For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup: 2007ലെ പ്രഥമ ലോകകപ്പ് കളിച്ചു, രണ്ടു പേര്‍ ഈ ടൂര്‍ണമെന്‍റിലും ഇന്ത്യന്‍ ടീമില്‍!

15 അംഗ സംഘത്തൊയാണ് പ്രഖ്യാപിച്ചത്

വീണ്ടുമൊരു ഐസിസി ടൂര്‍ണമെന്റില്‍ തങ്ങളുടെ ഭാഗ്യ പരീക്ഷണത്തിനു ഒരുങ്ങുകയാണ് ടീം ഇന്ത്യ. ഓസ്‌ട്രേലിയയില്‍ അടുത്ത മാസം ആരംഭിക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. രോഹിത് ശര്‍മയ്ക്കു കീഴില്‍ ഇന്ത്യ ആദ്യമായി മാറ്റുരയ്ക്കുന്ന ലോകകപ്പ് കൂടിയാണിത്.

1

പരിചയസമ്പത്തിനു പ്രാധാന്യം നല്‍കിയുള്ള സന്തുലിതമായ ടീമിനെയാണ് ഇന്ത്യ ഇത്തവണ ഓസ്‌ട്രേലിയയിലേക്കു അയക്കുന്നത്. കാര്യമായ സര്‍പ്രൈസുകളൊന്നും തന്നെ ടീമില്‍ ഇല്ലെന്നതും ശ്രദ്ധേയമാണ്. 2007ല്‍ സൗത്താഫ്രിക്കയില്‍ നടന്ന പ്രഥമ ടി20 ലോകകപ്പില്‍ ചാംപ്യന്‍മാരായ ഇന്ത്യ രണ്ടാമത്തെ കിരീടമാണ് ഇത്തവണ ലക്ഷ്യമിടുന്നത്. അതേസമയം, 2007ലെ കന്നി ലോകകപ്പില്‍ ഇന്ത്യന്‍ സംഘത്തിലുണ്ടായിരുന്ന ചിലര്‍ വരാനിരിക്കുന്ന ടൂര്‍ണമെന്റിലും കളിക്കുന്നുവെന്നത് ശ്രദ്ധേയമാണ്.

2

ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്കും വെറ്ററന്‍ വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തിക്കിനുമാണ് പ്രഥമ ലോകകപ്പിലും നടക്കാനിരിക്കുന്ന ടൂര്‍ണമെന്റിലും കളിക്കാനുള്ള ഭാഗ്യം ലഭിച്ചിരിക്കുന്നത്. കന്നി ലോകകപ്പില്‍ പുതുമുഖമായിരുന്നു ഹിറ്റ്മാനെങ്കില്‍ ഇത്തവണ അദ്ദേഹം നായകസ്ഥാനത്തുണ്ട്. ഒരുപക്ഷെ രോഹിത്തിന്റെ അവസാനത്തെ ടി20 ലോകകപ്പ് കൂടിയായിരിക്കും ഇത്.

3

കാര്‍ത്തിക്കിന്റെ കാര്യമെടുത്താല്‍ അവിശ്വസനീയ തിരിച്ചുവരവ് നടത്തിയാണ് അദ്ദേഹം ലോകകപ്പ് ടീമില്‍ സ്ഥാനം നേടിയെടുത്തത്. ഡിക്കെ ഈ ലോകകപ്പിലുണ്ടാവുമെന്ന് ആരും തന്നെ സ്വപ്‌നം കണ്ടിരുന്നില്ല. 2019ലെ ഏകദിന ലോകകപ്പിനു ശേഷം കാര്‍ത്തിക് ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്നില്ല. എന്നാല്‍ കഴിഞ്ഞ സീസണില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനായി ഫിനിഷറുടെ റോളില്‍ കസറിയത് കരിയറിലെ ടേണിങ് പോയിന്റായി. ഇതു അദ്ദേഹത്തിനു ഇന്ത്യന്‍ ടി20 ടീമില്‍ ഇടം നേടിക്കൊടുക്കുകയും ചെയ്തു.

T20 World Cup 2022: 14 പേരും ഓക്കെ, പക്ഷെ ഒരാളെ ഇന്ത്യ തഴഞ്ഞു! - വിമര്‍ശിച്ച് ശ്രീകാന്ത്

4

എംഎസ് ധോണിക്കു കീഴിലായിരുന്നു ഇന്ത്യ കന്നി ലോകകപ്പില്‍ ഇറങ്ങിയത്. അദ്ദേഹത്തിനു കീഴില്‍ ഇന്ത്യ കളിച്ച ആദ്യത്തെ അന്താരാഷ്ട്ര ടൂര്‍ണമെന്റ് കൂടിയായിരുന്നുന്നു ഇത്. അന്നു ചിരവൈരികളായ പാകിസ്താനെ വീഴ്ത്തിയാണ് ഇന്ത്യ കപ്പുയര്‍ത്തിയത്.

5

ടൂര്‍ണമെന്റില്‍ രോഹിത് ശര്‍മയ്ക്കും ദിനേശ് കാര്‍ത്തിക്കിനും നാലു മല്‍സരങ്ങളിലാണ് കളിക്കാന്‍ അവസരം ലഭിച്ചത്. മൂന്നു ഇന്നിങ്‌സുകളില്‍ ബാറ്റ് ചെയ്ത ഹിറ്റ്മാന്‍ ഒരു ഫിഫ്റ്റിയടക്കം 88 റണ്‍സും നേടി. പുറത്താവാതെയെടുത്ത 50 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. ഡിക്കെയാവട്ടെ മൂന്നു ഇന്നിങ്‌സുകളില്‍ നിന്നും നേടിയത് വെറും 28 റണ്‍സ് മാത്രമാണ്.

IND vs SA: ധവാന്‍-ശുബ്മാന്‍ ഓപ്പണിങ്, സഞ്ജു നാലാമന്‍, ഇന്ത്യയുടെ സാധ്യതാ 11 ഇതാ

2007ലെ ഇന്ത്യന്‍ ടി20 ലോകകപ്പ് ടീം

2007ലെ ഇന്ത്യന്‍ ടി20 ലോകകപ്പ് ടീം

എംഎസ് ധോണി (ക്യാപ്റ്റന്‍), യുവരാജ് സിങ് (വൈസ് ക്യാപ്റ്റന്‍), അജിത് അഗാര്‍ക്കര്‍, പിയൂഷ് ചൗള, ഗൗതം ഗംഭീര്‍, ഹര്‍ഭജന്‍ സിങ്, ജൊഗീന്ദര്‍ ശര്‍മ, ദിനേശ് കാര്‍ത്തിക്, യൂസുഫ് പഠാന്‍, ഇര്‍ഫാന്‍ പഠാന്‍, വീരേന്ദര്‍ സെവാഗ്, രോഹിത് ശര്‍മ, ആര്‍പി സിങ്, ശ്രീശാന്ത്, റോബിന്‍ ഉത്തപ്പ.

ഇത്തവണത്തെ ഇന്ത്യന്‍ ലോകകപ്പ് ടീം

ഇത്തവണത്തെ ഇന്ത്യന്‍ ലോകകപ്പ് ടീം

രോഹിത് ശര്‍മ (ക്യാപ്റ്റന്‍) കെഎല്‍ രാഹുല്‍ (വൈസ് ക്യാപ്റ്റന്‍), വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍) ദിനേഷ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍) ഹാര്‍ദിക് പാണ്ഡ്യ, ആര്‍. അശ്വിന്‍, യുസ്വേന്ദ്ര ചാഹല്‍, അക്ഷര്‍ പട്ടേല്‍, ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍, അര്‍ഷ്ദീപ് സിംഗ്.

റിസര്‍വ് താരങ്ങള്‍- മുഹമ്മദ് ഷമി, ശ്രേയസ് അയ്യര്‍, രവി ബിഷ്‌നോയ്, ദീപക് ചാഹര്‍.

Story first published: Tuesday, September 13, 2022, 10:53 [IST]
Other articles published on Sep 13, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+