Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup 2022: ബാബര്‍ സൂപ്പര്‍, പക്ഷെ ആ ഇന്ത്യന്‍ പേസര്‍ പുറത്താക്കും!, പ്രവചിച്ച് റെയ്‌ന

1

മെല്‍ബണ്‍: ടി20 ലോകകപ്പിലെ ഇന്ത്യ-പാക് പോരാട്ടം നാളെ നടക്കാന്‍ പോവുകയാണ്. കേവലം മത്സരം എന്നതിലുപരിയായി രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള വൈകാരികമായ വികാരങ്ങള്‍ കൂടി മത്സരത്തിലേക്ക് കടന്നുവരുമ്പോള്‍ ഇന്ത്യ-പാക് പോരാട്ടത്തിന് വീര്യം കൂടും. 2021ലെ ടി20 ലോകകപ്പിലെ തോല്‍വിക്ക് കണക്കുവീട്ടാന്‍ ഇന്ത്യക്ക് നാളെ ജയിക്കേണ്ടതായുണ്ട്.

ഇന്ത്യക്ക് മുന്നില്‍ വലിയ വെല്ലുവിളി ഉയര്‍ത്തുന്ന മൂന്ന് പാക് താരങ്ങള്‍ ബാബര്‍ അസം, മുഹമ്മദ് റിസ്വാന്‍, ഷഹിന്‍ ഷാ അഫ്രീദി എന്നിവരാണ്. ഇതില്‍ ബാബറിന്റെ ബാറ്റിങ്ങിനെ ഇന്ത്യ കൂടുതല്‍ ഭയക്കുന്നു. ജസ്പ്രീത് ബുംറയും ഇന്ത്യയുടെ പ്ലേയിങ് 11 ഇല്ലാത്ത സാഹചര്യത്തില്‍ ബാബറെ ആരെ കീഴ്‌പ്പെടുത്തുമെന്നത് വലിയ ചോദ്യമാണ്. ഇന്ത്യയുടെ ബൗളിങ് നിര ദുര്‍ബലമാണെന്നിരിക്കെ ഇത്തവണ ബാബറിന് ആര് വെല്ലുവിളി ഉയര്‍ത്തും?. ഇപ്പോഴിതാ ബാബറെ പുറത്താക്കുന്ന ഇന്ത്യന്‍ പേസറെ പ്രവചിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം സുരേഷ് റെയ്‌ന.

അര്‍ഷദീപ് സിങ് പുറത്താക്കും

അര്‍ഷദീപ് സിങ് പുറത്താക്കും

ബാബര്‍ അസം മികച്ച നായകനും മികച്ച ക്രിക്കറ്റ് താരവുമാണ്. ടീമിനായി മികച്ച പ്രകടനങ്ങള്‍ അവന്‍ നടത്തുന്നുണ്ട്. എന്നാല്‍ ഇന്ത്യക്കെതിരേ എത്തുമ്പോള്‍ അര്‍ഷദീപ് സിങ് ബാബറിനെ പുറത്താക്കുമെന്നാണ് കരുതുന്നത്'- റെയ്‌ന പറഞ്ഞു. പാക് ഓപ്പണറാണ് ബാബര്‍. ന്യൂബോളില്‍ ഇന്ത്യ മുഹമ്മദ് ഷമിയെയും ഭുവനേശ്വര്‍ കുമാറിനെയും കളത്തിലിറക്കാനാണ് സാധ്യത. പേസ് പിച്ചില്‍ ഷമിക്ക് നല്ല സ്വിങ്ങും ബൗണ്‍സും കണ്ടെത്താനാവും. എന്നാല്‍ ബാബറെ വീഴ്ത്താന്‍ ഷമിക്ക് സാധിക്കുമോയെന്നത് സംശയമാണ്.

അര്‍ഷദീപ് സിങ് അതിവേഗ പേസറല്ലെങ്കിലും മികച്ച ലൈനും ലെങ്തും നിയന്ത്രണവും ബൗളിങ്ങിലുണ്ട്. കൂടാതെ തുടര്‍ച്ചയായി യോര്‍ക്കറുകള്‍ എറിയാനും അര്‍ഷദീപ് സിങ്ങിന് കഴിവുണ്ട്. ഇന്ത്യയെ വിറപ്പിക്കാന്‍ എത്തുന്ന ബാബറിനെ അര്‍ഷദീപ് പുറത്താക്കുമോയെന്നത് കാത്തിരുന്ന് തന്നെ കണ്ടറിയണം.

Also Read : T20 World Cup 2022: ഇന്ത്യക്കാരാരുമല്ല, റണ്‍വേട്ടക്കാരിലെ ഒന്നാമനെ പ്രവചിച്ച് സെവാഗ്

ബാബറിന്റെ ദൗര്‍ബല്യം അറിയാം

ബാബറിന്റെ ദൗര്‍ബല്യം അറിയാം

ബാബര്‍ അസാം അധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍മാരിലൊരാളാണെന്നതില്‍ തര്‍ക്കമില്ല. എന്നാല്‍ ബാബറിനും ദൗര്‍ബല്യമുണ്ട്. അത് ഇടം കൈയന്‍ പേസര്‍മാരാണ്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ബാബറെ 12 തവണയാണ് ഇടം കൈയന്‍ പേസര്‍മാര്‍ പുറത്താക്കിയത്. അതുകൊണ്ട് തന്നെ അര്‍ഷദീപ് സിങ്ങില്‍ പ്രതീക്ഷയുണ്ട്. ബാബറിന് നേരിട്ട് വലിയ പരിചയമുള്ള ബൗളറല്ല അര്‍ഷദീപ്. അതുകൊണ്ട് തന്നെ ബാബറിനെ കുടുക്കാന്‍ അര്‍ഷദീപിന് സാധിച്ചേക്കും. ന്യൂബോളിലും ഡെത്ത് ഓവറുകളിലും മികവ് കാട്ടാന്‍ സമീപകാലത്തായി അര്‍ഷദീപിന് സാധിക്കുന്നത് വലിയ പ്രതീക്ഷ നല്‍കുന്നു.

Also Read : T20 World Cup 2022: ഇന്ത്യ vs പാക്, മൂന്ന് താരപോരാട്ടങ്ങള്‍ നിര്‍ണ്ണായകം!, രോഹിത്ത് സൂക്ഷിക്കണം

പാക് നിര നിസാരക്കാരല്ല

പാക് നിര നിസാരക്കാരല്ല

പാകിസ്താന് നിലവില്‍ ഇന്ത്യക്ക് മുകളില്‍ വലിയ ആധിപത്യം അവകാശപ്പെടാനാവും. ഇത് തുടരാന്‍ അവര്‍ക്കാവുമോയെന്നതാണ് കണ്ടറിയേണ്ടത്. ബാബര്‍ അസം, മുഹമ്മദ് റിസ്വാന്‍ എന്നിവരുടെ ബാറ്റിങ്ങിലൂന്നിയാണ് പാകിസ്താന്‍ മുന്നോട്ട് പോകുന്നത്. മധ്യനിരയുടെ ബാറ്റിങ് കരുത്ത് അല്‍പ്പം പ്രശ്‌നമാണ്. എന്നാല്‍ ഇതിനെ മറികടക്കാനുള്ള ബൗളിങ് നിര പാകിസ്താനൊപ്പമുണ്ട്. ഷഹീന്‍ ഷാ അഫ്രീദി, ഹാരിസ് റഊഫ്, നസീം ഷാ എന്നിവരെല്ലാം ഇന്ത്യക്ക് വലിയ ഭീഷണി ഉയര്‍ത്തുമ്പോള്‍ പോരാട്ടം കടുക്കുമെന്നുറപ്പ്.

Story first published: Saturday, October 22, 2022, 14:19 [IST]
Other articles published on Oct 22, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+