T20 World Cup 2022: പ്രധാന മത്സരങ്ങളില്‍ ഇന്ത്യ പതറും, ഇംഗ്ലണ്ടിന് മുന്‍തൂക്കം- നാസര്‍ ഹുസൈന്‍

മെല്‍ബണ്‍: ടി20 ലോകകപ്പിലെ സൂപ്പര്‍ സെമി ഫൈനല്‍ പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കമാവുകയാണ്. ആദ്യ മത്സരത്തില്‍ ന്യൂസീലന്‍ഡും പാകിസ്താനും ഏറ്റുമുട്ടുമ്പോള്‍ രണ്ടാം സെമിയില്‍ ഇന്ത്യയും ന്യൂസീലന്‍ഡും ഏറ്റുമുട്ടും. നാല് ടീമുകളും കരുത്തരുടെ നിരയായതിനാല്‍ ജയം ആര്‍ക്കൊപ്പമെന്ന് പ്രവചിക്കുക പ്രയാസം. ഇന്ത്യ-പാക് ഫൈനല്‍ പോരാട്ടം കാണാനാണ് എല്ലാവരും കാത്തിരിക്കുന്നതെങ്കിലും അതിനുള്ള സാധ്യത കുറവാണെന്ന് തന്നെ പറയാം.
ഇന്ത്യ-ഇംഗ്ലണ്ട് സെമി പോരാട്ടത്തെ ആകാംക്ഷയാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. പ്രഥമ ടി20 ലോകകപ്പ് ജേതാക്കളായ ഇന്ത്യക്ക് ഇടവേളക്ക് ശേഷം ഐസിസി കിരീടം ഉയര്‍ത്താനുള്ള സുവര്‍ണ്ണാവസരമാണ് മുന്നിലുള്ളത്. ഇന്ത്യ കരുത്തരുടെ നിരയാണ്. മികച്ച ഫോമിലാണ് താരങ്ങളെല്ലാം. അതുകൊണ്ട് തന്നെ ഇന്ത്യയുടെ ഫൈനല്‍ പ്രതീക്ഷകളും സജീവം. എന്നാല്‍ പ്രധാന മത്സരങ്ങളില്‍ ഇന്ത്യ ഫ്‌ളോപ്പാവുന്നതാണ് ചരിത്രമെന്നും ഇംഗ്ലണ്ടിനോട് സെമിയില്‍ തോല്‍ക്കുമെന്നും പ്രവചിച്ചിരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് നായകന്‍ നാസര്‍ ഹുസൈന്‍.

നിര്‍ണ്ണായക മത്സരങ്ങളില്‍ പതറും
ലോക ടൂര്‍ണമെന്റുകളില്‍ പ്രതീക്ഷക്കൊത്ത പ്രകടനമല്ല ഇന്ത്യ കാഴ്ചവെക്കുന്നത്. ചില മികച്ച പ്രകടനങ്ങള്‍ കാഴ്ചവെക്കുമെങ്കിലും നിര്‍ണ്ണായക മത്സരങ്ങളില്‍ നിലവാരം കാട്ടില്ല. ഇന്ത്യയുടെ മുന്‍ പരിശീലകന്‍ രവി ശാസ്ത്രി ഇന്ത്യ മെച്ചപ്പെടുത്തേണ്ട കാര്യമായി പറഞ്ഞത് ഇതാണ് - നാസര്‍ ഹുസൈന്‍ ഡെയ്‌ലി മെയ്‌ലിനോട് സംസാരിക്കവെ പറഞ്ഞു.
2013ലെ ഐസിസി ചാമ്പ്യന്‍സ് ട്രോഫിയാണ് ഇന്ത്യ അവസാനമായി നേടിയത്. അതിന് ശേഷം ഒരു തവണ പോലും ഐസിസി കിരീടം നേടാന്‍ ഇന്ത്യക്കായിട്ടില്ല. അവസാന ടി20 ലോകകപ്പില്‍ സെമി പോലും കാണാതെയാണ് ഇന്ത്യ പുറത്തായത്. അതുകൊണ്ട് തന്നെ ഇത്തവണത്തെ ടി20 ലോകകപ്പ് ഇന്ത്യക്ക് അഭിമാന പ്രശ്‌നമാണ്.

സെമി കടക്കുക കടുപ്പം
ഇന്ത്യയുടെ മുന്‍ ചരിത്രം പരിശോധിച്ചാല്‍ നാസര്‍ ഹുസൈന്‍ പറഞ്ഞതിനെ പൂര്‍ണ്ണമായും തള്ളിക്കളയാനാവില്ല. 2014ലെ ടി20 ലോകകപ്പിലും 2017ലെ ചാമ്പ്യന്‍സ് ട്രോഫിയിലും കലാശപ്പോരാട്ടത്തില്‍ ഇന്ത്യ കിരീടം നഷ്ടപ്പെടുത്തി. 2015ലെ ഏകദിന ലോകകപ്പ്, 2016ലെ ടി20 ലോകകപ്പ്, 2019ലെ ഏകദിന ലോകകപ്പ് എന്നിവയിലെല്ലാം സെമിയില്‍ ഇന്ത്യയുടെ പോരാട്ടം അവസാനിച്ചു. 2021ലെ ടി20 ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ടം കടക്കാന്‍ ഇന്ത്യക്കായില്ല. ഈ ചരിത്രം തിരുത്തിക്കാന്‍ ഇംഗ്ലണ്ടിനെതിരായ സെമിയിലൂടെ ഇന്ത്യക്ക് സാധിക്കുമോയെന്നത് കാത്തിരുന്ന് കാണാം.

വിക്കറ്റ് കീപ്പറായി ആര്?
ഇന്ത്യന്‍ ടീമിന്റെ മുന്നിലുള്ള പ്ലേയിങ് 11 തിരഞ്ഞെടുപ്പിലെ പ്രധാനപ്പെട്ട ഒരു ആശയക്കുഴപ്പം വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായി ആര് വേണമെന്നതാണ്. റിഷഭ് പന്ത്, ദിനേഷ് കാര്‍ത്തിക് എന്നിവരിലൊരാള്‍ പ്ലേയിങ് 11ലേക്കെത്തുമ്പോള്‍ ഒരാള്‍ ബെഞ്ചിലിരിക്കും. നാല് മത്സരത്തില്‍ കാര്‍ത്തിക് കളിച്ചപ്പോള്‍ ഒരു മത്സരത്തിലാണ് റിഷഭ് കളിച്ചത്. ഇവര്‍ രണ്ട് പേരും മികവിനൊത്ത് ഉയര്‍ന്നില്ലെന്നതാണ് വസ്തുത. ഇപ്പോഴിതാ റിഷഭ് പന്ത് സെമിയില്‍ കളിക്കണമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് നാസര്‍ ഹുസൈന്‍.

റിഷഭ് മതിയെന്ന് നാസര്‍
'ഇന്ത്യ ഫിനിഷറായി ദിനേഷ് കാര്‍ത്തികിനെയാണ് ഉപയോഗിക്കുന്നത്. എന്നാല്‍ സിംബാബ് വെക്കെതിരേ റിഷഭിനെ പിന്തുണച്ചു. സെമിയില്‍ ഇംഗ്ലണ്ടിനെതിരേ ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്റെ പ്രകടനം കാണാന്‍ കാത്തിരിക്കുന്നു. അവിശ്വസിനീയ കാര്യങ്ങള്‍ ചെയ്യാന്‍ കഴിവുള്ള റിഷഭിനെയാണ് ഞാന്‍ സെമിയില്‍ പിന്തുണക്കുന്നത്. റിഷഭിന് ശേഷം ഹര്‍ദിക് പാണ്ഡ്യയെത്തണം. അവസാന അഞ്ചോവറില്‍ അടിച്ചു തകര്‍ക്കാന്‍ കഴിവുള്ളവനാണ് ഹര്‍ദിക്'- നാസര്‍ കൂട്ടിച്ചേര്‍ത്തു.
Also Read : T20 World Cup 2022: സൂര്യകുമാര്‍ സെമിയില്‍ ഫ്‌ളോപ്പാവും! മൂന്ന് ദൗര്‍ബല്യം, പ്രശ്‌നമാണ്

ഓപ്പണിങ് ക്ലിക്കാവുന്നില്ല
സെമിയിലിറങ്ങും മുമ്പ് ഇന്ത്യയെ അലട്ടുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്ന് ഓപ്പണര്‍മാരുടെ മോശം ഫോമാണ്. കെ എല്‍ രാഹുലും രോഹിത് ശര്‍മയും ടൂര്‍ണമെന്റില്‍ ഫിഫ്റ്റി നേടിയെങ്കിലും രണ്ട് പേരും ചേര്‍ന്ന് മികച്ച തുടക്കം നല്‍കാനാവുന്നില്ല. പവര്‍പ്ലേയില്‍ ഇന്ത്യക്ക് ഒച്ചിഴയുന്ന വേഗം. സെമിയില്‍ ഇതേ പ്രകടനം നടത്തിയാല്‍ ഇന്ത്യക്ക് വലിയ തിരിച്ചടി നേരിടേണ്ടി വരും. ആദ്യത്തെ ആറോവര്‍ നന്നായി മുതലാക്കേണ്ടതായുണ്ട്. രാഹുല്‍, രോഹിത് എന്നിവര്‍ മികച്ച ബാറ്റിങ് റെക്കോഡുള്ളവരാണ്. അതുകൊണ്ട് തന്നെ അനുഭവസമ്പന്നരായ ഇരുവരും നിര്‍ണ്ണായക സമയത്ത് അവസരത്തിനൊത്ത് ഉയരുമെന്ന് തന്നെ പ്രതീക്ഷിക്കാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications