Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup 2022: ഫൈനല്‍ അവര്‍ തമ്മില്‍! വമ്പന്‍ പ്രവചനവുമായി ഗെയ്ല്‍

ഐസിസിയുടെ ടി20 ലോകകപ്പിനു അടുത്ത ഞായറാഴ്ച ഓസ്‌ട്രേലിയയില്‍ തുടക്കം കുറിക്കാനിരിക്കെ വമ്പന്‍ പ്രവചനം നടത്തിയിരിക്കുകയാണ് വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം ക്രിസ് ഗെയ്ല്‍. യൂനിവേഴ്‌സല്‍ ബോസെന്നു സ്വയം വിശേഷിപ്പിക്കുന്ന അദ്ദേഹം ക്രിക്കറ്റില്‍ നിന്നും വിരമിച്ചിട്ടില്ലെങ്കിലും ഇത്തവണ ലോകകപ്പ് സംഘത്തിന്റെ ഭാഗമല്ല.

യോഗ്യതാ റൗണ്ട്

യോഗ്യതാ റൗണ്ട്

യോഗ്യതാ മല്‍സരങ്ങളോടെയാണ് ലോകകപ്പിനു തുടക്കമാവുന്നത്. മുന്‍ ചാംപ്യന്മാര്‍ കൂടിയായ ശ്രീലങ്കയും ചെറുടീമായ നമീബിയയും തമ്മിലാണ് ആദ്യ യോഗ്യതാ മല്‍സരം. രണ്ടു തവണ ജേതാക്കളായിട്ടുള്ള വിന്‍ഡീസിനും ഇത്തവണ ലോകകപ്പിന്റെ സൂപ്പര്‍ 12ലേക്കു നേരിട്ട് യോഗ്യത നേടാന്‍ സാധിച്ചിട്ടില്ല. അവര്‍ക്കും യോഗ്യതാ കടമ്പ കടന്നാല്‍ മാത്രമേ ടൂര്‍ണമെന്റിലേക്കു ടിക്കറ്റെടുക്കാന്‍ സാധിക്കുകയുള്ളൂ.

നാലു ടീമുകള്‍ സൂപ്പര്‍ 12ലേക്ക്

നാലു ടീമുകള്‍ സൂപ്പര്‍ 12ലേക്ക്

വെസ്റ്റ് ഇന്‍ഡീസ്, ശ്രീലങ്ക എന്നിവരെക്കൂടാതെ അയര്‍ലാന്‍ഡ്, സിംബാബ്‌വെ, നമീബിയ, സ്‌കോട്ട്‌ലാന്‍ഡ്, യുഎഇ, നെതര്‍ലാന്‍ഡ്‌സ് എന്നിവരാണ് യോഗ്യതാ റൗണ്ടില്‍ മാറ്റുരയ്ക്കുന്ന മറ്റു ടീമുകള്‍. ഈ എട്ടു ടീമുകളില്‍ നിന്നു നാലു പേര്‍ക്കാണ് സൂപ്പര്‍ 12ലേക്കു അര്‍ഹത ലഭിക്കുക.
ഓസ്‌ട്രേലിയ, ഇന്ത്യ, ഇംഗ്ലണ്ട്, പാകിസ്താന്‍, ന്യൂസിലാന്‍ഡ്, സൗത്താഫ്രിക്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്താന്‍ എന്നിവരാണ് സൂപ്പര്‍ 12ലേക്കു നേരിട്ടു നേരത്തേ യോഗ്യത നേടിയിരിക്കുന്ന ടീമുകള്‍.

Also Read: ചാമ്പ്യന്മാര്‍, പക്ഷെ സിഎസ്‌കെയ്ക്കും അബദ്ധം പറ്റി!, ആറ് മണ്ടന്‍ സൈനിങ്ങുകള്‍ ഇതാ

വിന്‍ഡീസ് രണ്ടു തവണ ജേതാക്കള്‍

വിന്‍ഡീസ് രണ്ടു തവണ ജേതാക്കള്‍

ടി20 ലോകകപ്പിന്റെ ചരിത്രമെടുക്കുകയാണെങ്കില്‍ ഒന്നിലേറെ തവണ ചാംപ്യന്‍മാരായിട്ടുള്ള ഏക ടീം വെസ്റ്റ് ഇന്‍ഡീസാണ്. 2012, 2016 വര്‍ഷങ്ങളിലായിരുന്നു വിന്‍ഡീസ് കുട്ടി ക്രിക്കറ്റിലെ വിശ്വജേതാക്കളായത്. രണ്ടു ലോകകപ്പ് നേട്ടങ്ങളിലും വിന്‍ഡീസിനൊപ്പം പങ്കാളിയായിട്ടുള്ള താരമാണ് ക്രിസ് ഗെയ്ല്‍. കഴിഞ്ഞ വര്‍ഷത്തെ ലോകകപ്പില്‍ അദ്ദേഹം ടീമിലുണ്ടായിരുന്നെങ്കിലും ബാറ്റിങില്‍ ഫ്‌ളോപ്പായിരുന്നു. നിലവില്‍ ഗെയ്ല്‍ വിന്‍ഡീസ് ടീമിന്റെ ഭാഗവുമല്ല.

ഓസീസ്- വിന്‍ഡീസ് ഫൈനല്‍

ഓസീസ്- വിന്‍ഡീസ് ഫൈനല്‍

ദൈനിക് ജാഗരണുമായി സംസാരിക്കവെയാണ് ഇത്തവണത്തെ ടി20 ലോകകപ്പിലെ ഫൈനലിസ്റ്റുകള്‍ ആരൊക്കെയായിരിക്കുമെന്നു ക്രിസ് ഗെയ്ല്‍ പ്രവചിച്ചത്. നിലവിലെ ചാംപ്യന്‍മാരും ആതിഥേയരുമായ ഓസ്‌ട്രേലിയയും തന്റെ ടീമായ വെസ്റ്റ് ഇന്‍ഡീസും തമ്മിലായിരിക്കും ഫൈനലെന്നാണ് ഗെയ്‌ലിന്റെ അഭിപ്രായം.
വെസ്റ്റ് ഇന്‍ഡീസും ഓസ്‌ട്രേലിയയും തമ്മിലായിരിക്കും ഫൈനലെന്നു ഞാന്‍ കരുതുന്നു. വിന്‍ഡീസ് ടീമിന്റെ നായകന്‍ പുതിയ ആളായതിനാല്‍ തന്നെ വിന്‍ഡീസിനെ സംബന്ധിച്ച് ഇതു വളരെ ബുദ്ധിമുട്ടേറിയ കാര്യമായിരിക്കും. പക്ഷെ കഴിവുറ്റ ടീമാണ് വിന്‍ഡീസിന്റേത്. അപകടകാരികളാണെന്നു തെളിയിക്കാന്‍ അവര്‍ക്കാവുമെന്നും ഗെയ്ല്‍ കൂട്ടിച്ചേര്‍ത്തു.

Also Read: IND vs SA: 'അടുത്ത ധോണി', കൂള്‍ ഫിനിഷര്‍, സഞ്ജുവിന്റെ മികവിനെ വാഴ്ത്തി ആരാധകര്‍

സൂപ്പര്‍ താരങ്ങളില്ല

സൂപ്പര്‍ താരങ്ങളില്ല

ക്രിസ് ഗെയ്‌ലിനെക്കൂടാതെ സൂപ്പര്‍ താരങ്ങളായ ആന്ദ്രെ റസ്സല്‍, സുനില്‍ നരെയ്ന്‍, ഡ്വയ്ന്‍ ബ്രാവോ എന്നിവരൊന്നുമില്ലാതെയാണ് വെസ്റ്റ് ഇന്‍ഡീസ് ടീം ഇത്തവണത്തെ ടി20 ലോകകപ്പില്‍ കളിക്കുന്നത്. വിമാനം മിസ്സായത് കാരണം വെടിക്കെട്ട് താരം ഷിംറോണ്‍ ഹെറ്റ്‌മെയര്‍ക്കും ടൂര്‍ണമെന്റ് നഷ്ടമായിരുന്നു. നിക്കോളാസ് പൂരനാണ് വിന്‍ഡീസ് ടീമിനെ ലോകകപ്പില്‍ നയിക്കുന്നത്.

Story first published: Monday, October 10, 2022, 19:08 [IST]
Other articles published on Oct 10, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+