For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2022: ഇന്ത്യയോ, ഇംഗ്ലണ്ടോ; ഫൈനലില്‍ പാകിസ്താന് ആരെ വേണം? ഹെയ്ഡന്‍ പറയുന്നു

ഞായറാഴ്ചയാണ് കലാശപ്പോരാട്ടം

രാജകീയ വിജയത്തോടെ മുന്‍ ചാംപ്യന്‍മാരായ പാകിസ്താന്‍ ടി20 ലോകകപ്പിന്റെ ഫൈനലില്‍ കടന്നിരിക്കുകയാണ്. സിഡ്‌നിയില്‍ നടന്ന ആദ്യ സെമിയില്‍ കരുത്തരായ ന്യൂസിലാന്‍ഡിനെ കെട്ടുകെട്ടിച്ചാണ് പാക് പട 13 വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടുമൊരു ഫൈനല്‍ കളിക്കുന്നത്. എല്ലാ മേഖലയിലും കിവികളെ നിഷ്പ്രഭരാക്കിയാണ് ബാബര്‍ ആസം കലാശക്കളിക്കു ടിക്കറ്റെടുക്കുന്നത്.

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള സെമിയിലെ വിജയികളാണ് ഞായറാഴ്ച മെല്‍ബണില്‍ നടക്കാനിരിക്കുന്ന ഫൈനലില്‍ പാകിസ്താന്റെ എതിരാളികള്‍. ഈ രണ്ടു ടീമുകളില്‍ ആര്‍ക്കെതിരേ ഫൈനല്‍ കളിക്കാനാണ് ആഗ്രഹമെന്നു തുറന്നു പറഞ്ഞിരിക്കുകയാണ് പാക് ടീം ഉപദേശകനും മുന്‍ ഓസീസ് ഇതിഹാസവുമായ മാത്യു ഹെയ്ഡന്‍. സെമിയിലെ വിജയത്തിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യയെ നേരിടാന്‍ ആഗ്രഹം

ഇന്ത്യയെ നേരിടാന്‍ ആഗ്രഹം

ഫൈനലില്‍ ഇന്ത്യയെ നേരിടാനാണ് ആഗ്രഹിക്കുന്നതെന്നു മാത്യു ഹെയ്ഡന്‍ വ്യക്തമാക്കി. കാരണം ജനസംഖ്യയുടെ മൂന്നിലൊരു ശതമാനം ആളുകളും ഒരേസമയം ഒത്തുചേരുന്ന ഒരു ദൃശ്യവിസ്മയം തന്നെയായിരിക്കും ഇന്ത്യ- പാക് കലാശപ്പോരാട്ടം. അതു വളരെ മനോഹരമായിരിക്കും. നിങ്ങള്‍ക്ക് അതു സങ്കല്‍പ്പിച്ച് നോക്കാന്‍ കഴിയുമോ? നമ്മുടെ മനസ്സിനെ കുറച്ചു ദിവസത്തേക്കു മുന്നോട്ടു നയിക്കാം. ഇംണ്ടിനെ ഇന്ത്യ സെമിയില്‍ പരാജയപ്പെടുത്തുകയാണെങ്കില്‍ മെല്‍ബണില്‍ അദ്ഭുതകരമായ മുഹൂര്‍ത്തങ്ങളായിരിക്കും സംഭവിക്കുക. ന്യൂസിലാന്‍ഡിനെ തോല്‍പ്പിച്ച് ഫൈനലില്‍ കടന്ന ഈ രാത്രി വളരെ സ്‌പെഷ്യലാണെന്നും ഹെയ്ഡന്‍ പറഞ്ഞു.

അവിശ്വസനീയ തിരിച്ചുവരവ്

അവിശ്വസനീയ തിരിച്ചുവരവ്

സൂപ്പര്‍ 12ലെ ആദ്യ രണ്ടു മല്‍സരങ്ങളില്‍ ഇന്ത്യ, സിംബാബ്‌വെ എന്നിവരോടു പരാജയപ്പെട്ടപ്പോള്‍ പാകിസ്താനെ എല്ലാവരും എഴുതിത്തള്ളിയിരുന്നു. ഇനിയൊരു തിരിച്ചുവരവ് അവര്‍ക്കുണ്ടാവില്ലെന്നും സെമി ഫൈനല്‍ കാണാതെ നാട്ടിലേക്കു മടങ്ങുമെന്നും അവര്‍ ഉറപ്പിച്ചു.
എന്നാല്‍ ശേഷിച്ച മൂന്നു മല്‍സരങ്ങളിലും വിജയിച്ച പാകിസ്താന്‍ സെമി പ്രതീക്ഷ നിലനിര്‍ത്തി. അതോടൊപ്പം നേരത്തേ സെമിക്കായി രംഗത്തുണ്ടായിരുന്ന സൗത്താഫ്രിക്ക, ബംഗ്ലാദേശ്, സിംബാബ്‌വെ എന്നിവര്‍ക്കേറ്റ തോല്‍വികളും പാകിസ്താനെ ഗ്രൂപ്പില്‍ രണ്ടാംസ്ഥാനത്തു ഫിനിഷ് ചെയ്ത് സെമിയിലേക്കു മുന്നേറാന്‍ സഹായിക്കുകയും ചെയ്തു. ഇപ്പോള്‍ സെമിയില്‍ ടൂര്‍ണമെന്റിലെ തങ്ങളുടെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്ത പാക് പട വമ്പന്‍ ജയത്തോടെ കിരീടത്തിനു തൊട്ടരികെയും എത്തിയിരിക്കുകയാണ്.

Also Read: T20 World Cup 2022: എതിരാളി ഇന്ത്യയെങ്കില്‍ എന്താവും തന്ത്രം? തുറന്നു പറഞ്ഞ് ബാബര്‍

ഒരിക്കല്‍ മാത്രം

ഒരിക്കല്‍ മാത്രം

ലോകകപ്പിന്റെ ചരിത്രത്തില്‍ ഒരിക്കല്‍ മാത്രമേ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ഡ്രീം ഫൈനല്‍ സംഭവിച്ചിട്ടുള്ളൂ. 2007ല്‍ സൗത്താഫ്രിക്കയില്‍ നടന്ന പ്രഥമ എഡിഷന്റെ ഫൈനലിലായിരുന്നു ലോകത്തെ ത്രില്ലടിപ്പിച്ച ഫൈനല്‍. അന്നു എംഎസ് ധോണി നയിച്ച ഇന്ത്യ പാകിസ്താനെതിരേ ത്രസിപ്പിക്കുന്ന വിജയവുമായി കപ്പുയര്‍ത്തുകയായിരുന്നു. 15 വര്‍ഷങ്ങള്‍ക്കു ശേഷം ഇത്തവണ ഓസ്‌ട്രേലിയയില്‍ വച്ച് മറ്റൊരു സ്വപ്ന ഫൈനലിനുള്ള സാധ്യതയാണ് തെളിഞ്ഞിരിക്കുന്നത്.

Also Read: T20 World Cup 2022: രോഹിത് ക്യാപ്റ്റനായതോടെ അത് മറന്നു! ബാറ്റ് കൊണ്ട് വെറുതെ 'തുഴയുന്നു'

റിസ്വാന്‍ സെമിയിലെ ഹീറോ

റിസ്വാന്‍ സെമിയിലെ ഹീറോ

ന്യൂസിലാന്‍ഡുമായുള്ള സെമി ഫൈനലില്‍ പാകിസ്താന്റെ ഹീറോ വിക്കറ്റ് കീപ്പറും ഓപ്പണറുമായ മുഹമ്മദ് റിസ്വാനായിരുന്നു. റണ്‍ചേസില്‍ 57 റണ്‍സോടെ അദ്ദേഹം ടോപ്‌സ്‌കോററായപ്പോള്‍ നായകന്‍ ബാബര്‍ ആസം 53 റണ്‍സെടുത്ത് മികച്ച പിന്തുണയും നല്‍കിയിരുന്നു. പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരം റിസ്വാനായിരുന്നു.
ഭാഗ്യവശാല്‍ സെമി ഫൈനലിലാണ് എന്റെ ഫിഫ്റ്റി വന്നിരിക്കുന്നത്. ഞാനും ബാബറും റണ്‍സ് കണ്ടെത്താന്‍ വിഷമിക്കുകയായിരുന്നു. പക്ഷെ ഞങ്ങള്‍ ഒരുമിച്ച് കഠിനാധ്വാനം നടത്തുകയും സ്വയം വിശ്വസിക്കുകയും ചെയ്തു.

ആക്രമിക്കാന്‍ പദ്ധതിയിട്ടു

ആക്രമിക്കാന്‍ പദ്ധതിയിട്ടു

ബൗണ്ടറി ലൈന്‍ കടന്നപ്പോള്‍ ന്യൂസിലാന്‍ഡിന്റെ ന്യൂബോള്‍ ബൗളിങിനെ ആക്രമിക്കാന്‍ ഞങ്ങള്‍ തീരുമാനിക്കുകയായിരുന്നു. പവര്‍പ്ലേ പിന്നിട്ടപ്പോള്‍ ഞങ്ങളിലൊരാള്‍ അവസാനം വരെ ക്രീസിലുണ്ടാവണമെന്നു അറിയാമായിരുന്നു. കാരണം ബുദ്ധിമുട്ടേറിയ ഒരു പിച്ചായിരുന്നു ഇത്. ടൂര്‍ണമെന്റില്‍ ഞങ്ങളുടെ തുടക്കം മികച്ചതായിരുന്നില്ല. പക്ഷെ ഞങ്ങള്‍ വിശ്വാസം കൈവിടാതെ മുന്നോട്ടു പോവുകയായിരുന്നുവെന്നും പുരസ്‌കാരം ഏറ്റു വാങ്ങിയ ശേഷം റിസ്വാന്‍ വ്യക്തമാക്കിയിരുന്നു.

Story first published: Thursday, November 10, 2022, 7:42 [IST]
Other articles published on Nov 10, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+