Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup 2022: അവസാന സമയത്ത് വിളിയെത്തി, പകരക്കാരായെത്തിയ അഞ്ച് പേരിതാ

1

പെര്‍ത്ത്: ടി20 ലോകകപ്പിനായുള്ള അവസാന ഘട്ട തയ്യാറെടുപ്പിലാണ് ടീമുകളെല്ലാം. ഇന്ന് മുതല്‍ യോഗ്യതാ മത്സരങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. വമ്പന്‍ പോരാട്ടത്തിനായി ഇനി കാത്തിരിക്കാം. ടി20 ലോകകപ്പിനായുള്ള ടീമുകളെ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നെങ്കിലും പല കാരണങ്ങളാല്‍ പല താരങ്ങള്‍ക്കും പുറത്തുപോകേണ്ടി വന്നു. പരിക്ക് ഏറ്റവും വില്ലനായത് ഇന്ത്യന്‍ ടീമിനാണെന്ന് പറയാം. ജസ്പ്രീത് ബുംറയടക്കം പല താരങ്ങള്‍ക്കും പുറത്തുപോകേണ്ടി വന്നു.

ആദ്യം ടീം പ്രഖ്യാപിച്ചപ്പോള്‍ ടീമിലേക്ക് പരിഗണിക്കപ്പെടാതിരിക്കുകയും എന്നാല്‍ അവസാന സമയത്ത് ടീമിലെ മാറ്റത്തിലൂടെ ടീമുകളിലേക്ക് എത്തിപ്പെടുകയും ചെയ്ത ചില താരങ്ങളുണ്ട്. ഇത്തരത്തില്‍ അവസാന സമയത്ത് ടീമിലേക്ക് സര്‍പ്രൈസ് വിളിയെത്തിയ അഞ്ച് പേര്‍ ആരൊക്കെയാണെന്ന് നോക്കാം.

മുഹമ്മദ് ഷമി

മുഹമ്മദ് ഷമി

ഇന്ത്യ ടീമിലേക്ക് അവസാന സമയത്ത് പരിഗണിച്ച താരമാണ് മുഹമ്മദ് ഷമി. ഇന്ത്യയുടെ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ പരിക്കേറ്റ് പുറത്തായ സാഹചര്യത്തില്‍ പകരക്കാരനായാണ് ഷമിയെ ഇന്ത്യ ടീമില്‍ ഉള്‍പ്പെടുത്തിയത്. ഓസീസിലെ പേസ് സാഹചര്യത്തില്‍ കളിച്ച് അനുഭവസമ്പത്തുള്ള ഷമി മികച്ച വേഗവും നല്ല സ്വിങ്ങും കണ്ടെത്താന്‍ സാധിക്കുന്ന താരമാണ്. ഓസീസിലെ ബൗണ്‍സ് ഷമിയുടെ ശൈലിയോട് ഇണങ്ങിച്ചേരുന്നതാണ്. എന്നാല്‍ ഇക്കോണമിയിലേക്ക് വരുമ്പോള്‍ അല്‍പ്പം മോശമാണ്. ഷമിക്ക് ബുംറയുടെ പകരക്കാരനെന്ന നിലയില്‍ എത്രത്തോളം തിളങ്ങാനാവുമെന്നത് കണ്ടറിയണം. എന്തായാലും ഷമിയില്‍ ഇന്ത്യ വലിയ പ്രതീക്ഷ വെക്കുന്നു.

Also Read : 2022ല്‍ ഇന്ത്യക്കായി ഏകദിനം അരങ്ങേറ്റം കുറിച്ച അഞ്ച് പേര്‍, രണ്ട് പേര്‍ക്ക് വലിയ ഭാവിയില്ല!

മാര്‍ക്കോ യാന്‍സന്‍

മാര്‍ക്കോ യാന്‍സന്‍

ദക്ഷിണാഫ്രിക്ക വലിയ നാണക്കേടോടെയാണ് ടി20 ലോകകപ്പിലേക്കെത്തിയിരിക്കുന്നത്. ഇന്ത്യയോട് ടി20 പരമ്പര തോറ്റ ദക്ഷിണാഫ്രിക്ക ഇന്ത്യ ബി ടീമിനോട് ഏകദിന പരമ്പരയും കൈവിട്ടു. കരുത്തുറ്റ താരനിര ദക്ഷിണാഫ്രിക്കയ്‌ക്കൊപ്പമുണ്ട്. പേസര്‍മാരായ കഗിസോ റബാഡ, ലൂങ്കി എന്‍ഗിഡി, ആന്‍ റിച്ച് നോക്കിയേ, വെയ്ന്‍ പാര്‍ണല്‍ എന്നിവരെല്ലാമുള്ള ദക്ഷിണാഫ്രിക്ക അവസാന നിമിഷമാണ് യുവ പേസര്‍ മാര്‍ക്കോ യാന്‍സനെ ടീമിലേക്ക് പരിഗണിച്ചത്. ഓള്‍റൗണ്ടര്‍ ഡ്വെയ്ന്‍ പ്രിട്ടോറിയസിന്റെ പകരക്കാരനായാണ് യാന്‍സന്റെ വരവ്.

ശര്‍ദുല്‍ ഠാക്കൂര്‍

ശര്‍ദുല്‍ ഠാക്കൂര്‍

ഇന്ത്യ റിസര്‍വ് താരങ്ങളുടെ പട്ടികയിലേക്ക് ശര്‍ദുല്‍ ഠാക്കൂറിനെയും പരിഗണിച്ചിട്ടുണ്ട്. പേസ് ഓള്‍റൗണ്ടര്‍ ദീപക് ചഹാര്‍ പരിക്കേറ്റ് പുറത്തായ സാഹചര്യത്തിലാണ് ഇന്ത്യ ശര്‍ദുലിനെ പകരക്കാരനാക്കിയത്. ഇന്ത്യ എ ടീമിനൊപ്പം തിളങ്ങിയ ശര്‍ദുല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയിലും മികവ് കാട്ടി. 2021ലെ ടി20 ലോകകപ്പിന് ശേഷം ഒരു ടി20 മാത്രമാണ് ശര്‍ദുല്‍ കളിച്ചത്. മുഹമ്മദ് സിറാജിനെയും ഇന്ത്യ ഓസ്‌ട്രേലിയയിലേക്ക് കൊണ്ടുപോകുന്നുണ്ട്. രണ്ട് പേര്‍ക്കും വിളിയെത്തിയത് തികച്ചും അപ്രതീക്ഷിതമായാണെന്ന് പറയാം.

അലക്‌സ് ഹെയ്ല്‍സ്

അലക്‌സ് ഹെയ്ല്‍സ്

ഇംഗ്ലണ്ട് ഇത്തവണത്തെ ഫേവറേറ്റുകളായ നിരയാണ്. കരുത്തരായ നിരവധി താരങ്ങള്‍ ഇംഗ്ലണ്ടിനൊപ്പമുണ്ട്. ജോസ് ബട്‌ലര്‍ നയിക്കുന്ന ഇംഗ്ലണ്ട് മാച്ച് വിന്നര്‍മാരുടെ നിരയാണെന്നതില്‍ സംശയമില്ല. അവസാന നിമിഷം ഇംഗ്ലണ്ട് ടീമിലേക്ക് പരിഗണിച്ച താരം ഓപ്പണര്‍ അലക്‌സ് ഹെയ്ല്‍സിനെയാണ്. ഓസ്‌ട്രേലിയയില്‍ വലിയ അനുഭവസമ്പത്തുള്ള താരമാണ് ഹെയ്ല്‍സ്. ജോണി ബെയര്‍സ്‌റ്റോ പരിക്കേറ്റ് പുറത്തായ സാഹചര്യത്തിലാണ് ഹെയ്ല്‍സിന് ഇംഗ്ലണ്ട് ടീമിലേക്ക് വിളിയെത്തിയത്.

Also Read : T20 World Cup 2022 : കരുത്തുകൊണ്ട് ഞെട്ടിക്കാന്‍ ഇവര്‍, ഏറ്റവും ഫിറ്റ്‌നസുള്ള അഞ്ച് പേരിതാ

ഷംറാ ബ്രോക്‌സ്

ഷംറാ ബ്രോക്‌സ്

രണ്ട് തവണ ടി20 ലോകകപ്പ് കിരീടം നേടിയ വെസ്റ്റ് ഇന്‍ഡീസ് ഇത്തവണ വലിയ നിരയല്ല. എന്നാല്‍ ടി20 ഫോര്‍മാറ്റില്‍ വിന്‍ഡീസിനെ നിസാരരായി എഴുതിത്തള്ളാനാവില്ല. അവസാന നിമിഷം വെസ്റ്റ് ഇന്‍ഡീസ് ടീമിലേക്ക് പരിഗണിച്ചത് ഷംറാ ബ്രോക്‌സിനെയാണ്. ഷിംറോന്‍ ഹെറ്റ്‌മെയര്‍ വിമാനത്തിന്റെ കൃത്യ സമയത്ത് എത്താത്തതിനെത്തുടര്‍ന്ന് ടീമില്‍ നിന്ന് പുറത്തായി. അതുകൊണ്ട് പകരക്കാരനായി ടീമിലേക്ക് പരിഗണിച്ചത് ഷംറാ ബ്രോക്‌സിനെയാണ്.

Story first published: Sunday, October 16, 2022, 12:47 [IST]
Other articles published on Oct 16, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+