Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup 2022: ലങ്കയ്ക്ക് ഏഷ്യാ കപ്പ്, ഇപ്പോള്‍ പാക് ഫൈനല്‍- പ്രവചിച്ച് ഇന്ത്യന്‍ ജോത്സ്യന്‍!

ടി20 ലോകകപ്പ് ക്ലൈമാക്‌സിലേക്ക് അടുക്കവെ ഒരു ഇന്ത്യന്‍ ജ്യോല്‍സ്യന്റെ പ്രവചനം വീണ്ടും യാഥാര്‍ഥ്യമായിരിക്കുകയാണ്. ആദ്യ സെമി ഫൈനലില്‍ ന്യൂസിലാന്‍ഡിനെ തകര്‍ത്ത് പാകിസ്താന്‍ ഫൈനലിലേക്കു മുന്നേറിക്കഴിഞ്ഞു. രണ്ടാം സെമിയില്‍ ഇന്ത്യ ഇംഗ്ലണ്ടുമായി ഏറ്റുമുട്ടുകയുമാണ്. സിഡ്‌നിയില്‍ നടന്ന സെമി ഫൈനലില്‍ ഏഴു വിക്കറ്റിന്റെ ഏകപക്ഷീയമായ വിജയമാണ് കിവികള്‍ക്കെതിരേ ബാബര്‍ ആസവും സംഘവും നേടിയത്.

ഇന്ത്യന്‍ ജ്യോല്‍സ്യന്റെ പ്രവചനം

ഇന്ത്യന്‍ ജ്യോല്‍സ്യന്റെ പ്രവചനം

ഈ കളിയുടെ ഫലത്തെക്കുറിച്ച് ഇന്ത്യന്‍ ജ്യോല്‍സ്യന്‍ നേരത്തേ തന്നെ തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ പ്രവചിച്ചിരുന്നുവെന്നതാണ് കൗതുകരം. ആസ്‌ട്രോകൗണ്‍സല്‍കെകെ (AstrocouncelKK) എന്ന ട്വിറ്റര്‍ പേജിലൂടെയായിരുന്നു ജ്യോതിഷിയുടെ പ്രവചനം.

പ്രവചനം ഇങ്ങനെ

പ്രവചനം ഇങ്ങനെ

പാകിസ്താനും ന്യൂസിലാന്‍ഡും തമ്മിലുള്ള സെമി ഫൈനല്‍ ബുധനാഴ്ച സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടിലായിരുന്നു നടന്നത്. ഇന്ത്യന്‍ സമയം ഉച്ചയ്ക്കു 1.30നായിരുന്നു കളിയാരംഭിച്ചത്. ഉച്ചയ്ക്കു 1.34നാണ് ഈ കളിയിലെ വിജയിയെക്കുറിച്ച് ജ്യോല്‍സ്യന്‍ ട്വീറ്റ് ചെയ്തത്.
ജ്യോതിഷപരമായി, ജ്യോതിഷ പ്രശ്‌നം അനുസരിച്ച് ഇന്നത്തെ കളിയില്‍ പാകിസ്താന്‍ വിജയിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. എന്തു സംഭവിക്കുമെന്നു നമുക്ക് കാണാം എന്നായിരുന്നു ജ്യോല്‍സ്യന്റെ ട്വീറ്റ്. ബാബര്‍ ആസം ആഹ്ലാദപ്രകടനം നടത്തുന്നതിന്റെ ഫോട്ടോയ്‌ക്കൊപ്പമായിരുന്നു ഈ പ്രവചനം.

Also Read: T20 World Cup 2022: രോഹിത് ക്യാപ്റ്റനായതോടെ അത് മറന്നു! ബാറ്റ് കൊണ്ട് വെറുതെ 'തുഴയുന്നു'

ലങ്കന്‍ ജയവും പ്രവചിച്ചു

ലങ്കന്‍ ജയവും പ്രവചിച്ചു

ഇതാദ്യമായിട്ടല്ല ഇന്ത്യന്‍ ജ്യോല്‍സ്യന്റെ പ്രവചനം കൃത്യമായി വരുന്നത്. നേരത്തേ ഈ വര്‍ഷം യുഎഇയില്‍ നടന്ന ഏഷ്യാ കപ്പിലെ വിജയികളെയും അദ്ദേഹം പ്രവചിച്ചിരുന്നു.
സാധാരണയായി ക്രിക്കറ്റിനെക്കുറിച്ച് ഞാന്‍ പ്രവചനങ്ങള്‍ നടത്താറില്ല. ഇത്തവണ ആദ്യമായി ഞാന്‍ പ്രശ്‌നം വച്ച് ഏഷ്യാ കപ്പില്‍ ആരാവും വിജയികളാവുയെന്നു നോക്കാന്‍ ഞാന്‍ ശ്രമിച്ചിരിക്കുകയാണ്.
എന്റെ കണക്കുകൂട്ടലുകള്‍ പ്രകാരം ശ്രീലങ്ക ഏഷ്യാ കപ്പില്‍ ചാംപ്യന്‍മാരാവാനുള്ള സാധ്യത വളരെ കൂടുതലാണ്. (ചിലപ്പോള്‍ എന്റെ പ്രവചനം തെറ്റായേക്കാം. കാരണം ഈയൊരു രീതി ഞാന്‍ ആദ്യമായാണ് ശ്രമിക്കുന്നത്) എന്നായിരുന്നു അദ്ദേഹം സപ്തംബര്‍ 10നു ട്വീറ്റ് ചെയ്തത്.

ഡ്രീം ഫൈനല്‍

ഡ്രീം ഫൈനല്‍

ടി20 ലോകകപ്പില്‍ ചിരവൈരികളായ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ഡ്രീം ഫൈനലിനു വേണ്ടി കാത്തിരിക്കുകയാണ് ലോകമെമ്പാടുമുള്ള ക്രിക്കറ്റ് പ്രേമികള്‍. പാകിസ്താന്‍ ഇതിനകം ഞായറാഴ്ച മെല്‍ബണില്‍ നടക്കാനിരിക്കുന്ന കലാശക്കളിക്ക് ടിക്കറ്റെടുത്തു കഴിഞ്ഞു. ഇനി രണ്ടാം സെമിയില്‍ ഇംഗ്ലണ്ടിനെ തകര്‍ത്ത് ഇന്ത്യയും ഫൈനലിലെത്തുമോയെന്നാണ് അറിയേണ്ടത്.
പാക് ടീമിന്റെ ഫൈനല്‍ പ്രവേശനം തീര്‍ത്തും അപ്രതീക്ഷിതമാണ്. കാരണം ഒരു ഘട്ടത്തില്‍ സെമി പോലും കാണാതെ പുറത്താവുമെന്ന് പ്രതീക്ഷിക്കപ്പെട്ട ടീമായിരുന്നു അവര്‍.

Also Read: നാട്ടിലേക്ക് മടങ്ങാനൊരുങ്ങിയവര്‍ ഇപ്പോള്‍ ഫൈനലില്‍! ഇന്ത്യക്കും ഇംഗ്ലണ്ടിനും മുട്ടിടിക്കും

ഇന്ത്യ പ്രതീക്ഷയില്‍

ഇന്ത്യ പ്രതീക്ഷയില്‍

വിജയപ്രതീക്ഷയിലാണ് അഡ്‌ലെഡയില്‍ നടക്കുന്ന രണ്ടാം സെമി ഫൈനലില്‍ ജോസ് ബട്‌ലറുടെ ഇംഗ്ലണ്ട് ടീമിനെതിരേ ഇന്ത്യ അങ്കത്തിനു കച്ച മുറുക്കുന്നത്. സൂപ്പര്‍ 12ലെ ഗ്രൂപ്പ് രണ്ടില്‍ നിന്നും ഒന്നാംസ്ഥാനക്കാരായാണ് ഇന്ത്യയുടെ സെമി പ്രവേശനം. അഞ്ചു മല്‍സരങ്ങളില്‍ നാലിലും വിജയം കൊയ്യാന്‍ ഇന്ത്യക്കായിരുന്നു. സൗത്താഫ്രിക്കയ്‌ക്കെതിരേ മാത്രമാണ് ഇന്ത്യക്കു സൂപ്പര്‍ 12ല്‍ പരാജയം നേരിട്ടത്.

ഇംഗ്ലണ്ടാവട്ടെ സൂപ്പര്‍ 12ലെ ഗ്രൂപ്പ് ഒന്നില്‍ ന്യൂസിലാന്‍ഡിനു പിന്നില്‍ രണ്ടാംസ്ഥാനത്ത് ഫിനിഷ് ചെയ്ത് സെമിയിലെത്തുകയായിരുന്നു. മികച്ച നെറ്റ് റണ്‍റേറ്റില്‍ നിലവിലെ ചാംപ്യന്‍മാര്‍ കൂടിയായ ഓസ്‌ട്രേലിയയെ മൂന്നാംസ്ഥാനത്തേക്കു കിവികള്‍ പിന്തള്ളുകയായിരുന്നു.

Story first published: Thursday, November 10, 2022, 12:25 [IST]
Other articles published on Nov 10, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+