For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

റണ്‍ചേസില്‍ ഒരോവര്‍ മെയ്ഡനാക്കി, രാഹുല്‍ സ്വാര്‍ഥതയോടെ കളിച്ചു! രൂക്ഷ വിമര്‍ശനം

രണ്ടാം സന്നാഹത്തില്‍ ഇന്ത്യ തോറ്റിരുന്നു

ടി20 ലോകകപ്പിനു മുന്നോടിയായുള്ള രണ്ടാം സന്നാഹ മല്‍സരത്തില്‍ അപ്രതീക്ഷിത തോല്‍വി നേരിട്ടതിന്റെ ക്ഷീണത്തിലാണ് ടീം ഇന്ത്യ. കഴിഞ്ഞ ദിവസം നടന്ന മല്‍സരത്തില്‍ വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയയോടാണ് ഇന്ത്യ 36 റണ്‍സിന്റെ പരാജയം വഴങ്ങിയത്. നേരത്തേ ആദ്യ സന്നാഹത്തില്‍ വെസ്റ്റേണ്‍ ഓസ്‌ട്രേലിയയെ ഇന്ത്യ കീഴടക്കിയിരുന്നു. പക്ഷെ രണ്ടാം സന്നാഹത്തില്‍ അവര്‍ ഇന്ത്യയോടു കണക്കുതീര്‍ക്കുകയായിരുന്നു.

രാഹുലിന്‍റെ ഒറ്റയാന്‍ പോരാട്ടം

രാഹുലിന്‍റെ ഒറ്റയാന്‍ പോരാട്ടം

റണ്‍ചേസില്‍ കെഎല്‍ രാഹുലിനൊഴികെ മറ്റാര്‍ക്കും ഇന്ത്യന്‍ ബാറ്റിങില്‍ തിളങ്ങാനായില്ല. രാഹുല്‍ 74 റണ്‍സുമായി ഒറ്റയാള്‍ പോരാട്ടമാണ് നടത്തിയത്. 55 ബോളുകള്‍ നേരിട്ട അദ്ദേഹം ഒമ്പതു ബൗണ്ടറികളും രണ്ടു സിക്‌സറുമടിച്ചു. മറ്റാരും 20 റണ്‍സ് പോലുമെടുത്തില്ല. പക്ഷെ രാഹുലിന്റെ പ്രകടനത്തില്‍ ഇന്ത്യന്‍ ഫാന്‍സ് അത്ര ഹാപ്പിയല്ല. വളരെ സ്വാര്‍ഥതയോടെയാണ് രാഹുല്‍ കളിച്ചതെന്നും ഈ കാരണത്താലാണ് ഇന്ത്യ പരാജയപ്പെട്ടതെന്നുമാണ് സോഷ്യല്‍ മീഡിയയിലൂടെ ചിലര്‍ ആഞ്ഞടിച്ചിരിക്കുന്നത്.

നാണമില്ലേ?

നാണമില്ലേ?

ഇത്തരമൊരു ഇന്നിങ്‌സ് കളിച്ച ശേഷം ഇങ്ങനെ ബാറ്റുയര്‍ത്താന്‍ നിങ്ങള്‍ക്കു നാണമില്ലേയെന്നായിരുന്നു കെഎല്‍ രാഹുല്‍ ഫിഫ്റ്റിയടിച്ച ശേഷമുള്ള ഫോട്ടോയ്ക്കു താഴെ ഒരു യൂസര്‍ കുറിച്ചത്.
സ്വന്തമായി റണ്‍സൊക്കെ നേടി, ശരി എന്നാല്‍ ഞാന്‍ പോവട്ടെ, മല്‍സരം കൈവിട്ടും പോയി എന്നായിരുന്നു കെഎല്‍ രാഹുലിനെ പരിഹസിച്ചുളള ഒരു ട്വീറ്റ്.

169 റണ്‍ചേസില്‍ ജേസണ്‍ ബെറന്‍ഡോര്‍
ഫിനെതിരേ കെഎല്‍ രാഹുല്‍ ആദ്യ ഓവര്‍ മെയ്ഡനാക്കിയെന്നായിരുന്നു ഒരു യൂസര്‍ ട്വീറ്റ് ചെയ്തത്.

Also Read: T20 World Cup: സൂപ്പര്‍ താരങ്ങള്‍, പക്ഷെ ഫോമിലല്ല, ഫ്‌ളോപ്പാവാന്‍ സാധ്യതയുള്ള അഞ്ച് വമ്പന്മാര്‍

ഏറ്റവും സ്വാര്‍ഥനായ താരം

ഏറ്റവും സ്വാര്‍ഥനായ താരം

കെഎല്‍ രാഹുലിന്റെ 'ദൃഢനിശ്ചയം' കാരണമാണ് ഇന്ത്യ ഈ പരിശീലന മല്‍സരത്തില്‍ പരാജയപ്പെട്ടത്. മുഹമ്മദ് റിസ്വാന്‍, ബാബര്‍ ആസം എന്നിവരെപ്പോലെ സ്വന്തം ബാറ്റിങ് സ്റ്റാറ്റസില്‍ മാത്രമാണ് അയാളുടെ ശ്രദ്ധയെന്നും ഒരു യൂസര്‍ ആരോപിച്ചു.
സുനില്‍ ഗവാസ്‌കറിനു ശേഷം ഏറ്റവും സ്വാര്‍ഥനായ ക്രിക്കറ്ററാണ് കെഎല്‍ രാഹുല്‍ എന്നായിരുന്നു ഒരു വിമര്‍ശനം.

Also Read: ഇവരുടെ അവസാന ടി20 ലോകകപ്പ്, ഇനിയൊരു ലോകകപ്പിന് ബാല്യമില്ല, നാല് ഇന്ത്യക്കാര്‍

കനത്ത തോല്‍വി

കനത്ത തോല്‍വി

പെര്‍ത്തില്‍ നടന്ന സന്നാഹ മല്‍സരത്തില്‍ ഇന്ത്യക്കെതിരേ വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയയാണ് ആദ്യം ബാറ്റ് ചെയ്തത്. നിശ്ചിത 20 ഓവറില്‍ എട്ടു വിക്കറ്റിനു 168 റണ്‍സെന്ന ടോട്ടല്‍ പടുത്തുയര്‍ത്താന്‍ അവര്‍ക്കു സാധിച്ചു. നിക്ക് ഹോബ്‌സണ്‍ (64), ഡാര്‍സി ഷോര്‍ട്ട് (52) എന്നിവരുടെ ഫിഫ്റ്റികളാണ് അവരെ മികച്ച ടോട്ടലിലെത്തിച്ചത്. ഇന്ത്യക്കായി ആര്‍ അശ്വിന്‍ മൂന്നും ഹര്‍ഷല്‍ പട്ടേല്‍ രണ്ടും വിക്കറ്റുകളെടുത്തു.
മറുപടി ബാറ്റിങില്‍ ഇന്ത്യക്കു എട്ടു വിക്കറ്റിനു 132 റണ്‍സെടുക്കാനേ ആയുള്ളൂ. കെഎല്‍ രാഹുലിനെ മാറ്റിനിര്‍ത്തിയാല്‍ ഹാര്‍ദിക് പാണ്ഡ്യ (17), ദിനേശ് കാര്‍ത്തിക് (10) എന്നിവരാണ് രണ്ടക്കം തികച്ച മറ്റുള്ളവര്‍. രോഹിത് ശര്‍മയാണ് ടീമിനെ നയിച്ചതെങ്കിലും അദ്ദേഹം ബാറ്റിങിന് ഇറങ്ങിയില്ല. വിരാട് കോലിക്കും സൂര്യകുമാര്‍ യാദവിനും ഇന്ത്യ വിശ്രമം നല്‍കിയിരുന്നു.

17ന് ഓസ്ട്രേലിയക്കെതിരേ

17ന് ഓസ്ട്രേലിയക്കെതിരേ

23നു മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ വച്ച് ചിരവൈരികളായ പാകിസ്താനുമായിട്ടാണ് ടി20 ലോകകപ്പിന്റെ സൂപ്പര്‍ 12ല്‍ ഇന്ത്യയുടെ ആദ്യ പോരാട്ടം. അതിനു മുമ്പ് രണ്ടു സ്ന്നാഹ മല്‍സരങ്ങളില്‍ കൂടി ഇന്ത്യ കളിക്കുന്നുണ്ട്.
ഇതില്‍ ആദ്യത്തേത് ആതിഥേയരും നിലവിലെ ലോക ചാംപ്യന്മാരുമായ ഓസ്‌ട്രേലിയക്കെതിരേയാണ്. 17നു തിങ്കളാഴ്ച രാവിലെ 9.30നാണ് ഈ മല്‍സരം. 19നു ന്യൂസിലാന്‍ഡുമായും ഇന്ത്യ ഏറ്റുമുട്ടും. ഈ മല്‍സരങ്ങള്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ തല്‍സമയം സംപ്രേക്ഷണം ചെയ്യുന്നുണ്ട്.

Story first published: Friday, October 14, 2022, 14:49 [IST]
Other articles published on Oct 14, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+