Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup 2022: കുതിപ്പ് തുടരാന്‍ ഇന്ത്യ, പൂട്ടിടാന്‍ ദക്ഷിണാഫ്രിക്ക, പ്രിവ്യൂ, സാധ്യതാ 11

1

പെര്‍ത്ത്: ടി20 ലോകകപ്പ് ഗ്രൂപ്പ് 2ലെ സൂപ്പര്‍ പോരാട്ടത്തില്‍ ഇന്ത്യ ദക്ഷിണാഫ്രിക്കയെ നേരിടും. 30ന് പെര്‍ത്തിലാണ് മത്സരം. ഇന്ത്യന്‍ സമയം വൈകീട്ട് 4.30നാണ് മത്സരം നടക്കുന്നത്. മഴ ഈ മത്സരത്തിലും ഭീഷണിയായിട്ടുണ്ട്. തുടര്‍ച്ചയായി രണ്ട് ജയം നേടിയെത്തുന്ന ഇന്ത്യയും മഴമുടക്കിയ മത്സരത്തില്‍ സിംബാബ് വെയോട് സമനിലയും ബംഗ്ലാദേശിനോട് 104 റണ്‍സിന്റെ വമ്പന്‍ ജയവും നേടിയാണ് ദക്ഷിണാഫ്രിക്കയുടെ വരവ്. ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്തെത്താന്‍ സാധ്യത ഈ മത്സരത്തിലെ വിജയികളാവും. ജയത്തോട് ഒരുപടി കൂടി സെമിയോട് അടുക്കാനുള്ള അവസരവുമുണ്ട്.

ഇന്ത്യയുടെ ബാറ്റിങ് നിര ഫോമില്‍

ഇന്ത്യയുടെ ബാറ്റിങ് നിര ഫോമില്‍

രണ്ട് ടീമും ഒന്നിനൊന്ന് മെച്ചം. നിലവിലെ ഫോമില്‍ ഇന്ത്യക്ക് മുന്‍തൂക്കം അവകാശപ്പെടാം. ഇന്ത്യയുടെ ബാറ്റിങ് നിര മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. കെ എല്‍ രാഹുല്‍ മാത്രമാണ് അല്‍പ്പം നിരാശപ്പെടുത്തുന്നത്. പാകിസ്താനേതിരേയും നെതര്‍ലന്‍ഡ്‌സിനെതിരേയും രാഹുലിന് തിളങ്ങാന്‍ സാധിച്ചിരുന്നില്ല. രോഹിത് ശര്‍മ പാകിസ്താനെതിരേ ഫ്‌ളോപ്പായിരുന്നെങ്കിലും നെതര്‍ലന്‍ഡ്‌സിനെതിരേ തകര്‍പ്പന്‍ ഫിഫ്റ്റിയോടെ തിരിച്ചുവരവ് നടത്തി.

വിരാട് കോലി തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ഫിഫ്റ്റി നേടി മികവ് കാട്ടിയപ്പോള്‍ പാകിസ്താനെതിരേ നിരാശപ്പെടുത്തിയ സൂര്യകുമാര്‍ നെതര്‍ലന്‍ഡ്‌സിനെതിരേ വെടിക്കെട്ട് ഫിഫ്റ്റിയാണ് നേടിയത്. ഹര്‍ദിക്കും ഓള്‍റൗണ്ട് പ്രകടനത്തോടെ കൈയടി നേടുന്നു. ദിനേഷ് കാര്‍ത്തികിന്റെ ഫിനിഷിങ് മികവും ഇന്ത്യക്ക് കരുത്ത് പകരുന്ന കാര്യമാണ്.

Also Read : T20 World Cup 2022: ഇന്ത്യ-പാക് ഫൈനല്‍ വരുമോ?, കപ്പ് ആരടിക്കും?, പ്രവചിച്ച് അസ്ഹര്‍

ബൗളര്‍മാരും മിന്നുന്നു

ബൗളര്‍മാരും മിന്നുന്നു

ഇന്ത്യയുടെ ബൗളര്‍മാരുടെ പ്രകടനവും എടുത്തു പറയേണ്ടതാണ്. അര്‍ഷദീപ് സിങ് പാകിസ്താനെതിരേ ഇന്ത്യയുടെ മാച്ച് വിന്നറായി മാറിയപ്പോള്‍ നെതര്‍ലന്‍ഡ്‌സിനെതിരേ ഇന്ത്യയുടെ എല്ലാ ബൗളര്‍മാരും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. നിലവിലെ ഇന്ത്യയുടെ ബൗളിങ് നിരയുടെ പ്രകടനം പ്രതീക്ഷ നല്‍കുന്നു. എന്നാല്‍ കരുത്തുറ്റ ബാറ്റിങ് നിരയുള്ള ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ഇന്ത്യയുടെ ബൗളര്‍മാരുടെ പ്രകടനം കണ്ടുതന്നെ അറിയേണ്ടതാണ്.

ദക്ഷിണാഫ്രിക്ക നിസാരക്കാരല്ല

ദക്ഷിണാഫ്രിക്ക നിസാരക്കാരല്ല

സിംബാബ്‌വെക്കെതിരേ ദക്ഷിണാഫ്രിക്കയുടെ ഉറച്ച ജയം മഴ കവര്‍ന്നെടുത്തിരുന്നു. ഓരോ പോയിന്റുകളാണ് ഇരു ടീമുകളും പങ്കിട്ടത്. അതുകൊണ്ട് തന്നെ ബംഗ്ലാദേശിനെതിരായ മത്സരം ദക്ഷിണാഫ്രിക്കയ്ക്ക് നിര്‍ണ്ണായകമായിരുന്നു. തകര്‍പ്പന്‍ ബാറ്റിങ് പ്രകടനത്തോടെയും ബൗളിങ് പ്രകടനത്തോടെയും ബംഗ്ലാദേശിനെതിരേ സര്‍വാധിപത്യ ജയമാണ് ദക്ഷിണാഫ്രിക്ക നേടിയെടുത്തത്. ഇതിന്റെ ആത്മവിശ്വാസത്തിലെത്തുന്ന ദക്ഷിണാഫ്രിക്കയെ ഇന്ത്യ ഭയക്കണം.

ക്വിന്റന്‍ ഡികോക്ക്, റില്ലി റൂസോ, എയ്ഡന്‍ മാര്‍ക്രം, ഡേവിഡ് മില്ലര്‍ എന്നിവരെല്ലാം ഉള്‍പ്പെടുന്ന ദക്ഷിണാഫ്രിക്കയുടെ ബാറ്റിങ് നിര ശക്തം. ബൗളിങ് നിരയില്‍ കഗിസോ റബാഡ, ആന്‍ റിച്ച് നോക്കിയേ, വെയ്ന്‍ പാര്‍ണല്‍ എന്നിവരെല്ലാം ഉള്‍പ്പെടുന്ന അതി ശക്തര്‍. സ്പിന്നര്‍മാരായി തബ്രൈസ് ഷംസിയും കേശവ് മഹാരാജും. ഇന്ത്യയെ വിറപ്പിക്കാന്‍ ദക്ഷിണാഫ്രിക്കയ്ക്ക് കരുത്തുണ്ടെന്ന് ചുരുക്കം.

Also Read : T20 World Cup 2022: അടുത്ത സഹീറാവാന്‍ അവനാവും!, വലിയ സാമ്യത, താരതമ്യവുമായി കുംബ്ലെ

ഉറ്റുനോക്കി പാകിസ്താന്‍

ഉറ്റുനോക്കി പാകിസ്താന്‍

ഇന്ത്യ-ദക്ഷിണാഫ്രിക്ക മത്സരത്തെ ആകാംക്ഷയോടെ ഉറ്റുനോക്കുന്നത് പാകിസ്താനാണ്. ഇന്ത്യയോടും സിംബാബ് വെയോടും തോറ്റ പാകിസ്താന് ഇനിയുള്ള മത്സരങ്ങളെല്ലാം ജയിക്കാത്ത പക്ഷം സെമിയിലെത്തുക പ്രയാസം. ജയിച്ചാലും ഇന്ത്യ-ദക്ഷിണാഫ്രിക്ക മത്സരഫലവും പാകിസ്താന്റെ സെമി പ്രവേശനത്തെ സ്വാധീനിക്കും. ഇന്ത്യ ദക്ഷിണാഫ്രിക്കയെ തോല്‍പ്പിക്കാനാവും പാകിസ്താന്‍ പ്രാര്‍ത്ഥിക്കുക. ഇന്ത്യ ദക്ഷിണാഫ്രിക്കയെ തോല്‍പ്പിക്കാത്ത പക്ഷം പാകിസ്താന് സെമിയില്‍ കടക്കുക വളരെ കടുപ്പമായിരിക്കും. മഴ മത്സരത്തില്‍ വില്ലനായാല്‍ പാകിസ്താനെയാവും അത് കൂടുതലായും ബാധിക്കുക.

സാധ്യതാ 11

സാധ്യതാ 11

ഇന്ത്യ-കെ എല്‍ രാഹുല്‍, രോഹിത് ശര്‍മ (ക്യാപ്റ്റന്‍), വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ഹര്‍ദിക് പാണ്ഡ്യ, ദിനേഷ് കാര്‍ത്തിക്, അക്ഷര്‍ പട്ടേല്‍, ആര്‍ അശ്വിന്‍, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി, ഭുവനേശ്വര്‍ കുമാര്‍, അര്‍ഷദീപ് സിങ്.

ദക്ഷിണാഫ്രിക്ക - ടെംബ ബാവുമ (ക്യാപ്റ്റന്‍), ക്വിന്റന്‍ ഡീകോക്ക്, റില്ലി റൂസോ, ട്രിസ്റ്റന്‍ സ്റ്റബ്‌സ്, എയ്ഡന്‍ മാര്‍ക്രം, ഡേവിഡ് മില്ലര്‍, വെയ്ന്‍ പാര്‍ണല്‍, കേശവ് മഹാരാജ്, കഗിസോ റബാഡ, ആന്‍ റിച്ച് നോക്കിയേ, തബ്രൈസ് ഷംസി

Story first published: Friday, October 28, 2022, 15:10 [IST]
Other articles published on Oct 28, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+