For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2022: സന്നാഹത്തില്‍ ഇന്ത്യ x ഓസീസ് ത്രില്ലര്‍, പ്രിവ്യു, സാധ്യതാ ടീം

തിങ്കളാഴ്ചയാണ് മല്‍സരം

ടി20 ലോകകപ്പിനു മുന്നോടിയായുള്ള ആദ്യത്തെ ഔദ്യോഗിക സന്നാഹ മല്‍സരത്തിനു ടീം ഇന്ത്യയിറങ്ങുന്നു. നിലവിലെ ലോക ചാംപ്യന്‍മാരും ആതിഥേയരുമായ ഓസ്‌ട്രേലിയയുമായാണ് സന്നാഹത്തില്‍ രോഹിത് ശര്‍മയും സംഘവും കൊമ്പുകോര്‍ക്കുന്നത്.

തിങ്കളാഴ്ച ഇന്ത്യന്‍ സമയം രാവിലെ 9.30നാണ് മല്‍സരം തുടങ്ങുന്നത്. ബ്രിസ്ബണിലെ ഗാബയാണ് ഈ സൂപ്പര്‍ പോരാട്ടത്തിനു വേദിയാവുന്നത്. മല്‍സരം സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ തല്‍സമയം സംപ്രേക്ഷണം ചെയ്യും. കൂടാതെ ഡിസ്‌നി പ്ലസ് ഹോട്‌സ്റ്റാറിലും മല്‍സരം കാണാം.

മൂന്നാമത്തെ സന്നാഹം

മൂന്നാമത്തെ സന്നാഹം

ഓസ്‌ട്രേലിയയില്‍ ഇന്ത്യ കളിക്കുന്ന മൂന്നാമത്ത സന്നാഹ മല്‍സരം കൂഡടിയാണ് ഓസ്‌ട്രേലിയക്കെതിരേയുള്ളത്. ഇതിനകം രണ്ടു പരിശീലന മല്‍സരങ്ങളില്‍ ഇന്ത്യ കളിച്ചുകഴിഞ്ഞു. രണ്ടും വെസ്റ്റേണ്‍ ഓസ്‌ട്രേലിയക്കെതിരേയായിരുന്നു.
ആദ്യത്തെ സന്നാഹ മല്‍സരത്തില്‍ ഇന്ത്യക്കായിരുന്നു വിജയം. 13 റണ്‍സിന്റെ ജയമാണ് ടീം സ്വന്തമാക്കിയത്. എന്നാല്‍ രണ്ടാമത്തെ കളിയില്‍ വെസ്റ്റേണ്‍ ഓസ്‌ട്രേലിയ ഇന്ത്യക്കു അപ്രതീക്ഷിത ഷോക്ക് നല്‍കി. 36 റണ്‍സിനു അവര്‍ ഇന്ത്യയെ ഞെട്ടിക്കുകയായിരുന്നു.

കോലി കളിച്ചില്ല

കോലി കളിച്ചില്ല

വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയയുമായുള്ള സന്നാഹങ്ങളെ ഇന്ത്യ അത്ര ഗൗരവത്തോടെ എടുത്തിരുന്നില്ല. രണ്ടു മല്‍സരങ്ങളിലും ഏറ്റവും മികച്ച ഇലവനെ ഇന്ത്യ ഇറക്കിയിരുന്നില്ല. മുന്‍ നായകനും സ്റ്റാര്‍ ബാറ്ററുമായ വിരാട് കോലിക്കു രണ്ടു മല്‍സരങ്ങളിലും ഇന്ത്യ വിശ്രമം നല്‍കുകയായിരുന്നു. രോഹിത് ശര്‍മ ആദ്യ മല്‍സരത്തില്‍ കളിച്ചപ്പോള്‍ രണ്ടാമത്തെ കളിയില്‍ ബാറ്റ് ചെയ്തില്ല. കെഎല്‍ രാഹുല്‍ രണ്ടാമത്തെ സന്നാഹത്തിലും സൂര്യകുമാര്‍ യാദവ് ആദ്യ സന്നാഹത്തിലും മാത്രമേ കളിച്ചിരുന്നുള്ളൂ.

Also Read: T20 World Cup: സച്ചിനെയും ദാദയെയും 'വിലക്കിയ' ദ്രാവിഡ്! ഉപദേശകനായി ധോണിയുടെ ഫീസെത്ര?

ശക്തമായ ടീമിനെ ഇറക്കും

ശക്തമായ ടീമിനെ ഇറക്കും

എന്നാല്‍ ഓസ്‌ട്രേലിയക്കെതിരായ സന്നാഹത്തെ ലോകകപ്പിലെ യഥാര്‍ഥ മല്‍സരം പോലെ തന്നെയായിരിക്കും ഇന്ത്യ പരിഗണിക്കുക. അതുകൊണ്ടു തന്നെ ഏറ്റവും ശക്തമായ ടീമിനെ തന്നെ ഇന്ത്യ ഇറക്കുമെന്നുറപ്പാണ്. കഴിഞ്ഞ രണ്ടു സന്നാഹങ്ങളിലും കളിക്കാതിരുന്ന സൂപ്പര്‍ താരം വിരാട് കോലി ഇന്ത്യന്‍ ഇലവനില്‍ തിരിച്ചെത്തും.
റിഷഭ് പന്ത് കഴിഞ്ഞ രണ്ടു സന്നാഹത്തിലും ഓപ്പണിങില്‍ പരീക്ഷിക്കപ്പെട്ടിപരുന്നു. എന്നാല്‍ ഓസീസിനെതിരേ നായകന്‍ രോഹിത് ശര്‍മയും കെഎല്‍ രാഹുമുള്‍പ്പെട്ട അംഗീകൃത ഓപ്പണിങ് ജോടിയെയായിരിക്കും ഇന്ത്യ ഇറക്കുക. റിഷഭിനു പ്ലെയിങ് ഇലവനില്‍ ഇടം ലഭിക്കുമോയെന്ന കാര്യം പോലും സംശയമാണ്.

ബൗളര്‍മാരുടെ ഫോം

ബൗളര്‍മാരുടെ ഫോം

ബാറ്റിങ് നിരയുടെ കാര്യത്തില്‍ ഇന്ത്യക്കു ആശങ്കയില്ലെങ്കിലും ബൗള്‍മാരുടെ ഫോം തലവേദനയാവുന്നുണ്ട്. പ്രത്യേകിച്ചും ഡെത്ത് ഓവറുകളില്‍ റണ്‍സ് വാരിക്കോരി നല്‍കുന്ന പതിവ് ബൗളര്‍മാര്‍ അവസാനിപ്പിച്ചേ തീരൂ. വെസ്റ്റേണ്‍ ഓസ്‌ട്രേലിയയുമായുള്ള അവസാന സന്നാഹത്തില്‍ അവസാനത്തെ അഞ്ചോവറില്‍ ഇന്ത്യ 41 റണ്‍സ് മാത്രമേ വഴങ്ങിയിരുന്നുള്ളൂ. മുന്‍ മല്‍സരങ്ങളില്‍ ഫ്‌ളോപ്പായ ഹര്‍ഷല്‍ പട്ടേല്‍ ഈ കളിയില്‍ മോശമല്ലാത്ത പ്രകടനവും കാഴ്ചവച്ചിരുന്നു.

Also Read: T20 World Cup : ഇവരോട് ഇന്ത്യ തോറ്റിട്ടില്ല!, ഇനി തോല്‍ക്കാനും സാധ്യതയില്ല, അഞ്ച് ടീമുകളിതാ

ടി20 പരമ്പര നേടി

ടി20 പരമ്പര നേടി

അടുത്തിടെ ഓസ്‌ട്രേലിയന്‍ ടീം ഇന്ത്യയില്‍ പര്യടനം നടത്തിയപ്പോള്‍ മൂന്നു മല്‍സരങ്ങളുടെ ടി20 പരമ്പര 2-1നു രോഹിത് ശര്‍മയും സംഘവും കൈക്കലാക്കിയിരുന്നു. അന്നു പക്ഷെ ചില പ്രമുഖ താരങ്ങളില്ലാതെയാണ് ഓസീസ് കളിച്ചത്. സൂപ്പര്‍ താരങ്ങളായ ഡേവിഡ് വാര്‍ണര്‍, മിച്ചെല്‍ സ്റ്റാര്‍ക്ക് എന്നിവരെല്ലാം സന്നാഹത്തില്‍ തിരിച്ചെത്തും. പരിക്കില്‍ നിന്നും മുക്തനായ ഓള്‍റൗണ്ടര്‍മാരായ മിച്ചെല്‍ മാര്‍ഷും മാര്‍ക്കസ് സ്റ്റോയ്‌നിസും ഓസീസ് നിരയിലുണ്ടാവും.

സാധ്യതാ പ്ലെയിങ് ഇലവന്‍

സാധ്യതാ പ്ലെയിങ് ഇലവന്‍

ഇന്ത്യ- രോഹിത് ശര്‍മ (ക്യാപ്റ്റന്‍), കെഎല്‍ രാഹുല്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ദിനേശ് കാര്‍ത്തിക്, ആര്‍ അശ്വിന്‍, അക്ഷര്‍ പട്ടേല്‍/ യുസ്വേന്ദ്ര ചാഹല്‍, അര്‍ഷ്ദീപ് സിങ്, ഭുവനേശ്വര്‍ കുമാര്‍.

ഓസ്‌ട്രേലിയ- ഡേവിഡ് വാര്‍ണര്‍, ആരോണ്‍ ഫിഞ്ച് (ക്യാപ്റ്റന്‍), മിച്ചെല്‍ മാര്‍ഷ്, ഗ്ലെന്‍ മാക്‌സ്വെല്‍, മാര്‍ക്കസ് സ്റ്റോയ്‌നിസ്, ടിം ഡേവിഡ്, മാത്യു വേഡ് (വിക്കറ്റ് കീപ്പര്‍), മിച്ചെല്‍ സ്റ്റാര്‍ക്ക്, ആദം സാംപ, നതാന്‍ എല്ലിസ്, ജോഷ് ഹേസല്‍വുഡ്.

Story first published: Saturday, October 15, 2022, 15:15 [IST]
Other articles published on Oct 15, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+