For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2022: എന്താണ് ഹൂഡയുടെ റോള്‍? ബൗളിങ് വീണ്ടും ദുര്‍ബലം! സെലക്ഷനെതിരേ ഗംഭീര്‍

ടോസിനു ശേഷം ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുത്തു

gambhir

ടി20 ലോകകപ്പിന്റെ സൂപ്പര്‍ 12ല്‍ സൗത്താഫ്രിക്കയ്‌ക്കെതിരായ സൂപ്പര്‍ പോരാട്ടത്തില്‍ ഇന്ത്യന്‍ ഇലവനില്‍ വമ്പനടിക്കാരനായ ഓള്‍റൗണ്ടര്‍ ദീപക് ഹൂഡയെ ഉള്‍പ്പെടുത്തിയതിനെ ചോദ്യം ചെയ്ത് മുന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍. പാകിസ്താന്‍, നെതര്‍ലാന്‍ഡ്‌സ് എന്നിവര്‍ക്കെതിരായ കഴിഞ്ഞ രണ്ടു മല്‍സരങ്ങളില്‍ കളിച്ച ടീമില്‍ ഒരു മാറ്റവുമായാണ് ഇന്ത്യ ഇറങ്ങിയത്.

സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേലിനെ ഒഴിവാക്കിയ ഇന്ത്യ പകരം ഹൂഡയെ പ്ലെയിങ് ഇലവനിലെടുക്കുകയായിരുന്നു. പക്ഷെ ഇന്ത്യയുടെ ഈ നീക്കം അത്ര മികച്ചതായി തനിക്കു തോന്നുന്നില്ലെന്നു ഗംഭീര്‍ വ്യക്തമാക്കി. സ്റ്റാര്‍ സ്‌പോര്‍സിന്റെ ഷോയില്‍ സംസാരിക്കവെയാണ് അദ്ദേഹം ടീം സെലക്ഷനെ ചോദ്യം ചെയ്തത്.

ഹൂഡയെ എവിടെ കളിപ്പിക്കും

ഹൂഡയെ എവിടെ കളിപ്പിക്കും

ദീപക് ഹൂഡയുടെ ബാറ്റിങ് പൊസിഷനെക്കുറിച്ച് ഗൗതം ഗംഭീറിന്റെ പ്രധാന ചോദ്യം. ഇന്ത്യ എവിടെയാണ് ഹൂഡയെ ബാറ്റ് ചെയ്യിക്കാന്‍ പോവുന്നത്? ഏഴാം നമ്പറിലാണോ കളിപ്പിക്കുക? പക്ഷെ അദ്ദേഹം ഈ സ്ഥാനത്തേക്കു യോജിച്ചയാളല്ല. ടോപ് ഓര്‍ഡര്‍ ബാറ്ററാണ് ഹൂഡ. അതുകൊണ്ടു അക്ഷര്‍ പട്ടേലിനെ ഒഴിവാക്കുമ്പോള്‍ കൂടുതല്‍ യോജിച്ച ഒരാളെ കൊണ്ടു വരാമായിരുന്നുവെന്നും ഗൗതം ഗംഭീര്‍ നിരീക്ഷിച്ചു.
കഴിഞ്ഞ ഏഷ്യാ കപ്പില്‍ ഹൂഡയെ ലോവര്‍ ഓര്‍ഡറില്‍ ഇന്ത്യ ചില മല്‍സരങ്ങളില്‍ പരീക്ഷിച്ചിരുന്നെങ്കിലും ഈ നീക്കം ഫ്‌ളോപ്പായിരുന്നു. ചെറിയ സ്‌കോറുകള്‍ക്കു അദ്ദേഹം ഈ മല്‍സരങ്ങളില്‍ പുറത്താവുകയായിരുന്നു. അതേസമയം, നേരത്തേ അയര്‍ലാന്‍ഡ് പര്യടനത്തില്‍ വണ്‍ഡൗണ്‍ ഇറങ്ങി തകര്‍പ്പന്‍ സെഞ്ച്വറി കുറിച്ച താരമാണ് ഹൂഡ.

അക്ഷറിനെ ഒഴിവാക്കാന്‍ കാരണം

അക്ഷറിനെ ഒഴിവാക്കാന്‍ കാരണം

സൗത്താഫ്രിക്കന്‍ നിരയില്‍ ക്വിന്റണ്‍ ഡികോക്ക്, റൈലി റൂസ്സോ, ഡേവിഡ് മില്ലര്‍ തുടങ്ങിയ ഇടംകൈയന്‍ ബാറ്റര്‍മാരുണ്ട്. അതിനാലായിരിക്കാം അക്ഷര്‍ പട്ടേലിനെ പ്ലെയിങ് ഇലവനില്‍ നിന്നും മാറ്റിനിര്‍ത്താനുള്ള ഇന്ത്യയുടെ തീരുമാനത്തിനു പിറകില്ലെന്നു ഗൗതം ഗംഭീര്‍ വ്യക്തമാക്കി.
സൗത്താഫ്രിക്കയെ പോലെയൊരു എതിരാളികള്‍ക്കെതിരേ ബാറ്റിങ് കൂടുതല്‍ ശക്തിപ്പെടുത്താന്‍ ബാറ്റിങ് നിരയുടെ നീളം കൂട്ടുന്നതില്‍ കുഴപ്പമില്ല. പക്ഷെ ടോപ് ഓര്‍ഡര്‍ ബാറ്ററായ ഹൂഡയെ ലോവര്‍ ഓര്‍ഡറില്‍ കളിപ്പിച്ചാല്‍ എന്താവും ഫലമെന്നതാണ് തന്റെ സംശയമെന്നും ഗൗതം ഗംഭീര്‍ ചൂണ്ടിക്കാട്ടി.

Also Read: T20 World Cup 2022: മോശം ഫോം, ഇവര്‍ പ്ലേയിങ് 11 നിന്ന് പുറത്തായേക്കും!, അഞ്ച് സൂപ്പര്‍ താരങ്ങള്‍

അക്ഷര്‍ ആദ്യ കളിയില്‍ ഫ്‌ളോപ്പ്

അക്ഷര്‍ ആദ്യ കളിയില്‍ ഫ്‌ളോപ്പ്

പരിക്കേറ്റു പിന്‍മാറിയ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയ്ക്കു പകരമാണ് അക്ഷര്‍ പട്ടേലിനു ലോകകപ്പ് ടീമിലേക്കു വിളിയെത്തിയത്. പക്ഷെ സൂപ്പര്‍ 12ല്‍ ഇന്ത്യ കളിച്ച രണ്ടു മല്‍സരങ്ങളില്‍ ഒന്നില്‍ മാത്രമേ അദ്ദേഹം തിളങ്ങിയുള്ളൂ. പാകിസ്താനുമായുള്ള സൂപ്പര്‍ പോരാട്ടത്തില്‍ അക്ഷര്‍ തികഞ്ഞ പരാജയമായി മാറി. കളിയില്‍ ഒരോവര്‍ മാത്രമേ താരം ബൗള്‍ ചെയ്തുള്ളൂ. ഈ ഓവറില്‍ മൂന്നു സിക്‌സറുകളടക്കം 21 റണ്‍സ് വിട്ടുകൊടുക്കുകയും ചെയ്തു.
എന്നാല്‍ നെതര്‍ലാന്‍ഡ്‌സുമായുള്ള അവസാന കളിയില്‍ അക്ഷര്‍ തിരിച്ചുവന്നു. നാലോവറില്‍ 18 റണ്‍സ് മാത്രം വഴങ്ങി താരം രണ്ടു വിക്കറ്റുകളെടുത്തിരുന്നു.

Also Read: T20 World Cup 2022: സൂര്യയാണ് ഇന്ത്യയുടെ താരം, പക്ഷെ വമ്പന്മാരുടെ നിഴലില്‍ ഒതുങ്ങുന്നു- ഗംഭീര്‍

ഇന്ത്യക്കു ബാറ്റിങ്

ഇന്ത്യക്കു ബാറ്റിങ്

സൂപ്പര്‍ 12ലെ ഗ്രൂപ്പ് രണ്ടിലെ മൂന്നാം റൗണ്ട് പോരാട്ടത്തില്‍ സൗത്താഫ്രിക്കയ്‌ക്കെതിരേ ഇന്ത്യക്കാണ് ടോസ് ലഭിച്ചത്. നായകന്‍ രോഹിത് ശര്‍മ ബാറ്റിങ് തിരഞ്ഞെടുക്കുകയും ചെയ്തു. തുടര്‍ച്ചയായ മൂന്നാം ജയത്തോടെ സെമി ഫൈനലില്‍ സ്ഥാനമുറപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യ ഇറങ്ങിയിരിക്കുന്നത്.

പ്ലെയിങ് ഇലവന്‍- ഇന്ത്യ: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), കെഎല്‍ രാഹുല്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, ഹാര്‍ദിക് പാണ്ഡ്യ, ദിനേശ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍), ആര്‍ അശ്വിന്‍, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി, അര്‍ഷ്ദീപ് സിങ്.

Story first published: Sunday, October 30, 2022, 17:14 [IST]
Other articles published on Oct 30, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+