For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup: ഇവരെ നോക്കി വച്ചോ, ഇന്ത്യയുടെ സര്‍പ്രൈസ് ഹീറോ ആയേക്കും

മൂന്നു കളിക്കാരെ അറിയാം

രോഹിത് ശര്‍മയെ ക്യാപ്റ്റനാക്കി ഐസിസിയുടെ ടി20 ലോകകപ്പിനുള്ള ഇന്ത്യയുടെ 15 അംഗ സംഘത്തെ ബിസിസിഐ പ്രഖ്യാപിച്ചിരിക്കുകയാണ്. അനുഭവസമ്പത്തിനു പ്രാധാന്യം നല്‍കിയുള്ള സന്തുലിതമായ ടീമിനെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. ടീമില്‍ തീര്‍ച്ചയായും സ്ഥാനമര്‍ഹിച്ച ചിലര്‍ തഴയപ്പെട്ടതില്‍ ആരാധകര്‍ നിരാശരാണെങ്കിലും കിരീടം നേടാന്‍ കെല്‍പ്പുള്ള സംഘമെന്നാണ് പല മുന്‍ കളിക്കാരും ചൂണ്ടിക്കാണിക്കുന്നത്.

1

കഴിഞ്ഞ ഏഷ്യാ കപ്പില്‍ കളിച്ച ടീമില്‍ വെറും രണ്ടു മാറ്റങ്ങള്‍ മാത്രമേ ലോകകപ്പില്‍ ഇന്ത്യ വരുത്തിയിട്ടുള്ളൂവെന്നു കാണാം. ഇവരില്‍ പേസര്‍ ആവേശ് ഖാന്‍ തീര്‍ച്ചയായും ടീമില്‍ സ്ഥാനമര്‍ഹിക്കുന്നയാളുമല്ല. ലോകകപ്പ് ടീമിലെ ചില താരങ്ങള്‍ ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ സര്‍പ്രൈ് ഹീറോസായി മാറാന്‍ സാധ്യതയുണ്ട്. ഇവര്‍ ആരൊക്കെയാണെന്നു നോക്കാം.

ദീപക് ഹൂഡ

ദീപക് ഹൂഡ

ഓള്‍റൗണ്ടര്‍ ദീപക് ഹൂഡയാണ് ടി20 ലോകകപ്പില്‍ മിന്നുന്ന പ്രകടനം നടത്തിയേക്കാവുന്ന ഒരു അപ്രതീക്ഷിത താരം. അദ്ദേഹത്തിന്റെ ബാറ്റിങ് മികവിനെക്കുറിച്ച് ആര്‍ക്കും സംശയമുണ്ടാവില്ല. കാരണം ടി20 ഫോര്‍മാറ്റില്‍ സെഞ്ച്വറി നേടിയ ഇന്ത്യന്‍ താരങ്ങളിലൊരാലാണ് ഹൂഡ. ഈ വര്‍ഷം അയര്‍ലാന്‍ഡ് പര്യടനത്തിലായിരുന്നു അദ്ദേഹത്തിന്റെ തീപ്പൊരി സെഞ്ച്വറി.

3

മുന്‍നിര ബാറ്ററായ ഹൂഡയ്ക്കു ഈ പൊസിഷനിലാണ് കൂടുതല്‍ നന്നായി പെര്‍ഫോം ചെയ്യാന്‍ സാധിക്കുക. കഴിഞ്ഞ ഏഷ്യാ കപ്പില്‍ ഫിനിഷറായാണ് താരത്തെ ഇന്ത്യ പരീക്ഷിച്ചത്. പക്ഷെ ഇതു ഫ്‌ളോപ്പായിരുന്നു. ടി20 ലോകകപ്പില്‍ മുന്‍നിരയിലേക്കു ബാറ്റ് ചെയ്യാന്‍ സാധിക്കുകയാണെങ്കില്‍ തീപ്പൊരി ഇന്നിങ്‌സുകള്‍ ഹൂഡയില്‍ നിന്നും പ്രതീക്ഷിക്കാം. രവീന്ദ്ര ജഡേജയുടെ അഭാവത്തില്‍ ടീമിന്റെ തുറുപ്പുചീട്ടാവാനും അദ്ദേഹത്തിനായേക്കും. ബൗളിങിലാവട്ടെ കൂട്ടുകെട്ടുകള്‍ തകര്‍ക്കാനും മിടുക്കനാണ് ഹൂഡ.

T20 World Cup: ആവേശ് വേണ്ട, ആരാവണം ഇന്ത്യയുടെ 5 പേസര്‍മാര്‍? ഉത്തപ്പ പറയും

യുസ്വേന്ദ്ര ചഹല്‍

യുസ്വേന്ദ്ര ചഹല്‍

ഓസ്‌ട്രേലിയന്‍ പിച്ചുകള്‍ പേസ് ബൗളിങിനു യോജിച്ചതാണെങ്കിലും അവിടെ സ്പിന്‍ ബൗളിങിലൂടെ നേട്ടം കൊയ്യാന്‍ യുസ്വേന്ദ്ര ചഹലിനാവും. കഴിഞ്ഞ വര്‍ഷത്തെ ടി20 ലോകകപ്പില്‍ തീര്‍ത്തും അപ്രതീക്ഷിതമായി തഴയപ്പെട്ട താരമായിയുന്നു. എന്നാല്‍ ഇത്തവണ ടി20 ലോകകപ്പിലൂടെ അദ്ദേഹം മടങ്ങിയെത്തിയിരിക്കുകയാണ്. ഈ ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ ഫസ്റ്റ് ചോയ്‌സ് സ്പിന്നര്‍ തന്നെയായിരിക്കും ചഹല്‍.

5

ഏഷ്യാ കപ്പില്‍ കാര്യമായ ചലനമുണ്ടാക്കാനായില്ലെങ്കിലും ടി20 ലോകകപ്പില്‍ അദ്ദേഹത്തിന്റെ ശക്തമായ തിരിച്ചുവരവ് പ്രതീക്ഷിക്കാം. ഓസ്‌ട്രേലിയിലെ ദൈര്‍ഘ്യമേറിയ ബൗണ്ടറികളും ചഹലിനു മുതല്‍ക്കൂട്ടാണ്. തന്റെ അനുഭവസമ്പത്ത് കൂടി അദ്ദേഹം കളിക്കളത്തില്‍ പുറത്തെടുക്കുകയാണെങ്കില്‍ ചില സര്‍പ്രൈസ് പ്രകടനങ്ങള്‍ നമുക്ക് തീര്‍ച്ചയായും പ്രതീക്ഷിക്കാം.

IND vs AUS: ഏഷ്യാ കപ്പിലെ ക്ഷീണം ടി20 പരമ്പരയില്‍ ഇവര്‍ തീര്‍ക്കും! ഇതാ മൂന്നു പേര്‍

അക്ഷര്‍ പട്ടേല്‍

അക്ഷര്‍ പട്ടേല്‍

സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയുടെ അഭാവം കൊണ്ടു മാത്രം ഇന്ത്യയുടെ ടി20 ലോകകപ്പിലേക്കു വിളിയെത്തിയ താരമാണ് ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേല്‍. ജഡ്ഡുവുമായി പല സാമ്യതകളുമുള്ള താരമാണ് അദ്ദേഹം. ഇടംകൈയന്‍ സ്പിന്നര്‍ മാത്രമല്ല ബാറ്ററും കൂടിയാണ് അക്ഷര്‍. കൂടാതെ ജഡേജയെപ്പോലെ ബാറ്റിങില്‍ മാച്ച് വിന്നിങ് ഇന്നിങ്‌സുകള്‍ കളിക്കാനും അദ്ദേഹത്തിനാവും. മാത്രമല്ല മികച്ചൊരു ഫീല്‍ഡറും കൂടിയാണ് അക്ഷര്‍.

7

അടുത്തിടെ വെസ്റ്റ് ഇന്‍ഡീസിനെതിരേ നടന്ന ഏകദിനത്തില്‍ 35 ബോളില്‍ 64 റണ്‍സ് അടിച്ചെടുത്ത് അക്ഷര്‍ ഇന്ത്യയുടെ വിജയശില്‍പ്പിയായി മാറിയിരുന്നു. വരാനിരിക്കുന്ന ടി20 ലോകകപ്പില്‍ ഇതുപോലെയുള്ള ചില തീപ്പൊരി പ്രകടനങ്ങള്‍ അദ്ദേഹത്തില്‍ നിന്നും നമുക്ക് പ്രതീക്ഷിക്കാം.

Story first published: Monday, September 12, 2022, 23:40 [IST]
Other articles published on Sep 12, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+