Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup 2022 : മത്സരത്തിന് മുമ്പ് കോലി പറഞ്ഞതെന്ത്?, തുറന്ന് പറഞ്ഞ് കെ എല്‍ രാഹുല്‍

1

അഡ്‌ലെയ്ഡ്: ടി20 ലോകകപ്പില്‍ മോശം ഫോമിനെത്തുടര്‍ന്ന് പ്രയാസപ്പെട്ട കെ എല്‍ രാഹുല്‍ ഒടുവില്‍ ബംഗ്ലാദേശിനെതിരായ മത്സരത്തിലൂടെ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്. ഓപ്പണറെന്ന നിലയില്‍ താളം കണ്ടെത്താന്‍ സാധിക്കാതിരുന്ന രാഹുല്‍ 32 പന്തില്‍ 50 റണ്‍സാണ് ബംഗ്ലാദേശിനെതിരേ നേടിയത്. 156.25 സ്‌ട്രൈക്കറേറ്റില്‍ ബാറ്റുവീശിയ രാഹുല്‍ 3 ഫോറും 4 സിക്‌സുമാണ് പറത്തിയത്. രാഹുല്‍ ഫോമിലേക്ക് തിരിച്ചെത്തിയത് സെമിയോടടുത്ത് നില്‍ക്കുന്ന ഇന്ത്യക്ക് വലിയ ആശ്വാസമാണെന്ന് പറയാം.

ബംഗ്ലാദേശിനെതിരേ ഡയറക്ട് ത്രോയിലൂടെ ലിറ്റന്‍ ദാസിനെ കെ എല്‍ രാഹുല്‍ പുറത്താക്കുകയും ചെയ്ത് ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണ്ണായക പങ്ക് വഹിക്കാന്‍ അദ്ദേഹത്തിനായി. ബംഗ്ലാദേശിനെതിരായ മത്സരത്തിന് മുമ്പ് കെ എല്‍ രാഹുലിന് വിരാട് കോലി ഉപദേശങ്ങള്‍ നല്‍കുന്നതിന്റെ ചിത്രങ്ങള്‍ വൈറലായിരുന്നു. മിന്നും ഫോമിലുള്ള കോലിയുമായി സംസാരിച്ചതിന് ശേഷമുള്ള തൊട്ടടുത്ത ഇന്നിങ്‌സിലാണ് രാഹുലിന്റെ ഗംഭീര തിരിച്ചുവരവെന്നതാണ് എടുത്തു പറയേണ്ടത്.

കോലിയുമായി സംസാരിച്ചതെന്ത്?

കോലിയുമായി സംസാരിച്ചതെന്ത്?

ബംഗ്ലാദേശിനെതിരായ മത്സരത്തിന് മുമ്പ് കോലിയുമായി സംസാരിച്ചതെന്തെന്ന് ഇപ്പോള്‍ രാഹുല്‍ വെളിപ്പെടുത്തിയിരിക്കുകയാണ്. 'ശരിക്കും ഞങ്ങള്‍ സംസാരിച്ചത് ഇത്തവണ ഓസ്‌ട്രേലിയയിലെ സാഹചര്യം പഴയതില്‍ നിന്ന് എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു എന്നതിനെക്കുറിച്ചാണ്. ഞങ്ങള്‍ ഇതിന് മുമ്പ് ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് കളിച്ചിട്ടുണ്ട്. ഈയൊരു സ്വഭാവമാവും പിച്ചിനുണ്ടാവുകയെന്നാണ് കരുതിയിരുന്നത്. എന്നാല്‍ ഇത്തവണ പിച്ചിന്റെ സ്വഭാവത്തില്‍ മാറ്റമുണ്ട്. മുന്‍പ് സന്ദര്‍ശനം നടത്തിയിരുന്നതിനെക്കാള്‍ വെല്ലുവിളിയാണിപ്പോള്‍. അതിനെക്കുറിച്ചാണ് സംസാരിച്ചത്'- രാഹുല്‍ പറഞ്ഞു.

Also Read : വെടിക്കെട്ട് സെഞ്ച്വറിയുമായി ഗില്‍, രാഹുലിന്റെ കസേര തെറിക്കും, പൃഥ്വിക്കും പ്രതീക്ഷ വേണ്ട!

ചിന്താഗതികള്‍ പങ്കുവെച്ചു

ചിന്താഗതികള്‍ പങ്കുവെച്ചു

മത്സരത്തിനിടെയിലെ ചിന്താഗതികളെക്കുറിച്ചും ചര്‍ച്ച ചെയ്തു. ക്രീസില്‍ തുടരുമ്പോള്‍ സഹതാരങ്ങളെ എങ്ങനെ പ്രചോദിപ്പിച്ച് മുന്നോട്ട് കൊണ്ടുപോകാമെന്നത് സംസാരിച്ചു. പരസ്പരം എങ്ങനെ സഹായിക്കാം എന്നതാണ് സംസാരിച്ചത്. കോലി കഴിഞ്ഞ മത്സരങ്ങളെല്ലാം മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. അതുകൊണ്ട് തന്നെ കോലിയുടെ ചിന്തകളെക്കുറിച്ചും മനോഭാവത്തെക്കുറിച്ചും അറിയാന്‍ താല്‍പര്യമുണ്ടായിരുന്നു. ഇതാണ് സംസാരിച്ചത്'-രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

രാഹുലിന് എളുപ്പമല്ല

രാഹുലിന് എളുപ്പമല്ല

ബംഗ്ലാദേശിനെതിരായ ഫിഫ്റ്റികൊണ്ട് മാത്രം കെ എല്‍ രാഹുലിന് കാര്യങ്ങള്‍ എളുപ്പമാവില്ല. ഇനിയുള്ള മത്സരങ്ങളിലും ഇതേ പ്രകടനം തുടരേണ്ടതായുണ്ട്. മറ്റൊരു പ്രധാന പ്രശ്‌നം രാഹുലിന്റെ മെല്ലപ്പോക്ക് ബാറ്റിങ്ങാണ്. നിലയുറപ്പിക്കാന്‍ ആദ്യത്തെ രണ്ട് ഓവറെങ്കിലും രാഹുലിന് വേണ്ടിവരുന്നു. ആക്രമണ ക്രിക്കറ്റാണ് ഇന്ത്യയുടെ മുഖമെന്ന് പറയുമ്പോഴും അതിനോട് നീതിപുലര്‍ത്തുന്ന തുടക്കം നല്‍കാന്‍ രാഹുലിനാവുന്നില്ല. ആദ്യ പന്ത് മുതല്‍ ആക്രമിക്കാനും പവര്‍പ്ലേയില്‍ 10 ന് മുകളില്‍ റണ്‍റേറ്റില്‍ കളിക്കാനും ഇന്ത്യക്ക് സാധിക്കേണ്ടതായുണ്ട്. രാഹുല്‍ രോഹിത് ഓപ്പണിങ് കൂട്ടുകെട്ട് പ്രതീക്ഷക്കൊത്ത് ഉയരുന്നില്ലെന്നതാണ് വാസ്തവം.

Also Read : T20 World Cup 2022: ത്രില്ലറില്‍ കടുവകള്‍ വീണു, ഇന്ത്യക്ക് ആവേശ ജയം, സെമിക്കരികെ

ബംഗ്ലാദേശിനെ തകര്‍ത്തു

ബംഗ്ലാദേശിനെ തകര്‍ത്തു

നിര്‍ണ്ണായക മത്സരത്തില്‍ ബംഗ്ലാദേശ് ഇന്ത്യക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്തിയെങ്കിലും അവസാന ഓവര്‍ ത്രില്ലറില്‍ ഇന്ത്യ വിജയം നേടിയെടുത്തു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 6 വിക്കറ്റ് നഷ്ടത്തില്‍ 184 റണ്‍സാണ് നേടിയത്. മഴ പെയ്ത് മത്സരം നിര്‍ത്തിവെക്കേണ്ടി വന്നതോടെ വിജയ ലക്ഷ്യം 16 ഓവറില്‍ 151 എന്ന നിലയിലേക്കായി. മറുപടിക്കിറങ്ങിയ ബംഗ്ലാദേശ് 16 ഓവറില്‍ 6 വിക്കറ്റിന് 145 റണ്‍സാണ് നേടിയത്. ഇതോടെ ഡെക്ക് വര്‍ത്ത് ലൂയിസ് നിയമപ്രകാരം ഇന്ത്യ അഞ്ച് റണ്‍സിന്റെ ജയം നേടിയെടുക്കുകയായിരുന്നു. ജയത്തോടെ സെമിയോട് ഇന്ത്യ അടുത്തു. അവസാന മത്സരത്തില്‍ സിംബാബ്‌വെയോട് സമനില പങ്കിടാനായാല്‍പ്പോലും ഇന്ത്യക്ക് സെമിയിലെത്താം. ഇത്തവണ കിരീട പ്രതീക്ഷ സജീവമാക്കിയാണ് ഇന്ത്യയുടെ കുതിപ്പ്.

Story first published: Thursday, November 3, 2022, 10:43 [IST]
Other articles published on Nov 3, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+