T20 World Cup: ഹൂഡ പ്ലേയിങ് 11 വേണം!, അപ്പോള്‍ ആര് പുറത്താവും? ഇര്‍ഫാന്‍ പഠാന്‍ പറയുന്നു

മുംബൈ: ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ ഇന്നലെയാണ് പ്രഖ്യാപിച്ചത്. അപ്രതീക്ഷിത ട്വിസ്റ്റുകളൊന്നുമില്ലാത്ത ടീമിനെയാണ് ഇന്ത്യ ലോകകപ്പിനായി തിരഞ്ഞെടുത്തിരിക്കുന്നത്. ഒട്ടുമിക്ക സൂപ്പര്‍ താരങ്ങളും ടീമില്‍ സ്ഥാനം നേടിയിട്ടുണ്ട്. ഏഷ്യാ കപ്പില്‍ നിറം മങ്ങിയ കെ എല്‍ രാഹുലിനെയും റിഷഭ് പന്തിനേയും വീണ്ടും ഇന്ത്യ വിശ്വാസം അര്‍പ്പിച്ചപ്പോള്‍ സഞ്ജു സാംസണ് അവസരം നിഷേധിക്കപ്പെട്ടു. ഇത് മാത്രമാണ് ആരാധകര്‍ക്ക് അല്‍പ്പം നിരാശയുണ്ടാക്കിയത്.
ടീം പ്രഖ്യാപിച്ച് കഴിഞ്ഞതിനാല്‍ ഇനിയുള്ള പ്രധാന തലവേദന പ്ലേയിങ് 11 സംബന്ധിച്ചാണ്. ആരൊക്കെയാവും ഇന്ത്യയുടെ പ്ലേയിങ് 11 ഉള്‍പ്പെടുകയെന്നത് വലിയൊരു ചര്‍ച്ചാ വിഷയം തന്നെയാണ്. ഇപ്പോഴിതാ ആദ്യ മത്സരത്തില്‍ ഇന്ത്യയുടെ പ്ലേയിങ് 11 ദീപക് ഹൂഡ വേണമെന്ന് വാദിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പഠാന്‍. ഇന്ത്യയുടെ ടീം ഘടനയെക്കുറിച്ച് വ്യക്തമായ ധാരണയും ഇര്‍ഫാന്‍ പങ്കുവെച്ചു.

'ആദ്യ മത്സരം മുതല്‍ ദീപക് ഹൂഡ ഇന്ത്യയുടെ പ്ലേയിങ് 11 വേണമെന്നാണ് കരുതുന്നത്. കാരണം അവനെ ഇന്ത്യക്ക് ആറാം ബൗളറായി ഉപയോഗിക്കാം. ഇന്ത്യ ലോകകപ്പില്‍ പ്രയാസപ്പെടാന്‍ സാധ്യതയുള്ളത് ഇക്കാര്യത്തിലാണ്. മധ്യനിരയില്‍ ഹൂഡ വേണോ അതോ ഇടം കൈയന്‍ ബാറ്റ്‌സ്മാന്‍ വേണോയെന്നത് ആശയക്കുഴപ്പം ഉണ്ടാക്കിയേക്കാം. എന്നാല്‍ എനിക്ക് തോന്നുന്നത് ഹൂഡയാണ് അല്‍പ്പം കൂടി ടീമിന് ഗുണം ചെയ്യുകയെന്നാണ്.
റിസര്‍വ് ബാറ്റ്‌സ്മാനായും ഓള്‍റൗണ്ടറായും അവനെ പരിഗണിക്കാം. ചിലപ്പോള്‍ ആദ്യ രണ്ട് മത്സരങ്ങളിലും അവനെ പുറത്തിരുത്തിയേക്കാം. എന്നാല്‍ അവന്‍ മാച്ച് വിന്നറാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. അടിച്ചുതകര്‍ത്ത് കളിക്കുന്ന ബാറ്റ്‌സ്മാനും പന്തുകൊണ്ട് കുറച്ച് ഓവറുകള്‍ ചെയ്യാനും സാധിക്കുന്ന അവന്‍ മികച്ചൊരു ഫീല്‍ഡറുമാണ്. എന്റെ ടീമില്‍ ഞാന്‍ അവനെ തീര്‍ച്ചയായും പരിഗണിക്കും'-ഇര്‍ഫാന്‍ പഠാന്‍ പറഞ്ഞു.
ബാബറോ കോലിയോ ബെസ്റ്റ്?, അവന്‍ തന്നെ കേമന്‍, പാക് കോച്ച് സക്ലെയ്ന്‍ മുഷ്താഖ് പറയുന്നു

എന്നാല്‍ ഇന്ത്യയുടെ പ്ലേയിങ് 11 ഹൂഡ ഉള്‍പ്പെടാനുള്ള സാധ്യത കുറവാണ്. ഇടം കൈയന്‍ ബാറ്റ്‌സ്മാനായ റിഷഭ് പന്തിനെ ഇന്ത്യക്ക് കളിപ്പിക്കാതെ മറ്റ് മാര്‍ഗമില്ല. ഇടം കൈയന്‍മാരില്ലാതെ ഇറങ്ങിയാല്‍ ഇന്ത്യയുടെ ടീം ബാലന്‍സിനെയത് ബാധിക്കുമെന്നുറപ്പ്. അതുകൊണ്ടാണ് മോശം ഫോമിലായിട്ടും റിഷഭിനെ ഇന്ത്യ ടീമില്‍ ഉള്‍പ്പെടുത്തിയത്.

എട്ടാം നമ്പറില്‍ ഇന്ത്യ ആര്‍ അശ്വിനെ പരിഗണിക്കണമെന്നും ഇര്‍ഫാന്‍ പറഞ്ഞു. 'ഇടം കൈയന്‍മാരെ പരിഗണിക്കുമ്പോള്‍ തീര്‍ച്ചയായും അക്ഷര്‍ പട്ടേലിനെക്കാള്‍ മുന്‍തൂക്കം റിഷഭ് പന്തിനാണ്. സ്പിന്‍ നിരയിലേക്ക് നോക്കുമ്പോള്‍ അശ്വിന്‍ ചഹാലിനൊപ്പം കളിക്കണമെന്നാണ് തോന്നുന്നത്. കാരണം സമീപകാലത്തായി അശ്വിന്‍ തന്റെ ബാറ്റിങ് വളരെയധികം മെച്ചപ്പെടുത്തിയിട്ടുണ്ട്. 8 റണ്‍സില്‍ താഴെ മാത്രമാണ് അവന്റെ ഇക്കോണമി. ആക്രമണ ക്രിക്കറ്റിന്റെ ശൈലിയിലേക്ക് അവന്‍ മാറിയിട്ടുണ്ട്. അതുകൊണ്ട് തന്നെ എട്ടാം നമ്പറിന് അനുയോജ്യന്‍ അശ്വിനാണ്'-ഇര്‍ഫാന്‍ കൂട്ടിച്ചേര്‍ത്തു.
T20 World Cup: ഇന്ത്യ അവനെ വിശ്വസിക്കരുത്!, നേട്ടം ഉണ്ടാക്കിത്തരില്ല, പേസറെക്കുറിച്ച് ബട്ട്

നിലവിലെ സാധ്യതകള്‍ പ്രകാരം റിഷഭ് പന്തിനെ പരിഗണിച്ച് അക്ഷറിനെ ഇന്ത്യ പുറത്തിരുത്താനാണ് സാധ്യത. ഓസ്‌ട്രേലിയയിലെ സാഹചര്യം പേസിന് അനുകൂലമായതിനാല്‍ പേസ് കരുത്തുയര്‍ത്തി വേണം ഇന്ത്യക്ക് മത്സരത്തിനിറങ്ങാന്‍. വിരാട് കോലി, രോഹിത് ശര്‍മ, കെ എല്‍ രാഹുല്‍, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത്, ഹര്‍ദിക് പാണ്ഡ്യ, ദിനേഷ് കാര്‍ത്തിക്, ഹര്‍ഷല്‍ പട്ടേല്‍, ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുംറ, യുസ് വേന്ദ്ര ചഹാല്‍ എന്നിവര്‍ പ്ലേയിങ് 11 ഉള്‍പ്പെടാനാണ് സാധ്യത.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications