For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2022: പാക് പടയെ ഇന്ത്യക്കു 'പൊട്ടിക്കാം'! അവരുടെ വീക്ക്‌നെസുകളറിയാം

23നാണ് ഇന്ത്യ- പാക് ത്രില്ലര്‍

ടി20 ലോകകപ്പില്‍ ക്രിക്കറ്റ് പ്രേമികള്‍ ഫൈനലിലേക്കാള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നത് ചിരവൈരികളായ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പോരാട്ടത്തിനു വേണ്ടിയാണ്. ഈ മാസം 23ന് മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടിലാണ് ലോകം ഉറ്റുനോക്കുനന ക്രിക്കറ്റിലെ എല്‍ ക്ലാസിക്കോ. ഈ വര്‍ഷം മൂന്നാം തവണയാണ് ഇരുടീമുകളും പോരടിക്കുന്നത്. യുഎഇയില്‍ നടന്ന ഏഷ്യാ കപ്പില്‍ രണ്ടു തവണ ഇന്ത്യയും പാകിസ്താനും കൊമ്പുകോര്‍ത്തിരുന്നു. അന്നു ഓരോ ജയങ്ങള്‍ വീതം നേടി ഇരുടീമും ഒപ്പത്തിനൊപ്പം നില്‍ക്കുകയാണ്.

രണ്ടാം തവണയും നേര്‍ക്കുനേര്‍

രണ്ടാം തവണയും നേര്‍ക്കുനേര്‍

തുടരെ രണ്ടാമത്തെ ടി20 ലോകകപ്പിലാണ് ഇന്ത്യയും പാകിസ്താനും ഒരേ ഗ്രൂപ്പില്‍ ഉള്‍പ്പെടുകയും ആദ്യ ഗ്രൂപ്പ് പോരില്‍ മുഖാമുഖം വരികയും ചെയ്യുന്നത്. കഴിഞ്ഞ വര്‍ഷത്തെ ടി20 ലോകകപ്പില്‍ ഇന്ത്യയെ പത്തു വിക്കറ്റിനു പാകിസ്താന്‍ നാണം കെടുത്തിയിരുന്നു. ലോകകപ്പ് ചരിത്രത്തില്‍ തന്നെ ഇന്ത്യക്കെതിരേ അവരുടെ കന്നി വിജയമായിരുന്നു അത്. ഇത്തവണ ഈ പരാജയത്തിനു കണക്കുതീര്‍ക്കാനായിരിക്കും ഇന്ത്യയുടെ ശ്രമം. ഏതൊരു ടീമുകളെയും പോലെ പാകിസ്താനും വീക്ക്‌നെസുകളുണ്ട്. അവ മുതലാക്കാനായാല്‍ അവരെ തകര്‍ത്തുവിടാന്‍ ഇന്ത്യക്കു സാധിക്കും. പാക് ടീമിന്റെ വീക്ക്‌നെസുകള്‍ പരിശോധിക്കാം.

മികച്ച ടോട്ടലുകള്‍ നേടാനുള്ള കഴിവുകേട്

മികച്ച ടോട്ടലുകള്‍ നേടാനുള്ള കഴിവുകേട്

ആദ്യം ബാറ്റ് ചെയ്താല്‍ മികച്ച സ്‌കോര്‍ പടുത്തുയര്‍ത്താനുള്ള കഴിവുകേടാണ് പാകിസ്താന്‍ ടീമിന്റെ ഒരു പ്രധാനപ്പെട്ട വീക്ക്‌നെസ്. റണ്‍സ് ചേസ് ചെയ്തു വിജയിക്കുന്നതില്‍ മിടുക്കരാണെങ്കിലും ആദ്യം ബാറ്റ് ചെയ്യുന്നതില്‍ പാകിസ്താനു ദൗര്‍ബല്യമുണ്ട്. ടി20യില്‍ അവരുടെ സമീപകാലത്തെ മല്‍സരങ്ങളെടുത്താല്‍ റണ്‍ചേസ് നടത്തിയാണ് അവര്‍ കൂടുതലും വിജയങ്ങളും സ്വന്തമാക്കിയിട്ടുള്ളത്.

ബാബറും റിസ്വാനും നട്ടെല്ല്

ബാബറും റിസ്വാനും നട്ടെല്ല്

ക്യാപ്റ്റന്‍ ബാബര്‍ ആസവും ഓപ്പണിങ് പങ്കാളി മുഹ്മമദ് റിസ്വാനുമാണ് പാകിസ്താന്‍ ബാറ്റിങിന്റെ നട്ടെല്ല്. ഇവര്‍ മികച്ച തുടക്കം നല്‍കിയാല്‍ പാകിസ്താനു അധികം വെല്ലുവിളി നേരിടാറില്ല. പക്ഷെ ഇവര്‍ പതറിയാല്‍ അത് പാക് ബാറ്റിങിനു ക്ഷീണമായി മാറും. അതുകൊണ്ടു തന്നെ ലോകകപ്പില്‍ പാകിസ്താനെതിരേ ടോസ് ലഭിച്ചാല്‍ ബൗള്‍ ചെയ്യാനായിരിക്കണം ടീമുകള്‍ ശ്രദ്ധിക്കേണ്ടത്.

Also Read: T20 World Cup 2022 : അവനെ ഓപ്പണറാക്കിയാല്‍ കസറും, റണ്‍വേട്ടയില്‍ ഒന്നാമനാവും-ക്ലാര്‍ക്ക്

പരീക്ഷിക്കപ്പെടാത്ത മധ്യനിര

പരീക്ഷിക്കപ്പെടാത്ത മധ്യനിര

പാകിസ്താന്റെ മറ്റൊരു വീക്ക്‌നെസും ബൗളിങുമായി ബന്ധപ്പെട്ടതാണ്. അവരുടെ മധ്യനിര ബാറ്റിങ് ഇനിയും വേണ്ടത്ര പരീക്ഷിക്കപ്പെട്ടിട്ടില്ല. ഭൂരിഭാഗം മല്‍സരങ്ങളിലും ബാബര്‍ ആസം-മുഹമ്മദ് റിസ്വാന്‍ സഖ്യം മികച്ച തുടക്കമാണ് പാകിസ്താനു നല്‍കാറുള്ളത്. അതുകൊണ്ടു തന്നെ അവരുടെ മധ്യനിര വേണ്ടത്ര പരീക്ഷിക്കപ്പെടാറുമില്ല. ഇതു ടി20 ലോകകപ്പില്‍ അവര്‍ക്കു വലിയ തിരിച്ചടിയായേക്കും. ബാബറും റിസ്വാനും തുടക്കത്തില്‍ തന്നെ പുറത്തായാല്‍ മധ്യനിര എങ്ങനെ ടീമിനെ പ്രതിസന്ധി ഘട്ടത്തില്‍ നിന്നും കരകയറ്റുമെന്നതാണ് അവരെ വലയ്ക്കുന്ന ചോദ്യം.

ഏഷ്യാ കപ്പിലും കണ്ടു

ഏഷ്യാ കപ്പിലും കണ്ടു

കഴിഞ്ഞ ഏഷ്യാ കപ്പിന്റെ ഫൈനലില്‍ ശ്രീലങ്കയ്‌ക്കെതിരേ ബാബര്‍ തുടക്കത്തില്‍ തന്നെ പുറത്തായപ്പോള്‍ പാക് ബാറ്റിങ് നിര തകര്‍ച്ചയിലേക്കു കൂപ്പുകുത്തിയത് നമ്മള്‍ കണ്ടതാണ്. അതിനാല്‍ തന്നെ ലോകകപ്പില്‍ ഹൈദര്‍ അലി, ഇഫ്തിഖര്‍ അഹമ്മദ്, ആസിഫ് എന്നിവരുള്‍പ്പെട്ട മധ്യനിരയെ നേരത്തേ ക്രീസിലെത്തിക്കാനായാല്‍ അതു എതിര്‍ ടീമുകളുടെ വിജയസാധ്യത വര്‍ധിപ്പിക്കും.

Also Read: T20 World Cup: ധോണിയുടെ സീറ്റ് തെറിക്കും!, തകര്‍ക്കപ്പെടുന്ന നാല് വമ്പന്‍ റെക്കോഡുകളിതാ

അതിവേഗ ബൗളര്‍മാര്‍ക്കെതിരേ പതറും

അതിവേഗ ബൗളര്‍മാര്‍ക്കെതിരേ പതറും

അതിവേഗ ബൗളര്‍മാര്‍ക്കെതിരേ പലപ്പോഴും പതറുന്നുവെന്നതാണ് പാകിസ്താന്റെ മറ്റൊരു പ്രധാന വീക്ക്‌നെസ്. അടുത്തിട നടന്ന ഇംഗ്ലണ്ടുമായുള്ള ടി20 പരമ്പരയിലെ മൂന്നാമത്തെ മല്‍സരത്തില്‍ ഫാസ്റ്റ് ബൗളര്‍ മാര്‍ക്ക് വുഡിനെതിരേ പാക് ബാറ്റര്‍മാര്‍ക്കു മുട്ട് ഇടിച്ചത് അവസാനത്തെ ഉദദാഹരണമാണ്.
കഴിഞ്ഞ ഏഷ്യാ കപ്പില്‍ ഇന്ത്യയുടെ ഹാര്‍ദിക് പാണ്ഡ്യയുടെ പേസിനും ബൗണ്‍സിനും മുന്നില്‍ ഒര കളിയില്‍ പാകിസ്താന്‍ തകര്‍ന്നതും നമുക്ക് മുന്നിലുണ്ട്.

ഓസ്ട്രേലിയന്‍ പിച്ച്

ഓസ്ട്രേലിയന്‍ പിച്ച്

ഓസ്‌ട്രേലിയയിലെ പേസും ബൗണ്‍സുമുള്ള പിച്ചുകളില്‍ ഈ വീക്ക്‌നെസ് പാകിസ്താനെ വേട്ടയാടിയേക്കും. ഭൂരിഭാഗം ടീമുകളിലും ലോകോത്തര ഫാസ്റ്റ് ബൗളര്‍മാരുള്ളതിനാല്‍ തന്നെ പാകിസ്താന്‍ എങ്ങനെ തങ്ങളുടെ വീക്ക്‌നെസിനെ മറികടക്കുമെന്നാണ് അറിയാനുള്ളത്.

Story first published: Wednesday, October 12, 2022, 9:12 [IST]
Other articles published on Oct 12, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+