
സൂര്യയുടെ ശൈലി
ഇന്ത്യയുടെ സ്റ്റാര്‍ ബാറ്റര്‍ സൂര്യകുമാര്‍ യാദവിന്റെ ശൈലിയിലാണ് മുഹമ്മദ് ഹാരിസ് ബാറ്റ് ചെയ്തു കൊണ്ടിരിക്കുന്നതെന്നു ഡാനിഷ് കനേരിയ ചൂണ്ടിക്കാട്ടി. ഹാരിസ് തന്റെ ബാറ്റിങില്‍ ഒരാളെ വളരെയധികം ഫോളോ ചെയ്യുന്നുണ്ടെന്നാണ് എനിക്കു തോന്നുന്നത്. പക്ഷെ അദ്ദേഹം അക്കാര്യം തുറന്നു പറഞ്ഞിട്ടില്ല.
ലോകമെമ്പാടുമുള്ള ക്രിക്കറ്റ് പ്രേമികളെ മനോഹരമായ ബാറ്റിങിലൂടെ കൈയിലെടുത്തു കഴിഞ്ഞ സൂര്യകുമാര്‍ യാദവിന്റെ ബാറ്റിങ് ശൈലിയും ടെക്‌നിക്കുമാണ് ഹാരിസ് പിന്തുടരുന്നത്. ഇതു വളരെ നല്ല കാര്യം തന്നെയാണെന്നും കനേരിയ വ്യക്തമാക്കി. ഈ ലോകകപ്പില്‍ മൂന്ന് ഇന്നിങ്‌സുകളിലാണ് ഹാരിസ് ഇതിനകം കളിച്ചത്. ഇവയില്‍ നിന്നും 161.81 സ്‌ട്രൈ്ക്ക് റേറ്റോടെ 89 റണ്‍സെടുക്കുകയും ചെയ്തു. ഉയര്‍ന്ന സ്‌കോര്‍ 31 റണ്‍സാണ്.

എനിക്കെന്ത് കൊണ്ട് കഴിയില്ല?
ലോകം മുഴുവന്‍ തന്റെ ആരാധകരെ സൃഷ്ടിച്ചെടുത്തു കഴിഞ്ഞ ബാറ്ററാണ് സൂര്യകുമാര്‍ യാദവ്. ലോകം മുഴുവന്‍ സൂര്യയുടെ ഷോട്ടുകളുടെ ആരാധിക്കുന്നവരാണ്. ക്രീസിലെത്തിയ ശേഷം എത്ര മനോഹരമായിട്ടാണ് അദ്ദേഹം ബാറ്റ് ചെയ്തു കൊണ്ടിരിക്കുന്നത്.
തനിക്കും എന്തുകൊണ്ട് സൂര്യകുമാര്‍ യാദവിനെപ്പോലെ ബാറ്റ് ചെയ്യാന്‍ കഴിയില്ല എന്നായിരിക്കും മുഹമ്മദ് ഹാരിസ് ചിന്തിക്കുന്നത്. സൂര്യയുടെ ബാറ്റിങിലെ ആ മാജിക്ക് എനിക്കു ഹാരിസിലും കാണാന്‍ സാധിച്ചു. ഞാന്‍ പറഞ്ഞത് ചിലപ്പോള്‍ തെറ്റായിരിക്കാം. പക്ഷെ ബാറ്റിങ് ശൈലിയും ടെക്‌നിക്കുമെല്ലാം കണ്ടപ്പോള്‍ എനിക്കു തോന്നിയത് സൂര്യയുടെ ശൈലിയില്‍ കളിക്കാനാണ് ഹാരിസ് ശ്രമിക്കുന്നതെന്നാണെന്നു ഡാനിഷ് കനേരിയ വിലയിരുത്തി.

ടോസ് ലഭിക്കാത്തത് അനുഗ്രഹം
സെമി ഫൈനലില്‍ പാകിസ്താന് ടോസ് ലഭിക്കാതിരുന്നത് അനുഗ്രഹമായിട്ടാണ് കാണുന്നതെന്നു ഡാനിഷ് കനേരിയ പറഞ്ഞു. ടോസ് കിട്ടിയാല്‍ പാകിസ്താനും ആദ്യം ബാറ്റ് ചെയ്യാന്‍ തന്നെയായരിക്കും ശ്രമിക്കുക. കാരണം ഈ പിച്ചില്‍ 170-180 റണ്‍സ് സ്‌കോര്‍ ചെയ്യാനായാല്‍ എതിര്‍ ടീമിനു റണ്‍ചേസ് ദുഷ്‌കരമായിരിക്കും. ഈകണക്കുകൂട്ടലോടെ തന്നെയാണ് ടോസിനു ശേഷം വില്ല്യംസണ്‍ ബാറ്റിങ് തിരഞ്ഞെടുത്തത്. പക്ഷെ പാകിസ്താന്റെ ബൗളിങ് വളരെ ഗംഭീരമായിരുന്നു. ഷഹീന്‍ ഷാ അഫ്രീഡി മുതല്‍ എല്ലാവരും പാകിസ്താനു വേണ്ടി ഉജ്ജ്വലമായിട്ടാണ് ബൗള്‍ ചെയ്തതെന്നും കനേരിയ ചൂണ്ടിക്കാട്ടി.

ഷഹീന്‍ വാതില്‍ തുറക്കുന്നു
ലോകകപ്പിലെ തുടക്കത്തിലെ മല്‍സരങ്ങളില്‍ തിളങ്ങാതിരുന്ന ഷഹീന്‍ അഫ്രീഡി ഇപ്പോള്‍ തന്‍െ പഴയ താളത്തിലേക്കു തിരികെയെത്തിക്കൊണ്ടിരിക്കുകയാണെന്നു ഡാനിഷ് കനേരിയ അഭിപ്രായപ്പെട്ടു. കഴിഞ്ഞ മൂന്നു കളികളില്‍ നിന്നും ഒമ്പതു വിക്കറ്റുകളെടുത്ത ഷഹീന്‍ ഇപ്പോള്‍ ഉജ്ജ്വല പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്.
പാക് ടീമിനെ സംബന്ധിച്ച് ഏറ്റവും വലിയ കാര്യം ഷഹീന്‍ തുടക്കത്തില്‍ തന്നെ ടീമിനു ബ്രേക്ക്ത്രൂ നല്‍കുന്നുവെന്നതാണ്. ഷഹീന്‍ പാകിസ്താനു വാതില്‍ തുറന്നു കൊടുക്കുകയാണ്. അതിലൂടെ മറ്റു ബൗളര്‍മാരും അകത്തു കടക്കുകയാണെന്നും കനേരിയ നിരീക്ഷിച്ചു.
Also Read: T20 World Cup 2022: ഇന്ത്യക്കെതിരേ ഫൈനലിനു മൂഡില്ല! കപ്പ് ഞങ്ങള്‍ക്കെന്നു പാക് ഫാന്‍സ്

ബാബറിന്റെ പൊസിഷന്‍
ഈ ലോകകപ്പില്‍ സൂപ്പര്‍ 12ലെ അഞ്ചു മല്‍സരങ്ങളിലും ഫ്‌ളോപ്പായ പാക് നായകന്‍ ബാബര്‍ ആസം സെമിയില്‍ ഗംഭീര തിരിച്ചുവരവാണ് നടത്തിയത്. 53 റണ്‍സുമായി അദ്ദേഹം ടീമിന്റെ വിജയത്തില്‍ നിര്‍ണായക പങ്കു വഹിക്കുകയും ചെയ്തു. പക്ഷെ ലോകകപ്പിനു ശേഷം ബാബര്‍ ഓപ്പണിങില്‍ നിന്നും മാറി വണ്‍ഡൗണ്‍ ഇറങ്ങണമെന്നാണ് തന്റെ അഭിപ്രായമെന്നു ഡാനിഷ് കനേരിയ വ്യക്തമാക്കി.
ലോകകപ്പ് കഴിഞ്ഞാല്‍ ഞാന്‍ ഓപ്പണിങില്‍ തന്നെ തുടരണമോയെന്നു ബാബര്‍ ആലോചിക്കേണ്ടതുണ്ട്. താന്‍ വണ്‍ഡൗണായി കളിച്ച് ഫഖര്‍ സമാന്‍, മുഹമ്മദ് ഹാരിസ് എന്നിവരിലൊരാളെ ബാബറിനു ഓപ്പണിങിലേക്കു കൊണ്ടുവരാം. വലിയ കളിക്കാര്‍ സാധാരണയായി വണ്‍ഡൗണായിട്ടാണ് കളിക്കാറുള്ളത്. ബാബറിനു ഈ പൊസിഷനില്‍ തിളങ്ങാനുമാവും.
പാകിസ്താനെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട താരമാണ് അദ്ദേഹം. ബാബര്‍ ക്രീസില്‍ നില്‍ക്കേണ്ടത് പാക് ടീമിനെ സംബന്ധിച്ച് നിര്‍ണായകമാണെന്നും കനേരിയ കൂട്ടിച്ചേര്‍ത്തു.


Click it and Unblock the Notifications
