For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2022: നാല് പേര്‍ ഉറപ്പായും ഇന്ത്യന്‍ ടീമില്‍ വേണ്ടിയിരുന്നു! ചൂണ്ടിക്കാട്ടി വെങ്‌സാര്‍ക്കര്‍

പരിക്കു കാരണം രണ്ടു പേരെ ഇന്ത്യക്കു നഷ്ടമായിക്കഴിഞ്ഞു

ഐസിസിയുടെ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ നാലു പേര്‍ സ്ഥാനമര്‍ഹിച്ചിരുന്നതായി മുന്‍ ക്യാപ്റ്റനും മുഖ്യ സെലക്ടറുമായിരുന്ന ദിലീപ് വെങ്‌സാര്‍ക്കര്‍. ഇന്ത്യന്‍ ടീമിനു ഇതിനകം രണ്ടു പ്രമുഖ താരങ്ങളെ ലോകകപ്പില്‍ നഷ്ടമായിക്കഴിഞ്ഞു. പരിക്ക് കാരണം സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയാണ് ആദ്യം ലോകകപ്പില്‍ നിന്നും പിന്‍മാറിയത്.

ബുംറയ്ക്കു മാസങ്ങളോളം വിശ്രമം

ബുംറയ്ക്കു മാസങ്ങളോളം വിശ്രമം

ഇപ്പോഴിതാ പരിക്ക് സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയെയും വീഴ്ത്തിയിരിക്കുകയാണ്. പുറംഭാഗത്തിനേറ്റ ഗുരുതരമായ പരിക്കു കാരണം അദ്ദേഹത്തിനു ലോകകപ്പില്‍ കളിക്കാനാവില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്. ഇതേക്കുറിച്ച് ബിസിസിഐയുടെ ഔദ്യോഗിക പ്രഖ്യാപനം ഇനിയും വന്നിട്ടില്ല. എങ്കിലും മാസങ്ങളോളം ബുംറയ്ക്കു വിശ്രമം വേണ്ടി വരുമെന്നാണ് അണിയറ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

ഉമ്രാന്‍ മികച്ച ബൗളര്‍

ഉമ്രാന്‍ മികച്ച ബൗളര്‍

ഔട്ട് ഓഫ് ദി ബോക്‌സായി ഞാന്‍ ചിന്തിക്കുകയല്ല. ഞാന്‍ ആയിരുന്നെങ്കില്‍ ഉമ്രാന്‍ മാലിക്കിനെ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തുമായിരുന്നു. അവന്റെ മികച്ച വേഗതയാണ് ഇതിനു കാരണം. 150 കിമി വേഗതയില്‍ ബൗള്‍ ചെയ്തു കൊണ്ടിരിക്കുന്നയാളാണ് മാലിക്ക്. അവനെ ഇപ്പോഴാണ് ടീമിലെടുക്കേണ്ടത്. 130 കിമി വേഗതയില്‍ ബൗള്‍ ചെയ്തു കൊണ്ടിരിക്കുന്ന താരമായി മാറിയാല്‍ മാലിക്കിനെ നിങ്ങള്‍ക്കു എടുക്കാന്‍ കഴിയില്ലെന്നും ദിലീപ് വെങ്‌സാര്‍ക്കര്‍ വ്യക്തമാക്കി.

Also Read: T20 World Cup 2022: ബുംറയ്ക്കു പകരം മൊഹ്‌സിന്‍ മതി! സര്‍പ്രൈസ് നിര്‍ദേശവുമായി ഫാന്‍സ്

പ്രകനം ആകര്‍ഷിച്ചു

പ്രകനം ആകര്‍ഷിച്ചു

ശ്രേയസ് അയ്യര്‍ മികച്ച ഫോമിലായിരുന്നു. പക്ഷെ അവനും ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമില്‍ സ്ഥാനം നഷ്ടമായി. മുഹമ്മദ് ഷമി, ശുഭ്മാന്‍ ഗില്‍ എന്നിവരും ഇന്ത്യന്‍ ടീമില്‍ വേണ്ടിയിരുന്നവരാണ്. ഗില്ലിന്റെ പ്രകടനം തന്ന ഏറെ ആകര്‍ഷിച്ചുവെന്നും ദിലീപ് വെങ്‌സാര്‍ക്കര്‍ പറഞ്ഞു.

ഹൈദരാബാദിനായി മികച്ച പ്രകടനം

ഹൈദരാബാദിനായി മികച്ച പ്രകടനം

2021ലെ ഐപിഎല്ലിന്റെ അവസാന ഘട്ടങ്ങളിലാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനായി തീപ്പൊരി ബൗളിങ് കാഴ്ചവച്ച ഉമ്രാന്‍ മാലിക്ക് ശ്രദ്ധിക്കപ്പെടുന്നത്. ഇതേ തുടര്‍ന്ന് താരത്തെ കഴിഞ്ഞ സീസണിലും ഫ്രാഞ്ചൈസി നിലനിര്‍ത്തുകയും ചെയ്തു. കഴിഞ്ഞ സീസണില്‍ ടീമിലെ സ്ഥിരം സാന്നിധ്യമായിരുന്ന മാലിക്ക് നിരന്തരം 150 കിമിക്കു മുകളില്‍ വേഗതയില്‍ ബൗള്‍ ചെയ്ത് ശ്രദ്ധിക്കപ്പെടുകയും ചെയ്തു. പിന്നാലെ 22 കാരനായ പേസര്‍ ഇന്ത്യന്‍ ടീമിലും ഇടം നേടി. പക്ഷെ ദേശീയ ജഴ്‌സിയില്‍ ഉമ്രാന്റെ പ്രകടനം അത്ര മികച്ചതായിരുന്നില്ല.

Also Read: T20 World Cup 2022: ബുംറയ്ക്കു പകരമാര്? ഇവരിലൊരാള്‍ ബെസ്റ്റ്, മൂന്നു പേരെ അറിയാം

ഏഷ്യാ കപ്പിലും വിമര്‍ശനം

ഏഷ്യാ കപ്പിലും വിമര്‍ശനം

നേരത്തേ കഴിഞ്ഞ ഏഷ്യാ കപ്പിലും ഇന്ത്യന്‍ ടീം സെലക്ഷനെതിരേ ദിലീപ് വെങ്‌സാര്‍ക്കര്‍ വിമര്‍ശനമുന്നയിച്ചിരുന്നു. അന്നും ഉമ്രാന്‍ മാലിക്കിനെ തഴഞ്ഞതിനെയായിരുന്നു അദ്ദേഹം പ്രധാനമായും ചോദ്യം ചെയ്തത്.
ദുബായിലെ വിക്കറ്റ് ഫ്‌ളാറ്റും പുല്ല് ഇല്ലാത്തതുമാണ്. ബൗണ്‍സില്ലാത്ത ഇടങ്ങളില്‍ നിങ്ങള്‍ക്കു ഫാസ്റ്റ് ബൗളര്‍മാരെ ആവശ്യമാണ്. ഉമ്രാന്‍ മാലിക്കിനെ ഇന്ത്യ ടീമിലുള്‍പ്പെടുത്തേണ്ടിയിരുന്നു. മീഡിയം പേസര്‍മാരാണ് ടീമിലുള്ളതെങ്കില്‍ വലിയ കാര്യമില്ല. വേഗത കൊണ്ട് ബാറ്റര്‍മാരെ ബീറ്റ് ചെയ്യാന്‍ കഴിയുന്ന ഫാസ്റ്റ് ബൗളര്‍മാരെയാണ് നിങ്ങള്‍ക്കു ആവശ്യമെന്നും ദിലീപ് വെങ്‌സാര്‍ക്കര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീം

ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീം

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), കെഎല്‍ രാഹുല്‍ (വൈസ് ക്യാപ്റ്റന്‍), വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ദിനേശ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, ആര്‍ അശ്വിന്‍, യുസ്വേന്ദ്ര ചാഹല്‍, അക്ഷര്‍ പട്ടേല്‍, ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍, അര്‍ഷ്ദീപ് സിങ്.

സ്റ്റാന്‍ഡ്‌ബൈ കളിക്കാര്‍ - മുഹമ്മദ് ഷമി, ശ്രേയസ് അയ്യര്‍, രവി ബിഷ്നോയ്, ദീപക് ചാഹര്‍.

Story first published: Friday, September 30, 2022, 11:19 [IST]
Other articles published on Sep 30, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+