For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

Asia Cup 2022: ഇങ്ങനെ തല്ലുകിട്ടിയാല്‍ ആരുടെയും ഉറക്കംപോവും! ആഞ്ഞടിച്ച് മുന്‍ താരം

റീതീന്ദര്‍ സോധിയുടേതാണ് വിമര്‍ശനം

ഏഷ്യാ കപ്പില്‍ ഹോങ്കോങുമായുള്ള മല്‍സരത്തില്‍ നന്നായി തല്ലുവങ്ങിയ ഇന്ത്യയുടെ യുവ പേസ് ജോടികളെ വിമര്‍ശിച്ച് മുന്‍ താരം റീതീന്ദര്‍ സോധി. ആവേശ് ഖാന്‍, അര്‍ഷ്ദീപ് സിങ് എന്നിവര്‍ ദയനീയ പ്രകടനമായിരുന്നു കളിയില്‍ കാഴ്ചവച്ചത്. ഹോങ്കോങ് ബാറ്റര്‍മാര്‍ യാതൊരു കൂസലുമില്ലാതെയാണ് രണ്ടുപേരെയും തല്ലിച്ചതച്ചത്. ഓരോ വിക്കറ്റ് ഇരുവരും വീഴ്ത്തിയെങ്കിലും റണ്‍സ് വിട്ടുകൊടുക്കുന്നതില്‍ ഒരു പിശുക്കും കാണിച്ചില്ല.

1

ഹോങ്കോങിനെപ്പോലെ ഒരു ചെറീയ ടീമിനോടു ഇങ്ങനെ തല്ലുവാങ്ങുന്നത് ബൗളര്‍മാരെ സംബന്ധിച്ച് ഉറക്കമില്ലാത്ത രാത്രികളായിരിക്കും സമ്മാനിക്കുകയെന്നു റീതീന്ദര്‍ ചൂണ്ടിക്കാട്ടി. ബുധനാഴ്ച രാത്രി നടന്ന കളിയില്‍ ഇന്ത്യ ഹോങ്കോങിനെ 40 റണ്‍സിനു തോല്‍പ്പിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

2

ഹോങ്കോങുമായുള്ള കളിയില്‍ ഇന്ത്യന്‍ ബൗളിങ് നിരയിലെ ദുരന്തനായകന്‍ ആവേശ് ഖാനായിരുന്നു. നാലോവറില്‍ താരം വിട്ടുകൊടുത്തത് 53 റണ്‍സാണ്. 13.20 എന്ന ദയനീയ ഇക്കോണമി റേറ്റിലായിരുന്നു ഇത്. അര്‍ഷ്ദീപ് സിങും ഒട്ടും പിന്നിലായിരുന്നില്ല. മുന്‍ മല്‍സരങ്ങളിലെല്ലാം വളരെ മികച്ച ലൈനും ലെങ്തും കാത്തുസൂക്ഷിച്ച് പന്തെറിഞ്ഞ അര്‍ഷ്ദീപിനു എല്ലാം പാളിയ ദിവസമായിരുന്നു ഇത്. നാലോവറില്‍ 11 ഇക്കോണമി റേറ്റില്‍ 44 റണ്‍സ് താരം വിട്ടുകൊടുത്തു.

Asia Cup 2022: സൂര്യക്കു വേണ്ടി പൃഥ്വിരാജ് രംഗത്ത്! നമ്മുടെ വീരുവാകും, ബിസിസിഐ അതു ചെയ്യണം

3

പാകിസ്താനുമായുള്ള മല്‍സരത്തിലെ നമ്മളുടെ ബൗളിങുമായി താരതമ്യം ചെയ്യുമ്പോള്‍ ഹോങ്കോങിനെതിരായ പേസ് ബൗങിങ് പ്രകടനം ശരാശരിക്കും താഴെയായിരുന്നു. അര്‍ഷ്ദീപ് സിങിനു തന്റെ ദിശ നഷ്ടമായിരുന്നു. ആവേശ് ഖാനാവട്ടെ വളരെയധികം വില പിടിപ്പുള്ള ബൗളറായി മാറുകയും ചെയ്തതായി റീതീന്ദര്‍ സോധി വ്യക്തമാക്കി.
ഹോങ്കോങിനെതിരേ നിങ്ങള്‍ ഈ തരത്തില്‍ പ്രഹരിക്കപ്പെടുകയാണെങ്കില്‍ അതു നിങ്ങള്‍ക്കു രാത്രിയില്‍ ഉറക്കം തരില്ല. ഇത്തരം പ്രകടനങ്ങള്‍ ഒരു ബൗളറുടെ ആത്മവിശ്വാസം തകര്‍ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

4

ചിരവൈരികളായ പാകിസ്താനെതിരേ കഴിഞ്ഞ ഞായറാഴ്ച നടന്ന സൂപ്പര്‍ പോരാട്ടത്തില്‍ അര്‍ഷ്ദീപ് സിങ് മികച്ച പ്രകടനം നടത്തിയിരുന്നു. 3.5 ഓവറില്‍ 33 റണ്‍സ് വിട്ടുകൊടുത്ത് രണ്ടു വിക്കറ്റുകള്‍ നേടിയിരുന്നു. എന്നാല്‍ ഈ കളിയിലും ആവേശ് ഖാന്റെ പ്രകടനം അത്ര മികച്ചതായിരുന്നില്ല. രണ്ടോവറില്‍ 19 റണ്‍സാണ് താരം വിട്ടുകൊടുത്തത്. ഫഖര്‍ സമാന്റെ വിക്കറ്റ് ഭാഗ്യം കൊണ്ട് വീഴ്ത്തിയെങ്കിലും ബൗളിങ് നിരയില്‍ ഏറ്റവും നിരാശപ്പെടുത്തിയത് അദ്ദേഹമായിരുന്നു.

ദാദയ്ക്കു പിറകെ ഇന്ത്യയെ നയിക്കാന്‍ സച്ചിനും! കപ്പ് നിലനിര്‍ത്തുമോ മാസ്റ്റര്‍ ബ്ലാസ്റ്റര്‍?

5

അതേസമയം, ഹോങ്കോങിനെതിരേ മാത്രമല്ല കഴിഞ്ഞ കുറച്ചു മാസങ്ങളായി ആവേശ് ഖാനു തന്റെ മികച്ച പ്രകടനം കൈമോശം വന്നിരിക്കുകയാണെന്നു മുന്‍ സെലക്ടരും വിക്കറ്റ് കീപ്പറുമായ സാബ കരീം ചൂണ്ടിക്കാട്ടി. ജൂണില്‍ സൗത്താഫ്രിക്കയുമായി നടന്ന ടി20 പരമ്പര മുതല്‍ ആവേശ് റണ്‍സ് വഴങ്ങുന്നത് പതിവാക്കിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
കൂടുതല്‍ സ്ഥിരതയോടെ ബൗള്‍ ചെയ്ത് പ്രകടന മെച്ചപ്പെടുത്തുന്നതിനായി ബൗളിഹ് കോച്ച് പരസ് മാംബ്രെയുടെ സഹായം തേടണമെന്നും കരീം ഉപദേശിച്ചു.

6

ആവേശ് ഖാന് കുറച്ചു കാലമായി ഹാര്‍ഡ് ലെങ്ത് നഷ്ടമായതു പോലെയാണ് കാണപ്പെടുന്നത്. ബൗളിങ് കോച്ച് പരസ് മാംബ്രെ താരത്തിനോടൊപ്പം പ്രത്യേകമായി തന്നെ പ്രവര്‍ത്തിക്കേണ്ടത് ആവശ്യമാണ്. വേരിയേഷനുകളില്‍പ്പോലും ആവേശ് തന്റെ ശരിയായ ലെങ്ത്ത് കണ്ടെത്തേണ്ടത് ആവശ്യമാണ്.
ഹോങ്കോങുമായുള്ള മല്‍സരത്തില്‍ നേടിയ 40 റണ്‍സിന്റെ വിജയത്തോടെ ഇന്ത്യ ഗ്രൂപ്പ് ജേതാക്കളായി സൂപ്പര്‍ ഫോറിലേക്കു യോഗ്യത നേടിയിരുന്നു.

Story first published: Thursday, September 1, 2022, 16:51 [IST]
Other articles published on Sep 1, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+