ക്കുനേര്‍ പോരാട്ടത്തില്‍ ഇന്ത്യയെ തകര്‍ത്തത് ഷഹീനായിരുന്നു. രോഹിത് ശര്‍മ, കെ എല്‍ രാഹുല്‍, വിരാട് കോലി എന്നീ മൂന്ന് സൂപ്പര്‍ താരങ്ങളെയും ഷഹീനാണ് പുറത്താക്കിയത്. ഇടം കൈ ബാറ്റ്‌സ്മാന്‍മാര്‍ ഇന്ത്യയുടെ ദൗര്‍ബല്യമാണെന്നിരിക്കെ ഷഹീന്‍ എത്തുന്നത് ഇന്ത്യക്ക് വലിയ ഭീഷണായിരിക്കുമെന്നുറപ്പ്.
Also Read : ഇനിയാര്‍ക്കും നേടാനാവില്ല, സച്ചിന്റെ പേരില്‍ അങ്ങനെയൊരു റെക്കോഡുണ്ട്, അറിയാമോ?

പാക് പേസ് നിര ശക്തം
ഏഷ്യാ കപ്പിന് തൊട്ടുമുമ്പ് പരിക്കേറ്റ ഷഹീന്‍ ചികിത്സക്ക് ശേഷം വിശ്രമത്തിലായിരുന്നു. ഇപ്പോള്‍ പൂര്‍ണ്ണ ആരോഗ്യവാനായി ഷഹീന്‍ തിരിച്ചെത്തുമ്പോള്‍ എതിര്‍ ടീമുകളെല്ലാം ഭയക്കേണ്ടിയിരിക്കുന്നു. പേസ് കരുത്തില്‍ പാകിസ്താന്‍ എല്ലാവരേക്കാളും ഒരുപടി മുന്നിലാണ്. സമീപകാലത്തായി മികച്ച ചില യുവ പേസര്‍മാരെയും ടീമിലെത്തിക്കാന്‍ പാകിസ്താനായിട്ടുണ്ട്. എല്ലാവരും 140ന് മുകളില്‍ വേഗത്തില്‍ തുടര്‍ച്ചയായി പന്തെറിയുന്നവരാണ്.
ഷഹീന്റെ ഉയരക്കൂടുതല്‍ ഓസീസ് സാഹചര്യത്തില്‍ വളരെ ഗുണം ചെയ്യുന്നതാണ്. നല്ല ബൗണ്‍സ് കണ്ടെത്താന്‍ അദ്ദേഹത്തിന് സാധിക്കും. കൂടാതെ ന്യൂബോളിലും ഓള്‍ഡ് ബോളിലും ഷഹീന് ഒരുപോലെ തിളങ്ങാനാവും. ഇന്ത്യയുടെ ബൗളിങ് നിര വളരെ മോശമാണെന്നിരിക്കെ ഷഹീനും കൂടി എത്തുന്നത് പാകിസ്താന്റെ പേസ് നിരയുടെ കരുത്തുയര്‍ത്തും.
Also Read : IPL 2023: മുംബൈ ഫാന്‍സ് ഹാപ്പി, ജോഫ്രാ ആര്‍ച്ചര്‍ ഫിറ്റ്, ഈ സീസണില്‍ കളിക്കും

പാകിസ്താന് ആധിപത്യം
23ന് ഇന്ത്യ-പാക് പോരാട്ടം. ബാറ്റിങ്ങില്‍ പാകിസ്താന്‍ ബാബര്‍ അസം, മുഹമ്മദ് റിസ്വാന്‍ എന്നിവരെ അമിതമായി ആശ്രയിക്കുന്നുവെന്നത് വസ്തുതയാണെങ്കിലും ഇതിന്റെ കുറവ് അവര്‍ ബൗളിങ്ങില്‍ നികത്തും. ഇന്ത്യയുടെ ബൗളിങ് കരുത്താണ് പ്രശ്‌നം. എന്നാല്‍ ഇത് നികത്താനുള്ള ബാറ്റിങ് മികവ് ഇന്ത്യക്കുണ്ട്. രോഹിത് ശര്‍മ, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ദിനേഷ് കാര്‍ത്തിക്, ഹര്‍ദിക് പാണ്ഡ്യ തുടങ്ങി നിരവധി മാച്ച് വിന്നര്‍മാരെ ഇന്ത്യക്കൊപ്പം കാണാനാവും.
രണ്ട് ടീമും ഒന്നിനൊന്ന് മെച്ചം. ഷഹീന്‍ ഇന്ത്യക്ക് വലിയ ഭീഷണിയാവുമെന്നതില്‍ തര്‍ക്കമില്ല. ബുംറയുടെ അഭാവമാണ് രണ്ട് ടീമുകളുടെയും ശക്തി തമ്മിലുള്ള പ്രധാന വ്യത്യാസം. ബുംറയുടെ അഭാവം നികത്താന്‍ ഇന്ത്യന്‍ ടീമില്‍ മറ്റ് ബൗളര്‍മാരില്ല. അതുകൊണ്ട് തന്നെ ഇന്ത്യ-പാക് പോരാട്ടത്തില്‍ പാകിസ്താന് അല്‍പ്പം മുന്‍തൂക്കം അവകാശപ്പെടാനാവും.


Click it and Unblock the Notifications












