T20 World Cup 2022: കംഗാരുക്കളെ കശാപ്പ് ചെയ്ത് രാഹുല്‍, വെടിക്കെട്ട് ഫിഫ്റ്റി, രോഹിത് ഫ്‌ളോപ്പ്

ബ്രിസ്ബണ്‍: ടി20 ലോകകപ്പിന് മുന്നോടിയായുള്ള ഓസ്‌ട്രേലിയക്കെതിരായ സന്നാഹ മത്സരത്തില്‍ കെ എല്‍ രാഹുലിന്റെ ബാറ്റിങ് വെടിക്കെട്ട്. 27 പന്തില്‍ ഫിഫ്റ്റി നേടിയ രാഹുല്‍ 33 പന്തില്‍ 6 ഫോറും 3 സിക്‌സുമടക്കം 57 റണ്‍സുമായാണ് മടങ്ങിയത്. 172.72 സ്‌ട്രൈക്കറേറ്റിലാണ് രാഹുലിന്റെ ബാറ്റിങ് വെടിക്കെട്ട്. പവര്‍പ്ലേയില്‍ രാഹുല്‍ മെല്ലപ്പോക്ക് ബാറ്റിങ് നടത്തുന്നുവെന്ന് വിമര്‍ശിച്ചവര്‍ക്ക് മുന്നില്‍ തകര്‍പ്പന്‍ ബാറ്റിങ് പ്രകടനമാണ് രാഹുല്‍ കാഴ്ചവെച്ചത്.

രാഹുലിന്റെ വെടിക്കെട്ട്
തുടക്കം മുതല്‍ ആക്രമിച്ച രാഹുല്‍ ഗംഭീര ബാറ്റിങ് വിരുന്നാണൊരുക്കിയത്. രോഹിത് ശര്‍മയെ കാഴ്ചക്കാരനാക്കിയാണ് രാഹുലിന്റെ ഗംഭീര പ്രകടനം. ആദ്യം മുതല്‍ സ്‌ട്രൈക്ക് കൂടുതലും കൈയടക്കിവെച്ച രാഹുല്‍ ഓസീസ് പേസര്‍മാരെ കടന്നാക്രമിച്ചു. രണ്ടാം സന്നാഹ മത്സരത്തില്‍ രാഹുല്‍ ഫിഫ്റ്റി നേടിയെങ്കിലും മോശം സ്‌ട്രൈക്കറേറ്റിന്റെ പേരില്‍ വിമര്‍ശനം നേരിട്ടിരുന്നു. എന്നാല്‍ ഇതിന് പ്രായശ്ചിത്തം ചെയ്യുന്ന ബാറ്റിങ് പ്രകടനമാണ് രാഹുല്‍ കാഴ്ചവെച്ചതെന്ന് പറയാം.
ലോകകപ്പിലെ ഗ്രൂപ്പ് ഘട്ടത്തിലെ ഇന്ത്യയുടെ ആദ്യ മത്സരം 23ന് പാകിസ്താനെതിരെയാണ്. രാഹുലിന്റെ നിലവിലെ പ്രകടനം ഇന്ത്യക്ക് വലിയ പ്രതീക്ഷ നല്‍കുന്നതാണ്. ഇതേ ഫോം നിലനിര്‍ത്താന്‍ രാഹുലിന് സാധിക്കുമോയെന്നതാണ് ഇനി കണ്ടറിയേണ്ടത്. ഓപ്പണിങ്ങില്‍ 78 റണ്‍സിന്റെ കൂട്ടുകെട്ട് സൃഷ്ടിക്കാനും രാഹുലിനും രോഹിത് ശര്‍മക്കുമായില്ല. ഇന്ത്യ ഓപ്പണര്‍മാരില്‍ നിന്ന് പ്രതീക്ഷിക്കുന്ന തുടക്കമാണിത്.

രോഹിത് ശര്‍മ ഫ്‌ളോപ്പ്
അതേ സമയം രോഹിത് ശര്‍മക്ക് (15) തിളങ്ങാനായില്ല. 14 പന്തില്‍ ഓരോ സിക്‌സും ഫോറും പറത്തിയ രോഹിത്തിനെ ആഷ്ടന്‍ അഗറാണ് പുറത്താക്കിയത്. സമീപകാലത്തെ രോഹിത്തിന്റെ പ്രകടനങ്ങളെല്ലാം വളരെ മോശമാണ്. ദക്ഷിണാഫ്രിക്കന്‍ പരമ്പരയില്‍ രണ്ട് തവണ താരം ഡെക്കായി. ആദ്യ സന്നാഹത്തില്‍ 3 റണ്‍സ് മാത്രമാണ് രോഹിത്തിന് നേടാനായത്. ഇപ്പോഴിതാ ഓസ്‌ട്രേലിയക്കെതിരേയും ഫ്‌ളോപ്പായിരിക്കുന്നു. രോഹിത്തിന്റെ പ്രകടനം ഇന്ത്യക്ക് വലിയ ആശങ്കയാണ് നല്‍കുന്നതെന്നതാണ് വസ്തുത.

സൂര്യക്ക് വെടിക്കെട്ട് ഫിഫ്റ്റി
അതേ സമയം സൂര്യകുമാര്‍ യാദവ് മിന്നും ഫോം തുടരുന്നത് ഇന്ത്യക്ക് വലിയ കരുത്തായിരിക്കുകയാണ്. ആദ്യമായാണ് സൂര്യകുമാര്‍ യാദവ് ഓസ്‌ട്രേലിയയില്‍ കളിക്കുന്നതെങ്കിലും അതിന്റെ യാതൊരു ഭയവുമില്ലാതെയാണ് അദ്ദേഹത്തിന്റെ പ്രകടനം. 33 പന്തില്‍ 6 ഫോറും 1 സിക്‌സുമടക്കമാണ് സൂര്യ ഫിഫ്റ്റി നേടിയത്. ദിനേഷ് കാര്‍ത്തികിന് (20) വലിയൊരു പ്രകടനം കാഴ്ചവെക്കാനായില്ല. ഹര്‍ദിക് പാണ്ഡ്യയില്‍ (5 പന്തില്‍ 2 റണ്‍സ്) വലിയ പ്രതീക്ഷയാണ് ഇന്ത്യ വെച്ചതെങ്കിലും നിരാശപ്പെടുത്തി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications