T20 World Cup 2022: ഇന്ത്യ- പാക് ത്രില്ലറിനു ശേഷം മെല്‍ബണിന് മതിയായി? രണ്ടും മഴയില്‍ മുങ്ങി
മെല്‍ബണ്‍: ടി20 ലോകകപ്പില്‍ ഇന്ത്യയും പാകിസ്താനും തമ്മിലുളള എല്‍ ക്ലാസിക്കോയ്ക്കു ശേഷം മെല്‍ബണിനു മടുത്തോയെന്നാണ് ക്രിക്കറ്റ് പ്രേമികളുടെ ഇപ്പോഴത്തെ സംശയം. ഇതിനൊരു കാരണം കൂടിയുണ്ട്. അന്നത്തെ ത്രില്ലറിനു ശേഷം ഈ വേദിയില്‍ ഒരു മല്‍സരം പോലും 20 ഓവര്‍ നടന്നിട്ടില്ലെന്നതാണ്. സൂപ്പര്‍ 12ല്‍ ഇന്നു രണ്ടു മല്‍സരങ്ങളാണ് എംസിജിയില്‍ ഷെഡ്യൂള്‍ ചെയ്തിരുന്നത്.

മഴ കളിച്ചു
ഇംഗ്ലണ്ടും അയര്‍ലാന്‍ഡും തമ്മിലുള്ള ആദ്യ മല്‍സരം മഴ കാരണം പൂര്‍ത്തിയാക്കാനായില്ല. എങ്കിലും ഡെക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം അഞ്ചു റണ്‍സിന്റെ വിജയം കൊയ്യാന്‍ ഐറിഷ് പടയ്ക്കു കഴിഞ്ഞു. അതിനു ശേഷം ഇവിടെ നടക്കാനിരുന്ന ന്യൂസിലാന്‍ഡും അഫ്ഗാനിസ്താനും തമ്മിലുള്ള മാച്ച് പൂര്‍ണമായും മഴയില്‍ ഒലിച്ചുപോവുകയായിരുന്നു. ടോസ് പോലും നടത്താന്‍ സാധിക്കാതെയാണ് മല്‍സരം ഉപേക്ഷിക്കപ്പെട്ടത്. ഇതോടെ ഇരുടീമുകള്‍ക്കും ഒാരോ പോയിന്റ് വീതം ലഭിക്കുകയും ചെയ്തു.

ന്യൂസിലാന്‍ഡിനു നിരാശ
നിലവിലെ റണ്ണറപ്പുകള്‍ കൂടിയായ കെയ്ന്‍ വില്ല്യംസണിന്റെ ന്യൂസിലാന്‍ഡിനെ സംബന്ധിച്ച് നിരാശപ്പെടുത്തുന്ന ഫലമാണിത്. കാരണം അഫ്ഗാനെതിരേ ഉറപ്പായും ജയത്തോടെ രണ്ടു പോയിന്റെ പോക്കറ്റിലാക്കാമെന്ന പ്രതീക്ഷയിലായിരുന്നു കിവികള്‍. പക്ഷെ മഴ വില്ലനായതോടെ അവര്‍ക്കു ഒരു പോയിന്റുമായി തൃപ്തിപ്പെടേണ്ടി വന്നിരിക്കുകയാണ്.

കിവികള്‍ തലപ്പത്ത്
സൂപ്പര്‍ 12ലെ മരണഗ്രൂപ്പായ ഒന്നില്‍ ഒന്നാംസ്ഥാനം ഭദ്രമാക്കാനുള്ള അവസരം കൂടിയാണ് ന്യൂസിലാന്‍ഡിനു നഷ്ടമായിരിക്കുന്നത്. മൂന്നു പോയിന്റോടെ അവര്‍ തലപ്പത്തുണ്ടെങ്കിലും രണ്ടു പോയിന്റ് വീതം നേടി ശ്രീലങ്ക, ഇംഗ്ലണ്ട്, അയര്‍ലാന്‍ഡ്, ഓസ്‌ട്രേലിയ തുടങ്ങിയവരെല്ലാം പിന്നാലെയുണ്ട്. അടുത്ത കളി ഇവരില്‍ ഏതെങ്കിലുമൊരു ടീം ജയിച്ചാല്‍ അവര്‍ കിവികളെ മറികടന്ന് ഗ്രൂപ്പിലെ ഒന്നാംസ്ഥാനക്കാരുമാവും.

ഉജ്ജ്വല ജയവുമായി തുടങ്ങി
സൂപ്പര്‍ 12ലെ ആദ്യ പോരില്‍ ഗംഭീര വിജയവുമായിട്ടാണ് ന്യൂസിലാന്‍ഡ് തുടങ്ങിയത്. കഴിഞ്ഞ ടൂര്‍ണമെന്റിന്റെ ഫൈനലിലെ റീപ്ലേയില്‍ ചാംപ്യന്‍മാരും ആതിഥേയരുമായ ഓസ്‌ട്രേലിയയെ അവര്‍ വാരിക്കളയുകയായിരുന്നു. 89 റണ്‍സിന്റെ വമ്പന്‍ ജയമാണ് കംഗാരുപ്പടയ്ക്കു മേല്‍ കിവികള്‍ കൊയ്തത്.
എന്നാല്‍ അഫ്ഗാനിസ്താന്റെ കാര്യമെടുത്താല്‍ അവര്‍ ആദ്യ മാച്ചില്‍ പരാജയം രുചിച്ചിരുന്നു. ജോസ് ബട്‌ലറുടെ ഇംഗ്ലണ്ടാണ് അഫ്ഗാനെ അഞ്ചു വിക്കറ്റിനു തകര്‍ത്തുവിട്ടത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications