T20 World Cup 2022: സൂര്യയാണ് ഇന്ത്യയുടെ താരം, പക്ഷെ വമ്പന്മാരുടെ നിഴലില്‍ ഒതുങ്ങുന്നു- ഗംഭീര്‍

മെല്‍ബണ്‍: ടി20 ലോകകപ്പില്‍ ഇന്ത്യ വിജയക്കുതിപ്പ് തുടരുകയാണ്. ആദ്യ മത്സരത്തില്‍ പാകിസ്താനെ നാല് വിക്കറ്റിന് തോല്‍പ്പിച്ച ഇന്ത്യ രണ്ടാം മത്സരത്തില്‍ നെതര്‍ലന്‍ഡ്‌സിനെ 58 റണ്‍സിനും തോല്‍പ്പിച്ചു. ഞായറാഴ്ച ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരത്തിലും ജയിച്ചാല്‍ ഇന്ത്യ ഗ്രൂപ്പ് ചാമ്പ്യന്മാരായിത്തന്നെ സെമിയിലെത്താനുള്ള സാധ്യത ഉയരും. ഇന്ത്യയുടെ ബാറ്റിങ് നിരയും ബൗളിങ് നിരയും ഗംഭീര പ്രകടനം തന്നെയാണ് കാഴ്ചവെക്കുന്നത്.
ബാറ്റിങ്ങില്‍ കെ എല്‍ രാഹുലിന്റെ മോശം ഫോം മാറ്റിനിര്‍ത്തിയാല്‍ മറ്റുള്ളവരെല്ലാം മികവ് കാട്ടുന്നുണ്ട്. വിരാട് കോലി തുടര്‍ച്ചയായി രണ്ട് മത്സരത്തിലും ഫിഫ്റ്റി നേടിയപ്പോള്‍ പാകിസ്താനെതിരേ നിരാശപ്പെടുത്തിയ രോഹിത് ശര്‍മ രണ്ടാം മത്സരത്തില്‍ ഫിഫ്റ്റി നേടി തിരിച്ചെത്തി. സൂര്യകുമാര്‍ യാദവും നെതര്‍ലന്‍ഡ്‌സിനെതിരേ ഗംഭീര പ്രകടനമാണ് കാഴ്ചവെച്ചത്. ഇപ്പോഴിതാ സൂര്യകുമാര്‍ യാദവാണ് ഇന്ത്യയുടെ ശരിയായ ഹീറോയെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍.

നിഴലില്‍ ഒതുങ്ങുന്നു
ഇന്ത്യയുടെ പ്രമുഖ താരങ്ങളുടെയും നിഴലില്‍ സൂര്യകുമാര്‍ യാദവ് ഒതുങ്ങിപ്പോവുകയാണെന്നാണ് ഗംഭീറിന്റെ വാദം. വിരാട് കോലി, രോഹിത് ശര്‍മ എന്നീ പ്രമുഖരുടെ നിഴലില്‍ സൂര്യകുമാര്‍ ഒതുങ്ങിപ്പോയെന്നാണ് അദ്ദേഹം പറയുന്നത്. തന്റേതായ സ്ഥാനമുള്ള താരമാണ് സൂര്യകുമാര്‍. ഒറ്റക്ക് മത്സരഫലത്തെ മാറ്റിമറിക്കാന്‍ കഴിവുള്ളവന്‍. എന്നാല്‍ സൂര്യ പലപ്പോഴും പ്രമുഖരുടെ നിഴലില്‍ ഒതുങ്ങുന്നുവെന്നാണ് ഗംഭീറിന്റെ വാദം.
Also Read : T20 World Cup 2022: മണ്ടന്‍ ക്യാപ്റ്റന്‍!, ബാബറിനെ പുറത്താക്കൂ, പാക് ആരാധകര്‍ കലിപ്പില്‍

സമ്മര്‍ദ്ദമില്ലാത്ത ബാറ്റ്‌സ്മാന്‍
ആദ്യ ആറ് ഓവറിന്റെ ആനുകൂല്യം നാലാം നമ്പറില്‍ ബാറ്റിങ്ങിനിറങ്ങുന്ന സൂര്യകുമാറിന് കിട്ടാറില്ല. എന്നിട്ടും മികച്ച സ്‌ട്രൈക്കറേറ്റില്‍ 1000 റണ്‍സിനോടടുത്ത് നേടാന്‍ സൂര്യകുമാറിന് സാധിച്ചു. കൂടെ ബാറ്റ് ചെയ്യുന്നവരുടെ സമ്മര്‍ദ്ദം കുറക്കുന്നവനാണ് കോലി. രോഹിത്, കോലി, രാഹുല്‍ എന്നിവരോടൊപ്പമെല്ലാം ബാറ്റ് ചെയ്യുമ്പോള്‍ അത് കാണാനാവും. എപ്പോഴൊക്കെ ബാറ്റ് ചെയ്താലും ആക്രമണത്തിലൂന്നിയാവും അവന്‍ മുന്നോട്ട് പോവുക. നെതര്‍ലന്‍ഡ്‌സിനെതിരേ ഇന്ത്യ 179 എന്ന സ്‌കോറിലേക്കെത്തിയത് അവന്‍ സമ്മര്‍ദ്ദം ഏറ്റെടുക്കാന്‍ തയ്യാറാവുന്നതിനാലാണ്- ഗംഭീര്‍ പറഞ്ഞു.

360 ഡിഗ്രി താരം
മൈതാനത്തിന്റെ ഏത് ഭാഗത്തേക്കും ഷോട്ടുകള്‍ പായിക്കാന്‍ കഴിവുള്ളവനാണ് സൂര്യകുമാര്‍ യാദവ്. എബി ഡിവില്ലിയേഴ്‌സിന് ശേഷം മൈതാനത്തിന്റെ എല്ലാ ഭാഗത്തേക്കും ഷോട്ടുകള്‍ ഇത്രയും അനായാസമായി കളിക്കുന്ന മറ്റൊരു താരവുമില്ലെന്ന് പറയാം. ഫീല്‍ഡിങ് നിയന്ത്രണമില്ലാത്ത മധ്യ ഓവറുകളിലാണ് സൂര്യകുമാര്‍ കൂടുതല്‍ കസറുന്നത്. ഇത് മറ്റാര്‍ക്കും എളുപ്പത്തില്‍ സാധ്യമാകാത്ത കാര്യമാണ്.
ഈ വര്‍ഷം ടി20യിലെ ഇന്ത്യയുടെ റണ്‍വേട്ടക്കാരിലെ ഒന്നാമനാണ് സൂര്യകുമാര്‍. 25 ടി20യില്‍ നിന്ന് 867 റണ്‍സാണ് സൂര്യകുമാര്‍ നേടിയത്. 41.28 ശരാശരിയിലും 184.86 സ്‌ട്രൈക്കറേറ്റിലുമാണ് അദ്ദേഹം വെടിക്കെട്ട് തുടരുന്നത്. നേരിടുന്ന ആദ്യ പന്ത് മുതല്‍ ആക്രമിക്കാന്‍ കഴിവുള്ളവനാണ് സൂര്യ. ഇത്തവണത്തെ ടി20 ലോകകപ്പില്‍ ഇന്ത്യ കപ്പിലേക്കെത്തുന്നതില്‍ സൂര്യകുമാര്‍ യാദവിന്റെ പ്രകടനം നിര്‍ണ്ണായകമാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications