Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup 2022: വിമര്‍ശിച്ചവര്‍ കാണൂ!, ഹിറ്റ്മാന്‍ ഡാ, ധോണിയുടെ റെക്കോഡ് തകര്‍ത്തു

1

സിഡ്‌നി: ടി20 ലോകകപ്പിലെ സൂപ്പര്‍ 12ലെ നെതര്‍ലന്‍ഡ്‌സിനെതിരായ മത്സരത്തിലൂടെ ഗംഭീര തിരിച്ചുവരവുമായി ഇന്ത്യന്‍ ഓപ്പണറും നായകനുമായ രോഹിത് ശര്‍മ. മോശം ഫോമിനെത്തുടര്‍ന്ന് വിമര്‍ശനം നേരിട്ടിരുന്ന രോഹിത് 39 പന്തില്‍ 4 ഫോറും 3 സിക്‌സും ഉള്‍പ്പെടെ 53 റണ്‍സുമായാണ് വെടിക്കെട്ട് തിരിച്ചുവരവ് നടത്തിയിരിക്കുന്നത്. കെ എല്‍ രാഹുല്‍ തുടക്കത്തിലേ മടങ്ങിയെങ്കിലും പതറാതെ ബാറ്റുവീശിയ രോഹിത് 135.89 സ്‌ട്രൈക്കറേറ്റിലാണ് തിരിച്ചുവരവ് നടത്തിയിരിക്കുന്നത്.

വമ്പന്‍ സിക്‌സര്‍ റെക്കോഡ്

വമ്പന്‍ സിക്‌സര്‍ റെക്കോഡ്

അനായാസം സിക്‌സുകള്‍ നേടാന്‍ കഴിവുള്ള താരമായതിനാലാണ് ആരാധകര്‍ അദ്ദേഹത്തെ ഹിറ്റ്മാനെന്ന് വിശേഷിപ്പിക്കുന്നത്. മോശം ഫോമിന് ശേഷം തകര്‍പ്പന്‍ തിരിച്ചുവരവ് നടത്തിയ രോഹിത് യുവരാജ് സിങ്ങിന്റെ വമ്പന്‍ സിക്‌സര്‍ റെക്കോഡാണ് തകര്‍ത്തിരിക്കുന്നത്. ടി20 ലോകകപ്പില്‍ ഇന്ത്യക്കായി കൂടുതല്‍ സിക്‌സര്‍ നേടുന്ന താരമെന്ന റെക്കോഡിലാണ് രോഹിത് തലപ്പത്തേക്കെത്തിയത്. യുവരാജ് സിങ്ങിന്റെ 33 സിക്‌സിന്റെ റെക്കോഡാണ് രോഹിത് തകര്‍ത്തത്.

Also Read : T20 World Cup 2022: ഇവര്‍ക്ക് പ്ലേയിങ് 11 ഇടമില്ല, ബെഞ്ചിലിരുന്ന് കളികാണാം!, രണ്ട് ഇന്ത്യക്കാരും

ധോണിയുടെ റെക്കോഡ് തകര്‍ത്തു

ധോണിയുടെ റെക്കോഡ് തകര്‍ത്തു

നെതര്‍ലന്‍ഡ്‌സിനെതിരേ മൂന്ന് സിക്‌സുകളാണ് രോഹിത് പറത്തിയത്. ടി20 ലോകകപ്പിലെ ഇന്ത്യന്‍ നായകന്മാരുടെ ഉയര്‍ന്ന സ്‌കോറെന്ന റെക്കോഡില്‍ രോഹിത് രണ്ടാം സ്ഥാനത്തേക്കുമെത്തി. 57 റണ്‍സ് നേടിയ വിരാട് കോലിയാണ് ഈ റെക്കോഡില്‍ തലപ്പത്ത്. 45 റണ്‍സ് നേടിയ മുന്‍ നായകന്‍ എംഎസ് ധോണിയുടെ റെക്കോഡിനെ രോഹിത് മറികടന്നു. ഈ ലോകകപ്പിലൂടെ രോഹിത്തിന് കോലിയുടെ റെക്കോഡിനെ മറികടക്കാന്‍ സാധിക്കുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

Also Read : T20 World Cup 2022: 'കോലിയോ ഞാനോ അല്ല', തോല്‍വിയുടെ കാരണം പറഞ്ഞ് ബാബര്‍ അസം

സച്ചിന്റെ റെക്കോഡിനൊപ്പം

സച്ചിന്റെ റെക്കോഡിനൊപ്പം

ഐസിസി ടൂര്‍ണമെന്റില്‍ ഇന്ത്യക്കായി കൂടുതല്‍ തവണ 50 പ്ലസ് സ്‌കോര്‍ നേടുന്ന താരമെന്ന റെക്കോഡില്‍ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ റെക്കോഡിനൊപ്പമെത്തിയിരിക്കുകയാണ് രോഹിത് ശര്‍മ. രണ്ട് പേരും 23 തവണയാണ് ഈ നേട്ടത്തിലെത്തിയത്. 24 തവണ ഈ നേട്ടത്തിലെത്തിയ വിരാട് കോലിയാണ് തലപ്പത്ത്. ടി20 ലോകകപ്പില്‍ രോഹിത്തിന് ഇതേ മികവ് തുടര്‍ന്നാല്‍ കോലിയുടെ റെക്കോഡിനെ മറികടന്ന് ഈ റെക്കോഡില്‍ തലപ്പത്തേക്കെത്താനുള്ള അവസരവുമുണ്ട്.

കൂടാതെ ടി20 ലോകകപ്പില്‍ കൂടുതല്‍ തവണ 50 പ്ലസ് സ്‌കോര്‍ നേടുന്നവരുടെ പട്ടികയില്‍ രോഹിത് ക്രിസ് ഗെയ്‌ലിനൊപ്പമെത്തി. രണ്ട് പേരും 9 തവണ വീതമാണ് ഈ നേട്ടത്തിലെത്തിയത്. 11 തവണ ഈ നേട്ടത്തിലെത്തിയ വിരാട് കോലിയാണ് ഈ റെക്കോഡില്‍ തലപ്പത്തെത്തിയത്. ടി20 ലോകകപ്പില്‍ വിരാട് കോലിക്ക് ശേഷം ഇന്ത്യക്കായി ഫിഫ്റ്റി നേടുന്ന ക്യാപ്റ്റനായി രോഹിത് മാറിയിരിക്കുകയാണ്.

Story first published: Thursday, October 27, 2022, 14:02 [IST]
Other articles published on Oct 27, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+