
സന്നാഹം നാലാക്കി
ഓസ്‌ട്രേലിയയില്‍ നേരത്തേ രണ്ടു സന്നാഹ മല്‍സരങ്ങളായിരുന്നു ഇന്ത്യ ഷെഡ്യൂള്‍ ചെയ്തിരുന്നത്. ആതിഥേയരായ ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ് എന്നിവര്‍ക്കെതിരേയായിരുന്നു ഇത്. എന്നാല്‍ കൂടുതല്‍ സന്നാഹങ്ങള്‍ ആവശ്യമാണെന്നു കോച്ച് രാഹുല്‍ ദ്രാവിഡ് ബിസിസിഐയോടു അഭ്യര്‍ഥിക്കുകയായിരുന്നു. ഇതിന്റെ ഭാഗമായി രണ്ടു സ്ന്നാഹങ്ങള്‍ കൂടി പുതുതായി ഉള്‍പ്പെടുത്തുകയായിരുന്നു. രണ്ടും വെസ്റ്റേണ്‍ ഓസ്‌ട്രേലിയക്കെതിരേയാണ്.
ആദ്യ കളിയാണ് തിങ്കളാഴ്ച നടക്കാനിരിക്കുന്നത്. ചൊവ്വാഴ്ച ടീമിനു വിശ്രമം നല്‍കിയിരിക്കുകയാണ്. ബുധനാഴ്ച ടീം വീണ്ടും പരിശീലനത്തിനു ഇറങ്ങും. 13ന് വ്യാഴാഴ്ച വെസ്റ്റേണ്‍ ഓസ്‌ട്രേലിയയുമായി ഇന്ത്യ രണ്ടാമത്തെ സന്നാഹം കളിക്കും.

17ന് ഓസ്ട്രേലിയക്കെതിരേ
ഈ രണ്ടു സന്നാഹങ്ങള്‍ക്കു ശേഷം ഇന്ത്യക്കു നാലു ദിവസത്തേക്കു മല്‍സരങ്ങളില്ല. 17ന് ആരോണ്‍ ഫിഞ്ച് നയിക്കുന്ന നിലവിലെ ലോക ചാംപ്യന്‍മാരായ ഓസ്‌ട്രേലിയയുമായി രോഹിത് ശര്‍മയും സംഘവും സന്നാഹത്തില്‍ കൊമ്പുകോര്‍ക്കും.
19നാണ് ഇന്ത്യയുടെ നാലാമത്തെയും അവസാനത്തെയും സന്നാഹ മല്‍സരം. കെയ്ന്‍ വില്ല്യംസണിന്റെ ന്യൂസിലാന്‍ഡാണ് ഇന്ത്യയുടെ എതിരാളികള്‍. കഴിഞ്ഞ ടി20 ലോകകപ്പില്‍ ഇന്ത്യയും കിവീസും ഒരേ ഗ്രൂപ്പിലായിരുന്നു. അന്നു ഇന്ത്യയെ ന്യൂസിലാന്‍ഡ് തകര്‍ത്തുവിട്ടിരുന്നു.

മല്‍സരങ്ങള്‍ എവിടെ കാണാം?
ഇന്ത്യയുടെ സന്നാഹ മല്‍സരങ്ങള്‍ ക്രിക്കറ്റ് പ്രേമികള്‍ക്കു തല്‍സമയം കാണാന്‍ സാധിക്കും. വെസ്റ്റേണ്‍ ഓസ്‌ട്രേലിയയുമായുള്ള രണ്ടു സന്നാഹങ്ങളും ടെലിവിഷനില്‍ സംപ്രേക്ഷണമില്ല. എന്നാല്‍ വെസ്റ്റേണ്‍ ഓസ്‌ട്രേലിയ അവരുടെ യൂട്യൂബ് ചാനലിലൂടെ കളി ലൈവ് സ്ട്രീമിങ് നടത്തും.വൈകീട്ട് നാലു മണിക്കാണ് കളിയാരംഭിക്കുന്നത്.
ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ് എന്നിവര്‍ക്കെതിരായ സന്നാഹങ്ങള്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സിലും ഡിസ്‌നി പ്ലസ് ഹോട്‌സ്റ്റാറിലും തല്‍സമയം കാണാം.
Also Read: ഇനിയാര്‍ക്കും നേടാനാവില്ല, സച്ചിന്റെ പേരില്‍ അങ്ങനെയൊരു റെക്കോഡുണ്ട്, അറിയാമോ?

ടീം കോമ്പിനേഷന്‍
ലോകകപ്പിനു മുമ്പ് ഏറ്റവും മികച്ച ടീം കോമ്പിനേഷന്‍ കണ്ടെത്താന്‍ ഇന്ത്യക്കു മുന്നിലുള്ള അവസരങ്ങളാണ് സന്നാഹ മല്‍സരങ്ങള്‍. ടീമില്‍ ചില താരങ്ങളുടെ കാര്യത്തില്‍ മാത്രമാണ് ഇന്ത്യക്കു ആശയക്കുഴപ്പമുള്ളത്. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത് റിഷഭ് പന്ത്, ദിനേശ് കാര്‍ത്തിക് എന്നിവരില്‍ ആരെ ഇറക്കുമെന്നതാണ്. രണ്ടു പേരില്‍ ഒരാളെ മാത്രമേ ഇന്ത്യക്കു പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്തുകയുള്ളൂ. സന്നാഹങ്ങളില്‍ രണ്ടു പേരെയും കളിപ്പിച്ച് ബാറ്റിങില്‍ കൂടുതല്‍ മികച്ച പ്രകടനം നടത്തുന്നയാള്‍ക്ക് ഇന്ത്യ മുന്‍തൂക്കം നല്‍കും.

ഇന്ത്യയുടെ ലോകകപ്പ് ടീം
രോഹിത് ശര്‍മ (ക്യാപ്റ്റന്‍), കെഎല്‍ രാഹുല്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ദിനേശ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, ആര്‍ അശ്വിന്‍, യുസ്വേന്ദ്ര ചഹല്‍, അക്ഷര്‍ പട്ടേല്‍, ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍, അര്‍ഷ്ദീപ് സിങ്.


Click it and Unblock the Notifications











