
പാകിസ്താനെതിരായ ത്രില്ലിങ് ജയം
ഞായറാഴ്ച മെല്‍ബണില്‍ പാകിസ്താനെ അവസാന ബോളിലേക്കു നീണ്ട ത്രില്ലറിലായിരുന്നു ഇന്ത്യ അടിയറവ് പറയിച്ചത്. ഒരു ഘട്ടത്തില്‍ പരാജയം മുന്നില്‍ കണ്ട ഇന്ത്യയെ രക്ഷിച്ചത് വിരാട് കോലി- ഹാര്‍ദിക് പാണ്ഡ്യ ജോടിയായിരുന്നു. 20ാം ഓവറില്‍ ഹാര്‍ദിക് (40) വീണെങ്കിലും പുറത്താവാതെ 82 റണ്‍സുമായി കോലി ഇന്ത്യയുടെ സൂപ്പര്‍ ഹീറോയാവുകയായിരുന്നു.
ഈ മല്‍സരം നല്‍കിയ ആത്മവിശ്വാസത്തിലാണ് ഡച്ച് ടീമിനെ ഇന്ത്യ നേരിടുന്നത്. വലിയൊരു മാര്‍ജിനില്‍ അവരെ തോല്‍പ്പിച്ച് ഗ്രൂപ്പില്‍ തലപ്പത്തേക്കു കയറാനായിരിക്കും ഇന്ത്യയുടെ ശ്രമം.

ഫോം വീണ്ടെടുക്കാന്‍ അവസരം
പാകിസ്താനെതിരേ ഇന്ത്യന്‍ നിരയില്‍ ഫ്‌ളോപ്പായവര്‍ക്കു ഫോം വീണ്ടെടുക്കാന്‍ ഏറ്റവും മികച്ച അവസരം കൂടിയാണ് നെതര്‍ലാന്‍ഡ്‌സുമായുള്ള കളി. കാരണം ഇന്ത്യയുടെ അടുത്ത മല്‍സരം ഞായറാഴ്ച സൗത്താഫ്രിക്കയ്‌ക്കെതിരേയാണ്. അതിനു മുമ്പ് ഇന്ത്യക്കു തങ്ങളുടെ ഏറ്റവും മികച്ച ഫോം വീണ്ടെടുത്തേ തീരൂ.
കഴിഞ്ഞ കളിയില്‍ നായകന്‍ രോഹിത് (4), കെഎല്‍ രാഹുല്‍ (4), സൂര്യകുമാര്‍ യാദവ് (15), ദിനേശ് കാര്‍ത്തിക് (1) എന്നിവരെല്ലാം ബാറ്റിങില്‍ നിറം മങ്ങിയിരുന്നു. നെതര്‍ലാന്‍ഡ്‌സിനെതിരേ വലിയ ഇന്നിങ്‌സുകളുമായി താളം തിരിച്ചുപിടിക്കാനിയിരിക്കും ഇവരുടെ ശ്രമം.
Also Read: T20 World Cup 2022: ഈ ടീമുകളെ സെമിയില്‍ പ്രതീക്ഷിക്കേണ്ട! ഏഷ്യയില്‍ നിന്ന് 3 പേര്‍

ടീമില്‍ ഒരു മാറ്റം?
പാകിസ്താനെതിരേ കളിച്ച ടീമില്‍ ഒരു മാറ്റവുമായിട്ടായിരിക്കും നെതര്‍ലാന്‍ഡ്‌സിനെതിരേ ഇന്ത്യ ഇറങ്ങിയേക്കുകയെന്നാണ് സൂചന. കഴിഞ്ഞ മല്‍സരത്തില്‍ ഇന്ത്യന്‍ നിരയിലെ ഏറ്റവും വലിയ ഫ്‌ളോപ്പ് ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേലായിരുന്നു. മാച്ച് വിന്നര്‍മാരില്‍ ഒരാളായ അദ്ദേഹത്തിനു കളിയില്‍ യാതൊരു ഇംപാക്ടുമുണ്ടാക്കാനായില്ല.
ഒരോവറാണ് അക്ഷര്‍ കളിയില്‍ ബൗള്‍ ചെയ്തത്. ഈ ഓവറില്‍ മൂന്നു സിക്‌സറുകളടക്കം 21 റണ്‍സ് വിട്ടുകൊടുക്കുകയും ചെയ്തു. ബാറ്റിങില്‍ ടീമിലെ ഏക ഇടംകൈയന്‍ ബാറ്ററായതിനാല്‍ അഞ്ചാമനായി അക്ഷറിനെ ഇന്ത്യ പരീക്ഷിച്ചിരുന്നു. പക്ഷെ രണ്ടു റണ്‍സ് മാത്രമെടുത്ത് താരം റണ്ണൗട്ടൗയി. നെതര്‍ലാന്‍ഡ്‌സിനെതിരേ അക്ഷറിനെ പുറത്തിരുത്തി യുസ്വേന്ദ്ര ചഹലിനെ ഇന്ത്യ കളിപ്പിച്ചേക്കും. ബൗളിങില്‍ അക്ഷറിനേക്കാള്‍ ഇംപാക്ടുണ്ടാക്കാന്‍ സാധിക്കുന്ന താരം കൂടിയാണ് ചഹല്‍.

നെതര്‍ലാന്‍ഡ്‌സിനെ വില കുറച്ച് കാണരുത്
ക്രിക്കറ്റിലെ അസോസിയേറ്റ് രാജ്യമാണെങ്കിലും നെതര്‍ലാന്‍ഡ്‌സിനെ വില കുറച്ചു കാണുന്നത് ഇന്ത്യക്കു തിരിച്ചടിയായേക്കും. അട്ടിമറികള്‍ നടത്താന്‍ ശേഷിയുള്ള ടീമുകളിലൊന്നാണ് ഡച്ചുകാര്‍. 2009ലെ ലോകകപ്പില്‍ കരുത്തരായ ഇംഗ്ലണ്ടിനെ ഞെട്ടിച്ച് അവര്‍ ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ചിരുന്നു. വീണ്ടും അത്തരം വിജയങ്ങള്‍ കൊയ്യാന്‍ ശേഷിയുള്ള ടീമാണ് നെതര്‍ലാന്‍ഡ്‌സ്. ബാറ്റിങിലും ബൗളിങിലും മികച്ച ചില താരങ്ങള്‍ അവരുടെ സംഘത്തിലുണ്ട്.
Also Read: T20 World Cup 2022: സെമി കാണാന്‍ ഇന്ത്യ എത്ര കളി ജയിക്കണം? എല്ലാമറിയാം

സാധ്യതാ ഇലവന്‍
ഇന്ത്യ- രോഹിത് ശര്‍മ (ക്യാപ്റ്റന്‍), കെഎല്‍ രാഹുല്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, ദിനേശ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍), അക്ഷര്‍ പട്ടേല്‍/ യുസ്വേന്ദ്ര ചഹല്‍, ആര്‍ അശ്വിന്‍, ഭുവനേശ്വര്‍ കുമാര്‍, അര്‍ഷ്ദീപ് സിങ്, മുഹമ്മദ് ഷമി.
നെതര്‍ലാന്‍ഡ്‌സ്- വിക്രംജിത്ത് സിങ്, മാര്‍ക്ക് ഒഡൗഡ്, ബാസ് ഡിലീഡെ, കോളിന്‍ ആക്കര്‍മാന്‍, ടോം കൂപ്പര്‍, സ്‌കോട്ട് എഡ്വാര്‍ഡ്‌സ് (ക്യാപ്റ്റന്‍), ടിം പ്രിംഗിള്‍, ലോഗന്‍ വാന്‍ ബീക്ക്, ഷാരിസ് അഹമ്മദ്, ഫ്രെഡ് ക്ലാസെന്‍, പോള്‍ വാന്‍ മീകെറന്‍.


Click it and Unblock the Notifications











