ദാദയ്ക്കു പിറകെ ഇന്ത്യയെ നയിക്കാന്‍ സച്ചിനും! കപ്പ് നിലനിര്‍ത്തുമോ മാസ്റ്റര്‍ ബ്ലാസ്റ്റര്‍?
സൗരവ് ഗാംഗുലിക്കു പിന്നാലെ ഇന്ത്യന്‍ ടീമിന്റെ നായകനായി മുന്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുമെത്തുന്നു. വരാനിരിക്കുന്ന പ്രദര്‍ശന മല്‍സരത്തില്‍ ഇന്ത്യ മഹാരാജാസ് ടീമിന്റെ ക്യാപ്റ്റനായി ബിസിസിഐ പ്രസിഡന്റ് കൂടിയായിരുന്ന ദാദയെ തിരഞ്ഞെടുത്തിരുന്നു. ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനത്തിന്റെ 75ാം വാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായാണ് ഈ മല്‍സരം സംഘടിപ്പിച്ചിരിക്കുന്നത്. ഇന്ത്യയുടെ എതിരാളികള്‍ ലോക ഇലവനാണ്.
ഇപ്പോഴിതാ സച്ചിനും ഇന്ത്യയെ നയിക്കാന്‍ തയ്യാറെടുക്കുകയാണ്. വെറ്ററന്‍ താരങ്ങള്‍ അണിനിരക്കുന്ന റോഡ് സേഫ്റ്റി ലോക സീരീസില്‍ ഇന്ത്യ ലെജന്റ്‌സ് ടീമിനെയാണ് സച്ചിന്‍ നയിക്കുക.

റോഡ് സുരക്ഷയെക്കുറിച്ച് ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് കഴിഞ്ഞ വര്‍ഷം ലോക സീരീസിനു തുടക്കമിട്ടത്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ഏഴു ടീമുകള്‍ അണിനിരന്ന ചാംപ്യന്‍ഷിപ്പില്‍ കിരീടം ചൂടിയത് ടീം ഇന്ത്യയായിരുന്നു. ടൂര്‍ണമെന്റില്‍ സച്ചിന്‍ ടെണ്ടുല്‍ക്കറായിരുന്നു ഇന്ത്യന്‍ ക്യാപ്റ്റന്‍. ഫൈനലില്‍ തിലകരത്‌നെ ദില്‍ഷന്‍ നയിച്ച ശ്രീലങ്കന്‍ ടീമിനെ ഇന്ത്യ തോല്‍പ്പിക്കുകയായിരുന്നു.
ഏഷ്യാ കപ്പിലെടുത്തില്ല, ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമില്‍ അവന്‍ ഉറപ്പായും വേണം!- മുന്‍ താരം

ടൂര്‍ണമെന്റിന്റെ രണ്ടാം സീസണിലും സച്ചിന്‍ ടെണ്ടുല്‍ക്കര്‍ തന്നെ ഇന്ത്യയെ നയിക്കുമെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ വന്നിരിക്കുന്നത്. ഈ മാസം 10 മുതല്‍ ഒക്ടോബര്‍ രണ്ടു വരെയാണ് റോഡ് സേഫ്റ്റി ലോക സീരീസ് ടി20 ടൂര്‍ണമെന്റ് നടക്കുന്നത്. ഇപ്പോള്‍ യുഎഇയില്‍ പുരോഗമിക്കുന്ന ഏഷ്യാ കപ്പ് തീരുന്നതിനു തൊട്ടുമുമ്പ് തന്നെ വെറ്ററന്‍ ഇതിഹാസങ്ങള്‍ പങ്കെടുക്കുന്ന ഈ ടൂര്‍ണമെന്റിനു തുടക്കമാവും.
Asia Cup 2022: അവനെ ഇന്ത്യന്‍ ടീമിലുള്ളവര്‍ക്കു പോലും ഇഷ്ടമല്ല! ആഞ്ഞടിച്ച് അഫ്രീഡി

കഴിഞ്ഞ സീസണിലെ റോഡ് സേഫ്റ്റി ലോക സീരീസില്‍ ഒരുപിടി ഇതിഹാസ താരങ്ങള്‍ ഇന്ത്യ ലെജന്റ്‌സ് ടീമിനു വേണ്ടി കളിച്ചിരുന്നു. നായകനും ഓപ്പണുമായ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ഓപ്പണിങ് പങ്കാളി മുന്‍ ഇതിഹാസം വീരേന്ദര്‍ സെവാഗായിരുന്നു.

വര്‍ഷങ്ങള്‍ക്കു ശേഷം സച്ചിന്‍- സെവാഗ് ഐക്കോണിക് ജോടിയെ ഈ ടൂര്‍ണമെന്റിലൂടെ കളിക്കളത്തില്‍ കാണാന്‍ ക്രിക്കറ്റ് പ്രേമികള്‍ക്കു അവസരം ലഭിച്ചിരുന്നു.
യുവരാജ സിങ്, ഇര്‍ഫാന്‍ പഠാന്‍, യൂസുഫ് പഠാന്‍ തുടങ്ങിയ വമ്പന്‍ താരങ്ങളും കഴിഞ്ഞ തവണ ടീമിലുണ്ടായിരുന്നു. ഈ സീസണിലും ഇവര്‍ കളിക്കുമെന്നാണ് വിവരം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications