For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2022: കര്‍മഫലമെന്നു അക്തറിനോടു ഷമി! കലി കയറി പാക് ആരാധകര്‍

പാകിസ്താനെ തോല്‍പ്പിച്ച് ഇംഗ്ലണ്ട് ജേതാക്കളായിരുന്നു

shami

ടി20 ലോകകപ്പ് ഫൈനലില്‍ ഇംഗ്ലണ്ടിനോടു പാകിസ്താനേറ്റ പരാജയം ആഘോഷിക്കുകയാണ് ഇന്ത്യന്‍ ആരാധകര്‍. മെല്‍ബണില്‍ നടന്ന കലാശക്കളിയില്‍ അഞ്ചു വിക്കറ്റിന്റെ ജയവുമായാണ് ജോസ് ബട്‌ലറുടെ ഇംഗ്ലണ്ട് രണ്ടാം ലോക കിരീടത്തില്‍ മുത്തമിട്ടത്. ഇതോടെ ഒരേ സമയം ഏകദിന, ടി20 ലോകകപ്പുകള്‍ കൈവശം വയ്ക്കുന്ന ആദ്യത്തെ ടീമായും അവര്‍ മാറിയിരിക്കുകയാണ്.

സോഷ്യല്‍ മീഡിയയില്‍ ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ഷമിയുടെ ഒരു ട്വീറ്റ് കാരണം ഇന്ത്യ, പാക് ആരാധകര്‍ തമ്മില്‍ വാക് പോരില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. ഫൈനലിനു ശേഷം പാകിസ്താന്റെ മുന്‍ ഇതിഹാസ ഫാസ്റ്റ് ബൗളര്‍ ഷുഐബ് അക്തറിനെ കളിയാക്കിക്കൊണ്ടുള്ള ഷമിയുടെ ഒരു ട്വീറ്റാണ് പ്രശ്‌നങ്ങള്‍ക്കു തുടക്കമിട്ടത്. നിങ്ങളുടെ കര്‍മത്തിന്റെ ഫലമാണ് ഇതെന്നായിരുന്നു ഷമി കുറിച്ചത്. രണ്ടു ടീമുകളുടെയും ആരാധകരും ഇതിനു പിന്നാലെ ഏറ്റുമുട്ടല്‍ തുടങ്ങിയിട്ടുണ്ട്.

അക്തറിന്റെ ട്വീറ്റ്

അക്തറിന്റെ ട്വീറ്റ്

ഫൈനലില്‍ ഇംഗ്ലണ്ടിനോടേറ്റ പരാജയത്തിനു ശേഷം ഹൃദയം തകര്‍ന്ന ഇമോജിയായിരുന്നു ഷുഐബ് അക്തര്‍ ട്വീറ്റ് ചെയ്തത്. ഇതിനെയാണ് മുഹമ്മദ് ഷമി ട്രോളിയത്. ക്ഷമിക്കണം, സഹോദരാ, ഇതിനെയാണ് കര്‍മയെന്നു വിളിക്കുന്നതെന്നായിരുന്നു ഷമി ഹൃദയം നുറുങ്ങുന്ന ഇമോജിയോടൊപ്പം പ്രതികരിച്ചത്.
പിന്നാലെ ഷമിയുടെ ട്വീറ്റിനു താഴെ ഇന്ത്യയുടെയും പാകിസ്താന്റെയും ഫാന്‍സുകാര്‍ തമ്മില്‍ കൊമ്പുകോര്‍ക്കല്‍ ആരംഭിക്കുകയും ചെയ്തത്.

പത്തു വിക്കറ്റിനു തോറ്റിട്ടില്ല

പത്തു വിക്കറ്റിനു തോറ്റിട്ടില്ല

ഇന്ത്യയെപ്പോലെ ഞങ്ങള്‍ പത്തു വിക്കറ്റിനൊന്നും പരാജയപ്പെട്ടിട്ടില്ല. അതു മാത്രമല്ല ഇതു സെമി ഫൈനലല്ല, ഫൈനലാണെന്നും ഒരു പാകിസ്താന്‍ ആരാധകന്‍ പ്രതികരിച്ചു.
നേരത്തേ സെമി ഫൈനലില്‍ ഇംഗ്ലണ്ടിനോടു പത്തു വിക്കറ്റിന്റെ ദയനീയ പരാജയം ഏറ്റുവാങ്ങിയാണ് ഇന്ത്യ ലോകകപ്പില്‍ നിന്നും പുറത്തായത്. ഇന്ത്യ നല്‍കിയ 169 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് 16 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ വിജയം പിടിച്ചെടുക്കുകയായിരുന്നു.

Also Read: ഒറ്റ രാത്രികൊണ്ട് ഒന്നാം സ്ഥാനക്കാരയവരല്ല ഇന്ത്യ, ഒരു തോല്‍വികൊണ്ട് അളക്കരുത്-സച്ചിന്‍

കര്‍മഫലമല്ല

കര്‍മഫലമല്ല

കര്‍മഫലം കൊണ്ടൊന്നുമല്ല പാകിസ്താന്‍ ഫൈനലില്‍ പരാജയപ്പെട്ടത്. മോശം ബാറ്റിങിന്റെ പേരിലാണ് ഇന്ത്യ അറിയപ്പെടുന്നതെന്നും ഒരു യൂസര്‍ പ്രതികരിച്ചു.
170/0. ഇന്ത്യന്‍ ടീം അറിയപ്പെടുന്നത് മോശം ബൗളിങിന്റെ പേരിലാണെന്നായിരുന്നു ഒരു യൂസര്‍ കുറിച്ചത്.

വിക്കറ്റെടുക്കുന്നത് എങ്ങനെയെന്നു കാണൂ

വിക്കറ്റെടുക്കുന്നത് എങ്ങനെയെന്നു കാണൂ

170/0 കാരേ, എങ്ങനെയാണ് ഒരു മല്‍സരത്തില്‍ വിക്കറ്റെടുക്കുകയെന്നു ഞങ്ങളെ നോക്കൂയെന്നായിരുന്നു ഒരു പാകിസ്താനി ഫാന്‍ ട്വീറ്റ് ചെയ്തത്.
എന്തൊരു യോര്‍ക്കറാണ് മുഹമ്മദ് ഷമിയുടേതെന്നു ഒരു ഇന്ത്യന്‍ ഫാന്‍ അദ്ദേഹത്തിന്റെ ട്വീറ്റിനെക്കുറിച്ച് പ്രതികരിച്ചു. ഇതിനു പിന്നാലെ പാക് ആരാധകന്റെ പ്രതികരണവുമെത്തി. അലെക്‌സ് ഹേല്‍സിനെതിരേയാണ് ഈ യോര്‍ക്കറെങ്കില്‍ (170/0) എത്ര നന്നായിരുന്നുവെന്നാ് പാക് ആരാധകന്റെ പരിഹാസം.

Also Read: രോഹിത് മാറട്ടെ, ഇന്ത്യയെ ഇനി നയിക്കേണ്ടത് ഇവന്‍; പുതിയ ക്യാപ്റ്റനെ നിര്‍ദ്ദേശിച്ച് ഗവാസ്‌കര്‍

എഴുതുന്നെങ്കില്‍ ഇവിടെയെവാം

എഴുതുന്നെങ്കില്‍ ഇവിടെയെവാം

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുളള സെമി ഫൈനലിന്റെ സ്‌കോര്‍ കാര്‍ഡിന്റെ സ്‌ക്രീന്‍ ഷോട്ടിനോടൊപ്പമായിരുന്നു ഒരു പാക് ആരാധകന്റെ പരിഹാസം.
സ്‌കോര്‍ കാര്‍ഡില്‍ ഇന്ത്യന്‍ ബൗളിങിന്റെ ഭാഗത്ത് ഒരു ബൗളര്‍ക്കു പോലും വിക്കറ്റ് ലഭിക്കാത്തതിനാല്‍ ഒഴിഞ്ഞു കിടക്കുകയാണ്. എന്തെങ്കിലും എഴുതാനുണ്ടെങ്കില്‍ ഇവിടെയാവാമെന്നാണ് ഈ ഒഴിഞ്ഞ സ്ഥലത്തെ മാര്‍ക്ക് ചെയ്തു കൊണ്ട് ഒരു യൂസര്‍ ട്വീറ്റ് ചെയ്തത്.

ഞങ്ങള്‍ പത്ത് വിക്കറ്റിനു തോറ്റിട്ടില്ല

ഞങ്ങള്‍ പത്ത് വിക്കറ്റിനു തോറ്റിട്ടില്ല

ഇന്ത്യയെപ്പോലെ ഞങ്ങള്‍ പത്തു വിക്കറ്റിനൊന്നും മല്‍സരം പരാജയപ്പെട്ടിട്ടില്ലെന്നാണ് ഒരു പാകിസ്താന്‍ ആരാധകന്‍ പ്രതികരിച്ചത്.
കഴുതകളേ, ദേശഭക്തി കാണുന്നില്ലേ? ഞങ്ങള്‍ക്ക് ഒന്നും തെളിയിക്കേണ്ടതില്ല. നിങ്ങള്‍ ഫൈനല്‍ മുഴുവനായി കണ്ടില്ലേ? വിക്കറ്റിനു ഞങ്ങള്‍ തോറ്റിട്ടില്ല, 16 ഓവറില്‍ എതിരാളികള്‍ 170 റണ്‍സുമെടുത്തിട്ടില്ലെന്‌നും ഒരു പാക് ഫാന്‍ ആഞ്ഞടിച്ചു.

Story first published: Sunday, November 13, 2022, 19:30 [IST]
Other articles published on Nov 13, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+