For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

രോഹിത് ഇന്ത്യയുടെ നായകനായി തുടരരുത്! മാനസിക നില ശരിയല്ല- ചൂണ്ടിക്കാട്ടി അക്തര്‍

നായകനെന്ന നിലയില്‍ രോഹിത് ശര്‍മയും മറക്കാനാഗ്രഹിക്കുന്ന ലോകകപ്പാണിത്

rohit

കറാച്ചി: ടി20 ലോകകപ്പിലെ ഇന്ത്യയുടെ സെമിയിലെ പുറത്താകലിന്റെ കാരണങ്ങള്‍ പലതാണ്. ഓപ്പണര്‍മാരുടെ മെല്ലപ്പോക്ക് ശൈലിയും ബൗളര്‍മാരുടെ നിറം മങ്ങിയ പ്രകടനവുമെല്ലാം ഇന്ത്യയുടെ തോല്‍വിയുടെ കാരണമായി പറയാം. ഇംഗ്ലണ്ടിനോട് ഒന്ന് പൊരുതാന്‍ പോലുമാവാതെ 10 വിക്കറ്റിന്റെ നാണംകെട്ട തോല്‍വിയാണ് ഇന്ത്യ ഏറ്റുവാങ്ങിയതെന്നതാണ് ഏറ്റവും നിരാശപ്പെടുത്തുന്ന കാര്യം. അടിമുടി മാറ്റങ്ങളുമായി ഇന്ത്യയുടെ തകര്‍പ്പന്‍ തിരിച്ചുവരവാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

നായകനെന്ന നിലയില്‍ രോഹിത് ശര്‍മയും മറക്കാനാഗ്രഹിക്കുന്ന ലോകകപ്പാണിത്. ഐപിഎല്ലില്‍ അഞ്ച് കിരീടം നേടിയ നായകനാണ് രോഹിത്. ഇതേ മികവ് ഇന്ത്യക്കായി ആവര്‍ത്തിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും രോഹിത്തിന് ഈ പ്രതീക്ഷ കാക്കാനായില്ല. ഇപ്പോഴിതാ രോഹിത് ഇന്ത്യയുടെ നായകനായി തുടരരുതെന്ന് ആവിശ്യപ്പെട്ടിരിക്കുകയാണ് മുന്‍ പാകിസ്താന്‍ സൂപ്പര്‍ പേസര്‍ ഷുഹൈബ് അക്തര്‍.

രോഹിത് ക്യാപ്റ്റനായി തുടരരുത്

രോഹിത് ക്യാപ്റ്റനായി തുടരരുത്

ടി20 ലോകകപ്പ് തോറ്റെങ്കിലും ഇന്ത്യയുടെ നായകസ്ഥാനത്ത് രോഹിത് ശര്‍മ തുടരുമെന്ന റിപ്പോര്‍ട്ടുകള്‍ സജീവമാണ്. വിരമിക്കുന്ന കാര്യം രോഹിത് ശര്‍മക്ക് തീരുമാനിക്കാമെന്ന നിലപാടാണ് രാഹുല്‍ ദ്രാവിഡിനുള്ളത്. എന്നാല്‍ രോഹിത്തിനെ ഇന്ത്യ നായകനാക്കേണ്ടെന്നാണ് അക്തര്‍ പറയുന്നത്. അതിന്റെ കാരണവും അക്തര്‍ ചൂണ്ടിക്കാട്ടുന്നു.

'നായകനായി തുടരാന്‍ അവന്‍ തയ്യാറെടുത്തു കഴിഞ്ഞോ? ഇതിന്റെ ഉത്തരം ഇപ്പോഴും കിട്ടിയിട്ടില്ല. നായകനായി തുടരാന്‍ അവന്‍ ആഗ്രഹിക്കുന്നുണ്ടെന്ന കാര്യം നമുക്കറിയാം. എന്നാല്‍ അത് എളുപ്പത്തില്‍ ചെയ്യാന്‍ കഴിയുന്ന കാര്യമല്ല. ഇപ്പോള്‍ അവന്റെ മാനസിക നില ശരിയല്ല. വളരെ നിരാശ അവന്റെ മുഖത്ത് കാണാനാവും. ടീം കെട്ടിപ്പടുക്കുവാന്‍ എപ്പോഴും ടീമിനൊപ്പം തുടരണം. അതിന് കുടുംബത്തെ ഒരു പരിധിവരെ മാറ്റിനിര്‍ത്തേണ്ടി വരും. അതിന് രോഹിത്തിന് സാധിക്കില്ല- അക്തര്‍ പറഞ്ഞു.

Also Read: T20 World Cup 2022: ഇന്ത്യ പരിശീലകരെ മാറ്റണം, മെന്ററായി എബിഡി വരണം!, നിര്‍ദേശിച്ച് മുന്‍ താരം

നായകന് ഉത്തരവാദിത്തങ്ങളേറെ

നായകന് ഉത്തരവാദിത്തങ്ങളേറെ

നായകനാവുകയെന്നത് വലിയ ഉത്തരവാദിത്തമാണ്. ടീം നന്നായി കളിച്ചാല്‍ ക്രഡിറ്റ് ക്യാപ്റ്റന് കിട്ടും. എന്നാല്‍ വിമര്‍ശനം നേരിടുമ്പോള്‍ മറ്റുള്ളവര്‍ക്ക് നേരെ വിരല്‍ ചൂണ്ടിയിട്ട് കാര്യമില്ല. രോഹിത് ശര്‍മ ഇനി നായകനായി തുടരേണ്ടതില്ലെന്നാണ് കരുതുന്നത്. കാരണം ടി20 ഫോര്‍മാറ്റില്‍ നിന്ന് അവന്‍ വിരമിക്കേണ്ട സമയമായിരിക്കുന്നു. ഇക്കാര്യത്തില്‍ വിരാട് കോലിയുടെ തീരുമാനമാണ് കണ്ട് പഠിക്കേണ്ടത്. ഇതുമായി ബന്ധപ്പെട്ട് കോലിയോട് രോഹിത്തിന് സംസാരിക്കാവുന്നതാണ്- അക്തര്‍ നിര്‍ദേശിച്ചു.

രോഹിത് ബാറ്റുകൊണ്ട് ഫ്‌ളോപ്പ്

രോഹിത് ബാറ്റുകൊണ്ട് ഫ്‌ളോപ്പ്

ഇത്തവണത്തെ ടി20 ലോകകപ്പില്‍ ഇന്ത്യയെ ഏറ്റവും നിരാശപ്പെടുത്തിയ കാര്യം രോഹിത് ശര്‍മയുടെ ബാറ്റിങ് പ്രകടനമാണ്. വെടിക്കെട്ട് ഓപ്പണര്‍ വിശേഷണമുള്ള താരമാണ് രോഹിത്. എന്നാല്‍ ഓസ്‌ട്രേലിയയില്‍ തീര്‍ത്തും നിറം മങ്ങി. നെതര്‍ലന്‍ഡ്‌സിനെതിരായ ഫിഫ്റ്റി മാറ്റി നിര്‍ത്തിയാല്‍ ഒരു മത്സരത്തില്‍ പോലും രോഹിത്തിന് തിളങ്ങാനായില്ല. 2019ലെ ഏകദിന ലോകകപ്പില്‍ അഞ്ച് സെഞ്ച്വറിയുമായി ഇന്ത്യയെ പടനയിച്ച രോഹിത്തിന് ആ പഴയ മികവിലേക്ക് ഇപ്പോള്‍ ഉയരാന്‍ സാധിക്കുന്നില്ലെന്നതാണ് വസ്തുത.

ഹര്‍ദിക് നായകനാവണം

ഹര്‍ദിക് നായകനാവണം

ഇന്ത്യയുടെ ടി20 ടീമില്‍ വലിയ പൊളിച്ചെഴുത്ത് വേണമെന്ന മുറവിളി ശക്തമാണ്. കൂടുതലാളുകളും ഹര്‍ദിക് പാണ്ഡ്യ നായകനാവണമെന്നാണ് അഭിപ്രായപ്പെട്ടിരിക്കുന്നത്. സീനിയര്‍ താരങ്ങളെ ഒഴിവാക്കി യുവ താരങ്ങളെ ഇന്ത്യക്ക് വളര്‍ത്തിക്കൊണ്ട് വരാന്‍ സാധിക്കണമെന്നാണ് പ്രമുഖര്‍ ചൂണ്ടിക്കാട്ടുന്നത്. അങ്ങനെ വരുമ്പോള്‍ ഹര്‍ദിക് പാണ്ഡ്യ നായകനാവാനുള്ള സാധ്യത കൂടുതല്‍. ഗുജറാത്തിനെ കന്നി സീസണില്‍ത്തന്നെ ഐപിഎല്‍ കിരീടത്തിലേക്കെത്തിച്ച നായകനാണ് ഹര്‍ദിക്. സമ്മര്‍ദ്ദ ഘട്ടങ്ങളില്‍ തുടരാന്‍ നല്ല കഴിവും ഹര്‍ദിക്കിനുണ്ട്.

Also Read: T20 World Cup : സഞ്ജു, ഇഷാന്‍, റുതുരാജ്, യുവതാരങ്ങളെ ഇനി തഴയരുത്! സെവാഗ് രംഗത്ത്

നിലവിലെ ശൈലി മാറ്റണം

നിലവിലെ ശൈലി മാറ്റണം

നിലവിലെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ശൈലി മാറ്റേണ്ടതും അത്യാവശ്യമാണ്. ടീം മെല്ലപ്പോക്ക് ബാറ്റിങ്ങിലൂന്നിയാണ് മുന്നോട്ട് പോകുന്നത്. ഓപ്പണര്‍മാര്‍ക്ക് ഒച്ചിഴയും വേഗമാണ്. പവര്‍പ്ലേ മുതലാക്കാന്‍ സാധിക്കുന്ന വെടിക്കെട്ട് ഓപ്പണര്‍മാരെ ഇന്ത്യക്കാവശ്യമാണ്. കെ എല്‍ രാഹുലിനെ ഇന്ത്യ ടി20 ഓപ്പണര്‍ സ്ഥാനത്തേക്ക് പരിഗണിക്കരുതെന്ന ആവിശ്യവും ശക്തം. ഇതില്‍ ഏതൊക്കെ മാറ്റത്തിന് രാഹുല്‍ തയ്യാറാവുമെന്നതാണ് കണ്ടറിയേണ്ടത്.

Story first published: Sunday, November 13, 2022, 7:14 [IST]
Other articles published on Nov 13, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+