For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2022: ഇന്ത്യയുടെ സര്‍പ്രൈസ്, ഉമ്രാന്‍ ഓസ്‌ട്രേലിയയിലേക്ക്, നിര്‍ണ്ണായക നീക്കം

ബൗളിങ്ങില്‍ വലിയ വെല്ലുവിളികള്‍ മുന്നില്‍ നില്‍ക്കെ ആരും പ്രതീക്ഷിക്കാത്ത സര്‍പ്രൈസ് നീക്കം നടത്തിയിരിക്കുകയാണ് ഇന്ത്യ

1

മുംബൈ: ടി20 ലോകകപ്പ് ഒക്ടോബര്‍ 16ന് ആരംഭിക്കാനിരിക്കെ ഇന്ത്യയെ അലട്ടുന്നത് പരിക്കും പേസ് ബൗളര്‍മാരുടെ മോശം പ്രകടനവുമാണ്. ജസ്പ്രീത് ബുംറയുടെ പരിക്ക് വലിയ തലവേദനയാണെന്നതില്‍ തര്‍ക്കമില്ല. ഇതോടൊപ്പം ഡെത്ത് ഓവറിലെ ഇന്ത്യയുടെ മോശം ബൗളിങ് പ്രകടനവും തിരിച്ചടി നല്‍കുന്നു. ബൗളിങ്ങില്‍ വലിയ വെല്ലുവിളികള്‍ മുന്നില്‍ നില്‍ക്കെ ആരും പ്രതീക്ഷിക്കാത്ത സര്‍പ്രൈസ് നീക്കം നടത്തിയിരിക്കുകയാണ് ഇന്ത്യ.

ഒക്ടോബര്‍ 6ന് ലോകകപ്പിനായി ഓസ്‌ട്രേലിയയിലേക്ക് പോകുന്ന ഇന്ത്യന്‍ ടീമിനൊപ്പം ജമ്മു കാശ്മീര്‍ പേസര്‍ ഉമ്രാനെ മാലിക്കിനെയും മുഹമ്മദ് സിറാജിനെയും ഇന്ത്യ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. മുഹമ്മദ് സിറാജ് ബുംറയുടെ പകരക്കാരനായി ദക്ഷിണാഫ്രിക്കന്‍ പരമ്പരയിലേക്കെത്തിയിട്ടുണ്ട്. എന്നാല്‍ ഉമ്രാനെ പരിഗണിക്കുമെന്ന യാതൊരു സൂചനയുമില്ലാതെയാണ് ഇന്ത്യ ഇത്തരമൊരു നീക്കം നടത്തിയത്. ഇന്‍സൈഡ് സ്‌പോര്‍ട്ടാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

തുടര്‍ച്ചയായി 150 പ്ലസ് വേഗം

തുടര്‍ച്ചയായി 150 പ്ലസ് വേഗം

ഐപിഎല്ലിലൂടെ അതിവേഗ പേസറെന്ന പേരെടുത്ത താരമാണ് ഉമ്രാന്‍ മാലിക്. തുടര്‍ച്ചയായി 150 പ്ലസ് വേഗം കുറിക്കാന്‍ താരത്തിന് സാധിക്കും. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനൊപ്പം മികച്ച പ്രകടനം നടത്തി ഞെട്ടിച്ച ഉമ്രാന്‍ മാലിക്കിന് ഇന്ത്യന്‍ ജഴ്‌സിയിലേക്കെത്തിയപ്പോള്‍ മികച്ച പ്രകടനം നടത്താനായിരുന്നില്ല. മികച്ച ലൈനോ ലെങ്‌തോ കണ്ടെത്താന്‍ സാധിക്കാത്ത താരം തല്ലുകൊള്ളിയായതോടെ ടീമിന് പുറത്തായി.

എന്നാല്‍ ഇക്കഴിഞ്ഞ ഇന്ത്യ എ ടീമിന്റെ ന്യൂസീലന്‍ഡ് എ ടീമുമായുള്ള ഏകദിന പരമ്പരയില്‍ ഉമ്രാന്‍ ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെട്ടിരുന്നു. ഭേദപ്പെട്ട പ്രകടനം നടത്തിയതാണ് ഉമ്രാന് ഓസ്‌ട്രേലിയയിലേക്കുള്ള ടിക്കറ്റ് നേടിക്കൊടുത്തതെന്ന് പറയാം. അതിവേഗം പന്തെറിയുന്ന ഉമ്രാനെപ്പോലൊരു പേസര്‍ക്ക് ഓസീസ് സാഹചര്യങ്ങളില്‍ തിളങ്ങാനാവും. ഇന്ത്യ കൂടുതല്‍ അവസരങ്ങള്‍ നല്‍കി ഉമ്രാനെ ടി20 ലോകകപ്പിലേക്ക് വളര്‍ത്തിക്കൊണ്ടുവരണമെന്ന് പറയുന്നവര്‍ ഏറെയായിരുന്നു.

Also Read : T20 World Cup 2022: ഇന്ത്യന്‍ ടീമില്‍ മാറ്റമുണ്ടാവുമോ?, രണ്ട് മാറ്റങ്ങള്‍ക്ക് സാധ്യത!, അറിയാം

നെറ്റ്‌സില്‍ ഇന്ത്യക്ക് കരുത്താവും

നെറ്റ്‌സില്‍ ഇന്ത്യക്ക് കരുത്താവും

എന്നാല്‍ തല്ലുകൊള്ളിയായതോടെ താരം തഴയപ്പെട്ടു. എന്നാല്‍ ഉമ്രാനൊപ്പമെത്തിയ ഇടം കൈയന്‍ പേസര്‍ അര്‍ഷദീപ് സിങ് മികച്ച പ്രകടനത്തോടെ ടി20 ലോകകപ്പ് ടിക്കറ്റെടുക്കുകയും ചെയ്തു. ഉമ്രാനെ ഔദ്യോഗികമായി ടീമില്‍ ഉള്‍പ്പെടുത്തിയെന്നതിന് സ്ഥിരീകരണമില്ല. ഉമ്രാനെ ഒപ്പം കൂട്ടിയാല്‍ നെറ്റ്‌സില്‍ ബാറ്റ്‌സ്മാന്‍മാര്‍ക്കത് ഗുണം ചെയ്യും. കാരണം ഓസീസിലെ പിച്ചുകള്‍ക്ക് അധിക വേഗമുണ്ട്.

ബാറ്റ്‌സ്മാന്‍മാര്‍ക്ക് വേഗം വലിയ വെല്ലുവിളി ഉയര്‍ത്തിയേക്കും. 150 പ്ലസ് വേഗം കുറിക്കാന്‍ സാധിക്കുന്ന ഉമ്രാനെ ഇന്ത്യ ലോകകപ്പിനുള്ള ടീമിലേക്ക് പരിഗണിക്കാന്‍ സാധ്യത കുറവാണ്. വേണ്ടത്ര മത്സര പരിചയം ഇല്ലെന്നത് തന്നെയാണ് കാരണം. എന്നാല്‍ നെറ്റ്‌സില്‍ പരിശീലനത്തിന് സഹായിയായി ഉമ്രാനെ കൂട്ടുന്നത് മികച്ച തീരുമാനം തന്നെയാണെന്ന് പറയാം.

Also Read : ഗംഭീര ഫോമില്‍, പക്ഷെ ലോകകപ്പ് ടീമിലിടമില്ല, അഞ്ച് പേരിതാ, ഒരു ഇന്ത്യന്‍ താരവും

മുഹമ്മദ് സിറാജ് തല്ലുകൊള്ളി

മുഹമ്മദ് സിറാജ് തല്ലുകൊള്ളി

മുഹമ്മദ് സിറാജിനെ ഇന്ത്യ ബുംറയുടെ പകരക്കാരനായി ദക്ഷിണാഫ്രിക്കന്‍ പരമ്പരയില്‍ ഉള്‍പ്പെടുത്തിയതിനെതിരേ വലിയ ട്രോളുകള്‍ ഇതിനോടകം ഉയരുന്നുണ്ട്. മുഹമ്മദ് ഷമിയും പരിക്കിന്റെ പിടിയിലായിരിക്കുന്ന സാഹചര്യത്തിലാണ് ഇന്ത്യ സിറാജിനെ പരിഗണിച്ചത്. എന്നാല്‍ സിറാജ് തല്ലുകൊള്ളിയായ ബൗളറാണ്. ടി20യില്‍ മോശം ഇക്കോണമിയുള്ള സിറാജിനെ ഓസ്‌ട്രേലിയയിലേക്ക് കൊണ്ടുപോയാലും വലിയ ഗുണം ചെയ്‌തേക്കില്ല.

ഇന്ത്യ കൂടുതല്‍ ബാക്കപ്പ് പേസര്‍മാരെ ഓസ്‌ട്രേലിയയിലേക്ക് കൊണ്ടുപോകാനും സാധ്യതയുണ്ട്. ഇന്ത്യ നിലവില്‍ പരിഗണിച്ചിരിക്കുന്ന പേസര്‍മാരില്‍ ബുംറ ഇതിനോടകം പുറത്തായി. ഹര്‍ഷല്‍ പട്ടേലും ഭുവനേശ്വര്‍ കുമാറും പരിക്കിന്റെ ഭീഷണി നേരിടുന്നവരാണ്. എന്തായാലും ഇത്തവണത്തെ ടി20 ലോകകപ്പില്‍ കപ്പിലേക്കെത്താന്‍ ഇന്ത്യക്ക് വലിയ വെല്ലുവിളികള്‍ തന്നെ മറികടക്കേണ്ടതായുണ്ട്.

Story first published: Friday, September 30, 2022, 21:50 [IST]
Other articles published on Sep 30, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+