For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2022 : ഇന്ത്യയുടെ നിര്‍ണ്ണായക താരം അവന്‍! ഇംഗ്ലണ്ടിന് വലിയ ഭീഷണി ഉയര്‍ത്തും

സൂപ്പര്‍ 12ലെ ഫോമില്‍ ഇന്ത്യക്ക് അല്‍പ്പം മുന്‍തൂക്കം അവകാശപ്പെടാനാവും. എന്നാല്‍ ഇംഗ്ലണ്ട് നിസാരക്കാരല്ല

nasser hussain

അഡ്‌ലെയ്ഡ്: ടി20 ലോകകപ്പില്‍ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന സെമി പോരാട്ടത്തില്‍ ഇന്ത്യ ഇംഗ്ലണ്ടിനെ നേരിടാന്‍ പോവുകയാണ്. പ്രഥമ ടി20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യ രണ്ടാം ടി20 ലോകകപ്പ് കിരീടം നേടുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഇന്ത്യയും ഇംഗ്ലണ്ടും കരുത്തരുടെ നിരയാണ്. രണ്ട് ടീമിനൊപ്പവും സൂപ്പര്‍ താരങ്ങളേറെയാണ്. സൂപ്പര്‍ 12ലെ ഫോമില്‍ ഇന്ത്യക്ക് അല്‍പ്പം മുന്‍തൂക്കം അവകാശപ്പെടാനാവും. എന്നാല്‍ ഇംഗ്ലണ്ട് നിസാരക്കാരല്ല.

ഇന്ത്യന്‍ ടീമിലേക്ക് വരുമ്പോള്‍ ഇംഗ്ലണ്ടിന് മുന്നില്‍ വലിയ വെല്ലുവിളി ഉയര്‍ത്തുന്ന താരങ്ങള്‍ വിരാട് കോലിയും സൂര്യകുമാര്‍ യാദവുമാണ്. കോലി റണ്‍വേട്ടയില്‍ തലപ്പത്ത് നില്‍ക്കുമ്പോള്‍ സൂര്യ രണ്ടാം സ്ഥാനത്തുമുണ്ട്. ഇരുവരേയും പൂട്ടുകയെന്നതാണ് ഇംഗ്ലണ്ടിന്റെ മുന്നിലെ പ്രധാന തലവേദന. എന്നാല്‍ ഇന്ത്യയുടെ നിര്‍ണ്ണായക താരമാവുക റിഷഭ് പന്താണെന്നും അവനെ പ്ലേയിങ് 11 ഉള്‍പ്പെടുത്തിയാല്‍ ഇന്ത്യ കൂടുതല്‍ കരുത്തരാനവുമെന്നും അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് നായകന്‍ നാസര്‍ ഹുസൈന്‍.

റിഷഭ് പന്ത് കരുത്തനായ താരം

റിഷഭ് പന്ത് കരുത്തനായ താരം

ഇന്ത്യ നിലവില്‍ കരുത്തരുടെ നിരയാണ്. റിഷഭ് പന്ത് ഇന്ത്യയുടെ പ്ലേയിങ് 11 എത്തുമെന്ന റിപ്പോര്‍ട്ടുകളുമുണ്ട്. അങ്ങനെ വന്നാല്‍ ഇന്ത്യ കൂടുതല്‍ കരുത്തരാവും. ദിനേഷ് കാര്‍ത്തിക് മികച്ച താരമാണെന്നതില്‍ സംശയമില്ല. എന്നാല്‍ ഇംഗ്ലണ്ടിനെതിരേ റിഷഭ് അസാധ്യമായി കളിക്കുന്ന താരമാണ്. ആദില്‍ റഷീദിനെപ്പോലെയുള്ള സ്പിന്നര്‍മാരെ സ്‌ക്വയര്‍ ഓഫ് ദി വിക്കറ്റില്‍ നന്നായി കളിക്കാന്‍ റിഷഭ് പന്തിന് സാധിക്കും. അതുകൊണ്ട് തന്നെ റിഷഭ് കളിച്ചാല്‍ ഇംഗ്ലണ്ടിനത് വലിയ ഭീഷണിയായി മാറും- നാസര്‍ ഹുസൈന്‍ പറഞ്ഞു.

Also Read : T20 World Cup 2022: ക്യാപ്റ്റന്‍ ഹിറ്റ്മാന്‍ ടോപ് ക്ലാസ്, ധോണിയോളം കേമന്‍, മൂന്ന് കാരണങ്ങളിതാ

സിംബാബ്‌വെയോട് ഫ്‌ളോപ്പായി

സിംബാബ്‌വെയോട് ഫ്‌ളോപ്പായി

സൂപ്പര്‍ 12ലെ ആദ്യ നാല് മത്സരത്തിലും ഇന്ത്യ റിഷഭ് പന്തിന് അവസരം നല്‍കിയില്ല. എന്നാല്‍ സിംബാബ് വെക്കെതിരായ മത്സരത്തില്‍ ഇന്ത്യ റിഷഭിന് അവസരം നല്‍കി. ദുര്‍ബലരായ എതിരാളികളായിട്ടും 3 റണ്‍സ് മാത്രമാണ് റിഷഭിന് നേടാനായത്. കാര്‍ത്തികിന് പരിക്കേറ്റതിനാലാണ് റിഷഭിന് ഈ അവസരം ലഭിച്ചത്. ഇപ്പോള്‍ കാര്‍ത്തിക് ഫിറ്റ്‌നസ് വീണ്ടെടുത്തതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ സെമിയില്‍ കാര്‍ത്തികിനെ മറികടന്ന് റിഷഭ് എത്തുമെന്നാണ് റിപ്പോര്‍ട്ട്. ഇംഗ്ലണ്ടിനെപ്പോലെ ശക്തരായ എതിരാളികള്‍ക്കെതിരേ ഇന്ത്യക്ക് മികച്ച ഇടം കൈയന്‍ ബാറ്റ്‌സ്മാന്‍ അത്യാവശ്യമാണെന്ന് പറയാം.

ഇന്ത്യയുടെ രണ്ട് പേര്‍ മാത്രം ഫോമില്‍

ഇന്ത്യയുടെ രണ്ട് പേര്‍ മാത്രം ഫോമില്‍

ഇന്ത്യയുടെ ടീം കരുത്ത് ശക്തമാണെന്നതില്‍ തര്‍ക്കമില്ല. എന്നാല്‍ ഇവരില്‍ രണ്ട് പേര്‍ മാത്രമാണ് ഫോമില്‍. ദക്ഷിണാഫ്രിക്കയോട് ഇന്ത്യ പരാജയപ്പെടുകയും ചെയ്തു. പാകിസ്താനെതിരേ അവസാന പന്തില്‍ ഭാഗ്യത്തിന്റെ പിന്തുണയോടെയാണ് ജയിച്ചത്. അതുകൊണ്ട് തന്നെ ഇന്ത്യ തോല്‍പ്പിക്കാനാവാത്ത നിരയില്ല. ഐപിഎല്ലിലൂടെ പരസ്പരം കളിച്ച് എതിരാളികളുടെ കരുത്തും ദൗര്‍ബല്യവും നന്നായി അറിയാം. ഇത് മനസിലാക്കി കളിക്കാന്‍ സാധിക്കണം- നാസര്‍ ഹുസൈന്‍ പറഞ്ഞു.

മധ്യനിരയിലേക്ക് റിഷഭ് വരുമോ?

മധ്യനിരയിലേക്ക് റിഷഭ് വരുമോ?

റിഷഭിന്റെ സമീപകാല പ്രകടനങ്ങളൊന്നും അത്ര മികച്ചതല്ല. ബോര്‍ഡര്‍ ഗവാസ്‌കര്‍ ടെസ്റ്റിലൂടെ ഓസീസിലെ മൈതാനങ്ങളിലെല്ലാം വിസ്മയിപ്പിക്കുന്ന പ്രകടനം നടത്താന്‍ റിഷഭിന് സാധിച്ചിട്ടുണ്ട്. എന്നാല്‍ പരിമിത ഓവറിലെ റിഷഭിന്റെ സമീപകാല പ്രകടനങ്ങളെല്ലാം മോശമാണ്. അതിവേഗം റണ്‍സുയര്‍ത്താന്‍ റിഷഭിനാവുന്നില്ല. സമ്മര്‍ദ്ദം റിഷഭിനെ കീഴ്‌പ്പെടുത്തുന്നു. സൂപ്പര്‍ ഫിനിഷര്‍ വിശേഷണമുള്ള കാര്‍ത്തികിനെ പുറത്തിരുത്തി റിഷഭിനെ സെമിയില്‍ ഇന്ത്യ പിന്തുണക്കുമോയെന്ന് കണ്ടറിയാം.

Also Read : T20 World Cup 2022: സൂര്യകുമാര്‍ സെമിയില്‍ ഫ്‌ളോപ്പാവും! മൂന്ന് ദൗര്‍ബല്യം, പ്രശ്‌നമാണ്

ഇംഗ്ലണ്ടിന് ഫോം പ്രശ്‌നം

ഇംഗ്ലണ്ടിന് ഫോം പ്രശ്‌നം

ഇംഗ്ലണ്ടിനൊപ്പവും കരുത്തരായ നിരവധി താരങ്ങളുണ്ട്. എന്നാല്‍ ഫോമാണ് പ്രശ്‌നം. ജോസ് ബട്‌ലര്‍, ലിയാം ലിവിസ്റ്റണ്‍, ബെന്‍ സ്‌റ്റോക്‌സ് എന്നിവരെല്ലാം മോശം ഫോമില്‍. പരിക്കും ഇംഗ്ലണ്ടിനെ തളര്‍ത്തുന്നു. ഡേവിഡ് മലാനും പരിക്കിന്റെ പിടിയിലാണെന്നാണ് റിപ്പോര്‍ട്ട്. ഇംഗ്ലണ്ടിനെക്കാള്‍ വിജയ സാധ്യത നിലവില്‍ ഇന്ത്യക്കാണെന്ന് പറയാം.

Story first published: Wednesday, November 9, 2022, 15:46 [IST]
Other articles published on Nov 9, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+