For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup: കോലിയും രാഹുലും വേണ്ട!, സഞ്ജു വരണം, ഇന്ത്യയുടെ ഈ പ്ലേയിങ് 11 'പൊളിക്കും'

വിരാട് കോലി മോശം ഫോമിലായിട്ട് മൂന്ന് വര്‍ഷത്തിലേറെയായി. കെ എല്‍ രാഹുല്‍ തുടര്‍ച്ചയായി പരിക്കിന്റെ പിടിയിലാവുന്നു. ഇഷാന്‍ കിഷന് സ്ഥിരതയില്ല

1

ടി20 ലോകകപ്പ് ഒക്ടോബറില്‍ നടക്കാന്‍ പോവുകയാണ്. ഇന്ത്യയെ സംബന്ധിച്ച് ഇത്തവണത്തെ ടി20 ലോകകപ്പ് അഭിമാന പ്രശ്‌നമാണ്. 2021ലെ ടി20 ലോകകപ്പില്‍ നിറം മങ്ങിയ ഇന്ത്യക്ക് ഇത്തവണത്തെ ലോകകപ്പില്‍ സെമിയെങ്കിലും എത്തിപ്പിടിക്കാനായില്ലെങ്കില്‍ അത് വലിയ നാണക്കേടാവും. ഇന്ത്യക്കൊപ്പം സൂപ്പര്‍ താരനിരയുണ്ടെങ്കിലും പലരുടെയും ഫോമും ഫിറ്റ്‌നസും വലിയ തലവേദയുണ്ടാക്കുന്നതാണ്.

വിരാട് കോലി മോശം ഫോമിലായിട്ട് മൂന്ന് വര്‍ഷത്തിലേറെയായി. കെ എല്‍ രാഹുല്‍ തുടര്‍ച്ചയായി പരിക്കിന്റെ പിടിയിലാവുന്നു. ഇഷാന്‍ കിഷന് സ്ഥിരതയില്ല. ഇത്തരത്തില്‍ ചില പ്രശ്‌നങ്ങള്‍ ഇന്ത്യയെ അലട്ടുന്നു. ഓസ്‌ട്രേലിയയിലാണ് ടി20 ലോകകപ്പ് എന്നതിനാല്‍ ഇന്ത്യക്ക് അനുഭവസമ്പന്നരായ താരങ്ങളെ കളത്തിലിറക്കേണ്ടതായുണ്ട്. എന്നാല്‍ മുന്‍ കണക്കുകളേക്കാള്‍ കൂടുതല്‍ നിലവിലെ ഫോമിന് പ്രാധാന്യം നല്‍കുന്നതാവും കൂടുതല്‍ ഗുണം ചെയ്യുക.

1

ടി20 ലോകകപ്പില്‍ മോശം ഫോമിലുള്ള വിരാട് കോലിയേയും ഫിറ്റ്‌നസ് പ്രശ്‌നം നേരിടുന്ന കെ എല്‍ രാഹുലിനെയും മാറ്റിനിര്‍ത്തുന്നതാവും ഇന്ത്യക്ക് കൂടുതല്‍ ഗുണം ചെയ്യുക. രാഹുല്‍ ഓപ്പണറായി ഇറങ്ങി വലിയ സ്‌കോര്‍ നേടാന്‍ കെല്‍പ്പുള്ള താരമാണെങ്കിലും തുടക്കം മുതല്‍ ആക്രമിക്കുന്ന താരമല്ല. രാഹുലിന്റെ അഭാവം ഇന്ത്യയെ കാര്യമായി ബാധിക്കുന്നതല്ലെന്ന് തന്നെ പറയാം. ഇത്തവണത്തെ ലോകകപ്പില്‍ കോലിയേയും രാഹുലിനെയും മാറ്റിനിര്‍ത്തി ഇന്ത്യക്ക് കളത്തിലിറക്കാന്‍ സാധിക്കുന്ന മികച്ച പ്ലേയിങ് 11 പരിശോധിക്കാം.

2

ഓപ്പണിങ്ങില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മക്കൊപ്പം പൃഥ്വി ഷായെ ഓപ്പണറാക്കണം. പവര്‍പ്ലേയ്ക്കുള്ളില്‍ ഇന്ത്യയെ മികച്ചൊരു ടോട്ടലിലേക്ക് എത്തിക്കാനും എതിര്‍ ടീം ബൗളര്‍മാരെ കടന്നാക്രമിക്കാനും കെല്‍പ്പുള്ള ബാറ്റ്‌സ്മാനാണ് പൃഥ്വി ഷാ. അത്തരമൊരു ബാറ്റ്‌സ്മാനെയാണ് ടി20യില്‍ ഇന്ത്യക്കാവശ്യം. മൂന്നാം നമ്പറില്‍ വിരാട് കോലി വേണ്ട. പകരം സഞ്ജു സാംസണെ പരിഗണിക്കാം. വലിയ പ്രതീക്ഷ നല്‍കുന്ന താരങ്ങളിലൊരാളാണ് സഞ്ജു. സമീപകാലത്തെ ഫോമും മികച്ചതാണ്.

IND vs ZIM: ഇവരെ എന്തിന് തഴഞ്ഞു?, ഇനി എപ്പോള്‍ അവസരം?, നിര്‍ഭാഗ്യവാന്മാരായ മൂന്ന് പേര്‍

3

അതിവേഗം റണ്‍സുയര്‍ത്താന്‍ കെല്‍പ്പുള്ള സഞ്ജു സ്പിന്നിനെയും പേസിനെയും ഒരുപോലെ അടിച്ചുകളിക്കാന്‍ കെല്‍പ്പുള്ളവനാണ്. നാലാം നമ്പറില്‍ ഇന്ത്യക്ക് വിശ്വസ്തനായ സൂര്യകുമാര്‍ യാദവുണ്ട്. മധ്യ ഓവറുകളില്‍ അതിവേഗം റണ്‍സുയര്‍ത്താന്‍ സൂര്യ മിടുക്കനാണ്. ഇന്ത്യയുടെ പ്ലേയിങ് 11 സ്ഥാനം ഉറപ്പുള്ള താരമാണ് സൂര്യകുമാര്‍.

അഞ്ചാം നമ്പറില്‍ ഇടം കൈയന്‍ ബാറ്റ്‌സ്മാനും വിക്കറ്റ് കീപ്പറുമായ റിഷഭ് പന്ത് വരണം. അതിവേഗം റണ്‍സുയര്‍ത്താനും മൈതാനത്തിന്റെ ഏത് ഭാഗത്തേക്കും ഷോട്ട് കളിക്കാന്‍ കെല്‍പ്പുള്ളവുമായ റിഷഭ് ഇന്ത്യന്‍ ടീമിലെ എക്‌സ്ഫാക്ടറാണ്. ആറാം നമ്പറില്‍ ഇന്ത്യക്ക് വിശ്വസ്തനായ പേസ് ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയുണ്ട്. പരിക്കിന്റെ ഇടവേളക്ക് ശേഷം ശക്തമായി തിരിച്ചെത്തിയ ഹര്‍ദിക് മിന്നും ഫോമിലാണ്. ടി20 ലോകകപ്പില്‍ ഇന്ത്യക്ക് വലിയ പ്രതീക്ഷ നല്‍കുന്ന താരമാണ് ഹര്‍ദിക്.

'ഡിന്‍ഡ വന്ന് സച്ചിനെ രൂക്ഷമായി നോക്കി', പിന്നെ സംഭവിച്ചത്!, ഓര്‍മ പങ്കുവെച്ച് ദാസ്ഗുപ്ത

4

ഏഴാം നമ്പറില്‍ ഫിനിഷറായി ദിനേഷ് കാര്‍ത്തിക് വേണ്ട. പ്രധാന മത്സരങ്ങളില്‍ നിറം മങ്ങുന്ന സ്ഥിരതയില്ലാത്ത താരമാണ് കാര്‍ത്തിക്. ഏഴാം നമ്പറില്‍ സ്പിന്‍ ഓള്‍റൗണ്ടറായ രവീന്ദ്ര ജഡേജയെയാണ് ഇന്ത്യ പരിഗണിക്കേണ്ടത്. എട്ടാം നമ്പറില്‍ ഹര്‍ഷല്‍ പട്ടേലിന് അവസരം നല്‍കാം. അത്യാവശ്യം ബാറ്റ് ചെയ്യാനും ഹര്‍ഷലിന് മികവുണ്ട്. ഒമ്പതാം നമ്പറില്‍ ഭുവനേശ്വര്‍ കുമാറും 10ാം നമ്പറില്‍ ജസ്പ്രീത് ബുംറയും എത്തുമ്പോള്‍ 11ാമനായി സ്പിന്നര്‍ യുസ് വേന്ദ്ര ചഹാലിനെയും പരിഗണിക്കാം.

5

പ്ലേയിങ് 11: രോഹിത് ശര്‍മ, പൃഥ്വി ഷാ, സഞ്ജു സാംസണ്‍, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത്, ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ഹര്‍ഷല്‍ പട്ടേല്‍, ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുംറ, യുസ് വേന്ദ്ര ചഹാല്‍.

Story first published: Friday, August 5, 2022, 13:59 [IST]
Other articles published on Aug 5, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+