
റിഷഭ് കളിക്കണം, മാച്ച് വിന്നര്‍
ദിനേഷ് കാര്‍ത്തികിനെ കളിപ്പിക്കുന്നതിന്റെ പേരില്‍ പുറത്തിരുത്തേണ്ട താരമല്ല റിഷഭ് പന്ത് എന്നാണ് മദന്‍ ലാല്‍ പറയുന്നത്. രാഹുല്‍ ദ്രാവിഡിന്റെയും രോഹിത് ശര്‍മയുടെയും റിഷഭിന്റെ കാര്യത്തിലെ നിലപാടുകള്‍ ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. 'ദിനേഷ് കാര്‍ത്തികിനെ ലഭ്യമാണോ അല്ലെയോ എന്നതിലല്ല കാര്യം. റിഷഭ് പന്ത് കളിക്കണം. അവന് വേണ്ട പ്രോത്സാഹനം നല്‍കുകയാണ് വേണ്ടത്. എന്തൊരു മികച്ച മാച്ച് വിന്നറായ താരമാണവന്‍. എന്നാല്‍ എന്നാല്‍ നാണയം പോലെ അങ്ങോട്ടും ഇങ്ങോട്ടും തട്ടിക്കളിക്കുന്നു. അവന്റെ ആത്മവിശ്വാസത്തെ തകര്‍ക്കരുത്. അവനൊരു മാച്ച് വിന്നറാണെന്ന് എല്ലാവര്‍ക്കുമറിയാം. അതുകൊണ്ട് തന്നെ ഡികെ അവിടെയുണ്ടെങ്കിലും റിഷഭിനെ കളിപ്പിക്കണം'- മദന്‍ ലാല്‍ പറഞ്ഞു.
Also Read : IND vs NZ: പൃഥ്വിയെ വീണ്ടും തഴഞ്ഞു!, എന്തിന് ഇത്ര ശത്രുത?, ആരാധകര്‍ കട്ടകലിപ്പില്‍

ഇടം കൈയന്‍ അത്യാവശ്യം
ഇന്ത്യയുടെ പ്ലേയിങ് 11 പരിശോധിച്ചാല്‍ മികച്ച ഇടം കൈയന്‍ ബാറ്റ്‌സ്മാന്‍മാരുടെ അഭാവം വ്യക്തം. രവീന്ദ്ര ജഡേജയുള്ളപ്പോള്‍ റിഷഭിനെ പുറത്തിരുത്തിയാലും ഒരു പരിധിവരെ ഇന്ത്യക്ക് വലിയ പ്രശ്‌നങ്ങളില്ലായിരുന്നു. എന്നാല്‍ ഇപ്പോള്‍ ജഡേജയുടെ അഭാവത്തില്‍ ഇന്ത്യക്ക് റിഷഭിനെപ്പോലൊരു താരത്തെ അത്യാവശ്യമായിരിക്കുകയാണ്. എന്നാല്‍ അദ്ദേഹത്തിന്റെ സമീപകാല ഫോം വളരെ മോശമാണ്. ടെസ്റ്റില്‍ മാച്ച് വിന്നിങ് പ്രകടനം നടത്തിയിട്ടുണ്ടെങ്കിലും പരിമിത ഓവറില്‍ ഇതേ മികവ് ഇപ്പോള്‍ റിഷഭിനില്ല. അതാണ് അദ്ദേഹത്തെ ബെഞ്ചിലിരുത്താനുള്ള പ്രധാന കാരണം.

ഡികെയ്ക്ക് ഫോമില്ല
ഇന്ത്യയുടെ സീനിയര്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനാണ് ദിനേഷ് കാര്‍ത്തിക്. 37കാരനായ താരത്തെ ഫിനിഷര്‍ റോളിലാണ് ഇന്ത്യ ടി20 ടീമില്‍ പരിഗണിക്കുന്നത്. നിലയുറപ്പിക്കാന്‍ അധികം പന്ത് വേണ്ടാത്ത താരമാണ് കാര്‍ത്തിക്. ആദ്യ പന്ത് മുതല്‍ ആക്രമിക്കാന്‍ കഴിവുണ്ട്. അവസാന രണ്ട് ഓവറുകളിലെ പ്രകടനംകൊണ്ട് മത്സരഫലത്തെ മാറ്റാന്‍ ഡികെയ്ക്ക് കഴിവുണ്ട്. എന്നാല്‍ ഈ മികവ് ഇപ്പോള്‍ കാണാന്‍ സാധിക്കുന്നില്ല. ടി20 ലോകകപ്പില്‍ മോശം ഫോമില്‍ തുടരുന്ന ഡികെയ്ക്ക് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരത്തിനിടെ പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. അതുകൊണ്ട് തന്നെ ബംഗ്ലാദേശിനെതിരേ റിഷഭ് പന്തിന് അവസരം ലഭിക്കുമെന്ന് പ്രതീക്ഷിക്കാം.


Click it and Unblock the Notifications
