Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup 2022: ഇന്ത്യക്ക് ഈ ടീം പോരാ, രണ്ട് മാറ്റം അനിവാര്യം!, നിര്‍ദേശിച്ച് അസ്ഹറുദ്ദീന്‍

1

മുംബൈ: ടി20 ലോകകപ്പിനായുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ ഇന്നലെയാണ് പ്രഖ്യാപിച്ചത്. സൂപ്പര്‍ താരങ്ങളെയെല്ലാം പരിഗണിച്ച് കരുത്തുറ്റ താരനിരയെത്തന്നെയാണ് ഇന്ത്യ ടി20 ലോകകപ്പിനായി അയക്കുന്നത്. രോഹിത് ശര്‍മ ക്യാപ്റ്റനാവുന്ന ടീമില്‍ പ്രതീക്ഷിച്ചവരെല്ലാം ഇടം പിടിച്ചുവെന്ന് പറയാം. സഞ്ജു സാംസണിന്റെ അഭാവം ആരാധകരെ അല്‍പ്പം നിരാശരാക്കിയെങ്കിലും മറ്റ് കാര്യങ്ങള്‍ പരിശോധിക്കുമ്പോള്‍ ഇന്ത്യന്‍ ടീം ഓസീസ് സാഹചര്യത്തോട് യോജിക്കുന്നതാണെന്ന് പറയം.

മുന്‍ ഇന്ത്യന്‍ നായകനും ഇതിഹാസവുമായ സുനില്‍ ഗവാസ്‌കറടക്കം ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമിനെ പ്രശംസിക്കുകയാണ് ചെയ്തത്. എന്നാല്‍ ഇപ്പോഴിതാ ഇന്ത്യയുടെ ടി20 ടീമില്‍ രണ്ട് മാറ്റങ്ങള്‍ അനിവാര്യമാണെന്ന് നിര്‍ദേശിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ നായകന്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍. ട്വിറ്ററിലൂടെയാണ് ടീമിലെ മാറ്റങ്ങളെക്കുറിച്ച് അസ്ഹറുദ്ദീന്‍ പ്രതികരിച്ചത്.

1

'ദീപക് ഹൂഡക്ക് പകരം ശ്രേയസ് അയ്യരും ഹര്‍ഷല്‍ പട്ടേലിന് പകരം മുഹമ്മദ് ഷമിയെയുമാണ് ഞാന്‍ തിരഞ്ഞെടുക്കുന്നത്' എന്നാണ് അസ്ഹറുദ്ദീന്‍ ട്വീറ്റ് ചെയ്തത്. ഇന്ത്യ ഷമിയേയും ശ്രേയസിനെയും ബാക്കപ്പ് താരങ്ങളായാണ് പരിഗണിച്ചത്. ദീപക് ഹൂഡ ഏത് ബാറ്റിങ് പൊസിഷനിലും തിളങ്ങാന്‍ കെല്‍പ്പുള്ള നിരയാണ്. കൂടാതെ പന്തെറിയാനും കഴിവുണ്ട്. അതുകൊണ്ടാണ് സഞ്ജു സാംസണെ മറികടന്ന് ഹൂഡ ഇന്ത്യന്‍ ടീമിലേക്കെത്തിയത്.

എന്നാല്‍ ഹൂഡക്ക് ഏഷ്യാ കപ്പില്‍ തിളങ്ങാന്‍ സാധിച്ചിരുന്നില്ല. ഇന്ത്യയുടെ ഏതെങ്കിലും താരത്തിന് പരിക്കേറ്റാല്‍ പകരക്കാരനായി പ്ലേയിങ് 11 അവസരം ലഭിക്കുക ഹൂഡക്കാവുമെന്നുറപ്പ്. എന്നാല്‍ ഹൂഡയെക്കൊണ്ട് പന്തെറിയിപ്പിക്കാന്‍ നായകന്‍ രോഹിത് ശര്‍മ വലിയ താല്‍പര്യം കാട്ടുന്നില്ല. അതുകൊണ്ട് തന്നെ ഹൂഡയെ ടീമില്‍ ഉള്‍പ്പെടുത്തിയത് പലരും ചോദ്യം ഉയര്‍ത്തുന്നു.

ബാബറോ കോലിയോ ബെസ്റ്റ്?, അവന്‍ തന്നെ കേമന്‍, പാക് കോച്ച് സക്ലെയ്ന്‍ മുഷ്താഖ് പറയുന്നു

2

എന്നാല്‍ ശ്രേയസിനെക്കാളും ടീമിന് ഉപകാരി ഹൂഡയാണ്. ശ്രേയസിന്റെ സമീപകാല പ്രകടനങ്ങള്‍ മോശമാണ്. അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ സാധിക്കാത്ത ശ്രേയസിന് ഷോര്‍ട്ട് ബോള്‍ ദൗര്‍ബല്യമാണ്. ഓസ്‌ട്രേലിയയിലെ പിച്ചില്‍ നല്ല ബൗണ്‍സുണ്ടാവും. അതുകൊണ്ട് തന്നെ ശ്രേയസില്‍ വലിയ പ്രതീക്ഷവെച്ചിട്ട് കാര്യമില്ല. ശ്രേയസിനെ ബാക്കപ്പ് താരമായി പരിഗണിക്കാതെ സഞ്ജുവിനെ പരിഗണിക്കുന്നതായിരുന്നു ടീമിന് കൂടുതല്‍ ഗുണം ചെയ്യുമായിരുന്നത്.

3

ഇന്ത്യ മുഹമ്മദ് ഷമിയെ പരിഗണിക്കാതിരുന്നതിനും കാരണമുണ്ട്. ഷമി ന്യൂബോളില്‍ വിക്കറ്റ് വീഴ്ത്താന്‍ കഴിവുള്ളവനാണ്. എന്നാല്‍ ഡെത്ത് ഓവറിലും മധ്യ ഓവറിലുമൊന്നും കാര്യമായി ഇംപാക്ട് സൃഷ്ടിക്കുന്നവനല്ല. ജസ്പ്രീത് ബുംറയും ഭുവനേശ്വര്‍ കുമാറും അര്‍ഷദീപ് സിങ്ങുമെല്ലാം ഉള്ളപ്പോള്‍ നിലവില്‍ ഷമി ബാക്കപ്പാവുന്നതാണ് നല്ലത്. ഹര്‍ഷല്‍ പട്ടേല്‍ പന്തില്‍ നല്ല വ്യത്യാസം വരുത്തുന്ന താരമാണ്. വിക്കറ്റ് വീഴ്ത്താനും മിടുക്കന്‍. ബാറ്റുകൊണ്ടും ടീമിന് കരുത്തേകുന്നു.

4

ഇതൊക്കെ പരിഗണിക്കുമ്പോള്‍ ഇന്ത്യ ഷമിക്ക് മുകളില്‍ ഹര്‍ഷല്‍ പട്ടേലിനെ പരിഗണിച്ചതിനെ തെറ്റ് പറയാന്‍ സാധിക്കില്ല. ഹര്‍ദിക് പാണ്ഡ്യ പേസ് ഓള്‍റൗണ്ടറായും ഒപ്പമുള്ളതിനാല്‍ ഷമിയെ ബാക്കപ്പായി പരിഗണിച്ചത് മികച്ച തീരുമാനമാണ്. ഏഷ്യാ കപ്പില്‍ വലിയ തിരിച്ചടികള്‍ ഇന്ത്യക്ക് നേരിടേണ്ടി വന്നു. തെറ്റുകളില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് ഇന്ത്യക്ക് ടി20 ലോകകപ്പില്‍ തിരിച്ചുവരാനാവുമോയെന്നത് കാത്തിരുന്ന് കാണാം.

T20 World Cup: ഇന്ത്യ അവനെ വിശ്വസിക്കരുത്!, നേട്ടം ഉണ്ടാക്കിത്തരില്ല, പേസറെക്കുറിച്ച് ബട്ട്

5

ഇന്ത്യയുടെ ലോകകപ്പ് ടീം- രോഹിത് ശര്‍മ (ക്യാപ്റ്റന്‍) കെഎല്‍ രാഹുല്‍ (വൈസ് ക്യാപ്റ്റന്‍), വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍) ദിനേഷ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍) ഹാര്‍ദിക് പാണ്ഡ്യ, ആര്‍. അശ്വിന്‍, യുസ്വേന്ദ്ര ചാഹല്‍, അക്ഷര്‍ പട്ടേല്‍, ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍, അര്‍ഷ്ദീപ് സിംഗ്.

റിസര്‍വ് താരങ്ങള്‍- മുഹമ്മദ് ഷമി, ശ്രേയസ് അയ്യര്‍, രവി ബിഷ്നോയ്, ദീപക് ചാഹര്‍.

Story first published: Tuesday, September 13, 2022, 15:22 [IST]
Other articles published on Sep 13, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+