
മാര്‍ക്ക് വുഡ് (ഇംഗ്ലണ്ട്)
ഇംഗ്ലണ്ട് പേസര്‍ മാര്‍ക്ക് വുഡാണ് ടി20 ലോകകപ്പിലെ ഒരു അതിവേഗ ബൗളര്‍. മികച്ച പേസര്‍മാരാല്‍ സമ്പന്നമായ ടീമുകളിലൊന്നാണ് ഇംഗ്ലണ്ട്. അവരില്‍ ഏറ്റവും വേഗതയോടെ പന്തെറിയാന്‍ സാധിക്കുന്നയാളാണ് വുഡാണ്. ഹൈം ആം ആക്ഷനായതിനാല്‍ തന്നെ ബാറ്റര്‍മാര്‍ക്കു അദ്ദേഹത്തെ നേരിടുക വളരെ ദുഷ്‌കരമായിരിക്കും. ലോകത്തിലെ ഏതു പ്രതലത്തിലും എക്‌സ്ട്രാ ബൗണ്‍സ് നേടിയെടുക്കാന്‍ ബൗളിങ് ആക്ഷന്‍ വുഡിനെ സഹായിക്കുകയും ചെയ്യുന്നു.

വലംകൈയന്‍ ബൗളര്‍
വലംകൈയന്‍ ബൗളര്‍ കൂടിയായ മാര്‍ക്ക് വുഡ് സ്ഥിരമായി 140 കിമിക്കോ, അതിനു മുകളിലോ വേഗതയിലാണ് ബൗള്‍ ചെയ്യുന്നത്. പരിക്കു കാരണം ഈ വര്‍ഷത്തിന്റെ ഭൂരിഭാഗവും വുഡിനു നഷ്ടമായിരുന്നു. മാര്‍ച്ചിലായിരുന്നു അദ്ദേഹത്തിനു പരിക്കേറ്റത്. കഴിഞ്ഞ മാസം പാകിസ്താനെതിരായ ടി20 പരമ്പരയിലൂടെയായിരുന്നു വുഡിന്റെ തിരിച്ചുവരവ്. മൂന്നു മല്‍സരങ്ങളില്‍ നിന്നും ഒമ്പതു വിക്കറ്റുകള്‍ അദ്ദേഹം വീഴ്ത്തുകയും ചെയ്തു.
Also Read: T20 World Cup 2022 : ഹിറ്റാവുമോ രോഹിത് ?, കാത്തിരിക്കുന്ന അഞ്ച് വമ്പന്‍ റെക്കോഡുകളറിയാം

ആന്റിച്ച് നോര്‍ക്കിയ (സൗത്താഫ്രിക്ക)
സൗത്താഫ്രിക്കന്‍ സ്പീഡ് സ്റ്റാര്‍ ആന്റിച്ച് നോര്‍ക്കിയയാണ് വേഗത കൊണ്ട് എതിര്‍ ബാറ്റിങ് നിരയെ വിറപ്പിക്കാന്‍ ശേഷിയുള്ള മറ്റൊരു ബൗളര്‍. കാഗിസോ റബാഡയ്‌ക്കൊപ്പം സൗത്താഫ്രിക്കയുടെ പേസാക്രമണത്തിനു ചുക്കാന്‍ പിടിക്കുക നോര്‍ക്കിയയായിരിക്കും. റബാഡ ഒരു കംപ്ലീറ്റ് ബൗളറാണെങ്കില്‍ വേഗത ആയുധമാക്കി എതിരാളികള്‍ക്കു പ്രഹരമേല്‍പ്പിക്കുകയാണ് നോര്‍ക്കിയയുടെ ശൈലി.

ഇന്ത്യന്‍ പര്യടനത്തില്‍ നിരാശപ്പെടുത്തി
പക്ഷെ അപൂര്‍വ്വം ചില സമയങ്ങളില്‍ ഈ വേഗത കൊണ്ട് അദ്ദേഹം തല്ലും വാങ്ങിക്കാറുണ്ട്. അടുത്തിടെ നടന്ന സൗത്താഫ്രിക്കയുടെ ഇന്ത്യന്‍ പര്യടനം ഇതിനു ഉദാഹരണമായിരുന്നു. 12.2 ഇക്കോണമി റേറ്റില്‍ റണ്‍സ് വഴങ്ങിയ നോര്‍ക്കിയക്കു ലഭിച്ചത് ഒരു വിക്കറ്റ് മാത്രമായിരുന്നു. എന്നാല്‍ ഓസ്‌ട്രേലിയയിലെ പിച്ച് പേസ് ബൗളിങിനു കൂടുതല്‍ യോജിച്ചത് ആയതിനാല്‍ അദ്ദേഹത്തിനു ഇവിടെ കൂടുതല്‍ ഇംപാക്ടുണ്ടാക്കാന്‍ സാധിക്കുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
Also Read: T20 World Cup 2022: പാക് പോരിന് മുമ്പ് ഇന്ത്യക്കു മൂന്ന് തലവേദനകള്‍! ഏതൊക്കെ എന്നറിയാം

ഹാരിസ് റൗഫ് (പാകിസ്താന്‍)
അതിവേഗ ബൗളര്‍മാര്‍ക്കു ഒരു കാലത്തും പഞ്ഞമുണ്ടായിട്ടില്ലാത്ത ടീമാണ് പാകിസ്താന്‍. ഓരോ കാലഘട്ടത്തിലും മിന്നല്‍ വേഗതയില്‍ ബൗണ്‍ ചെയ്യാന്‍ ശേഷിയുള്ള ബൗളര്‍മാര്‍ അവരുടെ ടീമിലുണ്ടായിരുന്നു. നിലവിലെ ടീമില്‍ പാകിസ്താന്റെ ഏറ്റവും വേഗമേറിയ ബൗളര്‍ ഹാരിസ് റൗഫാണ്. മുന്‍ പേസ് ഇതിഹാസം ഷുഐബ് അക്തറിന്റെ നാട്ടുകാരന്‍ കൂടിയാണ് അദ്ദേഹം.

150 കിമിക്കു മുകളില്‍
ഒരോവറിലെ ആറു ബോളുകളും 150 കിമിക്കു മുകളില്‍ വേഗതയില്‍ ബൗള്‍ ചെയ്യാന്‍ റൗഫിനു സാധിക്കും. ഈ വര്‍ഷം ടി20യില്‍ പാകിസ്താനു വേണ്ടി ഏറ്റവുമധികം വിക്കറ്റുകളെടുത്തതും അദ്ദേഹമാണ്. 16 ടി20കളില്‍ നിന്നും 7.8 ഇക്കോണമി റേറ്റില്‍ 23 വിക്കറ്റുകള്‍ പേസര്‍ സ്വന്തമാക്കി. മാത്രമല്ല ഹാരിസിന്റെ ടി20 അരങ്ങേറ്റത്തിനു ശേഷം ടി20യില്‍ ലോക ക്രിക്കറ്റില്‍ തന്നെ ഏറ്റവുമധികം വിക്കറ്റുകളെടുത്തതും അദ്ദേഹമാണ്. 62 വിക്കറ്റുകളാണ് റൗഫ് പിഴുതത്.


Click it and Unblock the Notifications











