Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup 2022: സൂപ്പര്‍ താരങ്ങള്‍, പക്ഷെ ആദ്യ രണ്ട് മത്സരത്തിലും ഫ്‌ളോപ്പ്, ഒരു ഇന്ത്യക്കാരന്‍

1

മെല്‍ബണ്‍: ടി20 ലോകകപ്പിലെ സൂപ്പര്‍ 12ലെ പോരാട്ടങ്ങള്‍ ആവേശകരമായി പുരോഗമിക്കുകയാണ്. ആദ്യ രണ്ട് റൗണ്ട് മത്സരങ്ങള്‍ പൂര്‍ത്തിയായി പോരാട്ടം മൂന്നാം റൗണ്ടിലേക്ക് കടന്നിരിക്കുകയാണ്. മഴ പല മത്സരങ്ങളിലും വില്ലനാവുന്നത് പല വമ്പന്‍ ടീമുകളുടെയും സെമി സാധ്യതകളെ ബാധിച്ചിട്ടുണ്ട്. നിലവില്‍ മൂന്നാം റൗണ്ട് മത്സരങ്ങളാണ് പുരോഗമിക്കുന്നത്. പല അട്ടിമറികളും ഇതിനോടകം ടൂര്‍ണമെന്റില്‍ കണ്ട് കഴിഞ്ഞു. നിലവിലെ ജേതാക്കളും ആതിഥേയരുമായ ഓസ്‌ട്രേലിയയെ തോല്‍പ്പിച്ച് ന്യൂസീലന്‍ഡ് ഞെട്ടിപ്പിക്കുന്ന തുടക്കമാണ് ടൂര്‍ണമെന്റില്‍ നല്‍കിയത്.

പിന്നാലെ ഇംഗ്ലണ്ടിനെ മഴ നിയമപ്രകാരം അയര്‍ലന്‍ഡ് അട്ടിമറിച്ചപ്പോള്‍ കരുത്തരായ പാകിസ്താനെ സിംബാബ് വെ ഒരു റണ്‍സിനും അട്ടിമറിച്ചു. ഇനിയും പല അട്ടിമറികളും പ്രതീക്ഷിക്കപ്പെടുന്നു. ഇത്തവണ വലിയ പ്രതീക്ഷയോടെ ടി20 ലോകകപ്പിലേക്കെത്തിയ പല സൂപ്പര്‍ താരങ്ങള്‍ക്കും ആദ്യ രണ്ട് മത്സരത്തിലും തിളങ്ങാനായിട്ടില്ല. ഇത്തരത്തിലുള്ള പ്രധാന താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

ഡേവിഡ് വാര്‍ണര്‍

ഡേവിഡ് വാര്‍ണര്‍

അവസാന ടി20 ലോകകപ്പിലെ താരമായത് ഓസീസ് ഓപ്പണര്‍ ഡേവിഡ് വാര്‍ണറായിരുന്നു. വെടിക്കെട്ട് തുടക്കം നല്‍കാന്‍ കെല്‍പ്പുള്ള വാര്‍ണര്‍ മൂന്ന് ഫോര്‍മാറ്റിലും മികച്ച റെക്കോഡുള്ള താരങ്ങളിലൊരാളാണ്. എന്നാല്‍ ഇത്തവണ തട്ടകത്തില്‍ ടി20 ലോകകപ്പ് നടന്നിട്ടും ഫോമിലേക്കെത്താന്‍ വാര്‍ണര്‍ക്കായിട്ടില്ല. ന്യൂസീലന്‍ഡിനെതിരായ മത്സരത്തില്‍ വാര്‍ണര്‍ 6 പന്തില്‍ നേടിയത് 5 റണ്‍സാണ്. 1 ബൗണ്ടറി മാത്രമാണ് അദ്ദേഹം കിവീസിനെതിരേ നേടിയത്. ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം മത്സരത്തിലും വാര്‍ണര്‍ ഫ്‌ളോപ്പായിരുന്നു. 10 പന്തില്‍ 11 റണ്‍സാണ് നേടിയത്. ഇംഗ്ലണ്ടിനെതിരായ ഓസീസിന്റെ നിര്‍ണ്ണായക മത്സരം മഴമൂലം ഉപേക്ഷിച്ചതിനാല്‍ വാര്‍ണര്‍ക്ക് ബാറ്റ് ചെയ്യേണ്ടി വന്നില്ല.

Also Read : T20 World Cup 2022: ഇന്ത്യ-പാക് ഫൈനല്‍ വരുമോ?, കപ്പ് ആരടിക്കും?, പ്രവചിച്ച് അസ്ഹര്‍

ഗ്ലെന്‍ മാക്‌സ്‌വെല്‍

ഗ്ലെന്‍ മാക്‌സ്‌വെല്‍

ഗ്ലെന്‍ മാക്‌സ് വെല്‍ ഓസീസിന്റെ ടി20യിലെ വജ്രായുധമാണ്. അതിവേഗം റണ്‍സുയര്‍ത്താന്‍ കെല്‍പ്പുള്ള അപകടകാരിയായ ബാറ്റ്‌സ്മാനാണ് മാക്‌സ് വെല്‍. റിവേഴ്‌സ് സ്വീപ്പും സ്വിച്ച് ഹിറ്റുമടക്കം ബൗളറെ കുഴപ്പിക്കുന്ന ഷോട്ടുകള്‍ നിരവധിയാണ് മാക്‌സ് വെല്ലിന്റെ കൈയില്‍. ഇത്തവണ വലിയ ഇംപാക്ട് സൃഷ്ടിക്കുമെന്ന് കരുതിയ താരമാണ് മാക്‌സ് വെല്ലെങ്കിലും ആദ്യ രണ്ട് റൗണ്ടുകളില്‍ ഫ്‌ളോപ്പാണ്. ന്യൂസീലന്‍ഡിനെതിരേ 20 പന്തില്‍ 28 റണ്‍സാണ് നേടിയത്. ശ്രീലങ്കയ്‌ക്കെതിരേ 12 പന്തില്‍ 23 റണ്‍സാണ് അദ്ദേഹം നേടിയത്. വലിയ റെക്കോഡുകള്‍ അവകാശപ്പെടാന്‍ സാധിക്കുന്ന മാക്‌സ്‌വെല്ലിന് പ്രതീക്ഷക്കൊത്ത് വലിയ പ്രകടനത്തിലേക്കുയരാനായിട്ടില്ല.

കെ എല്‍ രാഹുല്‍

കെ എല്‍ രാഹുല്‍

ടി20 ഫോര്‍മാറ്റില്‍ മികച്ച റെക്കോഡുള്ള താരമാണ് ഇന്ത്യന്‍ ഓപ്പണര്‍ കെ എല്‍ രാഹുല്‍. എന്നാല്‍ ടി20 ലോകകപ്പില്‍ തീര്‍ത്തും നിരാശപ്പെടുത്തുകയാണ് രാഹുല്‍. ആദ്യ രണ്ട് മത്സരങ്ങളിലും ഫ്‌ളോപ്പായ രാഹുല്‍ വലിയ വിമര്‍ശനമാണ് നേരിടുന്നത്. നിര്‍ണ്ണായകമായ പാകിസ്താനെതിരായ മത്സരത്തില്‍ 8 പന്ത് നേരിട്ട് 4 റണ്‍സ് മാത്രമാണ് രാഹുല്‍ നേടിയത്. ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കുന്ന ബാറ്റിങ്ങാണ് രാഹുല്‍ നടത്തിയത്. നെതര്‍ലന്‍ഡ്‌സിനെതിരേയും രാഹുല്‍ ഫ്‌ളോപ്പായി. 12 പന്തില്‍ 9 റണ്‍സ് മാത്രമാണ് അദ്ദേഹം നേടിയത്. പ്രതീക്ഷക്കൊത്ത് ഉയരാത്ത രാഹുലിന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരം നിര്‍ണ്ണായകമാണ്. ഫ്‌ളോപ്പായാല്‍ പ്ലേയിങ് 11 പുറത്തിരിക്കാന്‍ പോലും സാധ്യതയുണ്ട്.

ജോസ് ബട്‌ലര്‍

ജോസ് ബട്‌ലര്‍

ടി20 ഫോര്‍മാറ്റില്‍ വമ്പന്‍ സ്‌ട്രൈക്കറേറ്റില്‍ കളിക്കാന്‍ കഴിവുള്ള താരമാണ് ജോസ് ബട്‌ലര്‍. അവസാന ഐപിഎല്ലില്‍ നാല് സെഞ്ച്വറിയടക്കം നേടി ബട്‌ലര്‍ ഞെട്ടിച്ചിരുന്നു. ഇത്തവണത്തെ ടി20 ലോകകപ്പില്‍ വലിയ പ്രതീക്ഷയോടെ കണ്ട താരമാണ് ബട്‌ലറെങ്കിലും അദ്ദേഹത്തിന് തിളങ്ങാനായിട്ടില്ല. അഫ്ഗാനിസ്ഥാനെതിരായ മത്സരത്തില്‍ 18 പന്തില്‍ 18 റണ്‍സ് നേടിയ ബട്‌ലര്‍ അയര്‍ലന്‍ഡിനെ 2 പന്തില്‍ അക്കൗണ്ട് തുറക്കാതെയാണ് പുറത്തായത്. ഓസ്‌ട്രേലിയക്കെതിരായ മത്സരം ഉപേക്ഷിക്കുകയും ചെയ്തു. ക്യാപ്റ്റന്‍സിയുടെ സമ്മര്‍ദ്ദം ബട്‌ലറെ ബാധിക്കുന്നുണ്ടെന്ന് തന്നെ പറയാം.

Also Read : T20 World Cup 2022: അടുത്ത സഹീറാവാന്‍ അവനാവും!, വലിയ സാമ്യത, താരതമ്യവുമായി കുംബ്ലെ

ഷഹീന്‍ ഷാ അഫ്രീദി

ഷഹീന്‍ ഷാ അഫ്രീദി

പാകിസ്താന്റെ പേസ് നിരയിലെ സൂപ്പര്‍ പേസറാണ് ഷഹിന്‍ ഷാ അഫ്രീദി. 2021ലെ ടി20 ലോകകപ്പില്‍ മോശമല്ലാത്ത പ്രകടനം നടത്തി കൈയടി നേടിയ ഷഹീന് ഇത്തവണ മികവ് കാട്ടാനായിട്ടില്ല. ഇന്ത്യക്കെതിരേ നാല് ഓവറില്‍ 34 റണ്‍സ് വിട്ടുകൊടുത്ത് വിക്കറ്റ് നേടാന്‍ സാധിക്കാതിരുന്ന ഷഹീന്‍ സിംബാബ് വെക്കെതിരേ 4 ഓവറില്‍ 29 റണ്‍സ് മാത്രമാണ് വിട്ടുകൊടുത്തതെങ്കിലും വിക്കറ്റ് നേടാനായില്ല. ഇടം കൈയന്‍ പേസര്‍ക്ക് ആദ്യ രണ്ട് മത്സരത്തിലും മികവ് കാട്ടാന്‍ സാധിച്ചിട്ടില്ലെന്നതാണ് വസ്തുത. രണ്ട് മത്സരവും തോറ്റ പാകിസ്താന്റെ സെമി സാധ്യതകളും പരുങ്ങലിലാണ്.

Story first published: Friday, October 28, 2022, 19:06 [IST]
Other articles published on Oct 28, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+