T20 World Cup 2022: മിസ്റ്റര്‍ ബീന്‍ പ്രതികാരം! പാക്- സിംബാബ്‌വെ മാച്ചില്‍ മിസ്റ്റര്‍ ബീന് എന്തു കാര്യം?
ടി20 ലോകകപ്പിന്റെ സൂപ്പര്‍ 12ല്‍ പാകിസ്താനെതിരേ സിംബാബ്‌വെ അട്ടിമറി വിജയം കുറിച്ചതിനു പിന്നാലെ ആരാധകര്‍ക്കു പ്രിയങ്കരനായ കോമഡി കഥാപാത്രം മിസ്റ്റര്‍ ബീനും ചര്‍ച്ചയായി മാറുകയാണ്. മിസ്റ്റര്‍ ബീന്‍ പ്രതികാരമെന്നാണ് ചിലര്‍ സോഷ്യല്‍ മീഡിയയില്‍ ഇതേക്കുറിച്ച് പ്രതികരിച്ചിരിക്കുന്നത്. സിംബാബ്‌വെയുടെ പ്രസിഡന്റ് എംനഗാഗ്വയും ടീമിന്റെ വിജയത്തെ അഭിനന്ദിക്കുന്നതിനൊപ്പം മിസ്റ്റര്‍ ബീനിനെക്കുറിച്ചും പരാമര്‍ശിക്കുന്നുണ്ട്.
എന്തൊരു വിജയമാണ് സിംബാബ്‌വെ നേടിയിരിക്കുന്നത്. അഭിനന്ദനങ്ങള്‍. അടുത്ത തവണ യഥാര്‍ഥ മിസ്റ്റര്‍ ബീനിനെ അയക്കണമെന്നായിരുന്നു പ്രസിഡന്റ് ട്വീറ്റ് ചെയ്തത്. എന്തുകൊണ്ടാണ് ഈ മല്‍സരത്തില്‍ മിസ്റ്റര്‍ ബീനും ഇടംപിടിക്കാന്‍ കാരണമെന്നു പരിശോധിക്കാം.

സിംബാബ്‌വെ ഫാന്‍സിനു രോഷം
പാകിസ്താനും സിംബാബ്‌വെയും മല്‍സരത്തിനു മുമ്പ് തന്നെ സിംബാബ്‌വെ ആരാധകര്‍ മിസ്റ്റര്‍ ബീനിന്റെ പേര് പുറഞ്ഞ് പാകിസ്താനെതിരേ രംഗത്തു വന്നിരുന്നു. വ്യാജ മിസ്റ്റര്‍ മിസ്റ്റര്‍ ബീനിന് സിംബാബ്‌വെ പ്രതികാരം ചെയ്യണം. ഞങ്ങള്‍ സിംബാബ്‌വെക്കാര്‍ നിങ്ങളോടു ക്ഷമിക്കില്ല, യഥാര്‍ഥ മിസ്റ്റര്‍ ബീനിനു പകരം വ്യാജ പാക് ബീനിനെ നിങ്ങള്‍ ഞങ്ങള്‍ക്കു നല്‍കിയവരാണ്. നാളെ ഞങ്ങള്‍ അതിനു പകരം ചോദിച്ചിരിക്കും. മഴ പെയ്യാനും അതുവഴി രക്ഷപ്പെടാനും പ്രാര്‍ഥിക്കൂയെന്നും മല്‍സരത്തിന്റെ തലേദിവസം ഒരു സിംബാബ്‌വെ ഫാന്‍ കുറിച്ചിരുന്നു.
Also Read: T20 World Cup 2022: 'ചതിയന്‍' രാഹുല്‍ വേണ്ട! പകരം പന്ത് കളിക്കട്ടെ- സോഷ്യല്‍ മീഡിയ

പാക് മിസ്റ്റര്‍ ബീന്‍
യഥാര്‍ഥ മിസ്റ്റര്‍ ബീനായി ആരാധകരുടെ ഹൃദയത്തില്‍ ഇടംപിടിച്ച നടന്‍ റോവന്‍ അറ്റ്കിന്‍സണിനു പാകിസ്താനില്‍ ഒരു അപരനുണ്ടായിരുന്നു. ആസിഫ് മുഹമ്മദെന്നായിരുന്നു മിസ്റ്റര്‍ ബീനിന്റെ ഈ അപരന്‍. സിംബാബ്‌വെയില്‍ ഷോകളില്‍ പങ്കെടുക്കാന്‍ അദ്ദേഹത്തെ വിളിക്കുകയും ചെയ്തിരുന്നു.
സിംബാബ്‌വെയില്‍ ആസിഫ് മുഹമ്മദ് നടത്തിയ കോമഡി ഷോ പക്ഷെ വലിയ ഫ്‌ളോപ്പായി മാറുകയും ചെയ്തു. ഇത് കാണികളെ നിരാശരും രോഷാകുലരുമാക്കിയിരുന്നു. ആസിഫ് മുഹമ്മദ് തനിച്ചായിരുന്നില്ല വേദിയില്‍ പല നമ്പറുകളും അവതരിപ്പിച്ചിരുന്നത്. അദ്ദേഹത്തോടൊപ്പം പ്രാദേശിക സംഗീതജ്ഞരും പരിപാടിയുടെ ഭാഗമായിരുന്നു. പക്ഷെ ശരാശരിക്കും താഴെയായിരുന്നു ഇവരെല്ലാം പെര്‍ഫോം ചെയ്തിരുന്നത്.
Also Read: T20 World Cup 2022: വിമര്‍ശിച്ചവര്‍ കാണൂ!, ഹിറ്റ്മാന്‍ ഡാ, ധോണിയുടെ റെക്കോഡ് തകര്‍ത്തു

ഇന്ത്യക്കാരും വെറുതെവിട്ടില്ല
സിംബാബ്‌വെയുടെ ആരാധകര്‍ മാത്രമല്ല ഇന്ത്യയുടെ ചിലരും പാകിസ്താന്റെ പരാജയത്തിനു ശേഷം മിസ്റ്റര്‍ ബീനിന്റെ പേര് പരാമര്‍ശിച്ചാണ് സോഷ്യല്‍ മീഡിയയില്‍ പ്രതികരിച്ചിരിക്കുന്നത്. മിസ്റ്റര്‍ ബീനുമായി രൂപസാദൃശ്യമുള്ള ഒരു ഫോട്ടോയ്‌ക്കൊപ്പമായിരുന്നു ഇന്ത്യയുടെ മുന്‍ ഓപ്പണര്‍ വസീം ജാഫറുടെ ട്വീറ്റ്. ഇതിനെ അട്ടിമറിയെന്നു വിശേഷിപ്പിച്ചാല്‍ അതു സിംബാബ്‌വെയെ അപമാനക്കുന്നതിനു തുല്യമാണെന്നാണ് അദ്ദേഹം പറയുന്നത്.
സിംബാബ്‌വെ മിസ്റ്റര്‍ ബീനിനെ ആവശ്യപ്പെട്ടപ്പോള്‍ നിങ്ങള്‍ മിസ്റ്റര്‍ ബീനിനെ നല്‍കി. ഈ പാക് ബീനിന്റെ പ്രതികാരമാണ് ഇപ്പോള്‍ നടത്തിയിരിക്കുന്നതെന്നു സ്റ്റാന്‍ഡപ്പ് കൊമേഡിയനായ ഡാനിഷ് സേട്ട് ട്വീറ്റ് ചെയ്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications