T20 World Cup 2022: 1-0-4-3, അതും 20ാം ഓവറില്‍! ഷമിയുടെ രാജകീയ തിരിച്ചുവരവ്
ബ്രിസ്ബണ്‍: ടി20 ലോകകപ്പില്‍ ഇന്ത്യയുടെ ഡെത്ത് ഓവറിലെ വീക്ക്‌നെസ് തീര്‍ക്കാന്‍ തനിക്കാവുമെന്ന് തെളിയിച്ച് മുഹമ്മദ് ഷമിയുടെ മാജിക്കല്‍ ബൗളിങ്. ലോക ചാംപ്യന്‍മാരായ ഓസ്‌ട്രേലിയക്കെതിരേയുള്ള സന്നാഹ മല്‍സരത്തില്‍ ഇന്ത്യ ആറു റണ്‍സിന്റെ നാടകീയ വിജയം സ്വന്തമാക്കിയപ്പോള്‍ ഷമി അപ്രതീക്ഷിത ഹീറോയാവുകയായിരുന്നു.
കഴിഞ്ഞ വര്‍ഷത്തെ ടി20 ലോകകപ്പിനു ശേഷം ഇന്ത്യക്കായി ഷമി കളിച്ച ആദ്യ ടി20 കൂടിയായിരുന്നു ഇത്. എറിഞ്ഞ ആദ്യ ഓവറില്‍ തന്നെ മൂന്നു വിക്കറ്റുകളുമായി ഷമി വരവറിയിക്കുകയും ചെയ്തു. നിര്‍ണായകമായ 20ാം ഓവറിലാണ് ഷമി മൂന്നു വിക്കറ്റുകള്‍ പിഴുതത്. ഒരു റണ്ണൗട്ടക്കം അവസാന നാലു ബോളിലും ഇന്ത്യക്കു വിക്കറ്റ് ലഭിക്കുകയും ചെയ്തു. ഒരോവറില്‍ നാലു റണ്‍സ് മാത്രം വിട്ടുകൊടുത്താണ് ഷമി മൂന്നു ഓസീസ് താരങ്ങളെ മടക്കിയത്.

പ്ലെയിങ് ഇലവനില്‍ ഇല്ലായിരുന്നു
മല്‍സരത്തില്‍ ഇന്ത്യ പരാജയത്തിന്റെ വക്കില്‍ നില്‍ക്കെയാണ് നായകന്‍ രോഹിത് ശര്‍മ മുഹമ്മദ് ഷമിയെ ബൗള്‍ ചെയ്യാന്‍ വിളിക്കുന്നത്. നേരത്തേ പ്ലെയിങ് ഇലവനില്‍ അദ്ദേഹം ഉള്‍പ്പെട്ടിരുന്നില്ല.
20ാം ഓവറില്‍ നാലു വിക്കറ്റ് കൈയിലിരിക്കെ ഓസീസിനു ജയിക്കാന്‍ വേണ്ടിയിരുന്നത് 11 റണ്‍സായിരുന്നു. നാലു വിക്കറ്റുകള്‍ അവരുടെ പക്കലുണ്ടായിരുന്നു. പാറ്റ് കമ്മിന്‍സും(3) ജോഷ് ഇംഗ്ലിസുമായിരുന്നു (1) ക്രീസില്‍.

കോലിയുടെ ക്യാച്ച്
പാറ്റ് കമ്മിന്‍സാണ് ഈ ഓവറില്‍ സ്‌ട്രൈക്ക് നേരിട്ടത്. ആദ്യത്തെ രണ്ടു ബോളുകളിലും കമ്മിന്‍സ് ഡബിളെടുത്തു. പിന്നീടായിരുന്നു മുഹമ്മദ് ഷമി കംഗാരുക്കള്‍ക്കു മേല്‍ കത്തിക്കയറിയത്.
മൂന്നാമത്തെ ബോളില്‍ കമ്മിന്‍സിനെ അദ്ദേഹം പുറത്താക്കി. ഈ വിക്കറ്റിനു വിരാട് കോലി കൂടി ക്രെഡിറ്റ് അര്‍ഹിക്കുന്നു. സിക്‌സറിനു ശ്രമിച്ച കമ്മിന്‍സിനെ ലോങ്ഓണില്‍ ബൗണ്ടറി ലൈനിന് തൊട്ടരികെ വായുവില്‍ ചാടിയുയര്‍ന്ന് ഒരു കൈ കൊണ്ട് കോലി അവിശ്വസനീയമാം വിധം പിടികൂടുകയായിരുന്നു.

ഷമിയുടെ റണ്ണൗട്ട്
അടുത്ത ബോളിലും ഓസ്‌ട്രേലിയക്കു വിക്കറ്റ് നഷ്ടമായി. ഇത്തവണ റണ്ണൗട്ടിലൂടെയാണ് മുഹമ്മദ് ഷമി ഓസ്‌ട്രേലിയയെ ഞെട്ടിച്ചത്. സ്‌ട്രൈക്ക് നേരിട്ട ആഷ്ടണ്‍ ആഗര്‍ക്കു ബോള്‍ കണക്ട് ചെയ്യാനായില്ല. പക്ഷെ താരം സിംഗിളിനായി ഓടി. എന്നാല്‍ ബോള്‍ പിടിച്ചെടുത്ത വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തിക് അതു ഷമിക്കു എറിഞ്ഞുകൊടുത്തു. ഉടന്‍ തന്നെ അദ്ദേഹം നോണ്‍ സ്‌ട്രൈക്കറുടെ എന്‍ഡിലെ വിക്കറ്റ് മികച്ചൊരു ത്രോയിലൂടെ തെറിപ്പിക്കുകയും ചെയ്തു.

യോര്‍ക്കറുകള്‍
അവസാനത്തെ രണ്ടു ബോളുകളും കിടിലന്‍ യോര്‍ക്കറുകളായിരുന്നു. ഓസീസ് ബാറ്റര്‍മാര്‍ക്കു കളിക്കാന്‍ അസാധ്യമായ രണ്ടു ബോളുകളായിരുന്നു അത്. അഞ്ചാമത്തെ ബോള്‍ നേരിട്ടത് ജോഷ് ഇംഗ്ലിസാണ്. താരത്തിന്റെ കാലുകള്‍ക്കിടയിലൂടെ ബോള്‍ കുറ്റി തെറിപ്പിക്കുകയായിരുന്നു. ഇതോടെ ഇന്ത്യ വിജയം ഏറെക്കുറെ ഉറപ്പാക്കി.
അവസാന ബോളില്‍ സിക്‌സറടിച്ചാല്‍ ഓസീസിന് സ്‌കോര്‍ ടൈ ആക്കാം. പക്ഷെ ഷമിയുടെ മറ്റൊരു യോര്‍ക്കര്‍ കെയ്ന്‍ റിച്ചാര്‍ഡ്‌സന്റെയും കുറ്റി പറപ്പിച്ചതോടെ ഇന്ത്യ ആറു റണ്‍സിന്റെ നാടകീയ വിജയം സ്വന്തമാക്കി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications