Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup 2022: ഇംഗ്ലണ്ട് ടീം പ്രഖ്യാപിച്ചു, റോയ് പുറത്ത്, സ്റ്റോക്‌സ് ടീമില്‍

ഓസ്‌ട്രേലിയയില്‍ നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പിനുള്ള 18 അംഗ സംഘത്തെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്. വെടിക്കെട്ട് ഓപ്പണര്‍ ജേസണ്‍ റോയിയെ ഒഴിവാക്കിയെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. അതോടൊപ്പം ടെസ്റ്റ് നായകനും സ്റ്റാര്‍ ഓള്‍റൗണ്ടറുമായ ബെന്‍ സ്‌റ്റോക്‌സിനെ ടീമിലേക്കു തിരിച്ചുവിളിക്കുകയും ചെയ്തിട്ടുണ്ട്. വിക്കറ്റ് കീപ്പറും സൂപ്പര്‍ താരവുമായ ജോസ് ബട്‌ലറാണ് ലോകകപ്പില്‍ ഇംഗ്ലണ്ടിനെ നയിക്കുന്നത്.

കപ്പ് അടിക്കുമോ England , കിടുക്കൻ ടീം എന്ന് ആരാധകർ | *Cricket

നിലവിലെ ചാംപ്യന്‍മാരും ആതിഥേയരുമായ ഓസ്‌ട്രേലിയാണ് ലോകകപ്പിനുള്ള സംഘത്തെ ആദ്യം പ്രഖ്യാപിച്ചത്. ഇപ്പോഴിതാ മുന്‍ ജേതാക്കളായ ഇംഗ്ലണ്ടും ഓസീസിനൊപ്പം ചേര്‍ന്നിരിക്കുകയാണ്. കൂടുതല്‍ ടീമുകള്‍ വരും ദിവസങ്ങളില്‍ ലോകകപ്പ് സംഘത്തെ പ്രഖ്യാപിക്കുമെന്നാണ് വിവരം.

1

പരിക്കിനെ തുടര്‍ന്നാണ് ജേസണ്‍ റോയിയെ ലോകകപ്പിനുള്ള സംഘത്തില്‍ നിന്നും ഇംഗ്ലണ്ട് ഒഴിവാക്കിയത്. കാലിലെ പേശിക്കു പരിക്കേറ്റു വിശ്രമിക്കുന്ന അദ്ദേഹത്തിനു ഇതു ഭേദമാവാന്‍ കൂടുതല്‍ സമയം വേണ്ടി വരുമെന്നാണ് വിവരം. ഇതേ തുടര്‍ന്നാണ് റോയിയെ ടീമില്‍ നിന്നും മാറ്റിനിര്‍ത്തിയത്. ഈ ഫോര്‍മാറ്റിലെ ഏറ്റവും അപകടകാരിയായ താരങ്ങളിലൊരാളായ അഭാവം ലോകകപ്പില്‍ ഇംഗ്ലണ്ടിനു ക്ഷീണമായേക്കും.

2

ഏകദേശം ഒരു വര്‍ഷത്തിനു ശേഷമാണ് ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച മാച്ച് വിന്നര്‍മാരില്‍ ഒരാളായ ബെന്‍ സ്‌റ്റോക്‌സ് ടി20 ടീമില്‍ മടങ്ങിയെത്തിയിരിക്കുന്നത്. ഏകദിന ഫോര്‍മാറ്റില്‍ നിന്നും കുറച്ചു മുമ്പ് വിരമിച്ച അദ്ദേഹം ടെസ്റ്റ്, ടി20 എന്നിവയില്‍ മാത്രമേ നിലവില്‍ ഇംഗ്ലണ്ടിനായി കളിക്കുന്നുള്ളൂ.

4

അതേസമയം, പരിക്കില്‍ നിന്നും മോചിതരായ ഫാസ്റ്റ് ബൗളര്‍മാരായ മാര്‍ക്ക് വുഡ്, ക്രിസ് വോക്‌സ് എന്നിവരെ ലോകകപ്പിനുള്ള ഇംഗ്ലണ്ട് ടീമിലേക്കു തിരിച്ചുവിളിച്ചിട്ടുണ്ട്. ലോകകപ്പിനായി തിരഞ്ഞെടുത്ത ഇതേ ടീം തന്നെയായിരിക്കും ഏഴു ടി20കളുടെ പരമ്പരയ്ക്കായി ഇംഗ്ലണ്ടിലേക്കു പറക്കുക.

Asia Cup 2022: ഇങ്ങനെ തല്ലുകിട്ടിയാല്‍ ആരുടെയും ഉറക്കംപോവും! ആഞ്ഞടിച്ച് മുന്‍ താരം

4

ഇന്ത്യയുമായുള്ള പരമ്പരയില്‍ ഉജ്ജ്വല പ്രകടനം നടത്തിയ ഇടംകൈയന്‍ ഫാസ്റ്റ് ബൗളര്‍ റീസ്സ് ടോപ്പ്‌ലെയെ ലോകകപ്പ് സംഘത്തില്‍ ഇംഗ്ലണ്ട് ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ത്യക്കെതിരേ മാത്രമല്ല സൗത്താഫ്രിക്കയുമായുള്ള പരമ്പരയിലും താരത്തിന്റെ പ്രകടനം മികച്ചതായിരുന്നു.

5

സ്റ്റാര്‍ പേസര്‍ ജോഫ്ര ആര്‍ച്ചര്‍ ഇംഗ്ലണ്ട് ടീമില്‍ ഉള്‍പ്പെട്ടിട്ടില്ല. ഇംഗ്ലണ്ടിനെ സംബന്ധിച്ച് ഏറ്റവും വലിയ നിരാശയും ഇതു തന്നെയായിരിക്കും. പരിക്കിനെ തുടര്‍ന്നു കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി അദ്ദേഹം കളിക്കളത്തിനു പുറത്താണ്. കൈമുട്ടിലെയും പുറംഭാഗത്തെയും പരിക്കുകളെ തുടര്‍ന്നായിരുന്നു ഇത്. ഫിറ്റ്‌നസ് വീണെടുത്തു കൊണ്ടിരിക്കുന്ന ആര്‍ച്ചര്‍ ടി20 ലോകകപ്പിലൂടെ മടങ്ങിയെത്തുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്. പക്ഷെ പൂര്‍ണ ഫിറ്റ്‌നസ് വീണെടുക്കാന്‍ സമയമെടുക്കുന്നതിനാല്‍ അദ്ദേഹത്തിനു ലോകകപ്പ് നഷ്ടമായിരിക്കുകയാണ്.

യുവിയെപ്പോലെ ആറ് സിക്‌സറാണോ ലക്ഷ്യം വെച്ചത്?, സൂര്യകുമാര്‍ പറയുന്നതിങ്ങനെ

ഇംഗ്ലണ്ടിന്റെ ടി20 ലോകകപ്പ് ടീം

ഇംഗ്ലണ്ടിന്റെ ടി20 ലോകകപ്പ് ടീം

ജോസ് ബട്ട്ലര്‍ (ക്യാപ്റ്റന്‍), മൊയിന്‍ അലി, ജോണി ബെയര്‍‌സ്റ്റോ, ഹാരി ബ്രൂക്ക്, സാം കറെന്‍, ക്രിസ് ജോര്‍ദാന്‍, ലിയാം ലിവിംഗ്സ്റ്റണ്‍, ഡേവിഡ് മലാന്‍, ആദില്‍ റഷീദ്, ഫില്‍ സാള്‍ട്ട്, ബെന്‍ സ്റ്റോക്‌സ്, റീസ് ടോപ്ലേ, ഡേവിഡ് വില്ലി, ക്രിസ് വോക്‌സ്, മാര്‍ക്ക് വുഡ്.

റിസര്‍വ് താരങ്ങള്‍- ലിയാം ഡോസണ്‍, റിച്ചാര്‍ഡ് ഗ്ലീസണ്‍, ടൈമല്‍ മില്‍സ്.

8

ടി20 ലോകകപ്പിനു മുമ്പ് ഓസ്‌ട്രേലിയയില്‍ മൂന്നു ടി20കളുടെ പരമ്പര ഇംഗ്ലണ്ട് കളിക്കുന്നുണ്ട്. ഒക്ടോബര്‍ ഒമ്പതു മുതല്‍ 14 വരെയാണ് പരമ്പര. ഒക്ടോബര്‍ 22നു അപകടകാരികളായ അഫ്ഗാനിസ്താനുമായിട്ടാണ് ടി20 ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ മല്‍സരം. ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ് എന്നിവരും ഇതേ ഗ്രൂപ്പില്‍ തന്നെയാണ്. യോഗ്യതാ മല്‍സരം കളിച്ചെത്തുന്ന രണ്ടു ടീമുകള്‍ കൂടി ഗ്രൂപ്പിലേക്കു വരും.

Story first published: Friday, September 2, 2022, 16:16 [IST]
Other articles published on Sep 2, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+