
1992ലെ ലോകകപ്പ്
1992ലെ ഏകദിന ലോകകപ്പിന്റെ തനിയാവര്‍ത്തനമാണ് നമുക്ക് ഈ ടൂര്‍ണമെന്റില്‍ കാണാന്‍ സാധിക്കുന്നത്. ഗ്രൂപ്പു ഘട്ടത്തിലെ ആദ്യ കളിയില്‍ അന്നു ഇന്ത്യയോടു പരാജയമേറ്റുവാങ്ങി. പിന്നീട് തുടര്‍ച്ചയായി മൂന്നു കളികള്‍ ജയിച്ച് പാകിസ്താന്‍ നോക്കൗട്ട് റൗണ്ടില്‍ കടന്നു. മഴയെ തുടര്‍ന്ന് നിര്‍ണായകമായ ഒരു പോയിന്റ് ലഭിച്ചതും അവരെ സഹായിച്ചു. സെമി ഫൈനലിലെത്തിയ പാക് ടീമിനെ പിന്നീട് തടയുക ദുഷ്‌കരമായിരുന്നു. കിരീടവിജയത്തിലാണ് അന്നു പാകിസ്താന്റെ കുതിപ്പ് അവസാനിച്ചതെന്നും ഡാനിഷ് കനേരിയ ചൂണ്ടിക്കാട്ടി.

അപ്രവചനീയമായ ടീം
പാകിസ്താന്‍ വളരെ അപ്രവചനീയമായ ടീമാണ്. ഇപ്പോള്‍ മാത്രമല്ല ആദ്യകാലം മുതല്‍ പാക് ടീം ഇങ്ങനെ തന്നെയാണ് തുടര്‍ന്നു വരുന്നത്. ഗ്രൂപ്പുതല മല്‍സരങ്ങളില്‍ ഞങ്ങള്‍ അത്ര നന്നായി പെര്‍ഫോം ചെയ്യാറില്ല. എന്നാല്‍ ഗ്രൂപ്പുഘട്ടം പിന്നിട്ട് കഴിഞ്ഞാല്‍ പാകിസ്താന്‍ വളരെയധികം അപകടകാരികളായി തീരും.
അപ്രവചനീയത തന്നെയാണ് പാകിസ്താനെ അപകടകാരികളാക്കി മാറ്റുന്നത്. ചിത്രത്തില്‍ പോലും ഇല്ലാതെ നില്‍ക്കുന്ന ഇടത്തു നിന്നും ചിലപ്പോള്‍ പാക് ടീം മുന്നിലേക്കു കയറിവരുകയും ചെയ്യുമെന്നും ഡാനിഷ് കനേരിയ പറഞ്ഞു.

മൂന്നു ടീമുകളും ഭയക്കും
ഈ ലോകകപ്പില്‍ പാകിസ്താന്‍ തികച്ചും അപ്രതീക്ഷിതമായി സെമി ഫൈനലിലെത്തിയതോടെ നേരത്തേ സെമിയിലുള്ള ഇന്ത്യ, ന്യൂസിലാന്‍ഡ്, ഇംഗ്ലണ്ട് തുടങ്ങിയവരെല്ലാം ആശങ്കയിലാണ്. കാരണം പാക് ടീമിനു അദ്ഭുതങ്ങള്‍ കാണിക്കാന്‍ കഴിയുമെന്നു അവര്‍ക്കറിയാം.
2017ലെ ഐസിസി ചാംപ്യന്‍സ് ട്രോഫിയുടെ ഫൈനല്‍ ആരും മറക്കാനിടയില്ല. അന്നു ഇന്ത്യക്കെതിരായ ഫൈനലില്‍ എത്ര ഗംഭീരമായിട്ടാണ് സര്‍ഫ്രാസ് അഹമ്മദിന്റെ ക്യാപ്റ്റന്‍സിയില്‍ പാക് ടീം ജയിച്ചുകയറിയതെന്നും ഡാനിഷ് കനേരിയ നിരീക്ഷിച്ചു.

കിരീട ഫേവറിറ്റുകളിലൊന്ന്
ഇത്തവണത്തെ ടി20 ലോകകപ്പിലെ കിരീട ഫേവറിറ്റുകളിലൊന്നായി പാകിസ്താന്‍ മാറിയിരിക്കുകയാണ്. ഇന്ത്യ കഴിഞ്ഞാല്‍ ഏറ്റവുമധികം കിരീട സാധ്യത പാകിസ്താനാണ്. പാകിസ്താന് ബാറ്റിങില്‍ തകര്‍ച്ച നേരിട്ടിരുന്നു. ക്യാപ്റ്റന്‍ ബാബര്‍ ആസം റണ്ണെടുക്കാന്‍ പാടുപെടുകയാണ്. ഈ ടൂര്‍ണമെന്റില്‍ അദ്ദേഹത്തിനു ഇതുവരെ കളിച്ച അഞ്ചു മല്‍സരങ്ങളിലായി 50 റണ്‍സ് പോലും തികയ്ക്കാനായിട്ടില്ല.
പക്ഷെ ബാബര്‍ ഓപ്പണിങ് പൊസിഷനില്‍ നിന്നും മാറി വണ്‍ഡൗണ്‍ ഇറങ്ങാന്‍ സാധ്യതയില്ല. മുഹമ്മദ് ഹാരിസും ഇഫ്തിഖാര്‍ അഹമ്മദും നന്നായി ബാറ്റ് ചെയ്യുന്നത് പാകിസ്താനു പ്രതീക്ഷ നല്‍കുന്നുണ്ട്. ഷാന്‍ മസൂദിന് സ്ഥിരതയില്ലെങ്കിലും മോശമല്ലാതെ റണ്‍സ് സ്‌കോര്‍ ചെയ്യുന്നുണ്ടെന്നും ഡാനിഷ് കനേരിയ വിലയിരുത്തി.

ബൗളിങ് ശക്തം
പാകിസ്താന്റെ ബൗളിങ് നിര എല്ലാ കാലത്തും എതിരാളികളെ ഭയപ്പെടുത്തുന്നതായിരുന്നു. ഈ ലോകകപ്പിലും അതില്‍ മാറ്റമൊന്നുമില്ല. കഴിഞ്ഞ മല്‍സരങ്ങളില്‍ കൂടുതല്‍ മികച്ച ബൗളിങാണ് പാക് താരങ്ങള്‍ കാഴ്ചവച്ചിട്ടുള്ളത്. ഷഹീന്‍ അഫ്രീഡി ബംഗ്ലാദേശുമായുള്ള കളിയില്‍ നന്നായി ബൗള്‍ ചെയ്തു. നസീം ഷാ, ഹാരിസ് റൗഫ് എന്നിവര്‍ വളരെ മികച്ച പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്.
സ്പിന്‍ ബൗളിങിനെ ഷദാബ് ഖാന്‍ നന്നായി നയിക്കുന്നുണ്ട്. മുഹമ്മദ് നവാസ് ചില കളികളില്‍ നന്നായി പന്തെറിയുകയും ചെയ്യുന്നതായി കാണാമെന്നും ഡാനിഷ് കനേരിയ നിരീക്ഷിച്ചു.
Also Read: T20 World Cup 2022: ബെസ്റ്റ് ഇലവനില്‍ ആരൊക്കെ? ആധിപത്യം ഇന്ത്യക്ക്, ടീമില്‍ ഡച്ച് താരവും!

ന്യൂസിലാന്‍ഡിനെ തോല്‍പ്പിക്കും
സെമി ഫൈനലില്‍ ന്യൂസിലാന്‍ഡിനെ പാകിസ്താന്‍ പരാജയപ്പെടുത്തും. അടുത്തിടെ ന്യൂസിലാന്‍ഡിനെ അവരുടെ നാട്ടില്‍ പോയി തകര്‍ത്തുവിടാന്‍ പാക് ടീമിനായിരുന്നു. ഇതു തീര്‍ച്ചയായും മാനസികമായി പാകിസ്താന് മുന്‍തൂക്കം നല്‍കുകകയും ചെയ്യും.
സിംബാബ്‌വെ, അയര്‍ലാന്‍ഡ് പോലെയുള്ള ചെറിയ ടീമുകളോടു പാകിസ്താന്‍ പജായപ്പെടും. പക്ഷെ വലിയ ടീമുകള്‍ക്കെതിരേ വിജയിക്കുകയും ചെയ്യും. വലിയ ടീമുകളുമായി ഏറ്റുമുട്ടുമ്പോള്‍ മറ്റൊരു മാനസികാവസ്ഥയിലാണ് ടീം കളിക്കാറുള്ളത്. അതു ഏതു കരുത്തരായ എതിരാളികളെയും തോല്‍പ്പിക്കാന്‍ ടീമിനെ സഹായിക്കുകയും ചെയ്യുമെന്നു ഡാനിഷ് കനേരിയ കൂട്ടിച്ചേര്‍ത്തു.


Click it and Unblock the Notifications
