For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2022: 'ഇവര്‍ യോര്‍ക്കര്‍ കിങ്‌സ്', ഓസ്‌ട്രേലിയയില്‍ ഞെട്ടിക്കും, അഞ്ച് പേരിതാ

പേസിനെയും ബൗണ്‍സിനെയും തുണക്കുന്ന പിച്ചാണ് ഓസ്‌ട്രേലിയയിലേത്. അതുകൊണ്ട് തന്നെ ശക്തരായ പേസ് ബൗളര്‍മാരെ എല്ലാ ടീമിനും ആവിശ്യമാണ്.

1

ടി20 ലോകകപ്പിന്റെ ആവേശ കാഴ്ചകളിലേക്ക് ക്രിക്കറ്റ് ലോകം കണ്‍തുറക്കാന്‍ പോവുകയാണ്. ഒക്ടോബറില്‍ ഓസ്‌ട്രേലിയയാണ് ടി20 ലോകകപ്പിന് വേദിയാവുന്നത്. നിലവിലെ ചാമ്പ്യന്മാര്‍ ഓസ്‌ട്രേലിയയാണ്. അതുകൊണ്ട് തന്നെ അവരുടെ തട്ടകത്തിലേക്ക് ടി20 ലോകകപ്പ് എത്തുമ്പോള്‍ ഫേവറേറ്റുകള്‍ ഓസ്‌ട്രേലിയ തന്നെയാണ്. ഇന്ത്യ, ഇംഗ്ലണ്ട്, ന്യൂസീലന്‍ഡ്, പാകിസ്താന്‍ എന്നിവരെല്ലാം ഓസ്‌ട്രേലിയക്ക് വലിയ വെല്ലുവിളി ഉയര്‍ത്താന്‍ കെല്‍പ്പുള്ളവരാണ്.

ഇത്തവണ ഓസ്‌ട്രേലിയയിലാണ് ടി20 ലോകകപ്പെന്നത്തിനാല്‍ പേസര്‍മാര്‍ക്ക് നിര്‍ണ്ണായക റോളാണുള്ളത്. പേസിനെയും ബൗണ്‍സിനെയും തുണക്കുന്ന പിച്ചാണ് ഓസ്‌ട്രേലിയയിലേത്. അതുകൊണ്ട് തന്നെ ശക്തരായ പേസ് ബൗളര്‍മാരെ എല്ലാ ടീമിനും ആവിശ്യമാണ്. ഇത്തവണത്തെ ടി20 ലോകകപ്പില്‍ ബാറ്റ്‌സ്മാന്‍മാരെ വിറപ്പിക്കാന്‍ ചില പേസര്‍മാര്‍ കാത്തിരിക്കുന്നുണ്ട്. യോര്‍ക്കറുകള്‍ക്കൊണ്ട് ഞെട്ടിക്കാന്‍ കാത്തിരിക്കുന്ന അഞ്ച് പേസര്‍മാരെ അറിയാം.

ജസ്പ്രീത് ബുംറ

ജസ്പ്രീത് ബുംറ

ഇന്ത്യയുടെ പേസ് സൂപ്പര്‍ സ്റ്റാറാണ് ജസ്പ്രീത് ബുംറ. വളരെ കൃത്യതയോടെ യോര്‍ക്കര്‍ എറിയാന്‍ സാധിക്കുന്ന താരമാണ് ജസ്പ്രീത് ബുംറ. പ്രധാനമായും ഡെത്ത് ഓവറിലാണ് ബുംറ മികവ് കാട്ടുന്നത്. റണ്‍സ് പ്രതിരോധിക്കുമ്പോള്‍ ബുറയെറിയുന്ന അവസാന രണ്ട് ഓവറുകള്‍ എതിരാളികളുടെ ചങ്കിടിപ്പ് ഇരട്ടിയാക്കും. നല്ല വേഗത്തിലും സ്ലോ ബോളായും യോര്‍ക്കര്‍ എറിയാന്‍ ബുംറക്ക് കഴിവുണ്ടെന്നതാണ് എടുത്തു പറയേണ്ടത്. ഇത്തവണത്തെ ടി20 ലോകകപ്പില്‍ ഇന്ത്യയുടെ കിരീട സാധ്യതകളില്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്തുക ബുംറയുടെ ബൗളിങ്ങാണെന്ന് നിസംശയം പറയാം.

മിച്ചല്‍ സ്റ്റാര്‍ക്ക്

മിച്ചല്‍ സ്റ്റാര്‍ക്ക്

ആതിഥേയരുടെ വജ്രായുധമാണ് ഇടം കൈയന്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്ക്. ഓസ്‌ട്രേലിയക്കായി ന്യൂബോളിലും ഡെത്ത് ഓവറിലും പടനയിക്കാന്‍ സ്റ്റാര്‍ക്കുണ്ടാവും. ഓഫ് സ്റ്റംപിനോട് ചേര്‍ന്ന് നല്ല വേഗത്തില്‍ യോര്‍ക്കര്‍ എറിയാന്‍ സ്റ്റാര്‍ക്ക് മിടുക്കനാണ്. സ്വിങ് ചെയ്ത് യോര്‍ക്കര്‍ എറിയാന്‍ കഴിവുള്ള അപൂര്‍വ്വ താരങ്ങളിലൊരാളാണ് സ്റ്റാര്‍ക്ക്. വായുവില്‍ പന്തിന് വ്യതിയാനം സൃഷ്ടിക്കാന്‍ മിടുക്കനാണ് സ്റ്റാര്‍ക്ക്. ഇത്തരം പന്തുകള്‍ ബാറ്റ്‌സ്മാന്റെ കണക്കുകൂട്ടല്‍ തെറ്റിക്കുന്നു. ന്യൂബോളിലും ഡെത്ത് ഓവറിലും ഒരുപോലെ മികവ് കാട്ടാന്‍ സ്റ്റാര്‍ക്കിന് സാധിക്കുന്നു.

ASIA CUP: ഹിറ്റ്മാനും റിഷഭുമല്ല, ഇന്ത്യയുടെ തുറുപ്പുചീട്ട് കോലി തന്നെ, ഇതാ കണക്കുകള്‍

ഷഹീന്‍ അഫ്രീദി

ഷഹീന്‍ അഫ്രീദി

പാകിസ്താന്റെ ലോകകപ്പ് പ്രതീക്ഷകള്‍ക്ക് നിറം പകരാന്‍ കെല്‍പ്പുള്ള താരമാണ് ഷഹീന്‍ അഫ്രീദി. ഇടം കൈയന്‍ പേസറുടെ മിന്നല്‍ വേഗത്തിലുള്ള യോര്‍ക്കറുകള്‍ എതിരാളികളുടെ കണക്കുകൂട്ടല്‍ തെറ്റിക്കുന്നു. 6.5 അടി ഉയരം മുതലാക്കി പന്തെറിയുന്ന ഷഹീന്റെ യോര്‍ക്കറുകള്‍ ബാറ്റ്‌സ്മാന്റെ പേടി സ്വപ്‌നമാണ്. സ്വിങ്ങിങ് യോര്‍ക്കറുകളാണ് ഷഹീന്റെയും ശക്തി. 145ന് മുകളില്‍ വേഗത്തിലും കൃത്യതയോടെ യോര്‍ക്കര്‍ എറിയാന്‍ ഷഹീന് മിടുക്കുണ്ട്. 22കാരനായ താരം പാകിസ്താന്റെ എക്‌സ് ഫാക്ടറാണെന്ന് തന്നെ പറയാം.

ട്രന്റ് ബോള്‍ട്ട്

ട്രന്റ് ബോള്‍ട്ട്

ന്യൂസീലന്‍ഡിന്റെ കുന്തമുനയാണ് ട്രന്റ് ബോള്‍ട്ട്. ന്യൂബോളില്‍ ബോള്‍ട്ടിനെപ്പോലെ അപകടകാരിയായ മറ്റൊരു ബൗളറില്ലെന്ന് പറയാം. നല്ല വേഗത്തില്‍ എറിയുന്നതോടൊപ്പം സ്ലോ ബോളെറിയാനും കഴിവുള്ള ബൗളറാണ് ബോള്‍ട്ട്. നന്നായി യോര്‍ക്കര്‍ എറിയുന്ന താരങ്ങളിലൊരാളാണ് ബോള്‍ട്ട്. ന്യൂബോളില്‍ ബോള്‍ട്ടിന്റെ സ്വിങ് ചെയ്‌തെത്തുന്ന പന്തുകള്‍ കളിക്കാന്‍ വലിയ പ്രയാസമാണെന്ന് പറയാം. ആദ്യ പവര്‍പ്ലേയില്‍ എതിര്‍ ടീമിന്റെ നടുവൊടിക്കാന്‍ ബോള്‍ട്ടിന് കഴിവുണ്ട്.

ASIA CUP: ആരും കിരീടം മോഹിക്കേണ്ട, അത് ഇന്ത്യ നേടും!, മൂന്ന് കാരണങ്ങളിതാ

കഗിസോ റബാഡ

കഗിസോ റബാഡ

ദക്ഷിണാഫ്രിക്കയുടെ സ്റ്റാര്‍ പേസറാണ് കഗിസോ റബാഡ. തുടര്‍ച്ചയായി 140 പ്ലസ് വേഗത്തിലെറിയുന്ന റബാഡ നന്നായി യോര്‍ക്കര്‍ എറിയുന്ന താരങ്ങളിലൊരാളാണ്. വേഗത്തില്‍ യോര്‍ക്കര്‍ എറിയാനുള്ള കഴിവാണ് റബാഡയെ കൂടുതല്‍ ശക്തനാക്കുന്നത്. ന്യൂബോളിലും ഡെത്ത് ഓവറിലും എതിരാളികളെ വിറപ്പിക്കാന്‍ റബാഡക്ക് കഴിവുണ്ട്. ടി20 ലോകകപ്പിലെ ദക്ഷിണാഫ്രിക്കയുടെ പ്രതീക്ഷകളിലേറെയും ചുമലിലേറ്റുന്നത് റബാഡയാണെന്ന് പറയാം.

Story first published: Saturday, August 13, 2022, 21:14 [IST]
Other articles published on Aug 13, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+