Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup 2022: ഇന്ത്യക്കിപ്പോള്‍ റിഷഭിനെ ആവിശ്യമുണ്ട്!, കാരണം ചൂണ്ടിക്കാട്ടി കപില്‍ ദേവ്

1

പെര്‍ത്ത്: ടി20 ലോകകപ്പിലെ സൂപ്പര്‍ പോരാട്ടത്തിന് ഇന്ത്യ ഇറങ്ങുകയാണ്. പാകിസ്താനെയും നെതര്‍ലന്‍ഡ്‌സിനെയും തോല്‍പ്പിച്ച് സെമിയോടടുത്ത ഇന്ത്യക്ക് ഇന്ന് ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തേണ്ടതായുണ്ട്. ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ചാല്‍ ഇന്ത്യക്ക് ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരായി സെമിയിലേക്കെത്താനുള്ള അവസരമാണ് മുന്നിലുള്ളത്. എന്നാല്‍ കരുത്തരായ ദക്ഷിണാഫ്രിക്കയെ തോല്‍പ്പിക്കുക ഇന്ത്യക്ക് എളുപ്പമാവില്ലെന്ന കാര്യത്തില്‍ തര്‍ക്കമില്ല.

ഇന്ത്യയുടെ ടീം കരുത്ത് ശക്തമാണ്. ഇന്ത്യ ആദ്യ രണ്ട് മത്സരത്തിലും ഒരേ പ്ലേയിങ് 11നെയാണ് കളത്തിലിറക്കിയത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേയും ഇന്ത്യ പ്ലേയിങ് 11 മാറ്റം വരുത്താന്‍ സാധ്യത കുറവാണ്. റിഷഭ് പന്ത്, യുസ് വേന്ദ്ര ചഹാല്‍ തുടങ്ങിയ സൂപ്പര്‍ താരങ്ങള്‍ ബെഞ്ചില്‍ത്തന്നെ തുടരാനാണ് സാധ്യത. ഇപ്പോഴിതാ ഇന്ത്യ പ്ലേയിങ് 11 റിഷഭിനെ കളിപ്പിക്കണമെന്ന് അഭിപ്രായപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ നായകനും ഇതിഹാസവുമായ കപില്‍ ദേവ്.

റിഷഭിനെ കളിപ്പിക്കണം

റിഷഭിനെ കളിപ്പിക്കണം

ആദ്യ മത്സരം മുതല്‍ റിഷഭിനെ കളിപ്പിക്കണമായിരുന്നുവെന്ന അഭിപ്രായമില്ല. എന്നാല്‍ ഇപ്പോള്‍ ഇന്ത്യക്ക് അവനെ ആവിശ്യമുണ്ട്. ദിനേഷ് കാര്‍ത്തിക് നന്നായി കളിക്കുന്നുണ്ട്. എന്നാല്‍ മധ്യനിരയിലെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനെന്ന നിലയിലേക്കെത്തുമ്പോള്‍ ഇന്ത്യ ഇടം കൈയന്‍ വിക്കറ്റ് കീപ്പറെ പരിഗണിക്കണമെന്നാണ് തോന്നുന്നത്. അപ്പോഴാണ് ടീം സമ്പൂര്‍ണ്ണമാവുക'- കപില്‍ ദേവ് എബിപി ന്യൂസീനോട് സംസാരിക്കവെ പറഞ്ഞു.

Also Read : T20 World Cup 2022: മോശം ഫോം, ഇവര്‍ പ്ലേയിങ് 11 നിന്ന് പുറത്തായേക്കും!, അഞ്ച് സൂപ്പര്‍ താരങ്ങള്‍

ഇന്ത്യക്ക് മികച്ച ഇടം കൈയന്‍മാരില്ല

ഇന്ത്യക്ക് മികച്ച ഇടം കൈയന്‍മാരില്ല

ഇന്ത്യന്‍ ടീമിന്റെ പ്രകടനം ആദ്യ രണ്ട് മത്സരത്തിലും വളരെ മികച്ചതായിരുന്നു. പാകിസ്താനെതിരേയും നെതര്‍ലന്‍ഡ്‌സിനെതിരേയും ടീമെന്ന നിലയില്‍ ഇന്ത്യ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. എന്നാല്‍ ഇപ്പോഴും മികച്ച ഇടം കൈയന്‍ ബാറ്റ്‌സ്മാന്‍മാരുടെ അഭാവം ഇന്ത്യയെ അലട്ടുന്നു. അക്ഷര്‍ പട്ടേലിനെ നാലാം നമ്പറിലും അഞ്ചാം നമ്പറിലുമെല്ലാം ഇന്ത്യ കളിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ രവീന്ദ്ര ജഡേജയെപ്പോലെ വിശ്വസ്തനായ ബാറ്റ്‌സ്മാനല്ലാത്തതിനാല്‍ അക്ഷറിനെ ഇന്ത്യ അത്തരത്തില്‍ പരീക്ഷിക്കുന്നത് വലിയ മണ്ടത്തരമാണ്.

റിഷഭ് പന്താണ് നിലവില്‍ ടീമിലെ ഏക വിശ്വസ്തനായ ഇടം കൈയന്‍ താരം. പക്ഷെ റിഷഭിന് അവസരത്തിനൊത്ത് ഉയരാന്‍ സാധിക്കുന്നില്ല. സമീപകാലത്തെ അദ്ദേഹത്തിന്റെ പ്രകടനങ്ങളെല്ലാം മോശമായിരുന്നു. അതുകൊണ്ടാണ് റിഷഭിനെ ഇന്ത്യ ബെഞ്ചിലിരുത്തിയിരിക്കുന്നത്. കാര്‍ത്തികിനെ ഇന്ത്യ ഫിനിഷറെന്ന നിലയില്‍ വിശ്വസിക്കുന്നു. അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ കഴിവുള്ള താരമാണ് കാര്‍ത്തിക്. അനുഭവസമ്പത്തിലും റിഷഭിനെക്കാള്‍ ഒരുപടി മുന്നിലാണ്.

Also Read : T20 World Cup 2022: ആദ്യ ആഴ്ചയിലെ ഫ്‌ളോപ്പ് 11 ഇതാ, മൂന്ന് പാക് താരങ്ങള്‍, ഒരു ഇന്ത്യക്കാരനും

രാഹുലിനെ പിന്തുണച്ച് കപില്‍

രാഹുലിനെ പിന്തുണച്ച് കപില്‍

ടി20 ലോകകപ്പില്‍ ഇന്ത്യന്‍ നിരയില്‍ ഏറ്റവും മോശം പ്രകടനം നടത്തുന്നത് കെ എല്‍ രാഹുലാണ്. ആദ്യ രണ്ട് മത്സരത്തിലും രാഹുലിന് തിളങ്ങാനായിട്ടില്ല. പവര്‍പ്ലേയിലടക്കം മോശം പ്രകടനം നടത്തുന്ന രാഹുലിനെ ഓപ്പണിങ്ങില്‍ നിന്ന് മാറ്റണമെന്ന ആവിശ്യം ഇതിനോടകം തന്നെ ശക്തമായി ഉയരുന്നുണ്ട്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേയും രാഹുല്‍ ഫ്‌ളോപ്പായാല്‍ ഇന്ത്യ മാറ്റത്തിന് തയ്യാറായേക്കും. എന്നാല്‍ രാഹുലിനെ പിന്തുണക്കുകയാണ് കപില്‍ ചെയ്തിരിക്കുന്നത്.

4

'വളരെ അച്ചടക്കമുള്ള ക്രിക്കറ്റ് താരമാണ് രാഹുല്‍. അവന്റെ ബാറ്റിങ് കണ്ടിട്ട് പ്രയാസപ്പെടുന്നുണ്ടെന്ന് തോന്നുന്നില്ല. അവന്‍ റണ്‍സ് നേടേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണെന്നാണ് കരുതുന്നത്. രാഹുല്‍ വേഗത്തില്‍ റണ്‍സ് നേടുന്നില്ലെന്ന് ചിലര്‍ പറയുന്നത് കേട്ടു. എന്നാല്‍ തുടക്കത്തിലേ സമയമെടുത്താലും പിന്നീട് റണ്‍സുയര്‍ത്താന്‍ കഴിവുള്ള ബാറ്റ്‌സ്മാനാണ് രാഹുല്‍. അവന്‍ ക്ഷമയോടെ കളിക്കുകയാണ് വേണ്ടത്. 10 ഓവറെങ്കിലും ബാറ്റ് ചെയ്യാന്‍ ശ്രമിക്കണം. അപ്പോഴാണ് പിച്ചിനെ മനസിലാക്കി കളിക്കാന്‍ സാധിക്കുക - കപില്‍ പറഞ്ഞു.

Story first published: Sunday, October 30, 2022, 14:16 [IST]
Other articles published on Oct 30, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+