Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup: ഇന്ത്യ കിരീടം മോഹിക്കേണ്ട, ഫേവറേറ്റുകള്‍ ഈ രണ്ട് ടീം, തിരഞ്ഞെടുത്ത് ബോഗ്ലെ

1

മുംബൈ: ടി20 ലോകകപ്പിന്റെ ആവേശ പോരാട്ടത്തിലേക്ക് ക്രിക്കറ്റ് ലോകം കടക്കുകയാണ്. ഈ മാസം 16നാണ് ടി20 ലോകകപ്പിന്റെ ആവേശത്തിലേക്ക് ക്രിക്കറ്റ് ലോകം ഉണരുന്നത്. ഓസ്‌ട്രേലിയ വേദിയാകുന്ന ടി20 ലോകകപ്പിനായുള്ള അവസാന ഘട്ട മുന്നൊരുക്കത്തിലാണ് ടീമുകള്‍. ഓസ്‌ട്രേലിയന്‍ പിച്ച് പേസിനെയും ബൗണ്‍സിനെയും പിന്തുണക്കുമ്പോള്‍ ബാറ്റ്‌സ്മാന്‍മാര്‍ക്ക് കാര്യങ്ങള്‍ എളുപ്പമാവില്ല.

നിലവിലെ ചാമ്പ്യന്മാരെന്ന നിലയിലും ആതിഥേയരെന്ന നിലയിലും ഓസ്‌ട്രേലിയക്ക് തന്നെയാണ് മുന്‍തൂക്കം. കംഗാരുക്കളുടെ ടീം കരുത്തും മികച്ചതായതിനാല്‍ പരാജയപ്പെടുത്താന്‍ എതിരാളികള്‍ക്ക് പ്രയാസമാവും. എന്നാല്‍ ഇന്ത്യ, ഇംഗ്ലണ്ട്, പാകിസ്താന്‍, ന്യൂസീലന്‍ഡ്, ദക്ഷിണാഫ്രിക്ക ടീമുകളെല്ലാം ഓസീസിന് വലിയ വെല്ലുവിളി ഉയര്‍ത്തുന്നവരാണ്.

ഓസീസും ഇംഗ്ലണ്ടും ഫേവറേറ്റുകള്‍

ഓസീസും ഇംഗ്ലണ്ടും ഫേവറേറ്റുകള്‍

ഇതിനോടകം പല പ്രമുഖരും ടി20 ലോകകപ്പിലെ ഫേവറേറ്റുകളെ തിരഞ്ഞെടുത്തിട്ടുണ്ട്. ഓരോരുത്തരും ഓരോ തരത്തിലുള്ള വിലയിരുത്തലുകളാണ് നടത്തുന്നത്. ഇപ്പോഴിതാ ടി20 ലോകകപ്പ് കിരീടം നേടാന്‍ സാധ്യതയുള്ള രണ്ട് ടീമുകളെ തിരഞ്ഞെടുത്തിരിക്കുകയാണ് കമന്റേറ്ററും മാധ്യമ പ്രവര്‍ത്തകനുമായ ഹര്‍ഷ ബോഗ്ലെ. ഇന്ത്യയെ ഒഴിവാക്കി ഓസ്‌ട്രേലിയയേയും ഇംഗ്ലണ്ടിനേയുമാണ് അദ്ദേഹം ഫേവറേറ്റുകളായി തിരഞ്ഞെടുത്തത്.

ഹര്‍ഷ ബോഗ്ലെയുടെ ഈ തിരഞ്ഞെടുപ്പ് വളരെ മികച്ചതാണെന്ന് തന്നെ പറയാം. ഓസ്‌ട്രേലിയക്ക് വലിയ സാധ്യതകളാണ് മുന്നിലുള്ളത്. നിലവിലെ ചാമ്പ്യന്മാരെന്നതിനോടൊപ്പം തട്ടകത്തിന്റെ ആധിപത്യം കൂടിയാവുമ്പോള്‍ കംഗാരുക്കള്‍ കപ്പിലേക്കെത്തിയാലും അത്ഭുതപ്പെടാനാവില്ല. ഇന്ത്യയില്‍ ടി20 പരമ്പര കളിച്ച് തോറ്റാണ് ആരോണ്‍ ഫിഞ്ചും സംഘവും മടങ്ങിയത്. എന്നാല്‍ ഓസ്‌ട്രേലിയന്‍ സാഹചര്യത്തില്‍ അവര്‍ ഏത് വമ്പന്മാരെയും തകര്‍ക്കും.

Also Read : ഇനിയാര്‍ക്കും നേടാനാവില്ല, സച്ചിന്റെ പേരില്‍ അങ്ങനെയൊരു റെക്കോഡുണ്ട്, അറിയാമോ?

ഓസീസ് ടീം ശക്തം

ഓസീസ് ടീം ശക്തം

സംതുലിതമായ ടീമാണ് ഓസീസിന്റേത്. ആരോണ്‍ ഫിഞ്ചിന്റെ സമീപകാല ഫോം മോശമാണെങ്കിലും ഡേവിഡ് വാര്‍ണര്‍ ഓപ്പണിങ്ങിലുണ്ട്. ഗ്ലെന്‍ മാക്‌സ് വെല്‍, മിച്ചല്‍ മാര്‍ഷ്, മാത്യു വേഡ് തുടങ്ങിവരെല്ലാം ഉള്‍പ്പെടുന്ന ബാറ്റിങ് നിര ശക്തം. ബൗളിങ്ങ് നിരയില്‍ മിച്ചല്‍ സ്റ്റാര്‍ക്ക്, ജോഷ് ഹെയ്‌സല്‍വുഡ്, പാറ്റ് കമ്മിന്‍സ് എന്നിവരെല്ലാം അണിനിരക്കുന്നു. പിച്ചിന്റെ സ്വഭാവം നന്നായി അറിയാവുന്നവരായതിനാല്‍ത്തന്നെ അവര്‍ക്കതിനെ മുതലാക്കാന്‍ സാധിക്കും.

ജോസ് ബട്‌ലര്‍ നയിക്കുന്ന ഇംഗ്ലണ്ടിലും മാച്ച് വിന്നര്‍മാരായ നിരവധി താരങ്ങളുണ്ട്. പാകിസ്താനെതിരേ അവരുടെ നാട്ടില്‍ ടി20 പരമ്പര നേടിയാണ് ഇംഗ്ലണ്ട് വരുന്നത്. ഓസ്‌ട്രേലിയയിലേതിന് സമാനമായ സാഹചര്യമാണ് ഇംഗ്ലണ്ടിലുമുള്ളത്. അതുകൊണ്ട് തന്നെ അവര്‍ക്ക് പിച്ചിനോട് വേഗത്തില്‍ പൊരുത്തപ്പെടാനാവും. വേഗ പിച്ചില്‍ കളിച്ചുവളര്‍ന്ന ഇംഗ്ലണ്ടിന്റെ ബാറ്റിങ് നിരക്ക് ഓസീസ് സാഹചര്യത്തില്‍ തിളങ്ങാനാവും.

ഇംഗ്ലണ്ട് മാച്ച് വിന്നര്‍മാരുടെ നിര

ഇംഗ്ലണ്ട് മാച്ച് വിന്നര്‍മാരുടെ നിര

ഒറ്റക്ക് മത്സരഫലത്തെ മാറ്റിമറിക്കാന്‍ കഴിവുള്ളവരുടെ വലിയ നിരയാണ് ഇംഗ്ലണ്ടിന്റേത്. ജോസ് ബട്‌ലര്‍, ലിയാം ലിവിങ്‌സ്റ്റണ്‍, ബെന്‍ സ്‌റ്റോക്‌സ്, അലക്‌സ് ഹെയ്ല്‍സ്, ഫില്‍ സാള്‍ട്ട്, ഡേവിഡ് മലാന്‍, മോയിന്‍ അലി എന്നിവരെല്ലാം ഇംഗ്ലണ്ടിനൊപ്പമുണ്ട്. ഇവരെല്ലാം ടി20യില്‍ ഗംഭീര ബാറ്റിങ് റെക്കോഡ് അവകാശപ്പെടാന്‍ സാധിക്കുന്നവരാണ്. ബൗളിങ് നിര അല്‍പ്പം ദുര്‍ബലമാണെങ്കിലും അതിനെ നികത്താന്‍ കെല്‍പ്പുള്ള ബാറ്റിങ് നിര ഇംഗ്ലണ്ടിനുണ്ട്.

Also Read : IND vs SA: 'സഞ്ജുവിന് ഒരു കുറവുണ്ട്', അതാണ് ജയിപ്പിക്കാനാവാത്തത്, ചൂട്ടിക്കാട്ടി കമ്രാന്‍

ഇന്ത്യയുടെ ബൗളിങ് പ്രശ്‌നം

ഇന്ത്യയുടെ ബൗളിങ് പ്രശ്‌നം

ഇന്ത്യയെ സംബന്ധിച്ച് മികച്ച ടീം കരുത്ത് അവകാശപ്പെടാം. എന്നാല്‍ പ്രധാന പ്രശ്‌നം ടീമിന്റെ ബൗളിങ് നിരക്കാണ്. ഫോമിലുള്ള ഒരാള്‍ പോലുമില്ല. ഡെത്ത് ഓവറിലെല്ലാം തല്ലുകൊള്ളികളാവുന്ന ബൗളര്‍മാരാണ് ഇന്ത്യയുടേത്. പരിക്കേറ്റ ജസ്പ്രീത് ബുംറ ടി20 ലോകകപ്പ് കളിക്കുന്നില്ല. മുഹമ്മദ് ഷമി, ദീപക് ചഹാര്‍ എന്നിവരെല്ലാം ഫിറ്റ്‌നസ് പ്രശ്‌നം നേരിടുന്നു. ഓസീസിലെ വേഗ പിച്ചിന്റെ സാഹചര്യത്തില്‍ തിളങ്ങാന്‍ സാധിക്കുന്ന അതിവേഗ ബൗളര്‍മാര്‍ ഇന്ത്യക്കൊപ്പമില്ലെന്നതിനാല്‍ കാര്യങ്ങള്‍ എളുപ്പമാവില്ലെന്നുറപ്പ്.

Story first published: Sunday, October 9, 2022, 12:48 [IST]
Other articles published on Oct 9, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+