T20 World Cup 2022: സെമി കാണാന്‍ ഇന്ത്യ എത്ര കളി ജയിക്കണം? എല്ലാമറിയാം
ടി20 ലോകകപ്പില്‍ ആരാധകര്‍ ആഗ്രഹിച്ചതു പോലെ തന്നെ വിജയത്തോടെ തുടങ്ങിയിരിക്കുകയാണ് രോഹിത് ശര്‍മയുടെ ടീം ഇന്ത്യ. ഞായറാഴ്ച മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്ന സൂപ്പര്‍ 12 ഗ്രൂപ്പ് രണ്ടിലെ ആദ്യ പോരാട്ടത്തില്‍ ബദ്ധവൈരികളായ പാകിസ്താനെ വീഴ്ത്തിയാണ് ഇന്ത്യ അക്കൗണ്ട് തുറന്നത്. അവസാന ബോളിലേക്കു നീണ്ട ത്രില്ലറിലായിരുന്നു ഇന്തയുടെ നാലു വിക്കറ്റിന്റെ വിജയം.
ഈ ജയത്തോടെ ടൂര്‍ണമെന്റിന്റെ സെമിയിലെത്താനുള്ള സാധ്യതകള്‍ ഇന്ത്യ വര്‍ധിപ്പിക്കുകയും ചെയ്തിരിക്കുകയാണ്. ഗ്രൂപ്പില്‍ നാലു കളികളാണ് ഇന്ത്യക്കു ബാക്കിയുള്ളത്. ഇവയില്‍ എത്ര കളി ജയിച്ചാല്‍ ഇന്ത്യക്കു സെമിയിലെത്താമെന്നു പരിശോധിക്കാം.

ശേഷിച്ച മല്‍സരങ്ങള്‍
ഇന്ത്യയുടെ ശേഷിച്ച മല്‍സരങ്ങളില്‍ ഏറ്റവും കടുപ്പം സൗത്താഫ്രിക്കയ്‌ക്കെതിരേയുള്ളതാണ്. ബംഗ്ലാദേശ്, സിംബാബ്‌വെ, നെതര്‍ലാന്‍ഡ്‌സ് എന്നിവരാണ മറ്റു എതിരാളികള്‍. 23നു വ്യാഴാഴ്ച നെതര്‍ലാന്‍ഡ്‌സുമായാണ് ഇന്ത്യയുടെ അടുത്ത കളി. 30നു സൗത്താഫ്രിക്കയുമായി രോഹിത് ശര്‍മയും സംഘവും പോരടിക്കും.
നവംബര്‍ രണ്ടിനു ബംഗ്ലാദേശാണ് ഇന്ത്യയുടെ അടുത്ത എതിരാളി. അഞ്ചാമത്തെയും അവസാനത്തെയും മല്‍സരം ആറിനു സിംബാബ്‌വെയുമായിട്ടാണ്.

എത്ര കളി ജയിക്കണം?
സെമി ഫൈനലിലേക്കു യോഗ്യത നേടാന്‍ ശേഷിച്ച നാലു മല്‍സരങ്ങളില്‍ ഇന്ത്യക്കു മൂന്നെണ്ണത്തില്‍ ജയിച്ചാല്‍ മതി. ഇനി നാലിലും ജയിക്കാനായാല്‍ ഗ്രൂപ്പിലെ ഒന്നാംസ്ഥാനക്കാരായി ഇന്ത്യക്കു രാജകീയമായി തന്നെ സെമിയിലേക്കു മുന്നേറാം.
സൗത്താഫ്രിക്കയുമായി അടുത്ത ഞായറാഴ്ച നടക്കാനിരിക്കുന്ന മല്‍സരത്തില്‍ പരാജയപ്പെട്ടാലും രോഹിത് ശര്‍മയ്ക്കും സംഘത്തിനും പേടിക്കാനില്ല. ബംഗ്ലാദേശ്, സിംബാബ്‌വെ, നെതര്‍ലാന്‍ഡ്‌സ് എന്നിവരെ തോല്‍പ്പിച്ചാല്‍ ഇന്ത്യക്കു സെമി കളിക്കാം.

നിലവില്‍ രണ്ടാംസ്ഥാനത്ത്
സൂപ്പര്‍ 12ലെ ഗ്രൂപ്പ് രണ്ടില്‍ നിലവില്‍ രണ്ടു പോയിന്റുമായി രണ്ടാംസ്ഥാനത്തു നില്‍ക്കുകയാണ് ഇന്ത്യ. മെച്ചപ്പെട്ട നെറ്റ് റണ്‍റേറ്റുള്ള ബംഗ്ലാദേശാണ് ഗ്രൂപ്പില്‍ ഒന്നാമത്. സൗത്താഫ്രിക്കയും സിംബാബ്‌വേയും ഓരോ പോയിന്റ് വീതം നേടി മൂന്നു നാലും സ്ഥാനങ്ങളിലുണ്ട്. പോയിന്റൊന്നുമില്ലാത്ത പാകിസ്താനും നെതര്‍ലാന്‍ഡ്‌സും അവസാന രണ്ടു സ്ഥാനങ്ങളില്‍ നില്‍ക്കുന്നു.
സൗത്താഫ്രിക്കയും സിംബാബ്‌വെയും തമ്മിലുള്ള മല്‍സരം മഴ കാരണം ഉപേക്ഷിക്കപ്പെടുകയും ഇരുടീമുകളും ഓരോ പോയിന്റ് വീതം പങ്കിടുകയും ചെയ്തിരുന്നു. ഇതോടെ ഇന്ത്യയുടെ സെമി സാധ്യതകള്‍ കൂടുതല്‍ തെളിയുകയും ചെയ്തിരിക്കുകയാണ്.
Also Read: T20 World Cup 2022: എതിരാളി പാകിസ്താനോ? കോലി കത്തികയറും! അഞ്ചില്‍ നാലിലും 50 പ്ലസ്

കഴിഞ്ഞ തവണത്തെ പ്രകടനം
2021ലെ കഴിഞ്ഞ ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിന്റെ പ്രകടനം ആരാധകരെ തീര്‍ത്തും നിരാശപ്പെടുത്തുന്നതായിരുന്നു. കിരീട ഫേവറിറ്റുകളായിട്ടാണ് വിരാട് കോലിയും സംഘവും അന്നു ടൂര്‍ണമെന്റിനായി യുഎഇയിലേക്കു പോയത്. പക്ഷെ സൂപ്പര്‍ 12ല്‍ തന്നെ നാണംകെട്ട് മടങ്ങേണ്ടി വരികയായിരുന്നു.
സൂപ്പര്‍ 12ലെ അഞ്ചു കളികളില്‍ ഇന്ത്യക്കു ജയിക്കാനായത് രണ്ടെണ്ണമാണ്. ആദ്യ കളിയില്‍ ചിരവൈരികളായ പാകിസ്താനോടു പത്തു വിക്കറ്റിനു നാണംകെട്ട ഇന്ത്യ അടുത്ത കളിയില്‍ ന്യൂസിലാന്‍ഡിനോടും തോറ്റു. ശേഷിച്ച മൂന്നു മല്‍സരങ്ങളും ജയിച്ച് ഇന്ത്യ തിരിച്ചുവന്നെങ്കിലും സെമി പ്രവേശനം അസാധ്യമായിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications